For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ചൊവ്വാഴ്ച നിങ്ങൾക്കെങ്ങനെ

|

കൃത്യമായി ഒരിടത്തും സ്ഥിരം പ്രതിഷ്ഠിയ്ക്കപ്പെടാതെ അനന്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്തിന്റെ ഗതിയ്‌ക്കൊപ്പം മനുഷ്യൻ എന്നുമാത്രമല്ല, പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും പ്രയാണം ചെയ്യുന്നു. 31-7-2018 ലെ ദിവസഫലം വായിക്കൂ

ഓരോ നിമിഷാർദ്ധത്തിലും പൂർണ്ണമായും പുതിയ വ്യക്തിത്വങ്ങളായി നിലകൊള്ളുന്ന നാം അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ആഗ്രഹിക്കുന്നു. ജ്യോതിഷപ്രവചനങ്ങൾ സമയത്തിന്റെ ഓരോ പടവുകളിലും നിലകൊള്ളുന്ന മാറ്റങ്ങളെ നമുക്ക് വെളിവാക്കിത്തരുന്നു. ഗ്രഹാധിപന്മാർ ഇന്നത്തെ ദിവസം ഓരോ രാശികളിലും സംഭരിച്ചിരിക്കുന്ന ഫലങ്ങൾ എന്താണെന്ന് നോക്കാം.

 മേടം

മേടം

മിക്കവാറും വലിയൊരു സുഹൃദ്‌വൃന്ദംതന്നെ താങ്കൾക്ക് ഉണ്ടാകാം. അവരിൽ ഭൂരിഭാഗവും കേവലം ആകസ്മിക ചങ്ങാതിമാരാണെങ്കിലും, ചിലപ്പോൾ അവർ വളരെ അഭിലഷണീയരായി കാണപ്പെടാറുണ്ട്.

ചില വിഷാദങ്ങളൊക്കെ തരണം ചെയ്യാൻ അവർ സഹായിക്കാം. മാത്രമല്ല സുഹൃത്തുക്കൾ കൈക്കൊണ്ടിരിക്കുന്ന പങ്കിന്റെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കുവാനും അത് സഹായിക്കും.

 ഇടവം

ഇടവം

ആളുകളോടും കാര്യങ്ങളോടും വളരെ ഉടമസ്ഥഗൗരവത്തിൽ താങ്കൾ ഇടപെടുന്നതായി കാണുന്നു. അതിന്റെ ഫലമായി എല്ലാറ്റിനെപ്പറ്റിയും, പ്രത്യേകിച്ചും ആളുകളെപ്പറ്റി താങ്കൾക്ക് സംശയവും, അനിശ്ചിതത്വവും, അരക്ഷിതത്വവും അനുഭവപ്പെടുക സംഭാവ്യമാണ്.

മാത്രമല്ല വളരെ അടുപ്പത്തിൽ നിലകൊള്ളുന്നവരുടെ വികാരങ്ങളെയും ഉദ്ദേശ്യങ്ങളെയും താങ്കൾ സംശയിക്കുക സാദ്ധ്യമാണ്. അസ്വസ്ഥമായ ഒരു ആശങ്കയും ആവേശവും ഭവനത്തിൽ നിറഞ്ഞുനിൽക്കും. ഇന്നത്തെ ദിവസം പ്രത്യേകിച്ചും അത്ര സുഖകരമായിരിക്കുകയില്ല. അതിനാൽ ബോധത്തോടുകൂടിയും കരുതലോടുകൂടിയും പ്രവർത്തിക്കുക.

 മിഥുനം

മിഥുനം

മതപരമായ ശിക്ഷണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും താങ്കളിന്ന് കൂടുതൽ മുഴുകുവാൻ സാദ്ധ്യതയുണ്ട്. മിക്കവാറും ഏതെങ്കിലും ആരാധനാകേന്ദ്രം സന്ദർശിക്കുവാനോ, അവിടെ കുറച്ച് സമയം ചിലവഴിക്കാനോ സാദ്ധ്യതയുണ്ടാകാം. താങ്കളുടെ മനസ്സിന് സമാധാനവും ശാന്തതയും അത് പകർന്നുനൽകും. എങ്കിലും, സ്വന്തം കർത്തവ്യങ്ങളിൽ കൂറുപുലർത്തേണ്ടത് ആവശ്യമാണ്.

 കർക്കിടകം

കർക്കിടകം

ഇന്ന് ഏറ്റെടുക്കുന്ന ഏത് കാര്യത്തിലും താങ്കളുടെ മനസ്സും ആത്മാവും പൂർണ്ണമായും വിനിയോഗിക്കും. എങ്കിലും അതിന്റെയൊക്കെ ഫലം ആസന്നമായിരിക്കണമെന്നില്ല. മ്ലാനതയിലും ആശങ്കയിലും നിലകൊള്ളുവാൻ അത് ഒരു കാരണമാകാൻ പാടില്ല. താങ്കൾക്ക് ലഭിക്കേണ്ടത് ഉടനെയോ അതുമല്ലെങ്കിൽ അല്പം വൈകിയോ എത്തിച്ചേരും. കൂടാതെ, പ്രിയപ്പെട്ടവരുമായി കുറച്ച് സമയം ചിലവഴിക്കുന്നത് വൈകാരികമായി തൃപ്തിപ്പെടുത്തുന്നതായിരിക്കും.

ചിങ്ങം

ചിങ്ങം

മനഃക്ഷോഭം ഉടലെടുക്കാതിരിക്കാൻ ഇന്ന് പ്രത്യേകം ശ്രദ്ധിക്കണം. ശരിയായ മനോനിലയിലല്ലെങ്കിൽ താങ്കളുടെ തൊഴിൽ പങ്കാളിയോ ജീവിതപങ്കാളിയോ നിർണ്ണായകമായ തീരുമാനങ്ങൾ ഇന്ന് കൈക്കൊള്ളട്ടെ. ഇന്ന് താങ്കൾ സ്വീകരിക്കുന്ന തീരുമാനങ്ങൾക്ക് പുനർചിന്തനത്തിന്റെ ആവശ്യം പിന്നീട് ഉണ്ടാകാം.

പ്രധാനപ്പെട്ട യോഗങ്ങൾ വളരെ അനർഗ്ഗളമായി നീങ്ങും. എങ്കിലും എന്തെങ്കിലും അന്തിമ തീരുമാനത്തിലോ കരാറുകളിലോ പ്രതിബദ്ധത ഉണ്ടാക്കിയെടുക്കാൻ താങ്കൾക്ക് കഴിയില്ല. താങ്കളെ സംബന്ധിച്ച് അത്ര ശുഭകരമായ ഒരു ദിവസമല്ലാത്തതിനാൽ, പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളെയും മാറ്റിവയ്ക്കുന്നത് നന്നായിരിക്കും.

 കന്നി

കന്നി

ജീവിതയാത്രയിലെ പെട്ടെന്നുള്ളൊരു വക്രഗതി അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ വളരെ പ്രധാനമാണ്. ഇന്നത്തെ ദിവസത്തിൽ ഉത്കൃഷ്ടതകൾ താങ്കളെ വഴിനടത്തും. താങ്കളുടെ പ്രിയപ്പെട്ടവരും സാമ്പത്തിക കാര്യങ്ങളും മുൻനിരയിൽത്തന്നെ നിലകൊള്ളുന്നു. കാര്യങ്ങൾ ആ ക്രമത്തിൽത്തന്നെ ആയിരിക്കണം എന്ന് നിർബന്ധമില്ല. ദിവസത്തിന്റെ നല്ലൊരുഭാഗം ഈശ്വരനെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി ചിലവഴിക്കാം.

 തുലാം

തുലാം

നല്ല വാർത്തകളാണ്! താങ്കളിന്ന് ആളുകളുടെ ആളായി മാറാം. അതായത് സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും, കുടുംബത്തിന്റെയും എല്ലാം. ഇന്നത്തെ താങ്കളുടെ ദിവസത്തെ അവരുമായി ചിലവിടാൻ ആഗ്രഹിക്കുന്നതായി കാണുന്നു.

നല്ല വാർത്തയാണല്ലോ, അല്ലേ? താങ്കളുടെ ഭാവനകൾക്ക് ചിറകുകൾ വരുകയും, അപ്രതിരോധ്യമെന്ന് തോന്നുന്ന പെരുമാറ്റങ്ങളിൽ സ്വതന്ത്രമായി സർഗ്ഗാത്മകത പ്രവഹിക്കുകയും ചെയ്യുന്നതിനാൽ താങ്കളിലെ കാല്പനിക വൈഭവം ഇന്ന് അതിന്റെ മൂർദ്ധന്യത്തിലായിരിക്കും. പങ്കാളി എപ്പോഴും ഇന്ന് താങ്കളോടൊപ്പംതന്നെ ഉണ്ടായിരിക്കും.

 വൃശ്ചികം

വൃശ്ചികം

താങ്കൾ അഭിലാഷങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നതായി കാണപ്പെടുന്നു. മാത്രമല്ല കുറച്ച് എടുത്തുചാട്ടവും ഇന്ന് കാണുന്നുണ്ട്. എന്നാൽ സ്വന്തം പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കും എന്നുള്ളതുകൊണ്ട് അധികം നിർബന്ധപൂർവ്വമോ ഗൗരവത്തിലോ ഒന്നും ചെയ്യാൻ ശ്രമിക്കരുത്. വലിയ പദ്ധതികളിൽ വലിയ വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കാതെ നിലകൊള്ളുന്നത് നന്നായിരിക്കും.

 ധനു

ധനു

ഒരുപോലെ മാനസ്സികാവസ്ഥയുള്ള ആളുകൾക്കിടയിലെ സമ്പർക്കവും സംഭാഷണവും താങ്കളുടെ ഇന്നത്തെ ദിവസത്തിന്റെ ഭാഗമാകുകയാണ്. ത്വരിതഗതിയിലുള്ള ആശയങ്ങളും, മസ്തിഷ്‌കോദ്ദീപനവും, ആകസ്മിക സംഭാഷണങ്ങളും താങ്കളുടെ ഇന്നത്തെ ദിവസത്തിൽ വെളിച്ചംവീശും. ചുറ്റുമുള്ളവർ താങ്കളുടെ കൂട്ടുകെട്ട് വളരെയധികം ഇഷ്ടപ്പെടും.

 മകരം

മകരം

ക്ഷമ സ്വർഗ്ഗത്തിലേക്കാണ് നയിക്കുന്നത്. ഒരു അവസാന സ്ഥാനത്തിലേക്ക് വിജയങ്ങൾ കൊണ്ടെത്തിക്കുന്നു. ഭാവന ചെയ്യുന്നതിനേക്കാൾ കൂടുതൽ മാർഗ്ഗങ്ങളിലേക്ക് ശാന്തമായിരിക്കുന്ന അവസ്ഥ താങ്കളെ കൊണ്ടുപോകും.

അതിനാൽ ശത്രുക്കളുടെനേർക്ക് പ്രതികാരം അഴിച്ചുവിടുന്നതിനുമുമ്പ് രണ്ടുപ്രാവശ്യം ചിന്തിക്കുക. മാത്രമല്ല താങ്കളുടെ പ്രിയപ്പെട്ടവരുമായി വളരെ അടുത്ത ഒരു സംഭാഷണത്തിൽ ഏർപ്പെടാം. സഹപ്രവർത്തകർ താങ്കളുടെ സ്‌നേഹസമ്പുഷ്ടവും രസകരവുമായ ഭാവത്തെ ശ്ലാഘിക്കും.

 കുംഭം

കുംഭം

ഇന്നത്തെ ദിവസം ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുകയും ജീവിതത്തിന് ഒരു പുതിയ ദിശ നൽകുകയും ചെയ്യും എന്നതുകൊണ്ട് ഇനിയുള്ള കാലം ഈ ദിവസത്തെ താങ്കൾ ഓർമ്മിക്കും.

അപ്രതീക്ഷിതമായ ഭാഗ്യത്തിലും നേട്ടങ്ങളുടെ അവസാന മിനുക്കുപണിയിലും ആയതുകൊണ്ട് എല്ലാ തരത്തിലുള്ള അംഗീകാരവും പാരിതോഷികങ്ങളും താങ്കളുടെ സുരക്ഷയ്ക്കും കഠിനാദ്ധ്വാനത്തിനുമായി ലഭിക്കും. ക്രിയാത്മകമായ ഈ മനോഭാവങ്ങൾ ശരിയായ മാർഗ്ഗത്തിൽത്തന്നെയാണ് താങ്കൾ നിലകൊള്ളുന്നതെന്ന് തിർച്ചപ്പെടുത്തും.

മീനം

മീനം

എത്രത്തോളം താങ്കൾ ചെയ്തുതീർക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെയും, ലഭ്യമായ സമയത്തിനുള്ളിൽ എത്രത്തോളം നേടുവാനാകും എന്നതിന്റെയും യഥാർത്ഥമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണെങ്കിൽ, വളരെ നന്നായി എന്തൊക്കെ ഏതൊക്കെ ക്രമത്തിൽ ചെയ്യണം എന്നതിന്റെ ഒരു പട്ടിക താങ്കൾ തയ്യാറാക്കുകയായിരിക്കാം. സ്വന്തമായി യുക്തിസഹജമല്ലാത്ത ആവശ്യങ്ങൾ ഉണ്ടാകുന്നത് കൂടുതൽ കാലതാമസത്തിലേക്ക് നയിക്കും.

English summary

daily-horoscope-31-07-2018

The astrological predictions reveal the changes that exist in each stage of time,
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more