ഇവ കടം വാങ്ങരുത്,കൊടുക്കരുത്,ദോഷം

Posted By:
Subscribe to Boldsky

നാം പല സാധനങ്ങളും കടം വാങ്ങാറും കൊടുക്കാറുമെല്ലാമുണ്ട്. ചിലത് കടമായിട്ടല്ലെങ്കില്‍ പോലും, തല്‍ക്കാലത്തെ ആവശ്യത്തിന്. എന്നാല്‍ ചില വസ്തുക്കള്‍ കടമായിട്ടു വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതന്നൊണ് പറയുക. ഇത് ദോഷം വരുത്തും, നെഗറ്റീവ് ഊര്‍ജമുണ്ടാക്കുമെന്നെല്ലാമാണ് വാദങ്ങള്‍.

ഹൈന്ദവമതത്തിലെ സനാതന ധര്‍മത്തില്‍ ഇതെക്കുറിച്ചു പറയുന്നുമുണ്ട്. നല്‍കാനും വാങ്ങാനും പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച്.

ഇത്തരത്തില്‍ കടം വാങ്ങാനും കൊടുക്കാനും പാടില്ലാത്ത ചില വസ്തുക്കളെക്കുറിച്ചറിയൂ,

പേന

പേന

മറ്റൊരാളുടെ പേന വാങ്ങുന്നതും സൂക്ഷിയ്ക്കുന്നതുമെല്ലാം നല്ലതല്ലെന്നാണ് പറയുക. ഇത് സാമ്പത്തിക അസ്ഥിരത വരുത്തുമെന്നു പറയപ്പെടുന്നു. ഇത് നമ്മുടെ കര്‍മം മറ്റുള്ളവര്‍ക്കു നല്‍കുന്നതായും പറയാം.

വാച്ച്

വാച്ച്

മറ്റൊരാളുടെ വാച്ച് ധരിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുമെന്നു പറയുന്നു. പ്രത്യേകിച്ചു ജോലിയില്‍. ഇത് സാമ്പത്തിക അസ്ഥിരതയ്ക്കു കാരണമാകും.

മറ്റൊരാളുടെ വസ്ത്രം

മറ്റൊരാളുടെ വസ്ത്രം

മറ്റൊരാളുടെ വസ്ത്രം ധരിയ്ക്കുന്നതും സനാതന ധര്‍മ പ്രകാരം നല്ലതല്ലെന്നു വേണം പറയാന്‍. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുമെന്നാണ് വിശ്വാസം, മാത്രമല്ല, ദാരിദ്ര്യത്തിനും വഴക്കുകള്‍ക്കും കാരണമാകുമെന്നും സനാതന ധര്‍മം പറയുന്നു. നിങ്ങള്‍ക്ക് ശുക്രന്റെ ഭാഗ്യമുണ്ടങ്കില്‍ മറ്റുള്ളവരുടെ വസ്ത്രം ധരിയ്ക്കുന്നത് ഈ ഭാഗ്യം ഇല്ലാതാക്കും. ഇതുപോലെ ഉപയോഗിച്ച വസ്ത്രം ദാനം ചെയ്യുന്നതിനു മുന്‍പ് നല്ലപോലെ കഴുകി വൃത്തിയാക്കി വേണം നല്‍കാനും.

ഹാന്റ് കര്‍ച്ചീഫ്

ഹാന്റ് കര്‍ച്ചീഫ്

നമ്മുടെ ഹാന്റ് കര്‍ച്ചീഫ് മറ്റൊരാള്‍ക്കുനനല്‍കരുതെന്നും അവരുടേത് വാങ്ങരുതെന്നും വേദങ്ങള്‍ പറയുന്നു. നാം സാധാരണ നമ്മുടെ ശരീരത്തിലെ, പ്രത്യേകിച്ചു നെറ്റിയിലെ വിയര്‍പ്പൊപ്പാന്‍ കര്‍ച്ചീഫ് ഉപയോഗിക്കാറുണ്ട്. ഇത് നമ്മുടെ വിധിയാണെന്നാണ് സനാതന ധര്‍മം പറയുന്നത്. ഇതുകൊണ്ടുതന്നെ കര്‍ച്ചീഫ് കൊടുക്കുന്നതും വാങ്ങുന്നതുമെല്ലാം നമ്മുടെ വിധി, യോഗം കൈമാറ്റം ചെയ്യുന്നതിനും വാങ്ങുന്നതിനും തുല്യവുമാണ്.

 കര്‍ച്ചീഫിനൊപ്പം

കര്‍ച്ചീഫിനൊപ്പം

ഇതുപോലെ കര്‍ച്ചീഫിനൊപ്പം പലരും പേഴ്‌സും ഒരേ പോക്കറ്റില്‍ വയ്ക്കാറുണ്ട്. ഇത് വേറൊരാള്‍ക്കു കൊടുക്കുമ്പോള്‍ ധനം, ഐശ്വര്യം എന്നിവ കൈമാറുന്നതായും കരുതപ്പെടുന്നു. ആരോഗ്യ, വൃത്തിപരമായ കാരണങ്ങളാലും ഇത് നല്ലതല്ല.

ഉപയോഗിച്ച, ഉപയോഗിയ്ക്കുന്ന ബുക്കുകള്‍

ഉപയോഗിച്ച, ഉപയോഗിയ്ക്കുന്ന ബുക്കുകള്‍

ഉപയോഗിച്ച, ഉപയോഗിയ്ക്കുന്ന ബുക്കുകള്‍ കൈമാററം ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതു നല്ലതല്ലെന്നു പറയുന്നു. ഇത് അറിവ് ദാനം ചെയ്യുന്നതിന തുല്യമായിട്ടാണ് കരുതുന്നത്. പുതിയ പുസ്തകങ്ങള്‍ വാങ്ങി നല്‍കാം. കുഴപ്പമില്ല.

ഉപയോഗിച്ച പേഴ്‌സും

ഉപയോഗിച്ച പേഴ്‌സും

ഉപയോഗിച്ച പേഴ്‌സും ഉപയോഗിയ്ക്കുന്ന പേഴ്‌സും നല്‍കുന്നതും നല്ലതല്ലെന്നു പറയപ്പെടുന്നു. ഇതും പണം നഷ്ടപ്പെടുത്തുമെന്നാണ് വിശ്വാസം

English summary

Things You Should Never Donate Or Share

Things You Should Never Donate Or Share, read more to know about
Story first published: Wednesday, November 15, 2017, 12:22 [IST]