For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (4-6-2018 - തിങ്കൾ)

  |

  ജ്യോതിർഗോളങ്ങളുടെ പ്രഭാവം എന്നും ഒരുപോലെയല്ല സ്വാധീനിക്കുന്നത്. അതും മാറ്റത്തിന് വിധേയമാണ്. ഓരോ മാറ്റവും തുടർന്നുള്ള മറ്റനേകം മാറ്റങ്ങൾക്ക് ഹേതുവാകുന്നു.

  അതിനെ മുൻകൂട്ടി കാണുവാനും തിരിച്ചറിയുവാനും മനുഷ്യനുള്ള കഴിവ് മറ്റേതൊരു സൃഷ്ടിയിൽനിന്നും അവനെ വേർതിരിച്ചുനിറുത്തുന്നു. ജ്യോതിഷപ്രവചനങ്ങളിലൂടെ മാറ്റത്തിന്റെ വൈിധ്യങ്ങളെ കണ്ടറിഞ്ഞ് ആശ്വാസത്തോടും സന്തോഷത്തോടും നാം മുന്നിലേക്ക് പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നു.

   മേടം

  മേടം

  എന്ത് വിലകൊടുത്തും വൈകാരികതീവ്രമായ സംഭാഷണങ്ങൾ സാധാരണയായി താങ്കൾ ഒഴിവാക്കും. എന്നാൽ ഒരു ബന്ധത്തെ മുന്നിലേക്ക് നയിക്കാൻ താങ്കളിപ്പോൾ തുടങ്ങിയിരിക്കുന്നു, അതുമല്ലെങ്കിൽ അടുത്ത കാലത്തുണ്ടായ പെരുമാറ്റത്തെ പ്രതികരിക്കുവാനും അതിനുള്ള വിശദീകരണം നൽകുവാനുമായി ഒരു വിയോജിപ്പിനെ നേരേയാക്കുവാൻ താങ്കൾ താല്പര്യപ്പെടുന്നു.

  അവതരിപ്പിക്കാൻ പോകുന്ന പ്രതിരോധം മറ്റാർക്കും ഉചിതമായി തോന്നുകയില്ല, മാത്രമല്ല അത് പരാജയപ്പെടുകയും ചെയ്യും. അതേസമയംതന്നെ ഉദ്ധേശിക്കുന്ന ബന്ധത്തെ അനുയോജ്യമായ പരിസമാപ്തിയിൽ കൊണ്ടെത്തിക്കും. പ്രത്യാശിച്ചത് ഇതിനുവേണ്ടി ആയിരിക്കില്ലെങ്കിലും, എല്ലാവർക്കും ഇത് വളരെ ഗുണകരമായിരിക്കും.

   ഇടവം

  ഇടവം

  നിലവിലുള്ള അവസ്ഥയോട് യോജിപ്പില്ലാത്തതുകാരണം സംഘടിതമായ ഒരു ദൗത്യത്തിൽ പ്രതികൂലാവസ്ഥയുടെ ഒരു മനോഭാവം ആരെങ്കിലും കൊണ്ടുവരാം. ആ വ്യക്തി സംസാരിക്കുകയില്ല. കാരണം അത് അനുയോജ്യമാണെന്ന് തോന്നുന്നുണ്ടായിരിക്കില്ല. അതുമല്ലെങ്കിൽ ഒരു വാദപ്രതിവാദത്തെ സൃഷ്ടിക്കുമെന്ന് ഭയക്കുന്നുണ്ടായിരിക്കാം.

  ആ വ്യക്തിയുടെ പെരുമാറ്റവും പ്രവർത്തനങ്ങളും കാര്യങ്ങളെ വെളിവാക്കുന്നുണ്ട്. അന്തരീക്ഷത്തെ വ്യക്തമാക്കുന്നതിനും കാര്യങ്ങളെ ശരിയാക്കുന്നതിനും ആ വ്യക്തിയുമായി സംഭാഷണത്തിൽ ഏർപ്പെടേണ്ടിയിരിക്കുന്നു. ഈ ഉത്തരവാദിത്വത്തെ താങ്കൾ ഇഷ്ടപ്പെടുന്നില്ലെങ്കിലും, കാര്യങ്ങൾ ശരിയായ ദിശയിൽ പോകുന്നതിനുവേണ്ടിയുള്ള ഒരേയൊരു മാർഗ്ഗം ഇതുമാത്രമാണ്.

   മിഥുനം

  മിഥുനം

  വിജയമെന്നത് എല്ലായ്‌പ്പോഴും വിജയിക്കലും നേടിയെടുക്കലും ആയിരിക്കുകയില്ല. വിജയത്തെ സംബന്ധിക്കുന്ന മറ്റാരുടെയോ ആശയത്തിനും മുകളിലായി താങ്കൾ താങ്കളുടെ അഖണ്ഡതയെ വിലമതിക്കുന്ന പരിതഃസ്ഥിതിയിൽ ആയിരിക്കാം. തീർച്ചയായും മുൻകൈ ആർജ്ജിക്കുവാൻ താങ്കൾ അർഹതപ്പെട്ടിരിക്കുന്നു.

  ശരിയാണെന്ന് തോന്നുന്നത് ചെയ്യുകയാണെങ്കിൽ, താങ്കൾ വിജയിതന്നെയാണ്. എന്നാൽ താങ്കളുടെ മൂല്യങ്ങളെയും ബോധത്തെയും അവഗണിക്കുകയാണെങ്കിൽ, വിജയം അത്ര എളുപ്പമായിരിക്കുകയില്ല. ഏത് മാർഗ്ഗത്തെ കൈക്കൊള്ളണമെന്ന് താങ്കൾക്കറിയാം. മനസ്സിന്റെ സമാധാനം തന്നെയാണ് എല്ലാറ്റിലുംവച്ച് ഏറ്റവും വലിയ സമ്മാനം.

  കർക്കിടകം

  കർക്കിടകം

  ഒരു സ്വപ്നവും അതിനോടുള്ള വിശ്വാസവുമാണ് വലിയ ഒരു ലക്ഷ്യത്തെ ഏറ്റെടുക്കാൻ കാരണമാകുന്നത്. അതിബൃഹത്തായ പ്രയത്‌നമായിരിക്കില്ല ഒരു ലക്ഷ്യത്തെ മുന്നിലേയ്ക്ക് കൊണ്ടുപോകുന്നത്. സൂക്ഷ്മമായ ആസൂത്രണം, നല്ല സമയനിശ്ചയം, വിഭവങ്ങളുടെ സംഘാടനം - ഏറ്റവും പ്രധാനമായി - സോത്സാഹം പ്രവർത്തിയെടുക്കുവാനുള്ള താല്പര്യം എന്നിവയാണ് അതിനാവശ്യം.

  ആഗ്രഹിക്കുന്നതിനെ നേടുവാനുള്ള താങ്കളുടെ ഏറ്റവും നല്ല ആയുധങ്ങളാണ് ഓജസ്സും നിർബന്ധബുദ്ധിയും. രണ്ടും താങ്കൾക്ക് ആവശ്യത്തിലധികമുണ്ട്. നഷ്ടപ്പെട്ടുപോകും എന്ന ആശങ്കകൾ വച്ചുപുലർത്തരുത്. വിജയത്തെക്കുറിച്ചുള്ള ദർശനങ്ങളെമാത്രം പരിപാലിക്കുക.

   ചിങ്ങം

  ചിങ്ങം

  വലിയൊരു പദ്ധതിയെ ഏറ്റെടുക്കുവാൻ ആഗ്രഹിക്കുന്നു. പക്ഷേ അതോടൊപ്പം ചില നിയന്ത്രണങ്ങളും അതിരുകളും ക്രമീകരിക്കുവാനും താങ്കൾ ആഗ്രഹിക്കുന്നു. മെച്ചമായ രീതിയും യൗക്തികമായ സമീപനങ്ങളും അവലംബിച്ചാണെന്ന് വിചാരിച്ചാലും, കാര്യങ്ങൾ അങ്ങനെ പ്രവർത്തിക്കുകയില്ല.

  വലിയൊരു സാഹസികതയെ ഏറ്റെടുക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ, ഏല്ലാ നിയന്ത്രണങ്ങളിലൂടെയും, അതിർത്തികളിലൂടെയും താങ്കൾ കടന്നുപോകണം. വികാരവും നിശ്ചയദാർഢ്യവും ഇതിന് ആവശ്യമാണ്. അല്ലാതെ പരിതികളോ അതിരുകളോ അല്ല. അതിനുവേണ്ടി പോകുവാൻ താങ്കൾ ആഗ്രഹിക്കുകയാണെങ്കിൽ, അതിനുവേണ്ടി പൊയ്‌ക്കൊള്ളുക. താങ്കളുടെ ദൗത്യംദുർബലചിത്തർക്കുവേണ്ടിയുള്ളതല്ല.

   കന്നി

  കന്നി

  പ്രധാനപ്പെട്ട ഒരു വിഷയത്തെ സംബന്ധിച്ച് ശരിയായ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് താങ്കൾക്ക് തീർച്ചയുണ്ടാകില്ല. താങ്കൾക്കുള്ള എല്ലാ ഇഷ്ടവിഷയങ്ങളിലും ഗുണഗണങ്ങളും പ്രശ്‌നങ്ങളും കാണുവാനാകും. പിന്നീട് എപ്പോഴെങ്കിലും അവസരം ഉണ്ടാകും എന്ന് ചിന്തിച്ച് പിന്നിലേക്കുമാറി ഇപ്പോഴുള്ളതിനെ മാറ്റിവയ്ക്കാം.

  അപ്പോഴേക്കും വിധി എന്താണോ നൽകുന്നത് അതുമായി താങ്കൾക്ക് പിന്നീട് വെളിവാകേണ്ടിവരും. അവസരം തിരഞ്ഞെടുക്കുന്നില്ല എന്നുപറഞ്ഞാൽ വിധിയെ കാറ്റിൽപ്പറത്തിക്കളയുക എന്നാണ് അർത്ഥം. താങ്കൾക്ക് അറിയാവുന്നതിലും തോന്നുന്നതിലും താങ്കളുടെ അവസരത്തെ അടിസ്ഥാനപ്പെടുത്തുക. അങ്ങനെ സ്വന്തം വിധിയെ നേട്ടത്തിലേക്ക് നയിക്കുക.

  തുലാം

  തുലാം

  ഏറ്റവും നല്ല പ്രയത്‌നമാണ് കാഴ്ചവച്ചതെങ്കിലും, ആദരണീയമായ ഉദ്ദേശ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും ഇച്ഛയ്‌ക്കൊത്തവണ്ണമല്ല കാര്യങ്ങൾ പ്രവർത്തിച്ചത് എന്ന ക്ലേശവും ദേഷ്യവും താങ്കൾക്ക് ഉണ്ടായിരിക്കാം. അത് ഉചിതമല്ല. അതിൽ ഒരു യുക്തിയുമില്ല. താങ്കൾക്ക് എതിർക്കുവാനും പരിഭവിക്കുവാനും കഴിയും. പക്ഷേ അതുകൊണ്ട് ഒരു ഗുണവുമില്ല.

  വിഷമസ്ഥിതിയെ വെളിവാക്കുന്നതിനുവേണ്ടി ഊർജ്ജത്തെ വിനിയോഗിക്കുന്നതിന് പകരം, ആഗ്രഹിക്കുന്ന വിഷയത്തിന്റെ ഒടുക്കംവരെ പ്രവർത്തിക്കുവാൻ തുടങ്ങുക. താങ്കളുടെ ഊർജ്ജം കൂടുതൽ മെച്ചമായി വിനിയോഗിക്കപ്പെടും. മാത്രമല്ല താങ്കളുടെ പ്രയത്‌നത്തിലൂടെ സ്വരൈക്യത്തിന്റേതായ ഒരു ബോധവും ദർശിക്കുവാനാകും.

   വൃശ്ചികം

  വൃശ്ചികം

  വളരെ ശാന്തവും ചിന്താധീനവുമായ മനോഭാവത്തിലായിരിക്കും. ഇത് വളരെ സ്പഷ്ടമാണെങ്കിലും, ആരോ ഒരു സംഭാഷണത്തിനുവേണ്ടി വലിച്ച് പുറത്തേയ്ക്കിടാൻ ശ്രമിക്കുകയാണ്. ആദ്യമൊക്കെ താങ്കൾ പ്രതിരോധിക്കാൻ ശ്രമിക്കും. എന്നാൽ ഈ വ്യക്തിയുടെ പ്രചോദനം അവഗണിക്കുവാൻ വളരെ ബുദ്ധിമുട്ടായിരിക്കും. സ്വയം ക്ഷമ പറഞ്ഞുകൊണ്ട് ഏകാന്തതയിലേക്ക് പോകുവാൻ താങ്കൾ ശ്രമിക്കുമായിരിക്കാം.

  പക്ഷേ ഈ വ്യക്തിയുമായുള്ള സമ്പർക്കം നല്ലൊരു കാര്യമായിരിക്കും. അത്യധികം ഉപയോഗപ്രദമായ എന്തെങ്കിലും താങ്കൾ പഠിക്കും. എന്നാൽ മറ്റെവിടെനിന്നെങ്കിലും അതിനെ പഠിക്കുവാൻ ബുദ്ധിമുട്ടായിരിക്കും. ഈ വ്യക്തിയുമായി ബന്ധപ്പെട്ടുകഴിയുമ്പോൾ താങ്കളുടെ ആവേശം ഉയരുന്നതായി കാണുവാനാകും. അതുമല്ലെങ്കിൽ ഉപയോഗപ്രദവും ക്രിയാത്മകവുമായ മറ്റെന്തെങ്കിലും ഫലം ഉണ്ടാകും.

  ധനു

  ധനു

  ഒരു വലിയ ദൗത്യത്തെ കൈകാര്യംചെയ്യുന്ന സമയം താങ്കളുടെ വാക്കുകളെ അതേപടി കൈക്കൊണ്ടുകൊണ്ട് ചോദ്യമൊന്നുമില്ലാതെ ആരോ താങ്കളെ അനുധാവനം ചെയ്യണമെന്ന് താങ്കൾ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. വിശദീകരണമൊന്നുമില്ലാതെ ഈ വ്യക്തി ലളിതമായി വിശ്വസിക്കണമെന്ന് നക്ഷത്രരേഖകൾ കാരണമായി താങ്കൾ ചിന്തിക്കുന്നു. ഉൾപ്പെട്ടിരിക്കുന്ന എല്ലാവരെയും സംബന്ധിച്ച് ഇത് വലിയൊരു ദൗത്യമാണ്.

  താങ്കളെമാത്രം സംബന്ധിച്ചുള്ളതല്ല. അവർക്കും ആശങ്കകളും ഉത്കണ്ഠകളുമുണ്ട്. ചോദ്യം ചെയ്യപ്പെടാത്ത സഹകരണം താങ്കൾ പ്രതീക്ഷിക്കാം. പക്ഷേ മിക്കവാറും താങ്കൾക്കത് ലഭിക്കുകയില്ല. മുന്നിലേക്ക് പോകുന്നതിന് ആവശ്യമായ ആത്മവിശ്വാസം സൃഷ്ടിക്കുവാനായി താങ്കളുടെ കൗശലത്തെ വിശദീകരിക്കുക.

   മകരം

  മകരം

  ശ്രദ്ധയെ കർക്കശമായും തീവ്രമായും കേന്ദ്രീകരിച്ച് ഒരു ജോലിയെ ചെയ്തുകിട്ടുന്നതിനുവേണ്ടിയുള്ള സമീപനം താങ്കൾക്കുവേണ്ടി പ്രവർത്തിക്കാം. പക്ഷേ മറ്റുള്ളവരെ ഈ ദൗത്യത്തിൽ നയിക്കുമ്പോൾ, താങ്കളുടെ മനോഭാവം അസുഖകരമാകാം. എന്നാൽ, ഇളം ഹൃദയത്തിന്റേതായ ഭാവത്തിൽ താങ്കളുടെ നർമ്മബോധത്തെ ഉപയോഗിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് ആശ്വാസമായി അത് അനുഭവപ്പെടും.

  ലക്ഷ്യത്തെ പൂർത്തീകരിക്കുന്നതിനുവേണ്ടി വലിയ ഗൗരവം കൈക്കൊള്ളേണ്ടതില്ല. താങ്കളിൽ വിശ്വസിക്കുവാനും കഠിനമായി പ്രവർത്തിക്കുവാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യമേയുള്ളൂ. മുന്നോട്ട് പോകുമ്പോൾ ഉത്കണ്ഠാരഹിതമായിരിക്കുവാൻ ശ്രമിക്കുക. മറ്റുള്ളവർ സന്തോഷത്തോടെ താങ്കളെ അനുധാവനം ചെയ്യും.

  കുംഭം

  കുംഭം

  താങ്കളുടെ വികാരങ്ങൾ ചുഴലിക്കാറ്റിന്റെ വേഗതയിൽ ഉടലെടുക്കുകയാണ്. എങ്കിലും എല്ലാം അതുപോലെ നിലനിറുത്താൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. സംസാരിക്കുവാൻ ഇഷ്ടപ്പെടാത്ത ഏതോ ബുദ്ധിമുട്ടുള്ള വിഷയം ഉണ്ടായിരിക്കാം. അല്ലെങ്കിൽ ഇപ്പോൾ ചിന്തിക്കുന്നതിനെയും തോന്നുന്നതിനെയും മനസ്സിലാക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നില്ലായിരിക്കാം.

  വളരെ സങ്കീർണ്ണനായ ഒരു വ്യക്തിയാണ് താങ്കൾ. എന്നാൽ സ്വയം വെളിവാക്കുന്ന കാര്യത്തിൽ വളരെ മെച്ചവുമാണ്. വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, താങ്കൾക്ക് തോന്നുന്നതിനെ വിശദീകരിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ ആശ്വാസം കണ്ടെത്തുവാൻ താങ്കൾക്ക് കഴിയും.

   മീനം

  മീനം

  എവിടെയാണ് ഇപ്പോൾ പോകാൻ ആഗ്രഹിക്കുന്നതെന്ന് താങ്കൾക്കറിയാം. എന്നാൽ എങ്ങനെ അവിടെ എത്തണമെന്ന് താങ്കൾക്കറിയില്ല. ശ്രമിക്കാനാകുന്ന എല്ലാ രീതികളും ശ്രമിച്ചുനോക്കിയതായി താങ്കൾ വിശ്വസിക്കുന്നു. പക്ഷേ ഒരു ഉപയോഗവുമില്ല. മാർഗ്ഗം അറിയാൻ പാടില്ലാത്ത ഭൂമിശാസ്ത്രപരമായ ഒരു ലക്ഷ്യസ്ഥാനത്തേയ്ക്ക് യാത്ര ചെയ്തിരുന്നെങ്കിൽ, ഭൂപടത്തിൽ നോക്കുകയും, ഗതിനിർണ്ണയ ഉപകരണത്തിലേക്ക് തിരിയുകയും, അതുമല്ലെങ്കിൽ ആരോടെങ്കിലും ദിശ ചോദിച്ചറിയുകയും ചെയ്യുമായിരുന്നു.

  അതേ കാര്യംതന്നെയാണ് ഇവിടെയും പ്രയോഗിക്കേണ്ടത്. പോകേണ്ട സ്ഥലത്തേക്ക് നയിക്കുവാൻ കഴിയുന്നത് ആർക്കാണെന്ന് കണ്ടെത്തുക. അതുമല്ലെങ്കിൽ അവിടെ എത്തിച്ചേരുവാനുള്ള നിർദ്ദേശങ്ങൾ നൽകുവാൻ കഴിയുന്നത് ആർക്കാണെന്ന് അറിയുക. അതുമാത്രമാണ് ഇപ്പോൾ ഇല്ലാതിരിക്കുന്ന ഒരേയൊരു കാര്യം.

  English summary

  daily-horoscope-4-6-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more