For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (9-6-2018 - ശനി)

  |

  കാര്യങ്ങൾ ആവർത്തിക്കപ്പെടുന്നതായി നമുക്ക് തോന്നുമെങ്കിലും, ഒരിക്കലും ഒരു മാറ്റവും അതുപോലെ പിന്നീട് സംഭവിക്കുന്നില്ല. നാം കാണുന്ന സമാനതകൾ വർത്തമാനകാലത്തിന്റെ വൈവിധ്യങ്ങൾക്കും മറ്റ് ഭൗതീക സാഹചര്യങ്ങൾക്കും പൊരുത്തപ്പെട്ടായിരിക്കും നിലകൊള്ളുന്നത്.

  മാറ്റങ്ങൾ എപ്പോഴും പുതിയ സംഭവങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അവ കാലത്തിനും മറ്റ് ഭൗതീക ഘടകങ്ങൾക്കും അനുയോജ്യവുമായിരിക്കും. അവയെ അവയുടെ ആവിർഭാവത്തിനുമുമ്പുതന്നെ കണ്ടെത്തുവാനും പ്രതിവിധികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുവാനുമാണ് ശാസ്ത്രീയ ജ്യോതിഷം ശ്രമിക്കുന്നത്.

   മേടം

  മേടം

  സ്വാത്മതാല്പര്യം എന്നതിനെ അപേക്ഷിച്ച് നിബന്ധനയെന്ന നിലയിൽ ആരെങ്കിലും താങ്കളിൽ ജോലി ഭരമേല്പിക്കാം. ചില പ്രത്യേക കാരണങ്ങളാൽ സമ്മർദ്ദം ചെലുത്തപ്പെട്ടതായി തോന്നാം - കാരണം അധികാരപ്പെട്ട ഒരാളിനിന്ന് ആയിരിക്കാം ചിലപ്പോൾ അത് വരുന്നത്, അതുമല്ലെങ്കിൽ ആ വ്യക്തിയോട് ചില കടപ്പാടുകൾ താങ്കൾക്ക് ഉണ്ടായിരിക്കാം.

  കാരണം എന്തുതന്നെയായാലും, ഏറ്റവും മെച്ചമായതിനെ പരിഗണിക്കേണ്ടിയിരിക്കുന്നു. ഈ പങ്ക് സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ രീതിയിലും അതിനെ കൈക്കൊള്ളാം. എന്തെങ്കിലും കാരണത്താൽ കഴിയുന്നില്ലെങ്കിൽ - അതുമല്ലെങ്കിൽ അത് ആകർഷണീയമല്ലെങ്കിൽ - വേണ്ട എന്ന് പറയുന്നതിന് താങ്കൾ ആശങ്കപ്പെടേണ്ടതില്ല.

  ഇടവം

  ഇടവം

  വളരെ തീവ്രമായ മാനസ്സികാവസ്ഥയിലാണ് താങ്കൾ പലപ്പോഴും ലക്ഷ്യങ്ങളുടെനേർക്ക് പാഞ്ഞടുക്കുന്നത്. അങ്ങനെ മുന്നോട്ട് ഗമിക്കുമ്പോൾ ആരുടെമേൽക്കൂടി ചവിട്ടിമെതിച്ച് കടന്നുപോകും എന്ന് ഗൗനിക്കാറേയില്ല. എന്തിലെങ്കിലും നോട്ടം വയ്ക്കുകയാണെങ്കിൽ, അവിശ്വസനീയമാംവണ്ണം പിടിവാശിയും ശക്തിയും താങ്കളുടെ രാശിചിഹ്നത്തിന്റെ പ്രതീകമായ കാളയെപ്പോലെതന്നെ ഉണ്ടാകാം.

  മറ്റാരെയെങ്കിലും ബാധിക്കും എന്നതിനെക്കുറിച്ചുള്ള കരുതലില്ലാത്തതുകൊണ്ടല്ല. എന്നാൽ താങ്കളിൽ അത് ചിലപ്പോൾ ഉണ്ടാകാറില്ല. വൈകാരിക സമീപനമുള്ള ഒരു പദ്ധതിയുമായി താങ്കൾ മുന്നോട്ടുനീങ്ങുവാൻ പോകുകയാണ്. സമീപനത്തിൽ മൃദുത്വം പാലിക്കുന്നില്ലെങ്കിൽ വൈകാരികമായി ആരെങ്കിലും മുറിപ്പെടാം. മനസ്സിൽ ഇത് ഉണ്ടായിരിക്കണം.

   മിഥുനം

  മിഥുനം

  ആരുടെയോ സംസാരരീതിയും പെരുമാറ്റവും മാറിയിരിക്കുന്നു. കയ്യെത്താൻ കഴിയാത്ത തരത്തിൽ വളരെ വിഷമകരമായ രീതിയിൽ ഒരിക്കൽ പെരുമാറിയിരുന്ന ആ വ്യക്തി ഇപ്പോൾ വളരെ അയഞ്ഞിരിക്കുന്നു എന്നതിനുപുറമെ താങ്കൾക്ക് പറയുവാനുള്ളത് കേൾക്കുവാൻവേണ്ടും തുറന്ന മാനസ്സികാവസ്ഥയിലും ആയിരിക്കുന്നു.

  എങ്കിലും വെല്ലുവിളിപോലെയും നീക്കുപോക്കില്ലാത്തതുപോലെയും ആ വ്യക്തി നിലകൊണ്ടതിനെ സംബന്ധിക്കുന്ന ഓർമ്മകൾ ഇപ്പോഴും താങ്കൾക്ക് ഉണ്ടായിരിക്കാം. എത്തേണ്ടിടത്ത് എത്തുന്നതിൽനിന്നും തടയുവാൻ അതിനെ വിട്ടുകൊടുക്കരുത്. മോശമായതിനെ ഉൾക്കൊള്ളുവാൻ തയ്യാറാകരുത്. പൂർണ്ണമായും നവോന്‌മേഷമുള്ള ഒരു മനോഭാവത്തോടും തെളിഞ്ഞ മാനസ്സികാവസ്ഥയിലും ആ വ്യക്തിയെ സമീപിക്കുക. എല്ലാവർക്കുമായി സന്തോഷകരമായ ഒരു ഫലത്തെ താങ്കൾക്കിപ്പോൾ കൂടിയാലോചിക്കാൻ കഴിയും.

   കർക്കിടകം

  കർക്കിടകം

  താങ്കൾ പ്രതികരിക്കുന്ന രീതിയെ നിയന്ത്രിക്കാൻ വളരെ നിശിതമായ കൗശലങ്ങൾ ആരോ പ്രയോഗിക്കുന്നുണ്ടായിരിക്കാം. വളരെയധികം ഉൾക്കാഴ്ചയും വിവേകവുമുള്ള വ്യക്തിയാണ് താങ്കൾ. ഈ കൈകാര്യംചെയ്യൽ താണ നിലയിലായതുകൊണ്ട് ആദ്യമൊന്നും താങ്കൾ ശ്രദ്ധിക്കുകയില്ല.

  സമീപത്തുള്ള ആരും സ്വാധീനിക്കാതെ ഏതൊരു തീരുമാനത്തെയും സ്വന്തമായിത്തന്നെ ചിന്തിക്കണമെന്നതിന്റെ ആവശ്യകത ഇന്ന് പ്രധാനമായിരിക്കുന്നത് അതുകൊണ്ടാണ്. പ്രബലമായ മാനസ്സികാവസ്ഥയുണ്ട്. എങ്കിലും മറ്റുള്ളവരുടെ വികാരങ്ങൾക്ക് വളരെ എളുപ്പത്തിൽ താങ്കൾ വശംവദനാകും. ആ നന്മയെ ആരെങ്കിലും മുതലെടുക്കുകയാണെങ്കിൽ, താങ്കൾ മറ്റൊരവസരം കൈക്കൊള്ളണം. പക്ഷേ വളരെ ശ്രദ്ധയുണ്ടായിരിക്കണം

  ചിങ്ങം

  ചിങ്ങം

  സന്തോഷത്തിന്റേതായ വൈകാരിക സ്‌ഫോടനങ്ങൾ ഇപ്പോൾ ഉണ്ടാകുന്നുണ്ടായിരിക്കാം. ഇതുവരെയും അങ്ങനെ ഉണ്ടായിട്ടില്ലെങ്കിൽ, ഉടൻ ഉണ്ടാകാം. ബൗദ്ധികമായി വെല്ലുവിളിയുണർത്തുന്നതും താങ്കളെ അത്യധികം താല്പര്യപ്പെടുത്തുന്നതുമായ ആരോ താങ്കളുടെ ജീവിതത്തിൽ നിലകൊള്ളുന്നു. പ്രണയപരമോ അല്ലെങ്കിൽ മറ്റെന്തെലും തരത്തിലുള്ള സജീവമായ ഒരു പങ്കാളിത്തമോ എന്തെങ്കിലുമായിക്കൊള്ളട്ടെ, കൂടുതൽ മെച്ചമായി അറിയുവാൻവേണ്ടി താങ്കൾ ആഗ്രഹിക്കുന്ന ആരോ ആണിത്. ഈ ബന്ധത്തിനായുള്ള ക്ഷമത വളരെയധികം ക്രിയാത്മകമാണ്.

  മാത്രമല്ല പ്രത്യാശാനിർഭരമായും അതിന് സമമായിത്തന്നെ താങ്കൾ ശുഭാപ്തിവിശ്വാസത്തിലുമാണ്. ആഴത്തിലുള്ള ഒരു ബന്ധത്തെ ഉടലെടുപ്പിക്കുന്നതിനായി കൂടെക്കൂടെ ബന്ധപ്പെടുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും. ഇതൊരു സംരക്ഷണമാണ്.

   കന്നി

  കന്നി

  താങ്കളോട് യോജിക്കാത്ത ആരുമായോ വൈകാരികമായ ഒരു പ്രതിരോധത്തിന് തയ്യാറെടുക്കുകയാണ്. താങ്കളുടെ കാഴ്ചപ്പാട് വളരെ കൃത്യമാണ്. മാത്രമല്ല എന്താണ് സംസാരിക്കുന്നതെന്ന് താങ്കൾക്ക് അറിയുകയും ചെയ്യാം. എന്നാൽ താങ്കൾ എന്താണ് വിശ്വസിക്കുന്നത് എന്നതിനെ തെളിയിക്കുന്നതിനോ വിലനിശ്ചയിക്കുന്നതിനോ കാരണങ്ങളുടേതായ നീണ്ട പട്ടികയുമായി വരുമ്പോൾ, താങ്കളുടെ ആശങ്കയുടെ അളവ് വേഗത്തിൽ ഉയരുന്നതായി തോന്നാം.

  സ്വയം ചോദിക്കുകഃ എന്താണ് കാരണം? കേൾക്കുന്നതിനേക്കാളും താങ്കൾ ഇടപെടുന്ന വ്യക്തി താങ്കളുടെ കാരണങ്ങളെ കാണേണ്ടിയിരിക്കുന്നു. ഇതിനെ വിട്ടുകളഞ്ഞിട്ട് താങ്കളുടെ തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പറയുന്നതിനെ അടിസ്ഥാനമാക്കിയല്ല, എന്നാൽ താങ്കൾ എന്താണ് ചെയ്യുന്നത്‌ എന്നതിനെ അടിസ്ഥാനമാക്കിയാണ് താങ്കൾ വിലകല്പിക്കപ്പെടുന്നത്.

   തുലാം

  തുലാം

  ഒന്നാന്തരമൊരു പദ്ധതി താങ്കൾ ആവിഷ്‌കരിച്ചിരിക്കുകയാണ്. കൃത്യമായ സ്ഥാനത്തുതന്നെ അതിനെ ക്രമീകരിച്ചിരിക്കുന്നു. ഓരോ നീക്കത്തെയും താങ്കൾ ഓർമ്മിച്ചിട്ടുണ്ട്. വിഭവങ്ങളെയെല്ലാം സ്വരുക്കൂട്ടിയിട്ടുമുണ്ട്. താങ്കൾ തയ്യാറെടുത്തുകഴിഞ്ഞു. ഇത് വളരെയധികം മതിപ്പുളവാക്കുന്ന കാര്യമാണെങ്കിലും, മനോധർമ്മത്തിനുവേണ്ടി അധികം ഇടം നൽകുന്നില്ല. അതാണ് താങ്കളിപ്പോൾ പരിഗണിക്കേണ്ടിയിരിക്കുന്നത്.

  നടത്താനാകുന്ന എല്ലാ പ്രവചനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിഞ്ഞെങ്കിലും, എല്ലാം അറിയുവാൻ കഴിയുകയില്ല. ആ പദ്ധതിയെ ഒന്ന് അയച്ചശേഷം അല്പം സുഗമമാകുവാനുള്ള ഇടം നൽകുക. പദ്ധതിയനുസരിച്ച് എല്ലാ കാര്യങ്ങളും നീങ്ങുന്നില്ല എന്ന് മനഃക്ലേശമുണ്ടാകരുത്. തുറന്ന മാനസ്സികാവസ്ഥയിലാണെങ്കിൽ, കാര്യങ്ങൾ ഇനിയും വളരെ അനർഗ്ഗളമായി നീങ്ങും.

   വൃശ്ചികം

  വൃശ്ചികം

  ബാഹ്യരൂപത്തെ അടിസ്ഥാനപ്പെടുത്തി ആളുകളെ വിലയിരുത്തുക എന്നത് വളരെയധികം പ്രലോഭിപ്പിക്കുന്ന കാര്യമായിരിക്കാം. കാണുന്നതിനനുസരിച്ച് ന്യായീകരണം നടത്തുക എന്നത് മാനുഷിക പ്രകൃതമാണ്. ചില പ്രത്യേകമായ രീതിയിൽ താങ്കളുടെ ജീവിതത്തിൽ പുതുതായുള്ള ആരോ വളരെ ശക്തമാണെന്ന് കാണപ്പെടാം. കണ്ട കാര്യങ്ങളെ യൗക്തികമായി അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാടുകൾ ആ വ്യക്തിയെപ്പറ്റി താങ്കൾ വികസിപ്പിച്ചെടുത്തിരിക്കാം.

  കാര്യങ്ങൾ താങ്കളുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതായും കേട്ടിരിക്കാം. പക്ഷേ അതൊക്കെ പൂർണ്ണമായും തെറ്റായിരിക്കാം എന്നതിനെയും താങ്കൾ പരിഗണിക്കണം. പരിസമാപ്തികളിലേക്ക് എടുത്തുചാടുന്നതിനുമുമ്പ്, ആ വ്യക്തിയെക്കുറിച്ച് അറിയുവാനുള്ള അവസരം സ്വയം നൽകുക. സന്തോഷപരമായ രീതിയിൽ അത്ഭുതപ്പെടാൻ വഴിയുണ്ട്.

   ധനു

  ധനു

  സംഘടിതമായ പ്രയത്‌നം ആവശ്യമായ എന്തിലോ താങ്കൾ പ്രവർത്തിക്കുകയായിരിക്കാം, അല്ലെങ്കിൽ പ്രവർത്തിക്കാം. ഏറ്റവും കുറഞ്ഞത്, താങ്കളും മറ്റൊരാളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. നിങ്ങൾ രണ്ടുപേരും വളരെയധികം ആവേശത്തോടെ കാണുന്ന ശക്തമായ ആശയങ്ങളുമായിട്ടായിരിക്കാം ഈ സംരംഭത്തിൽ എത്തുന്നത്. നിങ്ങളുടെ ആശയങ്ങൾ വൈരുദ്ധ്യത്തിലാകുകയോ അല്ലാതിരിക്കുകയോ ചെയ്യാം.

  പക്ഷേ വ്യതിരിക്തമായ രീതിയിൽ രണ്ടുപേരും നിക്ഷേപിച്ചിരിക്കുന്നു. ഒരു വാദപ്രതിവാദത്തെ ഒഴിവാക്കുവാൻ, നിങ്ങളുടെ ആശയങ്ങളെ കൂട്ടിക്കലർത്തുവാനുള്ള ഒരു ഉപായം കണ്ടെത്തണം. അതിന് കഴിയും. അത് വ്യതിരിക്തമായ ആശയങ്ങളെക്കാൾ ശക്തവുമായിരിക്കും. മാത്രവുമല്ല, രണ്ടുപേരും ഉടസ്ഥതയും ഉത്തരവാദിത്തങ്ങളും ഒരുമിച്ച് പങ്കിടുകയും ചെയ്യും.

   മകരം

  മകരം

  ചിന്താക്കുഴപ്പമുണ്ടാക്കുന്ന ഒരു പദ്ധതിയെ വേർതിരിച്ചുകാണുവാനായി താങ്കൾ കഠിനമായി പ്രയത്‌നിച്ചു. പലപ്പോഴും ഈ പ്രയത്‌നം വട്ടുപിടിപ്പിക്കുന്നതുതന്നെ ആയിരുന്നു. ഒരു പരിസമാപ്തിയിലെത്താൻ പോകുകയാണെങ്കിലും, കടങ്കഥയുടെ പ്രധാനപ്പെട്ടൊരു ശകലം ഇപ്പോഴും കാണാതെ നിലകൊള്ളുന്നു. അതിനെ നോക്കുകയാണെങ്കിൽ വീണ്ടും വട്ടായിപ്പോകുമെന്നത് സ്വാഭാവികമാണ്.

  കാരണം, താങ്കൾക്ക് വേണമെന്ന് താങ്കൾ ചിന്തിക്കുന്ന സമ്പൂർണ്ണമായ ജ്ഞാനം അത് നൽകും. മറ്റൊരുതരത്തിൽ, കാണാതായിരിക്കുന്നതിനെ കണ്ടെത്തുവാനായി മറ്റുള്ളവരുടെ ആശയങ്ങളെക്കൂടെ താങ്കൾക്ക് ഉപയോഗിക്കാം. അങ്ങനെ അവിടെനിന്നും തുടങ്ങുക. ഇങ്ങനെയുള്ള തീരുമാനത്തിലെത്തുന്നത് നവാവതരണങ്ങൾക്ക് പ്രാപ്തിയുള്ള താങ്കളുടെ മനസ്സിന് വളരെ സന്തോഷമായിരിക്കും.

   കുംഭം

  കുംഭം

  വിസ്മയാവഹമായൊരു വാഗ്ദാനം ഉടൻ എത്തിച്ചേരുകയാണ്. താങ്കളുടെ ധിഷണാപ്രകൃതത്തെ അടിസ്ഥാനമാക്കി നോക്കുകയാണെങ്കിൽ, അവസരങ്ങളെ, അവ ഗംഭീരമായി പ്രതലത്തിൽത്തന്നെ കാണപ്പെടുകയാണെങ്കിലും, അവയെ കീറിമുറിച്ച് പഠിക്കുവാനുള്ള ഒരു പ്രവണതയുണ്ട്. അതിനെ കീറിമുറിച്ച് പൂർണ്ണമായി പഠിക്കുകയാണെങ്കിൽ, നൽകപ്പെടുമെന്ന് കാണുന്ന പ്രതിഫലം ഉണ്ടാകുമെന്ന് താങ്കൾക്ക് ആശ്വാസമുണ്ടാകും.

  മിക്കവാറും ഇപ്പോൾത്തന്നെ അത് താങ്കൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടായിരിക്കണം. വിശ്വാസവും തുറന്ന മനസ്സുമായി ഇതിലേക്ക് താങ്കൾ പോകുകയാണെങ്കിൽ, അത് കൂടുതൽ പ്രതിഫലാത്മകമായിരിക്കും.

   മീനം

  മീനം

  പഴയ പരിലാളിക്കപ്പെടുന്ന ഓർമ്മയോട് ഇപ്പോഴുള്ള ഒരു അനുഭവത്തെ താരതമ്യപ്പെടുത്തുകയായിരിക്കാം. അങ്ങനെയാകുമ്പോൾ, ദീർഘകാലത്തിനുമുമ്പുള്ള താങ്കളുടെ മധുരസ്മരണകളോട് ഇപ്പോഴുള്ള അനുഭവം അത്ര പോര എന്ന് തോന്നുന്നു. ഇപ്പോഴുള്ളതിനെ പ്രശംസിക്കാതിരിക്കാൻ അത് കാരണമാകുന്നു. അത് ലജ്ജാകരമാണ്.

  കഴിഞ്ഞകാലത്ത് അറിഞ്ഞതിന്റെ അത്രയും കൃത്യമല്ലായെങ്കിൽപ്പോലും, ഇപ്പോഴുള്ളതിനെയും നിധിപോലെ കണക്കാക്കണം. ഇതിൽ സ്വയം നിമഗ്നമാക്കപ്പെടുകയാണെങ്കിൽ, സമാനമായ വിസ്മയാവഹ സ്മരണകൾ ആവിഷ്‌കരിക്കാൻ കഴിയും. മാത്രമല്ല ഇനിയങ്ങോട്ട് അത്ഭുതാവഹമായ അനുഭവങ്ങളും ലഭ്യമാകും.

  English summary

  ദിവസഫലം (9-6-2018 - ശനി)

  Know your daily fortune according to your zodiac sign , plan your day
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more