For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളത്തെ ചന്ദ്രഗ്രഹണം: ദോഷം ഒഴിവാക്കാന്‍ വഴികള്‍

ചന്ദ്രഗ്രഹണം രാശിയെ ബാധിയ്ക്കുന്നത്‌

|

സൂര്യ ഗ്രഹണവും ചന്ദ്ര ഗ്രഹണവുമെല്ലാം പ്രകൃതിയിലെ പ്രതിഭാസങ്ങളാണ്. ശാസ്ത്ര വിശദീകരണം നല്‍കുന്ന ചിലതും. എന്നാല്‍ ജ്യോതിഷ പരമായും പ്രത്യേകതകളും ചടങ്ങുകളും നിര്‍ദേശിയ്ക്കുന്ന ഒന്നു കൂടിയാണിത്.

2018 ജൂലായ് 27ന് ഈ നൂററാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണം നടക്കും. 104 വര്‍ഷത്തിനു ശേഷമാണ് ബ്ലഡ് മൂണ്‍ എന്ന പേരിലും അറിയപ്പെടുന്ന ഇത്രയും ദൈര്‍ഘ്യമേറിയ ഒരു ചന്ദ്ര ഗ്രഹണം നടക്കുന്നത്. 1 മണിക്കൂര്‍ 43 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഇത് വിവിധ രാശികളെ പല രീതിയിലും ബാധിയ്ക്കുമെന്നു ജ്യോതിഷം പറയുന്നു.

ഏതെല്ലം വിധത്തിലാണ് ഇതു ബാധിയ്ക്കുന്നതെന്നും ഇതിന്റെ ദോഷങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യണമെന്നും അറിയൂ,

ഏരീസ് (മേടം)

ഏരീസ് (മേടം)

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചന്ദ്ര ഗ്രഹണം പൊതുവം നല്ല ഫലങ്ങളാണ് നല്‍കുന്നത്. ഇവരെ അലട്ടിയിരുന്ന ചില പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിയ്ക്കും. വിവാഹ ദോഷങ്ങളും ചൊവ്വാ ദോഷങ്ങളും നീങ്ങിക്കിട്ടും. ചുവന്ന വസ്ത്രം, ചുവന്ന പൂക്കള്‍, മധുരം എന്നിവ ഈ വിഭാഗത്തില്‍ പെട്ടവര്‍ ദാനം ചെയ്യുന്നത് നല്ലതാണ്.

ടോറസ് (ഇടവം)

ടോറസ് (ഇടവം)

ടോറസ് വിഭാഗക്കാര്‍ പൊതുവേ തെറ്റിദ്ധരിയ്ക്കപ്പെടുക എന്ന ഫലമാണ് ചന്ദ്ര ഗ്രഹണം നല്‍കുന്നത്. എന്നാല്‍ ഇവര്‍ തങ്ങളുടെ ഭാഗം തീര്‍ച്ചയായും വിവരിയ്ക്കുക തന്നെ വേണം. അരി, മധുരം, പാല്‍, വെളുത്ത പൂക്കള്‍ എന്നിവ ദാനം ന്ല്‍കുന്നതു ഗുണം നല്‍കും.

ജെമിനി ( മിഥുനം)

ജെമിനി ( മിഥുനം)

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ശാരീരികമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതു കൊണ്ടു തന്നെ ചന്ദ്ര ഗ്രഹണം അത്ര നല്ലതാകില്ല. പച്ച വസ്ത്രം, പച്ചക്കറി, ധാന്യം, ചന്ദനം എന്നിവ ദാനം ചെയ്യുന്നത് ആരോഗ്യം, പഠനം, ഏകാഗ്രത എന്നിവയ്ക്കു നല്ലതാണ്.

ക്യാന്‍സര്‍ ( മിഥുനം)

ക്യാന്‍സര്‍ ( മിഥുനം)

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവരുടെ ജീവിതത്തില്‍ ചന്ദ്രഗ്രഹണം വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. അരി, വെള്ളിപ്പാത്രം, പാലുല്‍പന്നങ്ങള്‍ എന്നിവ ദാനം ചെയ്യുന്നത് ബിസിനസ് വളര്‍ച്ചയ്ക്കും ഫോറിന്‍ ട്രിപ്പുകള്‍ക്കും നല്ലതാണ്.

ലിയോ (ചിങ്ങം)

ലിയോ (ചിങ്ങം)

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചന്ദ്ര ഗ്രഹണം നല്ല ഫലം കൊണ്ടുവരും. ജീവിതത്തിലെ എല്ലാ മേഖലകളിലും ഇത്തരക്കാര്‍ ഉയര്‍ച്ചയുണ്ടാകും. സമൂഹത്തില്‍ ബഹുമാനം നേടാന്‍ സാധിയ്ക്കും. ചുവന്ന വസ്ത്രം, സിന്ദൂരം എന്നിവ ദാനം ചെയ്യുന്നത് പേരും പ്രശസ്തിയും നേടാന്‍ സഹായിക്കും. ഇത് പദവിയും പ്രശസ്തിയുമെല്ലാം നേടാന്‍ സഹായിക്കും.

വിര്‍ഗോ (കന്നി)

വിര്‍ഗോ (കന്നി)

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിയ്‌ക്കേണ്ടുന്ന സമയമാണിത്. രഹസ്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്ന ഘട്ടം വരും. പച്ചക്കറി, പുസ്തകം, ചെമ്പ്, പൂക്കള്‍, ചെറുപയര്‍ പരിപ്പ്, ധാന്യം എന്നിവ ദാനം ചെയ്യുന്നതു നല്ലതാണ്. ഇതു കൊണ്ട് പഠനത്തില്‍ നല്ല ഫലവും ജോലിയില്‍ വിജയവും ലഭിയ്ക്കും.

ലിബ്ര (തുലാം)

ലിബ്ര (തുലാം)

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ ഈ സമയം തര്‍ക്കങ്ങളില്‍ നിന്നും വഴക്കുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്. അരി, പഞ്ചസാര, ചന്ദനം എന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്. പ്രണയകാര്യങ്ങളില്‍ ഉയര്‍ച്ച, തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിയ്ക്കാനും സാധിയ്ക്കും.

സ്‌കോര്‍പിയോ (വൃശ്ചികം)

സ്‌കോര്‍പിയോ (വൃശ്ചികം)

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചന്ദ്രഗ്രഹണം നല്ലതാണ് വരുത്തുന്നത്. മധുരം, ചുവന്ന പൂക്കള്‍, കമ്പിളി വസ്ത്രം എ്ന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്. ഇത് ചൊവ്വാദോഷം അകറ്റാനും കുടുംബത്തിന് ഐശ്വര്യമുണ്ടാകാനും നല്ലതാണ്. ജീവിതത്തില്‍ അച്ചടക്കവും ആത്മവിശ്വാസവുമുണ്ടാകുകയും ചെയ്യും.

സാജിറ്റേറിയസ് (ധനു)

സാജിറ്റേറിയസ് (ധനു)

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൊതു സമൂഹത്തിലുള്ള നില മെച്ചപ്പെടും. പ്രൊഫഷണനും മെച്ചപ്പെടും. കടലപ്പരിപ്പ്, മഞ്ഞള്‍, ചന്ദനം, മഞ്ഞപ്പൂക്കള്‍ എന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്. കരിയറില്‍ പ്രൊമോഷനും മത്സരപ്പരീക്ഷകളില്‍ വിജയവും ഇത്തരം ദാനം കൊണ്ടു നേടാം.

കാപ്രികോണ്‍ (മകരം)

കാപ്രികോണ്‍ (മകരം)

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാനസികമായ പ്രയാസങ്ങള്‍ വര്‍ദ്ധിയ്ക്കുന്ന സമയമാണിത്. ധന നഷ്ടവുമുണ്ടാകും. എണ്ണ, കറുപ്പു വസത്രം, ഇരുമ്പ് എന്നിവ ദാനം ചെയ്യാന്‍ നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്ലതാണ്. സ്പിരിച്വല്‍ ജീവിതത്തില്‍ ഉയര്‍ച്ചയുമുണ്ടാകും. വിജയം നേടാനും സഹായകമാണ്.

 അക്വറിയസ് (കുംഭം)

അക്വറിയസ് (കുംഭം)

അക്വറിയസ് വിഭാഗത്തില്‍ പെട്ടവര്‍ ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. ധാന്യം, പൂക്കള്‍, അരി, പരിപ്പ്, ബ്ലാങ്കെറ്റ് എന്നിവ ദാനത്തിന് നല്ലതാണ്. ഇത് ദീര്‍ഘയാത്രകള്‍ ഫലത്തിലെത്താന്‍ സഹായിക്കും. ശത്രുക്കള്‍, കേസുകള്‍ എന്നിവയെ ജയിക്കാന്‍ സഹായിക്കും.

പീസസ് (മീനം)

പീസസ് (മീനം)

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചന്ദ്ര ഗ്രഹണം പൊതുവെ നല്ല ഗുണം നല്‍കുന്നു. ജീവിതത്തിലെ വലിയ ടെന്‍ഷനുകള്‍ ഒഴിഞ്ഞു പോകും. ധന സംബന്ധമായി നേട്ടമുണ്ടാകും. ചുവന്ന പൂക്കള്‍, മഞ്ഞള്‍, വസ്ത്രം എന്നിവ ദാനം ചെയ്യുന്നത് ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍സഹായിക്കും, പരീക്ഷകളില്‍ വിജയം ന്ല്‍കും.

English summary

27th July 2018 Lunar Eclipse Effects On Your Zodiac Sign

27th July 2018 Lunar Eclipse Effects On Your Zodiac Sign, 2018
Story first published: Thursday, July 26, 2018, 15:45 [IST]
X
Desktop Bottom Promotion