ഈ രാശിക്കാരുടെ ബന്ധത്തില്‍ വിള്ളല്‍ ഉറപ്പ്

Written By:
Subscribe to Boldsky

ഏത് ബന്ധമാണെങ്കിലും നമ്മുടെ പെരുമാറ്റമനുസരിച്ചാണ് പലപ്പോഴും ബന്ധം ഈട് നില്‍ക്കുന്നതും ബന്ധത്തിന് വിള്ളല്‍ വീഴുന്നതും എല്ലാം. പലപ്പോഴും ചെറിയ കാര്യങ്ങള്‍ കൊണ്ട് പല ബന്ധങ്ങളും ഇല്ലാതാവുന്നു. പ്രണയ ബന്ധത്തിന്റെ കാര്യത്തില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. സന്തോഷവും സങ്കടവും എല്ലാം പല ബന്ധങ്ങളിലും ഉണ്ടാവും. എന്നാല്‍ ഇത് വളരെ വലിയ പ്രശ്‌നമാക്കി എടുത്താല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ബന്ധങ്ങളില്‍ ഉണ്ടാക്കുന്നു.

അച്ഛനും മകളും അമ്മയോട് ചെയ്ത കൊടിയ പാപം

രാശിപ്രകാരം ആര്‍ക്കൊക്കെ പ്രണയത്തകര്‍ച്ച ഉണ്ടാവുന്നതെന്ന് അറിയാമോ? ഓരോ രാശിക്കാരും ഏത് ബന്ധത്തിലായാലും ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് സമയം മാറുന്നതിനനുസരിച്ച് ഓരോരുത്തരേയും ബാധിക്കുന്നത്. ഓരോ രാശിക്കാര്‍ക്കും ഏതൊക്കെ തരത്തിലാണ് ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. നിങ്ങളുടെ രാശിപ്രകാരം ബന്ധം തകരാനുള്ള കാരണം എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിയില്‍ ജനിക്കുന്നവര്‍ വളരെ ദയവുള്ളവര്‍ ആയിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ ഇത് എല്ലായ്‌പ്പോഴും കണ്ടെന്ന് വരില്ല. താല്‍പര്യമില്ലാത്തവരായും തെറ്റുകളില്‍ ബാധ്യത ഇല്ലാത്തവരായും ഇവര്‍ കാണപ്പെടും , പങ്കാളികള്‍ക്ക് ഇതൊരു പ്രശ്‌നമായി അനുഭപ്പെടും.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിയില്‍ ജനിച്ചവര്‍ വളരെ ആത്മാര്‍ത്ഥത ഉള്ളവരായിരിക്കും അതേസമയം ശാഠ്യക്കാരും ആയിരിക്കും. ഈ ശാഠ്യം പലപ്പോഴും ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. തെറ്റ് തിരുത്താന്‍ ശ്രമിക്കുന്നതും ക്ഷമ പറയാന്‍ നിര്‍ബന്ധിക്കുന്നതും ഇവര്‍ക്ക് ഇഷ്ടമാവില്ല. ഇക്കാരണത്താല്‍ ബന്ധം ചിലപ്പോള്‍ തകര്‍ന്നു എന്നു വരാം. എത്ര വര്‍ഷം കൊണ്ടുള്ള പ്രണയ ബന്ധമാണെങ്കില്‍ പോലും അതിനെ ഇല്ലാതാക്കാന്‍ ഈ ശാഠ്യം കാരണമാകുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ ഉത്സാഹം കൂടുതലുള്ളവരായിരിക്കും ഇവരെ സ്വാധീനിക്കാന്‍ പ്രയാസമാണ്. അവര്‍ അധീനതയില്‍ ആയാല്‍ തന്നെ സ്വന്തം ഇഷ്ടത്തിനനുസരിച്ചായിരിക്കും എല്ലാം ചെയ്യുക, ഇത് പങ്കാളിയെ വിഷമിപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

മറ്റുള്ളവരെ കുറിച്ച് നല്ല കരുതല്‍ ഉള്ളവരാണിവര്‍. അതേസമയം സ്‌നേഹ ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ വൈകാരികമായി കൂടുതല്‍ അടുപ്പം കാണിക്കുകയും കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്യും. പങ്കാളിയെ ഇത് പലപ്പോഴും ബുദ്ധിമുട്ടിലാക്കും. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടാക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ഇവരെ വിശ്വസിക്കാം പക്ഷെ പൊങ്ങച്ചവും അഹന്തയും കൂടുതലായിരിക്കും. അവര്‍ ഒരിക്കലും ചതിക്കില്ല, എന്നാല്‍ എല്ലാ തര്‍ക്കങ്ങളിലും ജയിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കും. തന്റെ ഭാഗമാണ് ഏത് പ്രശ്‌നത്തിലും ശരി എന്ന് വിശ്വസിക്കുന്നവരാണ് ഇത്തരക്കാര്‍. ഇതിനെ പല വിധത്തില്‍ സമര്‍ത്ഥിക്കുന്നതിനും ഇവര്‍ തയ്യാറാവുന്നു.

കന്നി രാശി

കന്നി രാശി

ഏറെ അസൂയാലുക്കാളായ ഇവര്‍ പങ്കാളി ചെയ്യുന്ന കാര്യങ്ങള്‍ അറിയാന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. ഇവരുടെ അസൂയയും സംശയവും കാരണം ചിലപ്പോള്‍ ബന്ധം തകര്‍ന്നേക്കാം. മറ്റുള്ളവരോട് സംസാരിക്കുന്നത് പോലും പലപ്പോഴും ഇവരെ അസ്വസ്ഥരാക്കിയേക്കാം.

 തുലാം രാശി

തുലാം രാശി

പ്രത്യാശയാണ് ഇവരുടെ മുഖമുദ്ര. ഇതിലൂടെ പങ്കാളിയില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണ്. ചിലപ്പോള്‍ ഇവരുടെ തിരഞ്ഞെടുപ്പ് വളരെ മോശമായിരിക്കും, ബന്ധം തകരാന്‍ ഇത് കാരണമാകും. എല്ലാവരും അങ്ങനെ പൂര്‍ണമായി മാറുന്നവരായിരിക്കില്ല, അതിനാല്‍ ശരിയായ പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുക.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വികാരാധീനരായിരിക്കും ഇവര്‍ അതേപോലെ പെട്ടെന്ന് അസൂയാലുക്കളും ആകും. അതിനാല്‍ പങ്കാളിയുടെ കാര്യത്തില്‍ സ്വാര്‍ത്ഥരായി തീരും. ഏത് കാര്യത്തിലും ബുദ്ധി ഉപയോഗിച്ച് തീരുമാനം എടുക്കാതെ വികാരങ്ങളുടെ പുറത്ത് പല കാര്യങ്ങളും തീരുമാനിക്കുന്നവരായിരിക്കും ഇവര്‍.

 ധനു രാശി

ധനു രാശി

ഒരു കാര്യവും ധനു രാശിക്കാരുടെ കാര്യത്തില്‍ പ്രവചിക്കാന്‍ കഴിയില്ല. തുടക്കത്തില്‍ രസമായി തോന്നും പിന്നീട് ആയാസകരമായി മാറും. ഏറെ പ്രതീക്ഷകള്‍ ഉള്ള ഇവര്‍ എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ഇഷ്ടപ്പെടും. പങ്കാളിക്ക് എപ്പോഴും ഇതിന് താല്‍പര്യം ഉണ്ടായി എന്നു വരില്ല. ഇതും ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാകുന്നു.

മകരം രാശി

മകരം രാശി

ആരേയും വിശ്വസിക്കാത്ത പ്രകൃതമാണ് ഇവരുടേത്, പ്രത്യേകിച്ച് പങ്കാളിയെ. അവര്‍ വളരെ പെട്ടെന്ന് മനസ്സ് തുറക്കില്ല, അത് ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകാം. കാര്യങ്ങള്‍ എല്ലാ വിധത്തിലും പ്രശ്‌നങ്ങളിലേക്ക് നീങ്ങാന്‍ പലപ്പോഴും മകരം രാശിക്കാര്‍ കാരണമാകുന്നു.

കുംഭം രാശി

കുംഭം രാശി

വളരെ തമാശക്കാരായിരിക്കും ഇവര്‍. ചുറ്റുമുള്ളവരെ എപ്പോഴും ചിരിപ്പിക്കും . എന്നാല്‍ ചില സമയത്ത് അതിര് കടക്കും. നിസ്സാര കാര്യങ്ങള്‍ക്കും മറ്റുള്ളവരോട് തര്‍ക്കിക്കും, പങ്കാളികളെ ഇത് വിഷമത്തിലാക്കും. തമാശക്ക് പറയുന്ന കാര്യങ്ങള്‍ പോലും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു.

മീനം രാശി

മീനം രാശി

വളരെ വികാരാധീനരായിരിക്കും ഇവര്‍. മുന്‍കാമുകനോടുള്ള ഇഷ്ടം ഇവരില്‍ നിലനില്‍കുന്നു. പുതിയ പങ്കാളിയെ കണ്ടെത്തിയാലും പഴയ ഇഷ്ടം ഉപേക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ പുതിയ ബന്ധം പെട്ടെന്ന് തകരും. പലപ്പോഴും ഇത് നല്ല രീതിയില്‍ അവസാനിക്കാനും കാരണമാകുന്നു.

English summary

Breakup according to your zodiac sign

Each zodiac sign has its own negative traits that can become a problem in your love life.
Story first published: Saturday, February 10, 2018, 14:04 [IST]