For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  2018-ല്‍ നിങ്ങളുടെ വാര്‍ഷികഫലം ഇതാണ്‌

  By Archana V
  |

  2017 അവസാനിച്ച്‌ കഴിഞ്ഞു. വിവിധ തരത്തിലുള്ള ഉയര്‍ച്ച താഴ്‌ചകളിലൂടെയാണ്‌ കഴിഞ്ഞ വര്‍ഷം പലരും കടന്നു പോയത്‌. പല തെറ്റുകള്‍ സംഭവിക്കുകയും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കഴിയുകയും ചെയ്‌തു. അതുപോലെ പല സന്തോഷകരമായ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായി.ചിലര്‍ക്ക്‌ സ്വപ്‌നം കണ്ട ജോലിയും സ്ഥാന കയറ്റവും ലഭിച്ചു.

  എന്നാല്‍, ഈ വര്‍ഷം ഇനി എങ്ങനെ ആയിരിക്കും ? വരും വര്‍ഷം എന്തായിരിക്കും നമ്മളെ കാത്തിരിക്കുന്നത്‌ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംഷ ഉണ്ടാകും. അതിനാലാണ്‌ ഓരോ രാശികളുടെയും ഈ വര്‍ഷത്തെ ഫലം പ്രവചിക്കുന്നത്‌. ഈ വര്‍ഷത്തെ സുപ്രധാന സംഭവങ്ങള്‍ എന്തെല്ലാമാണന്നും ഈ വര്‍ഷം നിങ്ങള്‍ക്ക മികച്ചതാണോ എന്നും ഇതിലൂടെ അറിയാം.

  2018-ല്‍ സാമ്പത്തിക നേട്ടം ഈ രാശിക്കാര്‍ക്ക്‌

  സൂര്യ രാശിയുടെ വാര്‍ഷിക ഫലങ്ങള്‍ ഓരോ രാശിസ്ഥാനങ്ങളിലേക്കുമുള്ള ചന്ദ്രന്റെ നീക്കവും മറ്റ്‌ ഗ്രഹങ്ങളുടെ സ്ഥാനവും ജ്യോതിഷവും അടിസ്ഥാനമാക്കിയുള്ളതാണ്‌. 2018 ലെ മേടം രാശിയുടെ വാര്‍ഷിക ഫലമാണ്‌ ഇവിടെ നല്‍കിയിരിക്കുന്നത്‌. മേടം രാശിയിലെ ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങള്‍ എന്തെല്ലാമാണന്ന്‌ നോക്കാം.

  ഗ്രഹങ്ങളുടെ സ്ഥാനം

  ഗ്രഹങ്ങളുടെ സ്ഥാനം

  വര്‍ഷത്തിന്റെ തുടക്കത്തില്‍ വ്യാഴത്തിന്റെ സ്ഥാനം തുലാം രാശിയിലായിരിക്കും ഒക്ടോബറോടെ വൃശ്ചിക രാശിയിലേക്ക്‌ നീങ്ങും. ശനി വര്‍ഷം മുഴുവന്‍ ധനുരാശിയില്‍ സ്ഥിതി ചെയ്യും, അതേസമയം ചന്ദ്രന്റെ ആരോഹണ അവരോഹണങ്ങള്‍ വര്‍ഷം മുഴുവന്‍ കര്‍ക്കിടക, മകരം രാശികളിലായിരിക്കും. ജനുവരി 15 വരെ ചൊവ്വ തുലാം രാശിയിലായിരിക്കും. അതിന്‌ ശേഷം മാര്‍ച്ച്‌ 7 വരെ വൃശ്ചിക രാശിയിലേക്ക്‌ നീങ്ങും.അതിന്‌ ശേഷം മെയ്‌ രണ്ട്‌ വരെ ധനുരാശിയിലേക്കും പിന്നീട്‌ നവംബര്‍ വരെ മകരം രാശിയിലേക്കും നീങ്ങും.

  കുടുംബ ജീവിതം

  കുടുംബ ജീവിതം

  വര്‍ഷത്തിന്റെ തുടക്കത്തില്‍ കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ അനുഭവപ്പെടും ഏഴാമിടത്തിലെ ചൊവ്വയുടെ സ്ഥാനമാണ്‌ ഇതിന്‌ കാരണം, പങ്കാളിയുടെ രാശിസ്ഥാനമാണത്‌. ഏഴാമിടത്തിലേക്ക്‌ വ്യാഴം പ്രവേശിക്കുന്നതോടെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും.

  പൂര്‍ണ വിശ്വാസവും

  പൂര്‍ണ വിശ്വാസവും

  ബന്ധത്തില്‍ പൂര്‍ണ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരിക്കണം ദൗര്‍ബല്യങ്ങളാല്‍ അത്‌ ശിഥിലമാകാന്‍ ഇടവരുത്തരുത്‌. പ്രതികരിക്കുന്നതിന്‌ പകരം നിങ്ങള്‍ ദേഷ്യപ്പെട്ട പഴയകാല സംഭവങ്ങള്‍ ഓര്‍ക്കുക, ഇത്‌ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്‌ ചെയ്യുക. മാതാപിതാക്കളുമായി നല്ല ബന്ധം നിലനിര്‍ത്തുക എന്നത്‌ വളരെ പ്രധാനമാണ്‌. അതേസമയം പിതാവുമായി തര്‍ക്കങ്ങള്‍ ഉണ്ടാവുന്ന സാധ്യത വളരെ കൂടുതലാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ പറയുന്നത്‌ ശ്രദ്ധിക്കുകയും അവരുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക, സാഹചര്യങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഇത്‌ സഹായിക്കും.

   ആരോഗ്യം

  ആരോഗ്യം

  ആരോഗ്യപരമായി ഈ വര്‍ഷം നിങ്ങളെ സംബന്ധിച്ച്‌ ശരാശരി ആയിരിക്കും. നിങ്ങള്‍ക്ക്‌ ചില മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഈ വര്‍ഷം അകന്നു നില്‍ക്കും . വര്‍ഷം പകുതിയോടെ മാനസികമായി അസ്വസ്ഥതകളും സന്ധി വേദനകളും അനുഭവപ്പെട്ടേക്കാം. ലൈംഗിക രോഗങ്ങള്‍ക്കും സാധ്യത ഉണ്ട്‌. കാലാവസ്ഥ വ്യതിയാനം മൂലം ഉള്ള അണുബാധകളും ശല്യം ചെയ്‌തേക്കാം.

  സാമ്പത്തികം

  സാമ്പത്തികം

  സാമ്പത്തികമായി മികച്ച വര്‍ഷമായിരിക്കും ഇത്‌്‌. എന്നാല്‍, വായ്‌പ എടുക്കുമ്പോഴും നിക്ഷേപം നടത്തുമ്പോഴും വിദഗ്‌ധരുടെ ഉപദേശം തേടുന്നതാണ്‌ ഉചിതം. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിന്‌ നിങ്ങള്‍ക്ക്‌ അനുകൂലമായ സമയം ഏതാണന്ന്‌ ഒരു ജ്യോതിഷന്റെ അഭിപ്രായം തേടുന്നതും ഗുണകരമാകും.

  തൊഴില്‍

  തൊഴില്‍

  പത്താമിടത്തിലെ ( സാമൂഹ്യസ്ഥിതി, പ്രശസ്‌തി, തൊഴില്‍ എന്നിവയുടെ രാശിസ്ഥാനം) ശനിയുടെ സാന്നിദ്ധ്യം സ്ഥാനകയറ്റത്തിന്‌ സഹായിക്കും. ലക്ഷ്യം നേടാനുള്ള മാര്‍ദഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരുക. നിങ്ങളുടെ ഭാവി തീരുമാനിക്കുന്ന ആഗ്രഹങ്ങള്‍ക്ക്‌ ശ്രദ്ധ നല്‍കുക. വ്യാഴത്തിന്റെ സാന്നിദ്ധ്യം നിങ്ങള്‍ക്ക്‌ ഗുണകരമാകുന്ന തരത്തില്‍ തൊഴിലില്‍ മാറ്റം വരുത്തും. ജോലി സംബന്ധിച്ച ചിന്തകളില്‍ മാറ്റം വരുത്തുന്നതും ഭാഗ്യം കൊണ്ടുവരും.

   ബിസിനസ്സ്‌

  ബിസിനസ്സ്‌

  ബിസിനസ്സില്‍ ലാഭം ലഭിക്കും ശരിയായ മാര്‍ഗ്ഗത്തില്‍ മുന്നേറാന്‍ കഴിയും. തെറ്റായ കര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കരുത്‌. അധികം പരിശ്രമിക്കാതെ തന്നെ നിങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന സമ്പത്ത്‌ നിങ്ങളിലേക്ക്‌ എത്തിച്ചേരും. ഒക്ടോബറിന്‌ ശേഷം ബിസിനസ്സ്‌ കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കുക.

  പ്രണയ ജീവിതം

  പ്രണയ ജീവിതം

  നിങ്ങളുടെ അഞ്ചാം ഇടത്തില്‍ പ്രതികൂല ഗ്രഹങ്ങളുടെ സാന്നിദ്ധ്യമില്ല, അതിനാല്‍ നിങ്ങളുടെ പ്രണയ ജീവിതം അനുകൂലമായിരിക്കും. പുതിയ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിക്കും, പങ്കാളിയുമായുള്ള ബന്ധം ഹൃദ്യമായിരിക്കും. ചെറിയ കാര്യങ്ങള്‍ പോലും അവഗണിക്കരുത്‌, അത്‌ വലിയ പ്രശനങ്ങളിലേക്ക്‌ നയിച്ചേക്കും.

  തര്‍ക്കങ്ങള്‍

  തര്‍ക്കങ്ങള്‍

  തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അധിക മുന്‍കരുതല്‍ എടുക്കുക. വര്‍ഷം മുഴുവന്‍ പ്രണയ ജീവിതം സുഗമമായിരിക്കുമെന്ന്‌ ഇവയെല്ലാം ഉറപ്പ്‌ നല്‍കുന്നു. നവംബറിലോ ഡിസംബറിലോ ആണ്‌ സ്‌നേഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ പരാജയപ്പെടാനുള്ള സാധ്യത ഉണ്ട്‌. മുന്‍കാല ബന്ധങ്ങള്‍ ഇക്കാലയളവില്‍ നഷ്ടപ്പെടാനും സാധ്യത ഉണ്ട്‌. പഴയ ബന്ധങ്ങള്‍ നിലനിര്‍ത്തി കൊണ്ട്‌ പുതിയ ബന്ധങ്ങള്‍ തുടങ്ങുന്നത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

  വിവാഹ ജീവിതം

  വിവാഹ ജീവിതം

  വിവാഹിതര്‍ക്ക്‌ പങ്കാളിയുമായി മാനസികമായി അകല്‍ച്ച അനുഭവപ്പെട്ടേക്കാം. പങ്കാളിയുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നത്‌ വിവാഹജീവിതം സുഗമമായി പോകാന്‍ അവസരം നല്‍കും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരസ്‌പരം സംസാരിച്ച്‌ പരിഹരിക്കുക. നിങ്ങളുടെ രാശിയുടെ അധിപന്‍ ചൊവ്വയാണ്‌ , ദേവന്‍ ഹനുമാനും .

  ക്ഷേത്രം സന്ദര്‍ശിക്കുക

  ക്ഷേത്രം സന്ദര്‍ശിക്കുക

  പുതിയതായി എന്തെങ്കിലും തുടങ്ങുന്നതിന്‌ മുമ്പ്‌ അതിനെ കുറിച്ച്‌ വിശദമായി മനസ്സിലാക്കുക. മാസം ഏതെങ്കിലും ഒരു പൗരാണിക ക്ഷേത്രം സന്ദര്‍ശിക്കുക. മാതാപിതാക്കളോട്‌ അനാദരവ്‌ കാണിക്കരുത്‌ മാത്രമല്ല മറ്റുള്ളവര്‍ അനാദരവ്‌ കാണിക്കാന്‍ അനുവദിക്കുകയും ചെയ്യരുത്‌. ഇക്കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഈ വര്‍ഷം നിങ്ങള്‍ക്ക്‌ അനുകൂലമായി മാറും.

  ജ്യോതിഷ മുന്നറിയിപ്പ്‌

  ജ്യോതിഷ മുന്നറിയിപ്പ്‌

  എല്ലാ ബുധനാഴ്‌ചകളിലും വീട്‌ മുഴുവന്‍ ഉപ്പ്‌ വെള്ളം കൊണ്ട്‌ തുടയ്‌ക്കാന്‍ ജ്യോതിഷികള്‍ നിര്‍ദ്ദേശിക്കുന്നു. വീടിന്‌ അകത്തു നിന്നും പുറത്തേക്ക്‌ വേണം തുടയ്‌ക്കുന്നത്‌. അതിന്‌ ശേഷം വെള്ളം പുറത്തേക്ക്‌ കളയുക. വീടിനുള്ളിലെ പ്രതികൂല ഊര്‍ജം പൂര്‍ണമായി നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും.

  English summary

  Horoscope Prediction For Aries

  All of us are curious about what the coming year will bring us. That is why we bring to you a Yearly horoscope for each zodiac sign
  Story first published: Wednesday, January 3, 2018, 17:10 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more