For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഭിനന്ദനിക്കാന്‍ വിട്ടുപോകരുതെ

ഒരു വ്യക്തിയിലെ നന്മ കാണുകയും അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നത് അവരുടെ ഹൃദയം കുളിര്‍പ്പിക്കും.

By Glory
|

വീട്ടിലായലും ഒാഫീസിലായാലും നമ്മുടെ പ്രവൃത്തികളെല്ലാം നന്നാകണമെന്നും മറ്റുള്ളവര്‍ നമ്മളെ കുറിച്ച് നല്ലത് പറയണമെന്നുമാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. ഒന്ന് ചിന്തിച്ചു നോക്കിയാല്‍ ചുറ്റുമുള്ളവരുടെ നല്ല വാക്കുകള്‍ക്ക് വേണ്ടിയാണ് നമ്മുടെ പ്രവൃത്തികള്‍ എല്ലാം തന്നെ. ഇത്തരത്തില്‍ മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ ആഗ്രഹിക്കുന്നു നമ്മള്‍ അത് എത്രത്തോളം തിരിച്ചു നല്കുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ.

hh

വീട്ടിലും ഓഫീസിലും കോളജിലുമെല്ലാം നമ്മള്‍ക്ക് ചുറ്റും നല്ലത് ചെയ്യുന്നവരെ ഇന്നു വരെ അഭിനന്ദിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?. എന്നാല്‍ ഇന്ന് മുതല്‍ മറ്റുള്ളവരെ അവര്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ക്ക് അഭിനന്ദിക്കുക എന്ന്ത് നിങ്ങളുടെ ശീലമാക്കി മാറ്റിക്കൊളു അത് നിങ്ങളോടുള്ള മറ്റുള്ളവരുടെ ചിന്തഗതികള്‍ തന്നെ മാറ്റിമറിക്കും. നിങ്ങളെക്കുറിച്ച് നല്ലത് പറയുന്നവരെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് പോലെ മറ്റുള്ളവരെക്കുറിച്ച് നിങ്ങള്‍ നല്ലത് പറഞ്ഞാല്‍ അവരും നിങ്ങളെ സ്വന്തമായി കരുതും.

hh

ഏതൊരു പ്രവര്‍ത്തികള്‍ക്കും മറ്റുള്ളവര്‍ നല്‍കുന്ന അഭിനന്ദനം മനസ്സിനെ കുളിര്‍പ്പിക്കുന്നതും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുന്നതുമാണ്. ലോകത്തിലുള്ള മനുഷ്യര്‍ രണ്ടു വിധത്തിലുള്ളവരാണ്.ഒന്നാമത്തേത് ഏതൊരു വ്യക്തിയുടെയും നന്മകള്‍ കാണുന്നതിനു പകരം എല്ലാത്തിലും കുറ്റം കണ്ടെത്തുന്നവര്‍. ഇവര്‍ക്ക് ഒരിക്കലും സ്വയം സന്തോ, ഷിക്കാനോ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാനോ സാധിക്കില്ല.

gg

എന്നാല്‍ മുള്ളുകള്‍ നിറഞ്ഞ റോസാച്ചെടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന മനോഹരമായ പൂവു കാണാന്‍ കഴിയുന്നവര്‍ക്ക് സ്വയം സന്തോഷിക്കാനും മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാനും കഴിയും. അഭിനന്ദനവും ഇതുപോലെയാണ്.ഒരു വ്യക്തിയിലെ നന്മ കാണുകയും അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നത് അവരുടെ ഹൃദയം കുളിര്‍പ്പിക്കും.മാത്രമല്ല മുമ്പോട്ടുള്ള ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനമാവുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.അഭിനന്ദിക്കുവാന്‍ ആരെങ്കിലും ഉള്ളത് വളരെ സന്തോഷകരമായ ഒരു അനുഭവമാണ്.

g

ഇന്നത്തെ മനുഷ്യജീവിതം സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. ആത്മാര്‍ത്ഥമായ ഒരു അഭിനന്ദനം ലഭിക്കുന്നത് സംഘര്‍ഷത്തെ ലഘൂകരിക്കുവാന്‍ ഉപകരിക്കും. കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളില്‍ നിന്നും, ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്നും, ഭര്‍ത്താവിന് ഭാര്യയില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നുമൊക്കെ ലഭിക്കുന്ന അഭിനന്ദന ത്തില്‍ കവിഞ്ഞ ഒരു പ്രചോദനമില്ല. ഒരു വ്യക്തിയ്ക്ക് ചെറിയ പ്രായത്തില്‍ ലഭിക്കു ന്ന അഭിനന്ദനങ്ങള്‍ അവരെ വിശാലമനസ്‌കരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റും. അഭിനന്ദിക്കുവാനുള്ള കഴിവ് നാം വളര്‍ത്തിയെടുക്കേണ്ടതാണ്.അത് നമ്മുടെ നന്മയും മഹാമനസ്‌കതയും പ്രതിഫലിപ്പിക്കുന്നു.

jhj

മാത്രമല്ല,അഭിനന്ദനത്തിന്റെ അടിത്തറ സ്‌നേഹമാണ്.ഓരോ വ്യക്തിയും ഒരു സമൂഹത്തിന്റെ ഭാഗമാണല്ലോ.തങ്ങള്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടണമെ ന്നും ശ്രദ്ധിക്കപ്പെടണമെ ന്നും എല്ലാവരും ആഗ്രഹിക്കുന്നു.ചില പ്രത്യേക അവ സരങ്ങളില്‍ നാം മറ്റുള്ളവര്‍ക്ക് സമ്മാനങ്ങള്‍ നല്‍ കാറുണ്ട്. നാം നല്‍കുന്ന സമ്മാനം മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്. എന്നാല്‍ അഭിനന്ദനത്തിന്റെ ചില വാക്കുകള്‍ എത്ര വിലപിടിപ്പുള്ള സമ്മാനങ്ങളേക്കാളും ശ്രേഷ്ഠമായിത്തീരും. ജീവിതത്തില്‍ വലിയ വിജയം ലഭിച്ച വ്യക്തികളില്‍ പലരും തങ്ങള്‍ക്കു ലഭിച്ച അവാര്‍ഡുകളേക്കാള്‍ മികച്ചതായി ഗുരുസ്ഥാനത്തുള്ളവര്‍ നല്‍കുന്ന അഭിനന്ദനത്തെ കാണുന്നു.

h

മറ്റുള്ളവരെ നന്മകളെ അഭിനന്ദിക്കുകയും അവരുടെ പ്രവൃത്തികള്‍ക്ക് ഒരു പ്രചോദനമായി നിങ്ങള്‍ മാറുകയും ചെയ്യ്താല്‍ തീര്‍ച്ചയായും വ്യക്തിത്വത്തെ പോസിറ്റിവാക്കുകയും മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള സമീപനവും മാറ്റിമറിക്കാന്‍ സാധിക്കും

Read more about: insync life ജീവിതം
English summary

Art of Appreciation

When one's efforts are appreciated, we will surely be happy. So, attention, affection, appreciation, acceptance and love are some of the important aspects in a healthy relationship.
X
Desktop Bottom Promotion