രാശിപ്രകാരം കിടപ്പറയിലെ സ്ത്രീപുരുഷസ്വഭാവം

Posted By:
Subscribe to Boldsky

രാശി അഥവാ സോഡിയാക് സൈന്‍ പല കാര്യങ്ങളും വിശദീകരിയ്ക്കുന്ന ഒന്നാണ്. ഒരാളുടെ ഭൂതഭാവിവര്‍ത്തമാന കാര്യങ്ങളും സ്വഭാവങ്ങളും എല്ലാം സോഡിയാക് സൈന്‍ പ്രകാരം അറിയാം.

സൂര്യരാശിഫലം സ്ത്രീ പുരുഷന്മാരെക്കുറിച്ചു പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. രൂപസവിശേഷതകള്‍ തൊട്ട് കിടപ്പറയിലെ കാര്യങ്ങള്‍ വരെ.

സോഡിയാക് സൈന്‍ പ്രകാരം കിടപ്പറയില്‍ സ്ത്രീപുരുഷന്മാരുടെ പ്രത്യേകതകളെക്കുറിച്ച് ചില കാര്യങ്ങളെക്കുറിച്ചറിയൂ,

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 19) ഏരീസ്

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 19) ഏരീസ്

പിടികൂടുന്നതിനേക്കാള്‍ പിന്തുടരുന്നതില്‍ താല്പര്യമുള്ളവരാണ് ഇവര്‍. ഇത്തരക്കാര്‍ അനുസരണയുള്ള പങ്കാളിയെ ആഗ്രഹിക്കുന്നവരല്ല. ജീവിതത്തിലും കിടക്കയിലും നൈസര്‍ഗ്ഗികമായി പ്രതികരിക്കുന്നവരെയാണ് ഇത്തരക്കാര്‍ ആഗ്രഹിക്കുന്നത്. കിടക്കയില്‍ പതിവ് ശൈലികളാ​ണെങ്കില്‍ അവര്‍ വേറെ ആളെ തിരയും.

മേടം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

മേടം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

മേടം രാശിക്കാര്‍ അധീശത്വ സ്വഭാവമുള്ളവരും, കാമാതുരരുമായിരിക്കും. മികച്ച കാമുകരായിരിക്കുമെങ്കിലും ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറൊന്നും അവരില്‍ നിന്ന് ആഗ്രഹിക്കേണ്ടതില്ല. വേഗത്തിലും, തീവ്രവുമായ പ്രവര്‍ത്തനം ഇഷ്പ്പെടുന്നതിനാല്‍ കിടക്കയില്‍ മുരള്‍ച്ചകളും ഞരക്കങ്ങളും പ്രതീക്ഷിക്കാം. ഒരു ചതിയനല്ലെങ്കിലും മടുപ്പനുഭവപ്പെട്ടാല്‍ അയാള്‍ വിട്ടുപോകും.

മേടം രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

മേടം രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

മേടം രാശിക്കാരായ സ്ത്രീകള്‍ ലൈംഗിക ബന്ധത്തെ പ്രണയമായല്ല ഒരു ശാരീരിക പ്രവര്‍ത്തനമായാണ് കണക്കാക്കുക. അവര്‍ പുരുഷനെ ഒരു മാംസപിണ്ഡമായി കണക്കാക്കുകയും അതെക്കുറിച്ച് പിന്നീട് ചിന്തിക്കുകയും ചെയ്യും. മതിയായ ശ്രദ്ധ ലഭിച്ചില്ലെങ്കില്‍ അവര്‍ മറ്റാളുകളെ തേടിപ്പോകുകയും ചെയ്യും.

ഇടവം രാശി(ഏപ്രില്‍ 20- മെയ് 20) വെള്ളി ടോറസ്

ഇടവം രാശി(ഏപ്രില്‍ 20- മെയ് 20) വെള്ളി ടോറസ്

അധിപതിയായിരിക്കുന്ന ഇടവം രാശിക്കാര്‍ക്ക് അത് പ്രണയത്തിലും ലൈംഗികബന്ധത്തിലും ഗുണകരമാകും. വികാരജീവികളും, വിശ്വസ്തരുമായിരിക്കും ഇവര്‍. ഇവരെ സംബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയമായിരിക്കും ലോകത്തില്‍ ഏറ്റവും ശാരീരിക സന്തോഷം നല്കുന്നത്. പ്രണയത്തെ ലൈംഗികബന്ധത്തിന് ഉപയോഗിക്കുന്നവരാണ് ഇവര്‍. അതിനാല്‍ തന്നെ പൂക്കളും, അത്താഴവിരുന്നുമൊക്കെ ഇവരില്‍ നിന്ന് പ്രതീക്ഷിക്കാം. ജീവിതത്തിലും ലൈംഗിക ബന്ധത്തിലും തിരക്ക് ഇഷ്ടപ്പെടുന്നവരല്ല ഇവര്‍

ഇടവം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

ഇടവം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

മൂന്ന് കാര്യങ്ങള്‍ ഇവരില്‍ പ്രതീക്ഷിക്കാം - പാചകം, വീട്ടിലുള്ള താമസം, ലൈംഗിക ബന്ധം. വളരെ സൗമ്യരും കാര്യങ്ങള്‍ സാവധാനം ചെയ്യുന്നവരുമാണ് ഇവര്‍. പങ്കാളിക്ക് വേണ്ടി ദൈര്‍ഘ്യം ഏറെ നീട്ടാനും ഇവര്‍ക്ക് സാധിക്കും.

ഇടവം രാശി സ്ത്രീകളുടെ ലൈംഗികത

ഇടവം രാശി സ്ത്രീകളുടെ ലൈംഗികത

സൗമ്യസ്വഭാവക്കാരും, മൃദു സ്പര്‍ശം ഉള്ളവരുമാണ് ഇവര്‍. മസാജ് ചെയ്യാന്‍ ഇവര്‍ക്ക് നല്ല കഴിവുണ്ടാകും. നല്ല മൂഡിലായിരിക്കുമ്പോള്‍‌ ഏറെ സമയം തുടരാനും പങ്കാളിയെ സന്തോഷിപ്പിക്കാനും ഇവര്‍ക്കാവും.

മിഥുനം രാശി (മെയ് 21 - ജൂണ്‍ 20) - ജെമിനി

മിഥുനം രാശി (മെയ് 21 - ജൂണ്‍ 20) - ജെമിനി

വിഭിന്ന വ്യക്തിത്വമുള്ളവരോ അല്ലെങ്കില്‍ അത്തരത്തില്‍ കാണപ്പെടുന്നവരോ ആകും ഇവര്‍. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും, ശ്രദ്ധാകേന്ദ്രമായി നില്‍ക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നു. കഥപറയാനിഷ്ടപ്പെടുന്ന ഇവര്‍ ഒരിക്കലും ബോറടിപ്പിക്കില്ല. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു പങ്കാളിയെയാണ് അവര്‍ക്ക് ആവശ്യം. വൈവിധ്യവും, സ്വഭാവികതയും അവര്‍ ഏറെ ഇഷ്ടപ്പെടുന്നു.

മിഥുനം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

മിഥുനം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

'ഇരട്ട' എന്നറിയപ്പെടുന്ന ഇത്തരക്കാര്‍ക്ക് വ്യത്യസ്ഥമായ സ്വഭാവമായിരിക്കും. കാതില്‍ മധുരമുള്ള വാക്കുകള്‍ പറഞ്ഞിരിക്കുമ്പോള്‍ പെട്ടന്ന് തന്നെ ഇവര്‍ പെട്ടന്ന് തന്നെ നിങ്ങളുടെ വസ്ത്രമഴിക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യും.

മിഥുനം രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

മിഥുനം രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

വേഗത്തില്‍ ഒരു ദീര്‍ഘകാല ബന്ധത്തിന് വിധേയരാകുന്നവരല്ല മിഥുനം രാശിക്കാരായ സ്ത്രീകള്‍. തന്നിഷ്ടക്കാരായ ഇവര്‍ അത് സാധിക്കാതെ വന്നാല്‍ വേറെ വഴിക്ക് പോകും. സംഗതികള്‍ക്ക് മാറ്റം വരുന്നില്ലെങ്കില്‍ അവര്‍ ചുറ്റുമുള്ള ആളുകളെ മാറ്റിക്കൊണ്ടിരിക്കും. സെക്സിനെക്കുറിച്ച് സംസാരിക്കാനിഷ്ടപ്പെടുന്ന ഇവര്‍ പ്രവൃത്തിയിലും അങ്ങനെ തന്നെയാവും. അതിനാല്‍ തന്നെ ഓരോ സമയത്തും പുതിയവയെന്തെങ്കിലും പരീക്ഷിക്കുക.

കര്‍ക്കിടക രാശി(ജൂണ്‍ 21-ജൂലൈ 22) ക്യാന്‍സര്‍

കര്‍ക്കിടക രാശി(ജൂണ്‍ 21-ജൂലൈ 22) ക്യാന്‍സര്‍

പ്രണയവും സെക്സും ഒരുമിച്ച് കൊണ്ടുപോകുന്നവരാണ് ഇത്തരക്കാര്‍. ഇവര്‍ ആദ്യം പ്രണയത്തില്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്നു, അതിന് ശേഷം ലൈംഗികതയും. സുരക്ഷിതത്വത്തിന് പ്രാധാന്യം നല്കുന്നവരാണിവര്‍.

കര്‍ക്കിടക രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

കര്‍ക്കിടക രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

വളരെ വൈകാരികതയുള്ള ഇവര്‍ പങ്കാളിയുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്കും. അവരുടെ സംരക്ഷണ മനോഭാവം പങ്കാളികളെ ആകര്‍ഷിക്കും. പങ്കാളിക്ക് സന്തോഷം നല്കാന്‍ എന്ത് ചെയ്യാനും ഇവര്‍ തയ്യാറാകും.

കര്‍ക്കിടക രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

കര്‍ക്കിടക രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

സെക്സ് ഏറെയിഷ്ടപ്പെടുന്ന ഇവര്‍ വീട്ടില്‍ തന്നെ തങ്ങാന്‍ താല്പര്യപ്പെടുന്നവരാണ്. കുടുംബത്തിലുള്ള പുരുഷനില്‍ ഇവര്‍ തല്പരരായിരിക്കും. ലൈംഗികബന്ധത്തിന് മുമ്പായി സുരക്ഷിതത്വത്തിന് പ്രാധാന്യം നല്കുന്നവരാണ് ഇവര്‍.

ചിങ്ങരാശി (ജൂലൈ 23 - ആഗസ്റ്റ് 22) ലിയോ

ചിങ്ങരാശി (ജൂലൈ 23 - ആഗസ്റ്റ് 22) ലിയോ

പരുക്കന്‍ പാതകള്‍ താണ്ടുന്നവരാണ് ഇവര്‍. കിടക്കയില്‍ പോലും സ്വാര്‍ത്ഥരായിരിക്കും ചിങ്ങരാശിക്കാര്‍. ലൈംഗിക ബന്ധത്തിലുപരിയായി പങ്കാളിയില്‍ നിന്ന് കൂടുതല്‍ ഇവരാഗ്രഹിക്കും. പ്രണയവും സൗഹൃദവും ആഗ്രഹിക്കുന്നവരാണ് ഇവര്‍. വളരെ റൊമാന്‍റിക്കായ ഇവര്‍ കിടക്കയില്‍ വലിയ പ്രകടനം തന്നെ കാഴ്ചവെയ്ക്കും.

ചിങ്ങ രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

ചിങ്ങ രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

പരാജയം ഇഷ്ടപ്പെടാത്ത ചിങ്ങരാശിക്കാര്‍ മികച്ച പ്രണയികളായിരിക്കും. വളരെ ആഹ്ലാദവാന്മാരായ ഇവര്‍ക്ക് ധാരാളം ആരാധകരുണ്ടാവും. സന്തോഷിപ്പിച്ച് നിര്‍ത്തിയാല്‍ അവരൊരിക്കലും വിട്ടുപോകില്ല.

ചിങ്ങ രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

ചിങ്ങ രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

ഏറെ ശ്രമമൊന്നും കൂടാതെ തന്നെ ഇവര്‍ ബന്ധത്തിന് വഴങ്ങും. ചിങ്ങരാശി സ്ത്രീകള്‍ പുരുഷന്മാരുമായി ബന്ധപ്പെടാനും, പറയുന്നതെല്ലാം അനുസരിക്കാനും ഇഷ്ടപ്പെടുന്നു.

കന്നിരാശി (ആഗസ്റ്റ് 23 - സെപ്തംബര്‍ 22) - വിര്‍ഗോ

കന്നിരാശി (ആഗസ്റ്റ് 23 - സെപ്തംബര്‍ 22) - വിര്‍ഗോ

ഇരട്ട വ്യക്തിത്വമുള്ളവരാണ് കന്നിരാശിക്കാര്‍. അവര്‍ സൗമ്യരും, നിഷ്കളങ്കരുമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുകയും നിങ്ങളെ വശീകരിക്കുകയും ചെയ്യും. ഒരു രാത്രിയിലൊതുങ്ങുന്നതിന് പകരം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബന്ധമാണ് ഇവരാഗ്രഹിക്കുന്നത്. ഒരിക്കല്‍ ഇടപെട്ടാല്‍ അവര്‍ ആ ബന്ധത്തില്‍ തുടരും.

കന്നി രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

കന്നി രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

ഒരു തികഞ്ഞ പങ്കാളിയുടെ ആശയമാണ് കന്നിരാശിക്കാരായ പുരുഷന്മാരുടേത്. വിമര്‍ശന സ്വഭാവമുള്ള ഇവരെ എതിര്‍ക്കേണ്ട കാര്യമില്ല. അവര്‍ പരിപൂര്‍ണ്ണരാകാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്.

കന്നി രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

കന്നി രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

കഠിനാധ്വാനികളും തങ്ങളുടെ രൂപത്തില്‍ ഏറെ ശ്രദ്ധാലുക്കളുമാണ് ഇവര്‍. തങ്ങളുടെ മികച്ച രൂപഭംഗിക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ തന്നെ അഴുക്ക് പുരളുന്നത് സംബന്ധിച്ച് അവര്‍ ദിവാസ്വപ്നം കാണും. പൂര്‍ണ്ണരായ പങ്കാളികള്‍ക്ക് വേണ്ടി അതിയായി ആഗ്രഹിക്കുന്ന അവര്‍ക്ക് പക്ഷേ, അത്തരം ആളുകള്‍ ഇല്ല എന്നറിയാവുന്നതാണ്. അതിനാല്‍ തന്നെ അതിനോടടുത്ത ആളുകളെ തിരയും. ശക്തമായ പ്രണയത്തില്‍ തല്പരരാണ് ഇവര്‍.

തുലാം രാശി (സെപ്തംബര്‍ 23 - ഒക്ടോബര്‍ 22) ലിബ്ര

തുലാം രാശി (സെപ്തംബര്‍ 23 - ഒക്ടോബര്‍ 22) ലിബ്ര

തുലാം രാശിക്കാര്‍ ലൈംഗികബന്ധത്തിലും, പ്രണയത്തിലും സന്തുലനം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കും. അത് വഴി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം അവര്‍ സഫലമാക്കിത്തരും. അവര്‍ക്ക് ആഗ്രഹിക്കുന്നത് ലഭിച്ചില്ലെങ്കില്‍ അത് പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ അവര്‍ വിട്ടുപോകുകയും ചെയ്യും.

തുലാം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

തുലാം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

സാഹസികത ഇഷ്ടപ്പെടുന്നവരാണ് തുലാം രാശിക്കാര്‍. റസ്റ്റോറന്‍റിലെ ബാത്തറൂമിലും, മേശക്കടിയിലുമൊക്കെ അവര്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കാം. താന്‍ പിടിക്കപ്പെട്ടേക്കാമെന്ന ചിന്ത അവരിഷ്ടപ്പെടും. തങ്ങളുടെ പങ്കാളിയെ മുന്‍കൈയ്യെടുക്കാന്‍ അവര്‍ അനുവദിക്കും. വളരെ റൊമാന്‍റിക്കായ അവര്‍ നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കും.

തുലാം രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

തുലാം രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

ശരീരഘടനയിലൊഴികെ തുലാം രാശിക്കാരായ പുരുഷന്മാരുടേതിന് സമമാണ് സ്ത്രീകളുടെയും സ്വഭാവം. തങ്ങളുടെ സങ്കല്പങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്ന പങ്കാളികളെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

വൃശ്ചികരാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)

വൃശ്ചികരാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)

വളരെ അധീശത്വ സ്വഭാവമുള്ളവരാണ് വൃശ്ചികരാശിക്കാര്‍. നിങ്ങള്‍ മറ്റൊരാളെ നോക്കുന്നത് പോലും ഇവര്‍ക്ക് ഭീഷണിയായി തോന്നും. എന്നാല്‍ അതേ സമയം വളരെ വിശ്വസ്തരും, കൃത്യതയുള്ളവരും, നിങ്ങളുടെ ആവശ്യ സമയത്ത് അടുത്തെത്തുന്നവരുമായിരിക്കും ഇവര്‍. സംരക്ഷണ സ്വഭാവമുള്ളവരുമാണ് വൃശ്ചിക രാശിക്കാര്‍. അറിവിനെ ശക്തിയായി കാണുന്ന വൃശ്ചിക രാശിക്കാര്‍ ലൈംഗിക ബന്ധവും വികൃത ഭാവനകളും ആസ്വദിക്കുന്നവരാണ്.

വൃശ്ചിക രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

വൃശ്ചിക രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

വൃശ്ചികരാശി പുരുഷന്മാര്‍ എല്ലായ്പോഴും തങ്ങളുടെ പങ്കാളികളെ തൃപ്തിപ്പെടുത്തുന്നവരാണ്. മികച്ച പ്രണയികളുമാണ് ഇവര്‍.

വൃശ്ചിക രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

വൃശ്ചിക രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

ശാന്തരും നിഷ്കളങ്കരുമാണ് വൃശ്ചികരാശി സ്ത്രീകള്‍. എന്നിരുന്നാലും രാശിചക്രത്തിലെ ഏറ്റവും വന്യ സ്വഭാവമുള്ളവരാണ് ഇവര്‍. കളികള്‍ ഇഷ്ടപ്പെടാത്ത ഇവര്‍ അവര്‍ക്കാവശ്യമായത് നേടിയെടുക്കും.

ധനുരാശി (നവംബര്‍ 22- ഡിസംബര്‍ 21)

ധനുരാശി (നവംബര്‍ 22- ഡിസംബര്‍ 21)

വളരെ ശാന്തരും ഉല്ലാസ പ്രിയരുമാണ് ഇവര്‍. കിടക്കയില്‍ സാഹസികരും നൈസര്‍ഗ്ഗികമായ സ്വഭാവക്കാരുമാണ് ഇവര്‍. തങ്ങള്‍ക്കിഷ്ടപ്പെട്ട ആളെ കണ്ടാല്‍ താല്പര്യമുള്ളടത്തോളം മുഴുവന്‍ സമയവും അവര്‍ സമര്‍പ്പിക്കും.

ധനു രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

ധനു രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

പിന്തുടരുന്നതില്‍ തല്പരരായ ഇവര്‍ കിടക്കയില്‍ തികച്ചും സ്വാര്‍ത്ഥരാകും. ബന്ധത്തില്‍, ലൈംഗികബന്ധം ഇല്ലാതായാല്‍ അവര്‍ മറ്റെവിടേക്കെങ്കിലും പോകും.

ധനു രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

ധനു രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

ഇടക്കിടെ മനസ് മാറുന്ന ഇവരെ കൂടെ നിര്‍ത്തുന്നത് അല്പം പ്രയാസമാണ്. വളരെ തുറന്ന മനസ്ഥിതിയുള്ള ഇവര്‍ കിടക്കയില്‍ സാഹസികരാകും.

മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19) കാപ്രികോണ്‍

മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19) കാപ്രികോണ്‍

തങ്ങളുടെ വികാരങ്ങള്‍ ഒളിച്ച് വെയ്ക്കാനിഷ്ടപ്പെടുന്ന ഇവര്‍ പ്രണയത്തിലാണോ എന്ന് അറിയാനാവില്ല. പണം നന്നായി കൈകാര്യം ചെയ്യുന്നവരാണ് ഇവര്‍.

മകരം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

മകരം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

ദിവസം മുഴുവന്‍ ചെയ്താലും വീണ്ടും ചെയ്യാനിഷ്ടപ്പെടുന്നവരാണ് ഇവര്‍. നൈസര്‍ഗ്ഗികമായ പെരുമാറ്റം അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അവര്‍ ഭാവനകള്‍ ശിരസില്‍ സൂക്ഷിക്കുന്നവരാണ്.

മകരം രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

മകരം രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

വൈചിത്ര്യത്തെ നിയന്ത്രിക്കുകയും പരീക്ഷണങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. വ്യത്യസ്ഥമായ ആഗ്രഹങ്ങളും, ആവശ്യങ്ങളും ഇവര്‍ പ്രതീക്ഷിക്കുന്നു.

കുംഭരാശി (ജനുവരി 20 - ഫെബ്രുവരി 18) - അക്വേറിയസ്

കുംഭരാശി (ജനുവരി 20 - ഫെബ്രുവരി 18) - അക്വേറിയസ്

വൈകാരിക വ്യതിയാനങ്ങളുടെ നേതൃസ്ഥാനത്തുള്ളതാണ് കുംഭരാശി. ശാരീരികം എന്നതിനേക്കാള്‍ ലൈംഗിക ബന്ധം ഇവര്‍ക്ക് ധൈഷണികമായ ഒന്നായിരിക്കും. കിടക്കയില്‍ വളരെ വിനോദ തല്പരരും ഭാവനാശേഷിയുമുള്ളവരാണ് ഇവര്‍. അതിനാല്‍ പുതിയ ചില കാര്യങ്ങള്‍ പ്രതീക്ഷിക്കാം. ഭൂരിപക്ഷം കുംഭരാശിക്കാരും അസഹിഷ്ണുക്കളായതിനാല്‍ വേഗത്തിലുള്ളതും, സംതൃപ്തികരവുമായ സെക്സ് അവരാഗ്രഹിക്കുന്നു.

കുംഭം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

കുംഭം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

പരീക്ഷണ ലൈംഗിക സ്വഭാവമുള്ളതിനാല്‍ സെക്സ് കാണുക, അഭിനയിക്കുക, പൊതു സ്ഥലങ്ങളില്‍ ചെയ്യുക എന്നിവയൊക്കെ പ്രതീക്ഷിക്കാം. പങ്കാളിക്ക് തൃപ്തി ലഭിക്കുന്നത് വരെ ബന്ധം നീട്ടിക്കൊണ്ട് പോകാന്‍ ഇവര്‍ക്കാവും.

കുംഭം രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

കുംഭം രാശി സ്ത്രീകളുടെ ലൈംഗിക സ്വഭാവം

സത്യസന്ധരും തുറന്ന മനസ്ഥിതിക്കാരുമായ സ്ത്രീകളാണ് കുംഭരാശിയിലേത്. കളികള്‍ക്ക് സമയമില്ലാത്തതിനാല്‍ നിങ്ങള്‍ തുടങ്ങുമ്പോളേക്കും അവര്‍ അപ്രത്യക്ഷരാകും. തങ്ങളുടെ വികാരങ്ങള്‍ ഒളിച്ച് വെയ്ക്കുന്നതിനാല്‍ അവരെ തണുപ്പന്‍ സ്വഭാവവും, അകല്‍ച്ചയുള്ളവരുമായും തോന്നും.

മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20) പീസസ്‌

മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20) പീസസ്‌

പങ്കാളികളെ സന്തോഷിപ്പിക്കാനായി തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിക്കുന്നവരാണ് മീനം രാശിക്കാര്‍. അടുത്തിടപഴകുമ്പോള്‍ അത് പ്രണയപരമായ ഒന്നായി അവര്‍ കണക്കാക്കും. പ്രണയത്തില്‍ ഉള്‍ച്ചേര്‍ന്നവരാണെങ്കിലും എളുപ്പത്തില്‍ അസൂയാലുക്കളുമാകും ഇവര്‍.

മീനം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

മീനം രാശി പുരുഷന്മാരുടെ ലൈംഗിക സ്വഭാവം

വളരെ റൊമാന്‍റിക്കും മികച്ച പ്രണയികളുമാണ് ഇവര്‍. ഒരു പ്രവൃത്തി എന്നതിനേക്കാള്‍ പ്രണയത്തിന്‍റെ സ്വഭാവമാണ് ഇവര്‍ സെക്സിന് നല്കുന്നത്.

മീനം രാശി സ്ത്രീകള്‍

മീനം രാശി സ്ത്രീകള്‍

പ്രണയം ആഗ്രഹിക്കുന്ന മീനം രാശി സ്ത്രീകള്‍ ആലിംഗനവും, പ്രണയ മന്ത്രണങ്ങളും ഇഷ്ടപ്പെടുന്നു. തങ്ങള്‍ ആരാധിക്കപ്പെടാനും, മറ്റുള്ളവര്‍ക്ക് താല്പര്യമുള്ളവരായിരിക്കാനും ഇവര്‍ ആഗ്രഹിക്കുന്നു. തനിക്ക് വേണ്ടത് ലഭിച്ചാല്‍ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും അവള്‍ ശ്രദ്ധിക്കുമെന്നത് തീര്‍ച്ചയാണ്

English summary

Bedroom Traits Of Men And Women According To Zodiac Sign

Bedroom Traits Of Men And Women According To Zodiac Sign