For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് രാശികളോടാണ് നിങ്ങൾക്ക് വിരോധമുള്ളതെന്ന് അറിയുക

വ്യത്യസ്ത രാശിയിൽ ജനിച്ചവർ തമ്മിൽ പല കാര്യങ്ങളിലും യോജിച്ചുപോകാറില്ല

|

വ്യക്തിത്വത്തിൽ അടങ്ങിയിരിക്കുന്ന സവിശേഷതകളെ അടിസ്ഥാനമാക്കി വീക്ഷിക്കുകയാണെങ്കിൽ, ഓരോ രാശിയും മറ്റുള്ള പല രാശികളുമായും പൊരുത്തത്തിലല്ല നിലകൊള്ളുന്നതെന്ന് മനസ്സിലാക്കുവാനാകും. ആരോടൊപ്പമൊക്കെ ആയിരിക്കാമെന്നും, ആരെയാണ് ഒരിക്കലും കാണാൻ പാടില്ലാത്തതെന്നും ഒരാളിലെ വ്യക്തിത്വമാണ് അയാളിൽ തീരുമാനങ്ങളെടുക്കുന്നത്. ആരിൽ ആകർഷിക്കപ്പെടണം, അതുമല്ലെങ്കിൽ ആര് ആകൃഷ്ടരാകണം എന്നൊക്കെ തീരുമാനിക്കുന്നത് ഒരാളുടെ വ്യക്തിത്വത്തിൽ അടങ്ങിയിരിക്കുന്ന സവിശേഷതകളാണ്.

ca

മനോഹാരിതയും, ശാന്തശീലവും, ലാളിത്യമുള്ളതുമായ വ്യക്തി, പരുഷവും, നിഷ്ഠൂരവും, സന്ദേഹങ്ങൾക്ക് അടിപ്പെടുന്നതുമായ വ്യക്തിയോട് ഒരിക്കലും പൊരുത്തപ്പെടാറില്ല എന്നത് വ്യക്തിത്വങ്ങൾ തമ്മിലുള്ള ചേർച്ചയില്ലായ്മയെ വെളിവാക്കുന്നു.

ഓരോ രാശിയിലും നിലകൊള്ളുന്നവരുടെ വ്യക്തിത്വം ഏറെക്കുറെ സമാനവും, എന്നാൽ മറ്റ് രാശിക്കാരുടേതിൽനിന്ന് തികച്ചും വ്യത്യസ്തവുമാണ്. ചില രാശികൾ മറ്റുചില രാശികളോട് വളരെയേറെ പൊരുത്തത്തിൽ നിലകൊള്ളുന്നു. എന്നാൽ ചില രാശികൾ ഒട്ടുംതന്നെ പൊരുത്തപ്പെടാറില്ല. അതായത് വ്യത്യസ്ത രാശിയിൽ ജനിച്ചവർ തമ്മിൽ പല കാര്യങ്ങളിലും യോജിച്ചുപോകാറില്ല എന്നതാണ് ഇതിനർത്ഥം. ഈ പൊരുത്തമില്ലായ്മയെ കണ്ടെത്തുവാൻ ശ്രമിക്കുന്നത് ഏറെ രസകരവും ഗുണകരവുമാണ്.

 മേടം രാശി

മേടം രാശി

കന്നി, ഇടവം, വൃശ്ചികം എന്നീ രാശികളിൽ ജനിച്ചവരുമായി മേടം രാശിയിൽ ജനച്ചവർ പൊരുത്തപ്പെടുകയില്ല. ജന്മനാതന്നെ സ്വയംപ്രചോദകരായി നിലകൊള്ളുന്നവരാണ് മേടം രാശിക്കാർ. തൊപ്പി താഴെവീണാൽമതി ആ സമയംതന്നെ സ്വയം സന്ദേഹിക്കാൻ തുടങ്ങുന്ന പ്രകൃതമുള്ള ആളുകളുടെ സാന്നിദ്ധ്യത്തിൽ ഉണ്ടായിരിക്കുവാൻ ഈ രാശിയിൽ ജനിച്ചവർ ഇഷ്ടപ്പെടാറില്ല.

അത്തരം ആളുകളോട് വ്യക്തമായും സ്പഷ്ടമായും അസ്വസ്ഥത പ്രകടിപ്പിക്കാൻ ഇവർ പ്രേരിതരാകും. വിഷയങ്ങളുടെ പ്രായോഗികത ഇവരുടെ പ്രത്യേകതയാണ്. അതിനാൽ യാഥാർത്ഥ്യത്തിൽ ജീവിക്കാൻ ശ്രമിക്കാതെ കാല്പനികമായി ജീവിതത്തെ നോക്കിക്കാണുന്നവരെ ഒഴിവാക്കുവനുള്ള പ്രേരണ ഇവരിൽ എപ്പോഴും ഉണ്ടായിരിക്കും. അത്തരത്തിലുള്ള ആളുകളെ കാണുന്നതുതന്നെ ഇവരെ കോപാകുലരാക്കും.

 ഇടവം രാശി

ഇടവം രാശി

ധനു, മിഥുനം, കുംഭം എന്നീ രാശികളിൽ ജനച്ചവരുമായി ഇടവം രാശിക്കാർ പൊരുത്തപ്പെടുകയില്ല. വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ തെറ്റായ രീതിയിൽ ഇടപെടാൻ വരുന്നവരുടെ സമാധാനം കെടുത്താൻപോലും മുന്നോട്ടുപോകുവാൻ വേണ്ടുന്ന സ്വഭാവധാർഷ്ട്യം ഈ രാശിക്കാർക്കുണ്ട്.

പരിധിയ്ക്ക് പുറത്തുപോകുന്നവരോട് അക്ഷമയും, ദുർവാശിയും, ദേഷ്യവും പ്രകടിപ്പിക്കുക എന്നത് ഇടവം രാശിക്കാരുടെ ജന്മപ്രകൃതമാണ്. വികാരവിചാരങ്ങളെ വളരെ നന്നായി പരിരക്ഷിക്കാൻ ഇവർക്കറിയാം. മാത്രമല്ല ആരെങ്കിലും ഇവർക്ക് ദോഷം പ്രവർത്തിക്കുവാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ ഇവർ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കും. അതിനാൽ അത്തരം സാഹചര്യങ്ങൾ വളരെ അപൂർവ്വമായേ ഇവർക്ക് ഉണ്ടാകാറുള്ളൂ.

 മിഥുനം രാശി

മിഥുനം രാശി

മീനം, വൃശ്ചികം എന്നീ രാശികളിൽ ജനിച്ചവരുമായി മിഥുനം രാശിയിൽ ജനിച്ചവർ ഒട്ടുംതന്നെ പൊരുത്തപ്പെടാറില്ല. സമാധാനപരമായ ജീവിതം എങ്ങനെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഉപദേശങ്ങളിലേക്ക് ആരെങ്കിലും വലിച്ചുകൊണ്ട് പോകുന്നത് ഈ രാശിക്കാർ ഇഷ്ടപ്പെടുന്നില്ല. തമാശകൾ നിറഞ്ഞതും സന്തോഷം നിറഞ്ഞതുമായ കൂട്ടായ്മകളിൽ നിലകൊള്ളുവാൻ ഇവർ ഇഷ്ടപ്പെടുന്നു.

തമാശകളെയും, പൊതുവെ ജീവിതത്തെത്തന്നെയും അനാവശ്യമായി കാണുന്ന മാനസ്സികാവസ്ഥയുള്ളവരുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കുന്നത് ഇവർ അങ്ങേയറ്റം വെറുക്കുന്ന കാര്യമാണ്. ഒരു ദിവസമെങ്കിലും ജീവിതത്തിൽ നേരാംവണ്ണം ബോധപൂർവ്വകമായ തീരുമാനമെടുക്കാതെ, അനാവശ്യമായി വളരെയധികം ചിന്തിക്കുന്ന ആളുകളെ ഈ രാശിക്കാൻ ഒട്ടുംതന്നെ ഇഷ്ടപ്പെടുന്നില്ല.

 കർക്കിടകം രാശി

കർക്കിടകം രാശി

തുലാം, മിഥുനം, കുംഭം എന്നീ രാശിയിൽ ജനിച്ചവരുമായി കർക്കിടകം രാശിയിൽ ജനിച്ചവർ പൊതുവെ പൊരുത്തപ്പെടാറില്ല. ആന്തരിക സംക്ഷോഭങ്ങളുമായി നിരന്തരം പോരടിച്ചുകൊണ്ടിരിക്കുന്ന ഭാവതരളിതരും നിശബ്ദരുമായ പോരാളികളാണ് കർക്കിടകം രാശിക്കാർ. എന്നാൽ അതൊന്നും പുറത്ത് പ്രകടമാകാതിരിക്കാൻ ഇവർ ആവുന്നതെല്ലാം ചെയ്യും.

ആളുകളുടെ പെരുമാറ്റങ്ങളെ ബഹുമാനിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. എന്നാൽ പ്രത്യേകിച്ച് യാതൊരു കാര്യകാരണങ്ങളും ഇല്ലാത്തവരുടെ പെരുമാറ്റങ്ങളെ ഇഷ്ടപ്പെടുന്നില്ല. വൈകാരികമായി മറ്റുള്ളവരെ ദ്രോഹിക്കുന്ന അപമര്യാദക്കാരെ ഇവർ അത്യധികം വെറുക്കുന്നു. മാത്രമല്ല അത്തരക്കാരെ സ്വന്തം ജീവിതത്തിൽനിന്ന് തള്ളിക്കളയുവാൻ രണ്ടുപ്രാവശ്യം ചിന്തിച്ച് മെനക്കെടാറുമില്ല.

 ചിങ്ങം രാശി

ചിങ്ങം രാശി

ഇടവം, വൃശ്ചികം, മകരം എന്നീ രാശികളിൽ ജനിച്ചവരുമായി ചിങ്ങം രാശിയിൽ ജനിച്ചവർ പൊതുവെ പൊരുത്തപ്പെടാറില്ല. എല്ലായ്‌പ്പോഴും ശ്രദ്ധാകേന്ദ്രമായിരിക്കണമെന്ന് ഈ കൂറുകാർ ആഗ്രഹിക്കുന്നു. പക്ഷേ ആരും അധികമായി സംരക്ഷണം നൽകുന്നതോ, അധികമായി ചോദ്യം ചെയ്യുന്നതോ ഈ കൂറുകാർക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

ബൗദ്ധികമായി ശക്തരും ആകർഷണീയതയുള്ളവരുമായ ആളുകൾ എപ്പോഴും ചുറ്റും ഉണ്ടായിരിക്കുന്നത് ഈ രാശിക്കാർക്ക് വളരെ ആനന്ദംനൽകുന്ന കാര്യമാണ്. നിരാശയിൽ അകപ്പെട്ട് നിസ്സഹായാവസ്ഥയിൽ ആയിരിക്കുമ്പോൾ അവസരങ്ങൾ മുതലെടുക്കാൻ ശ്രമിക്കുന്നവരെ ഇവർ ഇഷ്ടപ്പെടുന്നില്ല. പ്രകൃതത്തിൽ രാജകീയമായതുകൊണ്ട് ഇവരുടെ ആശയങ്ങളെയും സർഗ്ഗാത്മകതയേയും താഴ്ത്തിപ്പറയുന്നവരെ ഇവർ വളരെയധികം വെറുക്കുന്നു.

 കന്നി രാശി

കന്നി രാശി

മിഥുനം, മേടം, തുലാം എന്നീ രാശികളിൽ ജനിച്ചവർ കന്നിരാശിയിൽ ജനിച്ചവരുമായി പൊരുത്തപ്പെടുകയില്ല. സമ്പൂർണ്ണമായ ചിട്ടവട്ടങ്ങൾ ജീവിതത്തിൽ പരിപാലിക്കാൻ ശ്രമിക്കുന്നവരാണ് ഇവർ.

ഈ രാശിയിൽ ജനിച്ചവർ അവരുടെ പ്രിയപ്പെട്ടവർക്ക് വളരെയേറെ ആവശ്യമുണ്ടാകുന്നവരും, അവർക്ക് വളരെയേറെ ഉപയോഗപ്രദമായി മാറുന്നവരുമാണ്. മനസ്സുറപ്പില്ലാത്തവരുടെയും ആശ്രിതത്വം ആവശ്യമില്ലാത്തവരുടെയും സാമീപ്യത്തിൽനിന്ന് അകന്നുനിൽക്കുവാൻ ഇവർ എപ്പോഴും ആഗ്രഹിക്കുന്നു.

 തുലാം രാശി

തുലാം രാശി

കർക്കിടകം, ഇടവം എന്നീ രാശികളിൽ ജനിച്ചവരുമായി തുലാം രാശിയിൽ ജനിച്ചവർ പൊതുവെ പൊരുത്തപ്പെടുകയില്ല. തുലാസിന്റെ ചിഹ്നമാണ് ഈ രാശി ഉൾക്കൊള്ളുന്നതെന്ന് അറിയാവുന്ന ഈ രാശിക്കാർക്ക് സ്വരൈക്യത്തിന്റെയും സംതുലനത്തിന്റെയും രാശിയാണ് കന്നിരാശി എന്ന് നന്നായിട്ടറിയാം.

വളരെ പ്രത്യക്ഷമായ കാരണങ്ങളും ഇതിനായി നിലകൊള്ളുന്നുണ്ട്. ഉൾപ്പെട്ടിരിക്കുന്ന ചുറ്റുപാടിലുള്ള എന്തിലും ഏതിലും സംതുലനം ഉണ്ടായിരിക്കണമെന്ന് ഈ രാശിക്കാർ ആഗ്രഹിക്കുന്നു. അതിനാൽ വളച്ചുകെട്ടിപ്പറയുന്നവരെ ഇവർ ഇഷ്ടപ്പെടുന്നില്ല. വിഷണ്ണഭാവത്തിലുള്ള പെരുമാറ്റമുള്ളവരെയും വിഷയങ്ങളെ തോന്നിയപോലെ സമീപിക്കുന്നവരെയും ഇവർ വെറുക്കുന്നു.

 വൃശ്ചികം രാശി

വൃശ്ചികം രാശി

ചിങ്ങം, മിഥുനം, തുലാം എന്നീ രാശികളിൽ ജനിച്ചവരുമായി വൃശ്ചികം രാശിയിൽ ജനിച്ചവർ പൊതുവെ പൊരുത്തപ്പെടാറില്ല. മറ്റുള്ളവരിൽനിന്ന് വേറിട്ട് ഒഴിഞ്ഞ സ്ഥലത്ത് നിലകൊള്ളുവാൻ ഈ രാശിയിൽ ജനിച്ചവർ പലപ്പോഴും ഇഷ്ടപ്പെടുന്നു. വാക്കുകൾകൊണ്ടോ മറ്റ് ഉദ്ദേശ്യങ്ങൾകൊണ്ടോ മറ്റുള്ളവർ ഇവരെ മനഃപൂർവ്വം വേദനിപ്പിക്കാൻ ശ്രമിക്കും എന്നതാണ് ഇതിന്റെ പ്രധാന കാരണം.

സമൃദ്ധിയിൽ നിലകൊള്ളുവാൻ ശ്രമിക്കുന്ന ഇവർ ആരെങ്കിലും മുഷിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവരെയോ അവരുടെ അത്തരം ആശയങ്ങളെയോ ഒട്ടുംതന്നെ ഇഷ്ടപ്പെടുന്നില്ല. ഈ രാശിയിൽ ജനിച്ചവർ നേരിട്ട് ബന്ധമില്ലാത്തവർക്കുപോലും ദയാവായ്‌പോടുകൂടി ദാനധർമ്മങ്ങൾ നൽകുവാൻവേണ്ടും കരുണയുള്ളവരാണ്. എന്നാൽ അത്തരക്കാരാൽ വേദനിപ്പിക്കപ്പെടുകയാണെങ്കിൽ, അവരെ വെറുക്കുകയും പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യും. ജീവിതത്തിൽ പന്നീടൊരിക്കലും അവരെ വിശ്വസിക്കുകയുമില്ല.

 ധനു രാശി

ധനു രാശി

കന്നി, ഇടവം, മകരം എന്നീ രാശികളിൽ ജനിച്ചവരുമായി ധനുരാശിയിൽ ജനിച്ചവർ പൊതുവെ പൊരുത്തപ്പെടുകയില്ല. പ്രകൃതത്തിൽ വളരെയധികം സാഹസികത ഉൾക്കൊള്ളുന്നവരാണ് ഈ രാശിയിൽ ജനിച്ചവർ. ചുറുചുറുക്കിന്റെ ഉത്തമ മാതൃകകളായ ഇവർ തങ്ങളെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നവരെയും സാഹസികതയ്‌ക്കോ തമാശയ്‌ക്കോ വേണ്ടിയുള്ള ഇവരുടെ മനോനിലയെ പരിഹസിക്കാനോ വഷളാക്കാനോ ശ്രമിക്കുന്നവരെയും ഇഷ്ടപ്പെടുന്നില്ല.

നല്ല ശ്രോതാക്കളായ ഇവർ ഇവരെപ്പറ്റിയോ ഇവരുടെ നേട്ടങ്ങളെപ്പറ്റിയോ അധികമായി ഉപദേശങ്ങൾ ഉണ്ടാകുന്നതും, പുകഴ്ത്തലുകൾ അമിതമായി ഉണ്ടാകുന്നതും ഇഷ്ടപ്പെടുന്നില്ല. അത്തരക്കാരെ അകറ്റിനിറുത്തുവാനുള്ള പ്രേരണ ഇവരിൽ എപ്പോഴും ഉണ്ടായിരിക്കും.

 മകരം രാശി

മകരം രാശി

ചിങ്ങം, മേടം, ധനു എന്നീ രാശികളിൽ ജനിച്ചവർ മകരം രാശിയിൽ ജനിച്ചവരുമായി പൊരുത്തപ്പെടാറില്ല. നാളെയെപ്പറ്റിയുള്ള ഉത്കണ്ഠകളൊന്നും കൂടാതെ വർത്തമാനകാലത്തിൽ ജീവിക്കുവാൻമാത്രം ഇഷ്ടപ്പെടുന്നവരുമായി ഇടപെടുമ്പോൾ വളരെ വിഷമംപിടിച്ച സമയമാണ് ഇവർക്ക് അനുഭവിക്കേണ്ടിവരുന്നത്.

കാര്യങ്ങളെ ദീർഘദർശിത്വത്തോടെ കാണുന്നവരുടെ കൂട്ടുകെട്ട് ആഗ്രഹിക്കുന്ന ഇവർ ജീവിതത്തിൽ അപക്വമായി പെരുമാറുന്നവരെ അവഗണിക്കുന്നു. ധാരാളിത്തക്കാരുമായും ഉത്തരവാദിത്തമില്ലാത്തവരുമായും ഇവർക്ക് പൊരുത്തം ഉണ്ടാകാറില്ല.
 കുംഭം രാശി

കുംഭം രാശി

വൃശ്ചികം, കന്നി, മീനം എന്നീ രാശികളിൽ ജനിച്ചവരുമായി കുംഭം രാശിയിൽ ജനിച്ചവർ പൊതുവെ പൊരുത്തപ്പെടാറില്ല. വളരെയധികം സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് ഇവർ. സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നവരേയും, ജീവിതത്തിൽ എപ്പോഴും വളരെ ഗൗരവത്തിലായിരിക്കണം എന്ന് പ്രഘോഷിക്കുന്നവരെയും ഈ രാശിയിൽ ജനിച്ചവർ ഒട്ടുംതന്നെ ഇഷ്ടപ്പെടുന്നില്ല.

അത്തരക്കാരെ അടുത്തെവിടെയങ്കിലും കാണുന്നതുതന്നെ ഇവർക്ക് അനിഷ്ടമാണ്. തന്നിഷ്ടഭാവംകൊണ്ടോ അസൂയാ മനോഭാവംകൊണ്ടോ സമാധാനത്തിന് ഭംഗമുണ്ടാക്കുകയോ ശുണ്ഠിപിടിപ്പിക്കുകയോ ചെയ്യുന്നവരിൽനിന്നും ഒഴിഞ്ഞുമാറിപ്പോകുന്നതിൽ യാതൊരു പശ്ചാത്താപവും ഈ രാശിക്കാർക്ക് അനുഭവപ്പെടാറില്ല.

 മീനം രാശി

മീനം രാശി

തുലാം, മിഥുനം, ധനു എന്നീ രാശികളിൽ ജനിച്ചവർ മീനം രാശിയിൽ ജനിച്ചവരുമായി പൊരുത്തപ്പെടാറില്ല. ഇടപെടുകയാണെങ്കിൽ ദോഷമുണ്ടാകാൻ സാദ്ധ്യതയുണ്ട് എന്ന തരത്തിലുള്ള ആളുകളെ കാണുമ്പോൾ പെട്ടന്നുതന്നെ ഈ രാശിക്കാർ അസ്വസ്ഥരാകുകയും ശുണ്ഠിപിടിക്കുകയും ചെയ്യും. ശരിയാംവണ്ണം ചിന്തിക്കാതെയോ അവർക്കുതന്നെ അവരുടെ പ്രഭാഷണം സ്വീകാര്യമായി തോന്നാതെയോ എടുത്തടിച്ചപോലെ സംസാരിക്കുന്നവരെ ഇവർ ഇഷ്ടപ്പെടുന്നില്ല.

അമിതമായ ആത്മവിശ്വാസക്കാരെയും പൊങ്ങച്ചക്കാരെയും ഇവർ വെറുക്കുന്നു. ഇത്തരക്കാരിൽനിന്നും പരമാവധി ഒഴിഞ്ഞുനിൽക്കാൻ ഈ രാശിയിൽ ജനിച്ചവർ ശ്രമിച്ചുകൊണ്ടേയിരിക്കും.

English summary

Zodiac Signs Which You Don' t Like

It’s a quantum universe and everything affects everything else — and that applies to us as well, as we affect the universe too. Which, when brought down to earth, means that we affect each other, and sometimes that means we seriously rub each other the wrong way. It’s strange to think of it this way, but we might be pre-destined for incompatibility.
Story first published: Tuesday, May 8, 2018, 10:30 [IST]
X
Desktop Bottom Promotion