ഇന്നത്തെ ദിവസം നല്ലതോ, രാശി ഫലം,മാര്‍ച്ച് 27

Posted By: anjaly TS
Subscribe to Boldsky

മുന്‍ ധാരണകള്‍ നമ്മെ ചിലപ്പോള്‍ പരാജയത്തിലേക്ക് എത്തിച്ചേക്കാം. എന്നാല്‍ നക്ഷത്രങ്ങളെ അളന്നുള്ള രാശി ഫലങ്ങള്‍ മുന്നില്‍ വെച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് എങ്കില്‍ പോസിറ്റീവ് അനുഭവം നിങ്ങള്‍ക്ക് എപ്പോഴുമുണ്ടാകും.

ജയിച്ചു മുന്നേറുവാനുള്ള കണക്കു കൂട്ടലുകള്‍ നിങ്ങള്‍ക്ക് നടത്താം. മാര്‍ച്ച് 27 ചൊവ്വാഴ്ച്ചത്തെ നക്ഷത്ര ഫലം ഇതാ...

മേടം

മേടം

നിങ്ങളെ മറ്റ് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ ഈ നാളുകളില്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രകൃതം അതല്ലെങ്കില്‍ പോലും ഒറ്റയ്ക്കിരുന്ന്, കൂടുതല്‍ നിശബ്ദമായി നിങ്ങള്‍ സമയം ചിലവിടുന്നതായിരിക്കും നിങ്ങളെ തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കുന്നത്. നിങ്ങളിങ്ങനെ മാറി നില്‍ക്കുന്നത് ശ്രദ്ധിക്കുമ്പോള്‍ കാര്യമായെന്തോ പറ്റിയിട്ടുണ്ടെന്നായിരിക്കും മറ്റുള്ളവര്‍ ചിന്തിക്കുക. എന്നാല്‍ നിങ്ങള്‍ കടുത്ത ആലോചനയിലായിരിക്കും. എടുക്കേണ്ടതായിട്ടുള്ള തീരുമാനത്തെ കുറിച്ചായിരിക്കാം തല പുകഞ്ഞു നിങ്ങള്‍ തല പുകഞ്ഞു ചിന്തിക്കുന്നത്. എന്നാല്‍ കാണുന്നവര്‍ക്ക് ഇത് മനസിലാവണമെന്നില്ല. ഏറ്റവും നല്ല തീരുമാനം തന്നെ എടുക്കാനായിരിക്കും നിങ്ങളുടെ ഈ ചിന്ത. എന്നാല്‍ ഒറ്റയ്ക്കിരുന്ന് ചിന്തിച്ചു കൂട്ടാതെ ഏറ്റവും വിശ്വാസമുള്ള വ്യക്തിയുടെ നിങ്ങളിത് പങ്കുവയ്ക്കുക. അത് നിങ്ങളെ വളരെ അധികം സഹായിച്ചേക്കും.

ഇടവം

ഇടവം

ഒരു വ്യക്തിയുമായുള്ള ബന്ധത്തെ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നതിനെ കുറിച്ചായിരിക്കും നിങ്ങള്‍ ഇടവംരാശിക്കാര്‍ ഇപ്പോള്‍ ചിന്തിക്കുക. നിങ്ങളുടെ ജീവിത പങ്കാളിയാവാം അത്, സുഹൃത്താവാം, അല്ലെങ്കില്‍ കുടുംബത്തിലെ മറ്റാരെങ്കിലും ആവാം. ആ വ്യക്തിയില്‍ നിന്നും നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍, അല്ലെങ്കില്‍ സമ്മര്‍ദ്ദമെല്ലാം ബന്ധം ഉപേക്ഷിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിച്ചേക്കാം. നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത കാരണവുമാകാം ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നിങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ നിങ്ങള്‍ കുറച്ച് കൂടുതല്‍ ചിന്ത നല്‍കണം. ബന്ധം ഉപേക്ഷിച്ചു പോകുന്നതിന് പകരം നിങ്ങള്‍ക്കിടയിലുള്ള പ്രശ്‌നം എന്തെന്ന് കണ്ടെത്തണം. ബന്ധം ഉപേക്ഷിക്കുന്നതിന് പകരം ഈ പ്രശ്‌നം എങ്ങിനെ പരിഹരിക്കാം എന്നും പരിശോധിക്കണം.

മിഥുനം

മിഥുനം

ജോലി സംബന്ധമായ കാര്യങ്ങളില്‍ പൂര്‍ണമായും മുഴുകിയായിരിക്കും നിങ്ങള്‍ ഈ സമയം മുന്നോട്ടു പോകുന്നത്. ഏറ്റെടുത്ത പുതിയ പദ്ധതികളിലായിരിക്കാം ഈ ശ്രദ്ധ. അല്ലെങ്കില്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കേണ്ട കാര്യങ്ങളാവാം. എന്നാല്‍ നിങ്ങള്‍ പരിഗണനയും മുന്‍തൂക്കവും നല്‍കേണ്ട മറ്റ് കാര്യങ്ങളും ജീവിതത്തില്‍ ഉണ്ടെന്ന് മറക്കരുത്. വ്യക്തികളാവാം, ജീവിതത്തിലെ മറ്റ് എന്തെങ്കിലും കാര്യങ്ങളാവാം നിങ്ങളുടെ ശ്രദ്ധ അര്‍ഹിക്കുന്നത്. ഇവ നിങ്ങളുടെ ജവിതത്തിന് മറ്റൊരു മാനം നല്‍കുന്നതിന് സഹായകമാകുന്നവയാണ്. ജോലി സംബന്ധമായ കാര്യങ്ങള്‍ കുറച്ചു സമയത്തേക്ക് മാറ്റിവെച്ച് പരിഗണന മറ്റ് വിഷയങ്ങളിലേക്കും നല്‍കാന്‍ ഈ ദിവസം ഉപയോഗിക്കുക

കര്‍ക്കടകരാശി

കര്‍ക്കടകരാശി

ആശയ കുഴപ്പം തീര്‍ക്കുന്ന സാഹചര്യങ്ങള്‍ നിങ്ങളെ വല്ലാതെ അലോസരപ്പെടുത്തും. നിങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യം വയ്ക്കുന്ന കാര്യത്തില്‍ തുടരെ തുടരെയുണ്ടാകുന്ന അനിശ്ചിതത്വങ്ങളും, നിങ്ങള്‍ക്ക് പ്രതികൂലമായി നില്‍ക്കുന്ന വ്യക്തികളുമെല്ലാം നിങ്ങളെ തളര്‍ത്തും. നിങ്ങള്‍ ലക്ഷ്യം തന്നെ ഉപേക്ഷിച്ചു പോകുവാന്‍ മുതിരും. എന്നാല്‍ അടിക്കടി മുന്നില്‍ വരുന്ന പ്രതിസന്ധികള്‍ക്കും നിങ്ങളുടെ ലക്ഷ്യത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് നിങ്ങള്‍ മനസിലാക്കണം. ബുദ്ധിമുട്ടുകള്‍ വരുന്നു എന്നതിന് അര്‍ഥം നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമില്ലാതാവുന്നു എന്നല്ല. നിങ്ങളുടെ പരിശ്രമത്തിനുള്ള ഫലം നിങ്ങള്‍ക്ക് ലഭിക്കും. ചെയ്യേണ്ടത് ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടാതെ മുന്നോട്ടു പോവുക എന്നതാണ്.

ചിങ്ങം

ചിങ്ങം

കുടെ നില്‍ക്കുന്നവരെ അവഗണിച്ച് മുന്നോട്ട് പോകാനുള്ള പ്രേരണയായിരിക്കും ഈ ദിവസം നിങ്ങള്‍ക്കുണ്ടാവുക. ഇത് മറ്റുള്ളവരില്‍ വേദന തീര്‍ക്കുമെന്നത് നിങ്ങള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ ചുറ്റുമുള്ളവരെ ഇങ്ങനെ അവഗണിക്കുമ്പോള്‍ നിങ്ങള്‍ സ്വയം വേദനിക്കുന്നുണ്ട് എന്ന് തിരിച്ചറിയാനും നിങ്ങള്‍ക്ക് സാധിക്കില്ല. ആരും ഒപ്പമില്ലാതെ വരുന്നത് നിങ്ങളെ കൂടുതല്‍ മാനസീകമായി തളര്‍ത്തുകയേ ഉള്ളു. ആരോടും സഹകരിക്കാതെ ഒറ്റയ്ക്ക് ജീവിക്കാം എന്ന ചിന്തയില്‍ അധികം നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാവില്ല. മറ്റുള്ളവര്‍ക്കും പരിഗണന നല്‍കുക. എല്ലാവരേയും ഒപ്പം നിര്‍ത്തുക. ഇത് നിങ്ങള്‍ക്ക് മാനസീക സന്തോഷം നല്‍കും. അല്ലെങ്കില്‍ ഒറ്റയ്ക്ക് നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളെ പോലും അത് ബാധിക്കും.

കന്നി

കന്നി

നിങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ശീലമോ, ജീവിത രീതിയോ മാറ്റാനുള്ള പ്രവണത നിങ്ങളിലുണ്ടാവും. ഈ ജീവിത രീതി മാറ്റി പുതിയത് പരീക്ഷിക്കുന്നതിലൂടെ പോസിറ്റീവ് റിസല്‍ട്ട് ഉണ്ടാകുമെന്നാകും നിങ്ങളുടെ വിശ്വാസം. ആ ശീലങ്ങളിലും ജീവിത രീതിയിലും നിങ്ങളെ തളച്ചിടുന്ന വ്യക്തികളും സ്ഥലങ്ങളും സാഹചര്യങ്ങളും ഉണ്ടാകും. അതില്‍ നിന്നുമെല്ലാം പുറത്തു കടക്കാന്‍ നിങ്ങളില്‍ നിന്നും ശ്രമം ഉണ്ടാവണം. അത് നല്ലൊരു മാറ്റത്തിലേക്ക് നിങ്ങളെ നയിക്കും എന്നതില്‍ സംശയമില്ല.

തുലാം

തുലാം

ഉള്ളില്‍ കൊണ്ട്‌നടന്നിരുന്ന സ്വപ്‌നത്തിലേക്ക് കുതിക്കാന്‍ നിങ്ങള്‍ ശ്രമം തുടങ്ങിയാല്‍ മറ്റൊന്നിനും നിങ്ങളുടെ വഴിയില്‍ ഈ സമയം പ്രതിസന്ധി തീര്‍ക്കാനുള്ള കരുത്തുണ്ടാവില്ല. ഈ സമയം പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ടു കുതിക്കുക. ഇതിന് മുന്‍പ് ലക്ഷ്യം മുന്നില്‍ നിര്‍ത്തി നിങ്ങള്‍ കഠിന പ്രയത്‌നം നടത്തിയിരുന്നു എങ്കിലും അത് വേണ്ട വിധത്തിലുള്ള പ്രതിഫലം നിങ്ങള്‍ക്ക് തന്നിട്ടുണ്ടാകില്ല. അതോര്‍ത്ത് വീണ്ടും പരിശ്രമിക്കാതിരിക്കാതിരിക്കുക. അന്ന് നിങ്ങളുടെ പരിശ്രമത്തിന് അനുസരിച്ച് നിങ്ങള്‍ അര്‍ഹിച്ച പ്രതിഫലം നല്‍കാതിരുന്ന കാലം അതിപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയാണ്. നക്ഷത്രങ്ങള്‍ നിങ്ങളുടെ വഴിയിലെ തടസങ്ങളെല്ലാം നീക്കും. നിങ്ങളുടെ പ്രയത്‌നം വെറുതെയാവും എന്ന പേടി വഴിയില്‍ ഉപേക്ഷിക്കുക. മുന്നോട്ടു കുതിക്കുക.

വൃശ്ചികം

വൃശ്ചികം

മുന്നിലുള്ള ഒരു പദ്ധതിയിലോ, ബിസിനസിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലക്ഷ്യത്തിന് സഹായകമായി ഒരു പങ്കാളിയെ വേണ്ടത് അനിവാര്യമാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കും. നമ്മളുമായി ചേര്‍ന്നു നിന്നുപോകുന്ന വ്യക്തിയെ ആയിരിക്കും പൊതുവെ കൂടെ നിര്‍ത്താന്‍ എല്ലാവരും ആഗ്രഹിക്കുക. നിങ്ങള്‍ക്കത് കംഫേര്‍ട്ട് തരും. പക്ഷേ നിങ്ങളുമായി വ്യത്യസ്തതയുള്ള വ്യക്തിയെയാണ് ഒപ്പം കൂട്ടുന്നത് എങ്കില്‍ നിങ്ങളില്‍ അപൂര്‍ണമായി കിടക്കുന്നത് ആ വ്യക്തി പൂര്‍ണമാക്കും. നിങ്ങളില്‍ ഇല്ലാതെ പോയ പോസിറ്റീവ് ഘടകം ആ വ്യക്തിയില്‍ ഉണ്ടെങ്കില്‍ അത് നല്‍കുന്ന സഹായം ചെറുതാവില്ല. വ്യത്യസ്തതകള്‍ ഉള്ള വ്യക്തിത്വങ്ങളുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ ശ്രമിക്കുക. നിങ്ങളുടെ പ്രയത്‌നങ്ങള്‍ ഫലം കാണും.

ധനു

ധനു

അടുത്ത് ബന്ധമുള്ള ഒരു വ്യക്തിയോട് നിങ്ങള്‍ പറയുന്ന വാക്കുകള്‍ക്ക് ഈ ദിവസം വളരെ പ്രധാനപ്പെട്ടതായിരിക്കും. ആ വ്യക്തിക്ക് നേരെയുള്ള നിങ്ങളുടെ പ്രവര്‍ത്തിയാവട്ടെ അതിനേക്കാള്‍ പ്രധാനപ്പെട്ടതും. നിങ്ങളുടെ വാക്കുകളും പ്രവര്‍ത്തിയും തമ്മില്‍ ഇവിടെ പൊരുത്തക്കേടുണ്ടാവില്ല. പക്ഷേ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് നിങ്ങളിലുള്ള വിശ്വാസം അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും. നിങ്ങള്‍ നിതീ പുലര്‍ത്താത്തത് ഒന്നുമാകില്ല ഇവിടെ കാരണം. അവര്‍ ആഗ്രഹിക്കുന്ന രീതിയിലെ കരുതല്‍ നിങ്ങളില്‍ നിന്നും അവര്‍ക്ക് ലഭിക്കാത്തത് ആകാം പ്രശ്‌നം. എന്നാല്‍ നിങ്ങളവരെ പരിചരിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തിയിട്ടും ഉണ്ടാവില്ല. നിങ്ങളുടെ കരുതല്‍ അവര്‍ക്ക് ബോധ്യപ്പെടുന്ന വിധം പ്രകടിപ്പിക്കുക. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനും, ബന്ധം ശക്തിപ്പെടുത്താനും നിങ്ങള്‍ക്ക് സാധിക്കും.

മകരം

മകരം

മുന്നില്‍ നില്‍ക്കുന്ന അവസരത്തേയോ, അല്ലെങ്കില്‍ ക്ഷണത്തേയോ വേണ്ടെന്ന് വയ്ക്കാനുള്ള പ്രവണത നിങ്ങള്‍ക്കുണ്ടാകും. ആ അവസരം ഏറ്റെടുത്താല്‍ വരാന്‍ പോകുന്ന സാഹചര്യമോ അല്ലെങ്കില്‍ വ്യക്തികളോ ആയിരിക്കാം നിങ്ങളെ പിന്നോട്ടു വലിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ആ അവസരത്തിന്റെ ഗുണവും ദോഷവും അളക്കുക. ഗുണമാണ് നിങ്ങള്‍ക്ക് കൂടുതലായും ലഭിക്കുന്നതെങ്കില്‍ ആ അവസരത്തോട് യെസ് പറയാന്‍ മടിക്കരുത്. സാഹചര്യങ്ങള്‍ മാറും. നേരിടാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികളെ നിങ്ങളുടെ മനസാന്നിധ്യം കൊണ്ട് നേരിടാന്‍ സാധിക്കും. അതുകൊണ്ട് മുന്നില്‍ വരുന്ന അവസരങ്ങളെ തട്ടിക്കളയാതിരിക്കുക. നിങ്ങളുടെ ജീവിതത്തിന് പോസിറ്റീവായ മാറ്റം നല്‍കാന്‍ അതിന് കരുത്തുണ്ടാവും.

കുംഭം

കുംഭം

പ്രതിസന്ധികളും, തോല്‍വിയും നിരാശയുമെല്ലാം നിങ്ങളെ പിന്നോട്ടടിക്കുന്നുണ്ടാകും ഈ സമയം. നേരിടേണ്ട വന്ന പ്രതികൂല സാഹചര്യം ഉടനെ നിങ്ങളില്‍ നിന്നും അകന്നു പോവുകയും ഇല്ല. എന്നാല്‍ സാഹചര്യങ്ങള്‍ എന്നും പ്രതികൂലമായിരിക്കില്ല. മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുക. നിങ്ങള്‍ നേരിട്ട ഈ പ്രതിസന്ധികള്‍ക്കും വിഷമതകള്‍ക്കും നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ ക്ഷതം ഏല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും. താത്കാലികമായി ഉണ്ടാകുന്ന പ്രതികൂല ഘടകങ്ങളുടെ പേരില്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കുന്നത് എന്തിന്?

മീനം

മീനം

കൂടുതല്‍ ആക്റ്റീവായി നിങ്ങള്‍ സമൂഹത്തിന് മുന്നില്‍ ഇടപഴകണം എന്നായിരിക്കും നിങ്ങളുടെ സുഹൃത്ത് അല്ലെങ്കില്‍ നിങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന വ്യക്തി ആഗ്രഹിക്കുക. പക്ഷേ നിങ്ങളാണെങ്കിലോ, ഉള്ളിലേക്ക് ഒതുങ്ങി കൂടാനായിരിക്കും നിങ്ങള്‍ക്ക് തോന്നുക. ആ വ്യക്തി ആവശ്യപ്പെടുന്നത് പോലെ അഭിനയിക്കാന്‍ പോലുമുള്ള മനസ് നിങ്ങള്‍ക്കുണ്ടാകില്ല. നിശബ്ദമായി കടന്നു പോകാനായിരിക്കും നിങ്ങളുടെ ആഗ്രഹം. ഇത് നിങ്ങള്‍ ആ വ്യക്തിയെ അറിയിക്കുക. പൊരുത്തപ്പെടാന്‍ ആ വ്യക്തിക്ക് സാധിക്കുന്നില്ലെങ്കില്‍, ആ വ്യക്തി ആഗ്രഹിക്കുന്ന, ആ വ്യക്തിയുടെ പ്രകൃതവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരാളെ കണ്ടെത്താന്‍ നിങ്ങള്‍ തുറന്നു പറയുക. നിങ്ങളുടെ ചിന്തയില്‍ ഉറച്ചു നില്‍ക്കുക. നിങ്ങളില്‍ കരുതലുള്ളവരാണെങ്കില്‍ അത് മനസിലാക്കി നിങ്ങള്‍ക്കൊപ്പം അവര്‍ നില്‍ക്കും.

English summary

Daily Horoscope March 27 2018

Know more about Daily Horoscope March 27 2018 according to your zodiac sign,