Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സൗഹൃദങ്ങള്‍ക്കായി ഒരു ദിനം
ഈ സൗഹൃദദിനത്തില്‍ സൗഹൃദങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാം
ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച, സൗഹൃദ ദിനം.നിര്‍വ്വചനങ്ങള്‍ക്കും അപ്പുറത്താണ് ചില സൗഹൃദങ്ങള്‍. ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകള്‍ക്കും സമ്മാനങ്ങള്‍ക്കും അപ്പുറത്താണ് ചില സൗഹൃദങ്ങള്‍. പണ്ട് കാലങ്ങളില്‍ ഇല്ലന്റിലും പോസ്റ്റ് കവറുകളിലും സമ്മാനങ്ങളുമായി എത്തിയിരുന്ന സൗഹൃദ ദിനാശംസകള്‍ ഇന്ന് പാടേ മാറിയിരിക്കുന്നു. സാങ്കേതിക വിദ്യ വളരെയേറെ വികസിച്ച ഈ കാലഘട്ടത്തില്‍ സൗഹൃദസന്ദേശങ്ങളും വാട്സ് ആപ്പിലൂടേയും മറ്റ് സോഷ്യല്‍ മീഡിയ മാര്‍ഗ്ഗങ്ങളിലൂടെയും എത്തുന്നു.

ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സൗഹൃദത്തിനും നിരവധി മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പങ്കുവെക്കലും സങ്കടവും സന്തോഷവും എല്ലാം അവനവനിലേക്ക് തന്നെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സമയമാണ് ഇത്. യന്ത്രവത്കൃതമായ ഈ ലോകത്ത് ആത്മാര്‍ത്ഥത എന്നത് ഓരോ നിമിഷവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

പുതുതലമുറ സൗഹൃദത്തെക്കുറിച്ചും സുഹൃത്ബന്ധങ്ങളെക്കുറിച്ചും ഇനിയും മനസ്സിലാക്കേണ്ടതുണ്ട്. ഹൈ ബൈ എന്ന വാക്കുകള്‍ക്കും അതീതമാണ് സൗഹൃദം. ആത്മാവ് നഷ്ടപ്പെടുന്ന സൗഹൃദങ്ങളാണ് നമ്മളില്‍ പലരും ഇന്ന് കൊണ്ട് നടക്കുന്നത്. യാന്ത്രികമായ കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലും മൊബൈലിലും ഒതുങ്ങുന്ന സൗഹൃദങ്ങളാണ് ഇന്ന് പലതും.

എന്നാല്‍ ഇത്തരം പൊള്ളയായ സൗഹൃദങ്ങള്‍ക്കും അപ്പുറത്ത് സൗഹൃദം എന്താണെന്നും സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കുന്നതുമായ സൗഹൃദങ്ങള്‍ ഇന്നും ചുരുക്കം ചിലരിലും ഉണ്ട്. ഇത്തരം സൗഹൃദങ്ങള്‍ക്ക് ഈ സൗഹൃദദിനത്തില്‍ സല്യൂട്ട്. ആത്മാവ് നഷ്ടമായിക്കൊണ്ടിരിക്കുന്ന പല സൗഹൃദങ്ങളും ഇവരില്‍ നിന്നും സൗഹൃദമെന്തെന്ന് കണ്ടു പഠിക്കേണ്ടതുണ്ട്.



Click it and Unblock the Notifications
