ഫെബ്രുവരിയില്‍ കിട്ടാക്കടം വരെ കിട്ടും രാശിക്കാര്‍

Posted By:
Subscribe to Boldsky

ഫെബ്രുവരി മാസത്തിന് തുടക്കമായി. രാശിപ്രകാരം ഓരോ മാസത്തിലും ഓരോ മാസക്കാര്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? സാമ്പത്തികമായും വ്യക്തിപരമായും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഫെബ്രുവരി മാസം നിങ്ങള്‍ക്ക് കാത്ത് വെച്ചിരിക്കുന്നത് എന്നറിയാന്‍ താല്‍പ്പര്യമില്ലേ? സാമ്പത്തിക നേട്ടത്തിന് പറ്റിയ മാസമാണ് ഫെബ്രുവരി. അതിലുപരി ഏതൊക്കെ രാശിക്കാര്‍ക്ക് ഇത് അനുകൂലമായി മാറുന്നു എന്ന് നോക്കാം. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ സമയപ്രകാരം നല്ലതായിരിക്കും.

ജ്യോതിശാസ്ത്രപ്രകാരം ഓരോ മാസത്തിലും പല വിധത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാവും. ഇത്തരത്തില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ നിങ്ങളില്‍ സാമ്പത്തിക നേട്ടവും ലാഭവും ഉണ്ടാക്കാന്‍ കാരണമാകുന്നു. തൊഴില്‍ മേഖലയിലെ ഉയര്‍ച്ചയും കുടുംബത്തിലെ സന്തഓഷവും എല്ലാം ഇത്തരത്തില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ സമയമനുസരിച്ചാണ് ഉണ്ടാവുന്നത്. എന്നാല്‍ ഫെബ്രുവരി മാസം സാമ്പത്തിക നേട്ടവും ഐശ്വര്യവും കൊണ്ട് വരുന്നത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് നല്ലൊരു തുടക്കമാണ് ഫെബ്രുവരി നല്‍കുന്നത്. തൊഴില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും കുടുംബത്തില്‍ സന്തോഷവും ഉണ്ടാവുന്നു. മാത്രമല്ല ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയത്തിലെത്തുന്നതിനും കഴിയുന്നു. ബിസിനസ്സില്‍ ധാരാളം ലാഭം വന്ന് ചേരാനുള്ള സാധ്യത കാണുന്നുണ്ട്. വിവാഹം പോലുള്ള കാര്യങ്ങളില്‍ തടസ്സം മാറി മംഗള കര്‍മ്മങ്ങളെല്ലാം നടക്കാനുള്ള സാധ്യതയും ഉണ്ട്. വിദ്യാഭ്യാസസംബന്ധമായി വളരെ നല്ല അവസ്ഥയായിരിക്കും ഫെബ്രുവരി മാസം മേടം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്.

ഇടവം രാശി

ഇടവം രാശി

സാമ്പത്തികമായി നേട്ടം ഉണ്ടാവില്ലെങ്കിലും ഉള്ള സാമ്പത്തിക സ്ഥിത് ഭദ്രമായി തന്നെ നിലനില്‍ക്കും. കലാകാരന്‍മാര്‍ ആണെങ്കില്‍ അവര്‍ക്ക് മികച്ച സമയമാണ് ഫെബ്രുവരി മാസം. എന്നാല്‍ വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് ചിലപ്പോള്‍ നിങ്ങളില്‍ അപകടങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഫെബ്രുവരി 15നു ശേഷം കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടക്കാനുള്ള സാധ്യതയുണ്ട്.

 മിഥുനം രാശി

മിഥുനം രാശി

ഗൃഹസംബന്ധമായ കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് ഫെബ്രുവരി മാസത്തില്‍ ജനിച്ചവര്‍ക്ക് കഴിയുന്നു. വീടു പണി തുടങ്ങുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും ഉത്തമമായ മാസമാണ് ഫെബ്രുവരി. എന്നാല്‍ തടസ്സങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നത് ശ്രദ്ധിക്കണം. പക്ഷേ ആത്മവിശ്വാസം കൈ വിടരുത്. ജോലിയില്‍ അംഗീകാരം ലഭിക്കുന്നു. സ്വയമായി ഒരു ആത്മവിമര്‍ശനം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

എത്ര വലിയ പ്രശ്‌നത്തേയും തരണം ചെയ്യാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തികമായി നേട്ടമുണ്ടാകുന്ന മാസമാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് ഫെബ്രുവരി. കേസുകളില്‍ പെടാതെ ശ്രദ്ധിക്കണം. ഇത് ചിലപ്പോള്‍ ജീവിതം തന്നെ മാറ്റി മറിച്ചേക്കാന്‍ സാധ്യതയുണ്ട്. കായികരംഗത്തുള്ളവര്‍ക്ക് പ്രശസ്തിയിലേക്ക് എത്താന്‍ സാധിക്കും. ദീര്‍ഘകാല യാത്രക്ക് സാധ്യതയുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

പണം ചിലവാക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സാമ്പത്തികമായി വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെറിയ പ്രശ്‌നങ്ങള്‍ പോലും വലിയ പ്രതിസന്ധികളിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മക്കളിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ചിങ്ങം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ ഉണ്ടാവുന്നു.

 കന്നി രാശി

കന്നി രാശി

ഏത് രംഗത്തായാലും വിജയം കൈപ്പിടിയിലൊതുക്കാന്‍ കന്നി രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ സാധിക്കുന്നു. ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കുന്നു. മാത്രമല്ല ഭാവിയിലേക്കായി കൂടുതല്‍ നിക്ഷേപ പദ്ധതികളിലേക്ക് പണം സൂക്ഷിച്ച് വെക്കുന്നു. സാമ്പത്തികമായും ഭൂമി സംബന്ധമായും പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സംസാരവും മറ്റും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

തുലാം രാശി

തുലാം രാശി

സാമ്പത്തികമായി വളരെ അനുകൂല സമയമാണ് തുലാം രാശിക്കാര്‍ക്ക് ഫെബ്രുവരി നല്‍കുന്നത്. പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുന്നു. സ്വന്തമായി വീട് പണി തുടങ്ങുന്നു. പുതിയ നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മാത്രമല്ല പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാവുന്നു. എന്നാല്‍ എല്ലാ ബന്ധങ്ങളിലും വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് പല വിധത്തില്‍ നിങ്ങളെ കുഴിയില്‍ ചാടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

പല മേഖലകളില്‍ നിന്നും സാമ്പത്തിക ലാഭം നേടിയെടുക്കാനുള്ള സാധ്യത വളരെ കൂടുതലായി കാണപ്പെടുന്നു വൃശ്ചികം രാശിക്കാര്‍ക്ക്. നിലവിലുള്ള ജോലി കളഞ്ഞ് പുതിയ ജോലിക്കായി ഇവര്‍ ശ്രമിക്കുന്നു. മാത്രമല്ല സാമ്പത്തിക നേട്ടം ഉണ്ടാവാനുള്ള സാധ്യതയും കിട്ടാക്കടം പോലും തിരിച്ച് കിട്ടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

 ധനു രാശി

ധനു രാശി

സാമ്പത്തികമായി ധാരാളം അനുഭവങ്ങള്‍ നിങ്ങള്‍ക്ക് വന്നു ചേരും. സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് പല വിധത്തില്‍ അത് നല്‍കുന്നതിനും നിങ്ങളെക്കൊണ്ട് സാധിക്കും. ബിസിനസ് കാര്യങ്ങളില്‍ മുന്‍പന്തിയില്‍ എത്തുന്നതിനും പല വിധത്തില്‍ അതെല്ലാം ലാഭത്തില്‍ കലാശിക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് നേട്ടവും വിയജയവും കൈവരിക്കാനാവൂ.

മകരം രാശി

മകരം രാശി

സമൂഹത്തില്‍ ഉന്നത സ്ഥാനത്തെത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നു. വിവാഹം പോലുള്ള കാര്യങ്ങള്‍ തടസ്സമില്ലാതെ നടക്കുന്നതിനും പല വിധത്തില്‍ ഉത്സവാഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നതിനും നിങ്ങള്‍ക്ക് കഴിയുന്നു. എന്നാല്‍ കുടുംബത്തില്‍ ശത്രുതയില്ലാതെ പോവാന്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ ഉണ്ടാക്കുന്നതിനും ബന്ധങ്ങള്‍ നശിക്കുന്നതിനും സഹായിക്കുന്നു.

 കുംഭം രാശി

കുംഭം രാശി

തൊഴില്‍ രംഗത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ വിജയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നു. മാത്രമല്ല പല വിധത്തിലുള്ള സഹായങ്ങളും ഗുണങ്ങളും തൊഴില്‍ സംബന്ധമായി ഉണ്ടാവുന്നു. എന്നാല്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദം കൊണ്ട് വലയുന്നവരായിരിക്കും ഇത്തരക്കാര്‍. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. നേട്ടം നഷ്ടത്തിലേക്കെത്താന്‍ അധികം സമയം വേണ്ട എന്നത് തന്നെ കാര്യം.

മീനം രാശി

മീനം രാശി

സംസാരത്തിലൂടെ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതിലൂടെ നഷ്ടപ്പെട്ട് പോയ പല ബന്ധങ്ങളും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. ലോണ്‍, ചിട്ടി തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ലാഭം ഉണ്ടാവുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. സുഖകരമായ അനുഭവങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

What Will Happen To You This February based on Your Zodiac Sign

Your zodiac sign is also known as your sun sign. In this article what will happen to you This February based on your zodiac sign read on.
Story first published: Thursday, February 1, 2018, 11:27 [IST]