നിങ്ങളില്‍ സാമ്പത്തിക നേട്ടമുണ്ടാക്കും മാസം ഇതാണ്

Posted By:
Subscribe to Boldsky

പുതിയ വര്‍ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ പലരും പല വിധത്തിലുള്ള പ്രതിജ്ഞകളും മറ്റും എടുത്തിട്ടുണ്ടാവും. എന്നാല്‍ ഇതെല്ലാം എങ്ങനെയെല്ലാം പാലിക്കാനാവും എന്നത് പലരേയും കുഴക്കുന്ന ഒന്നാണ്. എന്നാല്‍ പുതുവര്‍ഷത്തിലെങ്കിലും ഭാഗ്യം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും പലരും. പക്ഷേ അതിനെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ കഴിയണം എന്നില്ല.

എന്നാല്‍ രാശിപ്രകാരം നിങ്ങള്‍ക്കുള്ള ഭാഗ്യമാസം ഏതാണെന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഓരോ മാസമായിരിക്കും ഭാഗ്യം കൊണ്ട് വരുന്നത്. നിങ്ങളുടെ ഭാഗ്യ മാസം ഏതാണെന്ന് അറിയാന്‍ ആഗ്രഹമില്ലേ? ഇത് മനസ്സിലാക്കുന്നതിലൂടെ എന്തൊക്കെ തരത്തിലുള്ള ഭാഗ്യമാണ് നിങ്ങളെ ഓരോ മാസത്തിലും കാത്തിരിക്കുന്നത് എന്ന് നോക്കാം.

പുരികത്തിനിടയില്‍ അകലം കൂടുതലോ, ഭാവി ഇങ്ങനെ

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലായിരിക്കും ഭാഗ്യം വരുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിനും ഉയര്‍ച്ചയും സന്തോഷവും നല്‍കുന്ന വിധത്തിലായിരിക്കും. മാത്രമല്ല ഭാഗ്യം കൂടെയുണ്ടെങ്കില്‍ അത് ഏത് തരത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഭാഗ്യത്തിന് പല പ്രശ്‌നങ്ങളും ഒഴിഞ്ഞ് പോയാല്‍ മതി. ഓരോ രാശിക്കാര്‍ക്കും എങ്ങനെയെല്ലാം ഭാഗ്യം കടാക്ഷിക്കുന്നു എന്ന് നോക്കാം. മാത്രമല്ല രാശിപ്രകാരം ഭാഗ്യം വരുമ്പോള്‍ നിങ്ങളുടെ ജീവിതത്തിലും പല വിധത്തിലുള്ള മാറ്റങ്ങളും വരുന്നു. എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി

മേടം രാശി

പുതിയ അവസരങ്ങളെക്കുറിച്ചും ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും വളരെയധികം എക്‌സൈറ്റഡ് ആയിരിക്കും ഇവര്‍. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സമയം ഇവര്‍ക്ക് നല്ലതാണ്. ഏത് പുതിയ കാര്യം ചെയ്യുന്നതിനും പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനും സാധ്യതയുണ്ട്. മാത്രമല്ല പുതിയ പുതിയ ആശയങ്ങള്‍ക്ക് നല്ലൊരു സമയമാണ് ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയം. ഡിസംബറോട് കൂടി പലപ്പോഴും കാണുന്ന പല സ്വപ്‌നങ്ങളും സഫലമാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇടവം രാശി

ഇടവം രാശി

മാര്‍ച്ച് തന്നെയാണ് ഇവര്‍ക്ക് ഏറ്റവും രാശിയുള്ള മാസം. ഇത് കൂടാതെ ആത്മവിശ്വാസം അതിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നത് മാര്‍ച്ച് മാസത്തില്‍ ആയിരിക്കും. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും മുടങ്ങിപ്പോയ പല കാര്യങ്ങളും പുനരാരംഭിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ജൂണ്‍ ആരംഭിക്കുന്നതോടെ പല കാര്യങ്ങള്‍ക്കും അനുകൂല തീരുമാനങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല നിങ്ങളുടെ പ്രണയ ജീവിതവും വളരെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു.

മിഥുനം രാശി

മിഥുനം രാശി

ഏപ്രില്‍ ആണ് മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും രാശിയുള്ള സമയം. കാരണം ചെയ്യുന്ന എല്ലാ കാര്യവും അതിന്റെ ഏറ്റവും ഉന്നതിയില്‍ തന്നെ എത്തുന്നു. മാത്രമല്ല പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ ഫലവും ലഭിക്കുന്നു. ഏറ്റവും അധികം സ്വപ്‌നം കണ്ടിരുന്ന സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാവുന്നു. മാത്രമല്ല ഏത് ആഗ്രഹവും സാധിക്കുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാവുന്നു. ഇതിലൂടെ പല വിധത്തിലുള്ള പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ജ്യോതിഷ പണ്ഡിതന്‍മാര്‍ പറയുന്നത് വ്യാഴത്തിന്റെ സ്വാധീനം ഉള്ളത് ഇവരെ സഹായിക്കുന്നു എന്നാണ്. ഫെബ്രുവരിയില്‍ ആണ് ഭാഗ്യം നിങ്ങളുടെ ഏറ്റവും അടുത്ത് നില്‍ക്കുന്നത്. മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെന്ന് ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. മാത്രമല്ല മറ്റുള്ളവരിലേക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. ചെയ്യാന്‍ കഴിയില്ലെന്നും വിജയിക്കില്ലെന്നും കരുതിയ കാര്യങ്ങള്‍ വിജയത്തിലെത്തുന്ന മാസമായിരിക്കും ഫെബ്രുവരി.

ചിങ്ങം രാശി

ചിങ്ങം രാശി

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം വരുന്നത്. എല്ലാ ഗ്രഹങ്ങളും പോസിറ്റീവ് എനര്‍ജി തരുന്ന സമയമാണ് ഇത്. മാത്രമല്ല നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരം ഈ മാസത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പ്രണയ കാര്യങ്ങള്‍ക്കെല്ലാം ഏറ്റവും നല്ല സമയമാണഅ ആഗസ്റ്റ്. നിങ്ങളില്‍ തടസ്സം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഈ മാസങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുന്നു. പലരേയും മോട്ടിവേറ്റ് ചെയ്യാനുള്ള അവസരവും നിങ്ങള്‍ക്ക് സ്വയം ഉയരാനുള്ള അവസരവും ഈ മാസങ്ങളില്‍ ലഭിക്കുന്നു.

കന്നി രാശി

കന്നി രാശി

സെപ്റ്റംബര്‍ മാസത്തിന്റെ സന്തതികള്‍ ആണ് കന്നിരാശിക്കാര്‍. ഏത് പ്രശ്‌നത്തിനും പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് പറ്റിയ മാസമാണ് സെപ്റ്റംബര്‍ കന്നിരാശിക്കാര്‍ക്ക്. ഇതെല്ലാം നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം മാത്രമേ നിറക്കുന്നുള്ളൂ.

 തുലാം രാശി

തുലാം രാശി

ഫെബ്രുവരിയാണ് തൂലാം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യം കൊണ്ട് വരുന്ന ഒന്ന്. നിങ്ങള്‍ മുന്‍കാലങ്ങളില്‍ അധ്വാനിച്ചതിന്റെ ഫലം ലഭിക്കുന്നത് പലപ്പോഴും ഫെബ്രുവരി മാസത്തിലായിരിക്കും. ഒക്ടോബറും ഇവര്‍ക്ക് നല്ല ഫലം നല്‍കുന്ന ഒരു മാസമാണ്. മാത്രമല്ല പ്രണയ സംബന്ധമായ കാര്യങ്ങള്‍ക്ക് പല വിധത്തില്‍ നല്ല ഒരു മാസമാണ് ഒക്ടോബര്‍. നിങ്ങള്‍ക്ക് നേടാവുന്നതിന്റെ ഏറ്റവും വലിയ ഉയര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനും സഹായിക്കുന്ന ഒന്നാണ് ഒക്ടോബര്‍. ഏത് സ്വപ്‌നത്തേയും വരുതിയിലാക്കാന്‍ ഈ മാസം സഹായിക്കുന്നു.

 വൃശ്ചികം രാശി

വൃശ്ചികം രാശി

മെയ് ആണ് വൃശ്ചികം രാശിക്കാരുടെ ഏറ്റവും ഭാഗ്യമുള്ള മാസം. നിങ്ങളെ വിജയത്തിലേക്ക് നയിക്കാന്‍ തടസ്സം നില്‍ക്കുന്ന പല കാര്യങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാസമാണ് മെയ്. കൂടാതെ നവംബര്‍ മാസത്തിലും നിങ്ങള്‍ക്ക് നല്ല അവസ്ഥയായിരിക്കും ഉണ്ടാവുക. ഇതിലൂടെ ഏത് കാര്യത്തിനും തടസ്സമില്ലാതെ വിജയകരമായി മുന്നോട്ട് പോവാന്‍ സാധിക്കുന്നു.

ധനു രാശി

ധനു രാശി

ജനുവരിയില്‍ തന്നെ ഇവര്‍ക്ക് ഭാഗ്യങ്ങളുടെ പെരുമഴയാണ് ലഭിക്കുന്നത്. ഇത് ഈ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സന്തോഷത്തിലേക്ക് ആണ് വാതില്‍ തുറക്കുന്നത്. പ്രതിസന്ധിയുണ്ടാക്കുന്ന പല കാര്യങ്ങളും വളരെ നിസ്സാരമായി തന്നെ ഇല്ലാതാക്കാനും അതിനെല്ലാം പരിഹാരം കാണാനും ധനു രാശിക്കാര്‍ക്ക് കഴിയുന്നു. ഡിസംബറിലും പല തരത്തിലുള്ള ഭാഗ്യാനുഭവങ്ങളും ഉണ്ടാവുന്നു. പ്രണയത്തെ വരെ കണ്ടെത്താന്‍ ഈ മാസം സഹായിക്കുന്നു.

മകരം രാശി

മകരം രാശി

മാര്‍ച്ച് മാസത്തിലെ ഏറ്റവും വലിയ ഭാഗ്യശാലികളാണ് മകരം രാശിക്കാര്‍. ജീവിതത്തില്‍ പുതിയ ഊര്‍ജ്ജം കൊണ്ട് വരാന്‍ ഇതിലൂടെ സാധിക്കുന്നു. ഡിസംബറിലും ഇതിന്റെ പ്രതിഫലനം ഉണ്ടാവും എന്നതാണ് സത്യം. ശനിയുടെ സാന്നിധ്യം ഉണ്ടാവുമെങ്കിലും അതെല്ലാം നല്ല രീതിയിലുള്ള ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മകരം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം.

കുംഭം രാശി

കുംഭം രാശി

മാര്‍ച്ച് മാസം തന്നെയാണ് കുംഭം രാശിക്കാര്‍ക്കും ഗുണം നല്‍കുന്ന ഒരു മാസം. പകുതിക്ക് വെച്ച് നിര്‍ത്തിയ പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ സഹായിക്കുന്ന മാസമാണ് മാര്‍ച്ചം. മാത്രമല്ല മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുകയും നിങ്ങളുടെ ആശയങ്ങള്‍ക്ക് അവര്‍ വില നല്‍കുകയും ചെയ്യുന്നവരാണ് ഇവര്‍. ജൂലൈ മാസത്തിലും പല വിധത്തിലുള്ള ഭാഗ്യകരമായ മാറ്റങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു.

മീനം രാശി

മീനം രാശി

പഴയ പ്രണയ ബന്ധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വളരെ ശക്തമായി മുന്നോട്ട് വരുന്ന ഒരു മാസമാണ് ജനുവരി. മീനം രാശിക്കാര്‍ക്ക് ജനുവരി നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ക്രിയേറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനും വിജയിക്കുന്നതിനും ഗുണകരമാവുന്ന ഒരു മാസമാണ് ജനുവരി മാസം. ഫെബ്രുവരിയിലും ഇതേ ഭാഗ്യാനുഭവങ്ങളുടെ തുടര്‍ച്ചയുണ്ടാവുന്നു.

English summary

lucky zodiac signs for 2018

What is your lucky month according to your zodiac sign in 2018? Find out which is your lucky month as astrologers have revealed the lucky months for each zodiac sign!
Story first published: Friday, January 19, 2018, 11:30 [IST]