രാശിപ്രകാരം 2018ല്‍ നിങ്ങളുടെ സാമ്പത്തികനില അറിയൂ

Posted By:
Subscribe to Boldsky

സോഡിയാക് സൈന്‍ ഓരോരുത്തരെക്കുറിച്ചും പല കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്. സ്വഭാവത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഭൂത, ഭാവി, വര്‍ത്തമാനത്തെക്കുറിച്ചുമെല്ലാം.

സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും പലതും സോഡിയാക് സൈന്‍ വെളിപ്പെടുത്തുന്നുണ്ട്. 2018ല്‍ നിങ്ങളുടെ സാമ്പത്തികം നന്നായിരിയ്ക്കുമോ, നന്നാക്കാന്‍ എന്തു വേണം തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചും.

2018ല്‍ രാശി പ്രകാരം നിങ്ങളുടെ സാമ്പത്തികഫലത്തെക്കുറിച്ചറിയണമെങ്കില്‍ ഇതു വായിക്കൂ. 2018 ധനപരമായി നിങ്ങള്‍ക്കു നഷ്ടമോ ലാഭമോ കൊണ്ടുവരുന്നതെന്നതിനെക്കുറിച്ച്.

ഏരീസ്

ഏരീസ്

2018ല്‍ ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ കഠിനാധ്വാനം ചെയ്തും പണമുണ്ടാക്കുമെന്നു പറയപ്പെടുന്നു. പൊതുവേ ഈ രാശിയില്‍ പെട്ടവര്‍ സമ്പാദിയ്ക്കുന്നതോടൊപ്പം തന്നെ ചെലവഴിയ്ക്കാനും താല്‍പര്യപ്പെടുന്നവരാണ്. 2018ല്‍ വരവിനൊപ്പം ഇവര്‍ ചെലവാക്കിയാലും ഒരു പരിധി വിട്ട് സാമ്പത്തികനില താഴെപ്പോകില്ല. അതായത് 2018 ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് സാമ്പത്തികമായി ഭദ്രമായ വര്‍ഷമെന്നര്‍ത്ഥം.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ ഈ വര്‍ഷം സമ്പാദ്യമുണ്ടാക്കുമെന്നു പറയപ്പെടുന്നു. ഇവര്‍ ചെലവാക്കിയാലും നല്ല രീതിയല്‍ നിക്ഷേപങ്ങളും നടത്തും. ഇതുകൊണ്ടുതന്നെ സാമ്പത്തിക അടിത്തറയും ശക്തമാകും. ഇഷ്ടപ്പെട്ടവര്‍ക്കു വേണ്ടിയും ഇവര്‍ ഈ വര്‍ഷം പണം ചെലവാക്കും.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ടവരുടെ സാമ്പത്തികകാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നല്ല. സാമ്പത്തിക കാര്യത്തില്‍ ഈ രാശിക്കാന്‍ ചിലപ്പോള്‍ മുന്‍പന്തിയിലെത്തും. ചിലപ്പോള്‍ പിന്നോക്കവും. ചിലപ്പോഴിവര്‍ക്ക് വരവു കൂടും. ചിലപ്പോള്‍ ചെലവും കൂടാം. ഇവര്‍ കാസിനോ, ചീട്ട്, സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പണമെറിഞ്ഞു കളിയ്ക്കുമെന്നു വേണം, പറയാന്‍.

ക്യാന്‍സര്‍

ക്യാന്‍സര്‍

ചന്ദ്രസ്വാധീനം കൂടുതലുള്ള സമയമാണ് 2018ല്‍ ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക്. ഇവര്‍ ബാങ്കില്‍ ധാരാളം നിക്ഷേപമുണ്ടെങ്കില്‍ മാത്രം സാമ്പത്തികകാര്യത്തില്‍ സമാധാനിയ്ക്കുന്നവരുമാണ്. ആവശ്യത്തിനു മാത്രം പണം ചെലവാക്കുന്ന ഇവര്‍ യാത്രകള്‍ക്കു വേണ്ടി പണം ചെലവാക്കും.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ കൂടുതല്‍ പണം ചെലവാക്കുന്ന വര്‍ഷമാകും 2018. ജീവിതത്തിലെ സുഖങ്ങള്‍ക്കു വേണ്ടി അധ്വാനിച്ചതുകൊണ്ടുതന്നെ ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ ലഭിയ്ക്കാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നു. ഇതിനായി വേണ്ടതിലേറെ ചെലവാക്കുകയും ചെയ്യും.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018 റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ നല്ലതായിരിയ്ക്കും. അത്യാവശ്യത്തിന് പണം കരുതി വയ്ക്കുന്ന പ്രകൃതക്കാരാണ് പൊതുവേ വിര്‍ഗോക്കാര്‍. സാമ്പത്തികകാര്യങ്ങളില്‍ അറിവുള്ളവരില്‍ നിന്നും ഉപദേശങ്ങള്‍ തേടുന്നതും നന്നായിരിയ്ക്കും.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018 കുറച്ചു സമ്പാദിയ്ക്കുക, കുറച്ചു ചെലവഴിയ്ക്കുക എന്ന പോളിസി പിന്‍തുടരേണ്ടി വരുന്ന വര്‍ഷമാണ്. എന്നാല്‍ സോഷ്യല്‍ സംബന്ധമായി കൂടുതല്‍ ചെലവാക്കുകയും ചെയ്യും. ആഡംബരത്തോടും ഇവര്‍ക്കു താല്‍പര്യം തോന്നിയേക്കും.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ധനസംബന്ധമായ കാര്യങ്ങള്‍ എപ്പോഴും മനസിലുണ്ടാകും. ഇതുകൊണ്ടുതന്നെ പെട്ടെന്നു ലാഭം നേടിത്തരുന്ന രീതികളില്‍ നിക്ഷേപം നടത്തുകയും ചെയ്യും.

സാജിറ്റേറിയന്‍

സാജിറ്റേറിയന്‍

സാജിറ്റേറിയന്‍സിന് ആവശ്യങ്ങള്‍ക്കെല്ലാം പണം ലഭിയ്ക്കുന്ന വര്‍ഷമാണ് 2018. ന്യായമായ രീതിയില്‍ പണം ചെലവാക്കുന്ന ഇവര്‍ വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതും ആവശ്യമായവ മാത്രം വാങ്ങുന്നതുമായ വര്‍ഷമാണിത്. ന്യായമായ രീതിയില്‍ ചെലവഴിയ്ക്കുന്നതുകൊണ്ട് പണം കയ്യിലിരിയ്ക്കുകയും ചെയ്യും.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018 സാമ്പത്തികമായി നല്ല വര്‍ഷമാകും. ഇവര്‍ ആവശ്യത്തിന് സമ്പാദിയ്ക്കുകയും ആവശ്യത്തിന് ചെലവഴിയ്ക്കുകയും ചെയ്യും. സാമ്പത്തികഭദ്രതയില്‍ വിശ്വസിയ്ക്കുന്ന ഇവര്‍ അനാവശ്യത്തിനായി പണം ചെലവഴിയ്ക്കില്ല.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ പണത്തെക്കുറിച്ച് അധികം ചിന്തിയ്ക്കുന്ന വര്‍ഷമായിരിയ്ക്കില്ല ഇത്. എന്നാലും നേരായ വഴികളിലൂടെ പണമുണ്ടാക്കാന്‍ ശ്രമിയിക്കുകയും ചെയ്യും. സാമ്പത്തികകാര്യങ്ങളെക്കുറിച്ചു മുന്‍കൂട്ടി കാണാനും നല്ല വ്യവസായിയാകാനും കഴിയുന്നവരാണ് അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍. പണത്തിനു വേണ്ടി മാത്രമല്ല ഇക്കൂട്ടര്‍ ജോലി ചെയ്യുന്നതെങ്കിലും നല്ല ബാങ്ക് ബാലന്‍സും ഇവര്‍ക്കുണ്ടാകും.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ ഒരേ സമയം പണത്തെക്കുറിച്ചു ചിന്തിയ്ക്കുന്നവരും അല്ലാത്തവരുമായിരിയ്ക്കും. പണമുണ്ടാക്കണം എന്ന ചിന്തയിലല്ലെങ്കിലും പണമുണ്ടാക്കണമെന്നു കരുതിയാല്‍ എനര്‍ജിയും കഴിവുകളുമുപയോഗിച്ചു പണമുണ്ടാക്കുകുയും ചെയ്യും. ഷോപ്പിംഗ് താല്‍പര്യമുള്ള ഇവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം തേടുന്നതു ഗുണം ചെയ്യും.

English summary

Know About Your Financial Status In 2018 According To Zodiac Sign

Know About Your Financial Status In 2018 According To Zodiac Sign, read more to know about,
Story first published: Monday, January 29, 2018, 15:34 [IST]