TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
വൃശ്ചികപ്പുലരിയിലെ രാശിഫലം അറിയൂ
സോഡിയാക് സൈന് അഥവാ സൂര്യ രാശി നമ്മുടെ ദിനങ്ങളെ നല്ല രീതിയിലും മോശം രീതിയിലും സ്വാധീനിയ്ക്കുന്നു. നല്ലതു തരുന്നതു നല്ല ഫലം, അല്ലാത്തത് അത്തരം ഫലവും. ഇന്നത്തെ ഫലമാകില്ല, നാളെ. അതു കൊണ്ടു തന്നെ ശുഭാപ്തി വിശ്വാസം പ്രധാനം.
ചില ദിവസം ഭാഗ്യം നല്കുന്നവ മറ്റു ചില ദിവസം ദോഷമാകും വരുത്തുക.നമ്മുടെ പ്രവൃത്തികള്ക്കു പുറമേ ഗ്രഹ സ്വാധീനവും ഇതു വഴി രാശി സ്വാധീനവും പലപ്പോഴും സൗഭാഗ്യത്തിനും മറിച്ചും വഴി വയ്ക്കുന്നു.
ശനി ദോഷം മാറാന് ശനിയാഴ്ച 6-7ന് ഇടയില് ഇത്
രാശി പ്രകാരം ഇന്നത്തെ ദിവസം,അതായത് 2018 നവംബര് 17 വൃശ്ചികപ്പുലരിയിലെ രാശിഫലം നിങ്ങള്ക്കെങ്ങനെ എന്നറിയൂ. ഇന്നത്തെ ദിവസം നിങ്ങള്ക്കു ഭാഗ്യമോ നിര്ഭാഗ്യമോ സന്തോഷമോ ദുഖമോ എന്നറിയൂ.
ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്ത ദിവസം നിങ്ങളുടെ മെന്റല് കഴിവുകള് പൂര്ണമായും ഉപയോഗിയ്ക്കേണ്ട ദിവസമാണ്. പെട്ടെന്നുള്ള ബുദ്ധിപൂര്വകമായ തീരുമാനങ്ങളാണു ഗുണം നല്കുക. എന്നാല് പണം ചെലവഴിയ്ക്കാനുള്ള തീരുമാനങ്ങളില്, ഇത്തരം കാര്യങ്ങൡ ഉപദേശം കേള്ക്കുന്നതും നല്ലതാണ്.
ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ഉത്കണ്ഠ ഏറെയുള്ള ദിവസമാകും, ഇന്ന്. ജോലിയില് തുടക്കത്തില് അല്ലെങ്കിലും പിന്നീടു വിജയമുണ്ടാകും. ബിസിനസ് കഴിവുകള്ക്ക് നിങ്ങള് റോള് മോഡലാകും, ഇതു പോലെ മറ്റുള്ളവര് പിന്തുടരും.
ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം സ്പിരിച്വല് ദിനമാകും. പുണ്യസ്ഥല ദര്ശനത്തിനു സാധ്യത. മതപരമായ ചടങ്ങുകളിലും പങ്കെടുത്തേക്കും.
ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന ജോലികളില് മനസര്പ്പിച്ചു ചെയ്യുന്ന ദിവസം. എന്നാല് വിചാരിച്ച ഫലം ലഭിയ്ക്കണമെന്നില്ല. എന്നു കരുതി നിരാശപ്പെടേണ്ട. ഫലം ഇന്നല്ലെങ്കില് നാളെ ലഭിയ്ക്കും. പ്രിയപ്പെട്ടവര്ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് സന്തോഷം നല്കും.
ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ജോലിയാണെങ്കിലും ബിസിനസാണെങ്കിലും മത്സരം അനുഭവപ്പെടുന്ന ദിവസം. ഏറെ ശ്രദ്ധാലുവാകേണ്ടത് ആവശ്യം. ചെയ്യുന്ന കാര്യങ്ങളില് കൂടുതല് സീരിയസാകുക. ഇതുകൊണ്ടു തന്നെ സോഷ്യല് സര്ക്കിളില് കൂടുതല് ആരാധ്യനാകും.
വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരെ പ്രോത്സാഹിപ്പിയ്ക്കുകയും വിജയം നേടാന് അവരെ സഹായിക്കുകയും ചെയ്യുന്നതു ഗുണം നല്കും. ചിന്തിച്ചു തീരുമാനിയ്ക്കുക. വെറുതേ മറ്റുള്ളവരെ വിമര്ശിയ്ക്കുന്നത് നിങ്ങള്ക്കു തന്നെ ദോഷം വരുത്തും. ലക്ഷ്യങ്ങളിലേയ്ക്കെത്തുമ്പോഴും വിനയമുള്ളവരാകുക.
ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയില് പെട്ടവര്ക്ക് സൊസൈറ്റിയില് സ്ഥാനം നേടാനുള്ള ശ്രമമുണ്ടാകും. ഇത് ചിന്തകളിലൂടെയോ ആശയവിനിമയത്തിലൂടെയോ ആണ് സാധ്യമാവുക. ഒഴിവു സമയത്ത് പല കാര്യങ്ങളെക്കുറിച്ചും അറിയാന് ശ്രമിയ്ക്കും.
സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിക്കാര് ലക്ഷ്യത്തിലേയ്ക്ക് മിഴിയൂന്നുക. റിസര്ച്ച് സംബന്ധമായ ജോലികളില് പങ്കെടുക്കും. പഴയ സുഹൃത്തിനെ കണ്ടെത്തും.
സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം അനാവശ്യ ചെലവുണ്ടാകും. തിരക്കുള്ള ദിവസമെങ്കിലും വൈകീട്ടോടെ റിലാക്സുണ്ടാകും.
കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പല കാരണങ്ങളാലും മെന്റല് ബാലന്സ് നഷ്ടപ്പെടുന്ന ദിവസമാകും, ഇന്ന്. എങ്കിലും ക്ഷമ പോകാതെ നോക്കുക. മറ്റുള്ളവരുമായി തര്ക്കങ്ങള് ഉണ്ടാകാതെ നോക്കുക. പങ്കാളിയുമായി ആശയവിനിമയം നടത്തുന്നതു ഗുണം നല്കും.
അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ക്ലീനിംഗ് നടത്തുന്ന ദിവസമാകും. ഇത് വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും. ആവശ്യമില്ലാത്ത ബില്ലുകളും മറ്റും കളയുന്ന ദിവസം. മാനസികമായ തടസങ്ങള് മാററുന്ന ദിവസം കൂടിയാണ്.
പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായ കാര്യങ്ങള് മുന്പന്തിയില് നില്ക്കുന്ന ദിവസമാകും. പണം നേടാനുള്ള വഴികളെക്കുറിച്ച് ആലോചിയ്ക്കുന്ന ദിവസം. ജോലിയില് നല്ല പ്രയത്നം നടത്തിയാല് ഗുണം ലഭിയ്ക്കും.