For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (31-8-2018 - വെള്ളി)

By Prabhakumar TI
|

വൈവിധ്യമാർന്ന നിരവധി മാറ്റങ്ങൾ പകർന്നുനൽകിക്കൊണ്ട് ഓരോ ദിവസവും അതിവേഗം കടന്നുപോകുന്നു. ഈ പ്രയാണത്തിൽ അഭിലഷണീയവും അനഭിലഷണീയവുമായ മാറ്റങ്ങൾ ഏതൊക്കെയെന്ന് ജ്യോതിഷപ്രവചനങ്ങൾ മുൻകൂട്ടി വെളിവാക്കുന്നു.

വേണ്ടുന്ന മാറ്റങ്ങൾ സമസ്ത മേഖലകളിലും നടത്തുവാനും അങ്ങനെ നേട്ടങ്ങളുടെ പാതയിൽത്തന്നെ നിലകൊള്ളുവാനും നമുക്ക് കഴിയുന്നു. ഓരോ രാശിയിലും സംഭരിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ഫലങ്ങൾ എന്താണെന്ന് നോക്കാം.

മേടം

മേടം

തൊഴിൽപരമായ കാര്യങ്ങളിലും ബിസ്സിനസ് കാര്യങ്ങളിലും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള സാധ്യത കാണുന്നു. അത്തരം കാര്യങ്ങളിൽ ക്രിയാത്മകമായ ചിന്ത അനുവർത്തിക്കേണ്ടതുണ്ട്. കാര്യങ്ങൾ എത്രതന്നെ കടുപ്പമേറിയതാണെങ്കിലും അതിന്റേതായ ഗൗരവത്തിൽ അവയെ കൈക്കൊള്ളേണ്ടിയിരിക്കുന്നു. പുതിയ ബിസ്സിനസ് കൗശലങ്ങൾ നടപ്പിലാക്കുന്നതിനുള്ള പ്രത്യേകമായ പ്രാവീണ്യം ഇന്ന് ഉണ്ടായിരിക്കും.

ഇടവം

ഇടവം

വലിയ ഏറ്റക്കുറച്ചിലുകളൊന്നും ഇല്ലാതെയായിരിക്കും ഇന്നത്തെ ദിവസം കടന്നുപോകുന്നത്. പുതിയ പദ്ധതികൾ നടപ്പിലാക്കുവാൻ കാലവിളംബം ഉണ്ടാകാം. പ്രേമഭാജനവുമായി സമയം ചിലവഴിക്കുകയോ, സൗന്ദര്യസംവർദ്ധക സ്ഥലങ്ങളിൽ പോകുകയോ ചെയ്യാം. നല്ല ചിലവേറിയ ഒരു ദിവസമായിരിക്കാം. അതിനാൽ ചിലവുകൾ ബോധപൂർവ്വം ചെയ്യേണ്ടിയിരിക്കുന്നു. ഗുണദോഷസമ്മിശ്രമായ ഫലമായിരിക്കും സായാഹ്നത്തിൽ ഉളവാകുക.

 മിഥുനം

മിഥുനം

ചില സാമൂഹിക കൂട്ടായ്മകൾ ഉണ്ടാകാം. അത്തരം കാര്യങ്ങൾക്ക് വലിയ തോതിൽ പ്രാധാന്യം നൽകും. പരിസമാപ്തി കാണാതെ നിലകൊള്ളുന്ന തൊഴിൽപരമോ ബിസ്സിനസ് പരമോ ആയ തീരുമാനങ്ങൾക്ക് പൂർത്തീകരണം ലഭിക്കും. അത്തരത്തിലുള്ള തീരുമാനങ്ങൾ താങ്കൾക്ക് അനൂലമായിട്ടായിരിക്കും ഉണ്ടാകുക. സായാഹ്നത്തിൽ ഉണ്ടായേക്കാവുന്ന സൽക്കാരവേളകൾ മനസ്സിന് ആശ്വാസം പകർന്നുനൽകും.

 കർക്കിടകം

കർക്കിടകം

വളരെയധികം സർഗ്ഗാത്മകതയും നൈപുണ്യങ്ങളും താങ്കളുടെ സവിശേഷതയാണ്. പ്രതികൂലമായി നിലകൊള്ളുന്ന സാഹചര്യങ്ങളിൽ അനുയോജ്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ താങ്കൾക്ക് കഴിയും. അമിതമായ ജോലിഭാരം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. അത്തരം സന്ദർഭങ്ങളിൽ താങ്കളിലെ ഗുണവിശേഷങ്ങൾ സഹായകമാകും. മാനസ്സികമായ കഴിവുകളിലൂടെ ഇന്നത്തെ ദിവസത്തെ താങ്കൾ അനുകൂലമാക്കിമാറ്റും.

 ചിങ്ങം

ചിങ്ങം

സൗഭാഗ്യം നിറഞ്ഞ ഒരു ദിവസമാണെന്ന് തോന്നാം. പ്രവർത്തനങ്ങളിൽ പ്രതിയോഗികളെക്കാൾ കൂടുതൽ മികവ് കാട്ടുവാൻ കഴിയും. ചെയ്യുന്ന ഏതൊരു പ്രയത്‌നത്തിലും പൂർത്തീകരണത്തിന്റെ ഭാവമാണ് കാണുന്നത്. വെല്ലുവിളികളെ അവയുടേതായ ഗൗരവത്തിൽ കൈക്കൊള്ളും. താങ്കളുടെ ഇന്നത്തെ മനോഭാവവും ബൗദ്ധിക പ്രാപ്തിയും വിജയം കൊണ്ടുവരും. എല്ലാംകൊണ്ടും ഭാഗ്യം നിറഞ്ഞുതുളുമ്പുന്ന ഒരു ദിവസമായിരിക്കും.

 കന്നി

കന്നി

അമിത ചിലവുകളുടെ ഒരു ദിവസമായിട്ടാണ് കാണുന്നത്. പലതുംതന്നെ പാഴ്ച്ചിലവുകൾ ആയിരിക്കാം. ക്രിയാത്മകതയും ഊർജ്ജവും സമ്മേളിച്ച് നിലകൊള്ളുന്നു. അതിനാൽ അത്തരം ചിലവുകൾ തൊഴിൽ മേഖലയിലും, ഔദ്യോഗിക മേഖലയിലും, വ്യക്തിജീവിതത്തിലും പിന്നീട് ഉപയോഗപ്രദമാകാം. സായാഹ്നത്തിൽ കുടുംബാംഗങ്ങളോടൊപ്പം സൽക്കാരവേളകളിൽ പങ്കെടുക്കാം.

 തുലാം

തുലാം

കുടുംബ ബന്ധങ്ങളിൽ കൂടുതൽ സ്‌നേഹവും വാത്സല്യവും ചൊരിയും. കാല്പനികമായ ഒരു ഭാവം ബന്ധങ്ങളിന്‌മേൽ കൈക്കൊള്ളും. വിദ്യാഭ്യാസ കാര്യങ്ങളിൽ നേട്ടമാണ് കാണുന്നത്. വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. കൂടുതൽ അനുഗ്രഹങ്ങൾ നേടുവാൻ അത് സഹായകമാകും. സായാഹ്നത്തിൽ കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസവേളകൾ പങ്കിടാം.

 വൃശ്ചികം

വൃശ്ചികം

സാമൂഹിക കൂട്ടായ്മകളിൽ ഇടപെടുവാനുള്ള സാധ്യത കാണുന്നുണ്ട്. മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പെരുമാറും. ചിന്താഗതികൾ മനക്ലേശത്തിന് കാരണമാകാം. അത്തരം സന്ദർഭങ്ങളിൽ സുഹൃത്തുക്കളുമായി ചേർന്ന് ഉല്ലാസവേളകൾ ആസ്വദിക്കുകയും, അങ്ങനെ മനസ്സിനെ ശാന്തമായി നിലനിറുത്തുകയും ചെയ്യും. ചിന്താഗതികളിൽ നേരിടുന്ന തടസ്സങ്ങൾ വെറും താൽക്കാലികം മാത്രമാണ്. സായാഹ്നത്തോടുകൂടി പരിതഃസ്ഥിതികൾ മെച്ചമാകും.

 ധനു

ധനു

താങ്കളിലെ യജമാനഭാവം ഇന്ന് ഉയർന്നുനിൽക്കും. സഹപ്രവർത്തകരുടെ ഇടയിൽ നല്ല മതിപ്പ് ഉണ്ടാകുകയും ചെയ്യും. പ്രവർത്തന മേഖലകളിൽ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഉയർന്ന സ്ഥിതിയിൽ നിലകൊള്ളും. മറ്റുള്ളവരെ പരിഗണിക്കാൻ ശ്രമിക്കുന്നത് താങ്കളുടെ പ്രയത്‌നങ്ങളിൽ കൂടുതൽ പ്രയോജനപ്രദമാകും. കുടുംബാന്തരീക്ഷത്തിൽ ഉയർന്ന സംതൃപ്തി കാണുന്നു. സായാഹ്നം സാധാരണയെന്നപോലെ നിലകൊള്ളും.

മകരം

മകരം

പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണ് എന്ന ആപ്തവാക്യം അന്വർത്ഥമാകുന്ന തരത്തിലുള്ള ഒരു ദിവസമായിരിക്കാം. പേരിനും പെരുമയ്ക്കും കോട്ടം തട്ടുന്ന തരത്തിലുള്ള എന്തെങ്കിലും സംഭവിക്കുവാനുള്ള സാധ്യത കാണുന്നു. മോശപ്പെട്ട പരിതഃസ്ഥിതികൾ സംജാതമാകുകയാണെങ്കിലും ശാന്തതയും സമചിത്തതയും പാലിച്ച് നിലകൊള്ളുന്നത് ഗുണകരമാകും. ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും മനക്ലേശം കുറയ്ക്കുന്നതിനും അത് സഹായിക്കും.

 കുംഭം

കുംഭം

വെല്ലുവിളികൾ നിറഞ്ഞ ഒരു ദിവസമാണെന്ന് കാണുന്നു. എങ്കിലും താങ്കളെ സംബന്ധിച്ച് അത് ഒരു വിഷയമേ അല്ല. ഭാഗ്യം താങ്കളോടാപ്പം നിലകൊള്ളുന്നു. അതിനാൽ പ്രതിബന്ധങ്ങളിൽനിന്നും വളരെ ലാഘവത്തിൽ പുറത്തുവരാൻ കഴിയും. ബിസ്സിനസ് മേഖലയിൽ ബന്ധപ്പെട്ടിക്കുന്നവർ മുഖ്യമായ വ്യവഹാരങ്ങളിൽ ഇടപെടുകയും കരാറുകൾ നടത്തുകയും ചെയ്യും. പുതിയ ആവിഷ്‌കാരങ്ങൾ എല്ലാ മേഖലകളിലും ഉണ്ടാകാം. ക്ഷീണവും പിരിമുറുക്കവും സായാഹ്നത്തോടടുക്കുമ്പോൾ ലഘൂകരിക്കപ്പെടും.

 മീനം

മീനം

പല മേഖലകളിലും സർഗ്ഗാത്മക കഴിവുകൾ പ്രകടമാക്കുവാൻ ഇന്നത്തെ ദിവസം താങ്കളെ സഹായിക്കും. വിപണന രംഗത്തും പരസ്യപ്രചരണ രംഗത്തും പ്രവർത്തിക്കുന്നവർക്ക് അസാധാരണമായ അവസരങ്ങളും സാമ്പത്തിക ലാഭവും കാണുന്നു. ആരോഗ്യപരമായ വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകും. കലാകായിക രംഗങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുവാനുള്ള സാധ്യത കാണുന്നു. എന്തുകൊണ്ടും ശുഭകരമായ ഒരു ദിവസമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

English summary

Daily Horoscope 31-8-2018

Read your daily prediction and plan your day, daily horoscope for 31st August 20
Story first published: Friday, August 31, 2018, 10:12 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more