For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (27-7-2018 - വെള്ളി)

|

ഇനി എന്ത് എന്ന ചിന്ത എല്ലാവരെയും ഒരുപോലെ മദിക്കുന്ന ഒന്നാണ്. ജീവിതത്തിലെ നേട്ടങ്ങൾക്കുവേണ്ടി വളരെയധികം പ്രത്യാശകളും സ്വപ്നങ്ങളും മനസ്സിൽ പേറുന്ന നാം, പ്രതികൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതിനെ പ്രതിരോധിക്കുവാനും പരിഷ്‌കാരങ്ങൾ വരുത്തുവാനും തയ്യാറെടുക്കുന്നു.27-7-2018 ലെ രാശി ഫലം വായിക്കൂ .

drgg

ജ്യോതിഷപ്രവചനങ്ങളിലൂടെ ഭാവിസംഭവങ്ങളിൽ മുന്നറിവ് നേടുകയും പ്രതിബന്ധങ്ങളെ തരണംചെയ്യാൻ പ്രാപ്തരാകുകയും ചെയ്യുന്നു. ഓരോ രാശിയിലും നിലകൊള്ളുന്ന ഇന്നത്തെ ദിവസഫലം നമുക്ക് നോക്കാം.

 മേടം

മേടം

പ്രത്യേകിച്ചും പ്രണയം, സൗന്ദര്യം എന്നിങ്ങനെയുള്ള കാര്യങ്ങളെ സംബന്ധിച്ച് കാര്യങ്ങൾ അത്യധികം മെച്ചമായ രീതിയിൽ നീങ്ങുമെന്നാണ് കാണുന്നത്. ഏതെങ്കിലും വിരുന്നിൽ പങ്കെടുക്കുകയോ സദ്യയ്ക്കായി വളരെ അടുത്ത സുഹൃത്തുക്കളെ ക്ഷണിക്കുകയോ ചെയ്യാം.

താങ്കളുടെ സാമൂഹികവും കാല്പനികവുമായ പ്രകൃതത്തെ ഉള്ളിൽനിന്നുതന്നെയുള്ള ഉഗ്രമായ അഗ്നിജ്വാലകൾ ത്വരിപ്പിക്കുകയാണ്. താങ്കളിലെ സർഗ്ഗാത്മകതയും അതിന്റെ പരമകോടിയിലാണെന്ന് കാണാം. മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ വളരെ മനോഹരമായി മുന്നോട്ടുപോകും.

 ഇടവം

ഇടവം

ചുറ്റുമുള്ള ആളുകളുമായി വിനോദാത്മകമായ ഒരു ധാരണ അനുഭവിക്കുന്നതിന് താങ്കൾ സ്വയം ഒരല്പം ക്രമീകരിക്കപ്പെടേണ്ടിയിരിക്കുന്നു. കൂടുതൽ ചുറുചുറുക്കാർന്നതും അത്യുത്സാഹമുള്ളതുമായ മനോഭാവം പ്രണയത്തിനും സ്‌നേഹത്തിനും നേർക്ക്, അതിൽനിന്ന് എന്തെങ്കിലും ശ്രദ്ധ വേണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ, കൈക്കൊള്ളുക.

വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുവാൻ മടിക്കേണ്ടതില്ല. അലസമായി എവിടെയെങ്കിലും വെറുതെ ഇരുന്നാൽ അത് താങ്കളെ ഒരിടത്തും കൊണ്ടെത്തിക്കുകയില്ല. തുനിഞ്ഞിറങ്ങുക. ധീരതയോടെ ഒറ്റയ്ക്ക് കാര്യങ്ങൾ കൈകാര്യംചെയ്യുക.

 മിഥുനം

മിഥുനം

സങ്കീർണ്ണമായ മാതൃകകളും മാറിക്കൊണ്ടിരിക്കുന്ന മനോഹരങ്ങളായ പ്രകടനങ്ങളുംനിറഞ്ഞ ആകൃതികളും വർണ്ണങ്ങളും കാട്ടിത്തരുന്ന ഒരു വർണ്ണദർശിനിക്കുഴൽ പോലെയാണ് താങ്കളുടെ സ്‌നേഹജീവിതം ഇന്ന് കാണപ്പെടുന്നത്.

തിരിയുന്ന എല്ലാ ഭാഗത്തും പുതിയ വീക്ഷണങ്ങൾ വെളിവാകുന്നു, അങ്ങനെ ഉൾപ്പെട്ടിരിക്കുന്ന ആളുകളെപ്പറ്റിയും തന്നെപ്പറ്റിത്തന്നെയും പുതിയ കാര്യങ്ങൾ അറിയുകയും ചെയ്യുന്നു. വിവിധ ആളുകളുമായി നാനാവിധത്തിലുള്ള പ്രതിബദ്ധതകൾ അനുഭവിക്കുന്ന പങ്കാളിത്തങ്ങളിൽത്തന്നെ നിലകൊള്ളുക. ഒരു സമ്പൂർണ്ണ മഴവില്ലിനെ സൃഷ്ടിക്കുവാൻ ഇന്ന് അവയ്ക്ക് കഴിയും.

 കർക്കിടകം

കർക്കിടകം

പ്രണയജീവതവുമായി ബന്ധപ്പെട്ട താങ്കളുടെ അത്യുത്സാഹപരമായ പ്രകൃതത്തെ മാറ്റുക. ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിയെ ആളിക്കത്തിക്കുവാൻ ചെറിയൊരു അഗ്നിസ്ഫുലിംഗം മതിയാകും എന്ന് താങ്കൾക്കറിയാം.

ജീവിതത്തിന്റെ ഈ മണ്ഡലത്തിൽ രൂപാന്തരീകരണത്തിന്റെ ഒരു കാലയളവിനെ താങ്കൾ തരണം ചെയ്യുകയായിരിക്കാം. അങ്ങനെയെങ്കിൽ, എല്ലാ ഐച്ഛികതകളെയും ഏറ്റെടുക്കുകയും, ബന്ധങ്ങളിൽ ഇടപെടുന്നതിനുള്ള പുതിയ മാർഗ്ഗങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുക. താങ്കൾ തിരയുന്ന ഉത്തരം താങ്കളുടെ പങ്കാളിയിൽ ഉണ്ടാകും.

 ചിങ്ങം

ചിങ്ങം

ഇന്നത്തെ ദിവസം താങ്കളെ സംബന്ധിച്ച് വളരെ പ്രബലമാണ്. ജീവിതത്തിലെ ചില മണ്ഡലങ്ങളിൽ പരിധിയോളം താങ്കൾ പോകാം, പ്രത്യേകിച്ചും താങ്കളുടെ കാല്പനിക പ്രകൃതത്തിന്റെ കാര്യത്തിൽ. ഒരു വശത്തേക്ക് താങ്കൾ വലിക്കപ്പെടാം, തുടർന്ന് മറുവശത്തേക്കും. താങ്കളുടെ എല്ലാം ആദ്യം അതിലേക്ക് വിട്ടുകൊടുക്കാം, എന്നാൽ അടുത്ത നിമിഷംതന്നെ എല്ലാം പിൻവലിക്കാം. ഈ ചാഞ്ചാട്ടക്കസേരയിലെ കളിയിൽ ഒരു സന്തുലനം കണ്ടെത്താൻ ശ്രമിക്കുക.

 കന്നി

കന്നി

ഇന്നത്തെ ബഹളങ്ങളൊക്കെ എന്താണെന്ന് താങ്കൾക്ക് മനസ്സിലാകുകയില്ല. ചുറ്റിലും പെട്ടെന്നൊരു അഗ്നിവലയം കാണുന്നു, മാത്രമല്ല മറ്റുള്ളവരുടെ പ്രവർത്തനങ്ങളുടെ പിന്നിലുള്ള പ്രേരണയെന്തെന്ന് സന്ദേഹപ്പെട്ടുകൊണ്ട് താങ്കൾ നിലകൊള്ളുകയും ചെയ്യുന്നു.

ഈ പരിതഃസ്ഥിതിയുടെ വാലും തുമ്പും വേർതിരിച്ചെടുക്കുവാൻ താങ്കൾക്ക് കഴിയില്ല. അതുകൊണ്ട് അതിനെ വിവേചിച്ചറിയാൻ ശ്രമിച്ച് സമയം പാഴാക്കരുത്. അത് അങ്ങനെതന്നെ ആയിക്കോട്ടെ. കാര്യങ്ങളെ ഒരല്പം സ്വാദിഷ്ടമാക്കുവാൻ ഒരു അഗ്നിസ്ഫുലിംഗം കൂട്ടിച്ചേർക്കേണ്ടതിന്റെ സൂചന മറ്റുള്ളവരിൽനിന്നും മനസ്സിലാക്കിയെടുക്കുക.

 തുലാം

തുലാം

ശുചിമുറിയിൽ വച്ചിരിക്കുന്ന താങ്കളുടെ ചൂലെടുക്കുക. വൈകാരിക മുറിയുടെ മുക്കുകളിൽനിന്നും മൂലകളിൽനിന്നും മാറാല മാറ്റുക എന്നതാണ് താങ്കളുടെ ജോലി. വായ്ക്കുള്ളിൽ മോശപ്പെട്ട സ്വാദ് പകർന്നുനൽകിയ പഴകിയതും അസംതൃപ്തവുമായ ബന്ധങ്ങളോട് വിടപറയുവാൻ ഈ ദിവസത്തിന്റെ തീവ്രമായ പരിവർത്തനോർജ്ജത്തെ വിനിയോഗിക്കുക.

പുതിയൊരു പരിതഃസ്ഥിതിയുടെ അഗ്നിയെ ജ്വലിപ്പിക്കുകയും, പഴയ മാതൃകകൾ വീണ്ടും തുടരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി പുതിയ ശീലങ്ങളെ സ്ഥാപിച്ചെടുക്കുകയും ചെയ്യുക.

 വൃശ്ചികം

വൃശ്ചികം

താങ്കളുടെ ബാറ്ററിയിൽ നല്ലൊരളവിന് ചാർജ്ജ് ഉണ്ടായിരിക്കാം. എന്നാൽ ആ ഊർജ്ജത്തെ മുഴുവനും എവിടെ വയ്ക്കും എന്ന് താങ്കൾക്ക് അറിയില്ല. എഴുന്നേറ്റ് കുറച്ച് വ്യായാമം ചെയ്താലും. ശരീരത്തിന് ആവശ്യമായ പ്രവർത്തനം നൽകുക. നന്നായി ഒന്ന് വിയർക്കട്ടെ. അത് കഴിയുമ്പോൾ നല്ല സുഖം അനുഭവപ്പെടും. മാത്രമല്ല ശരീരത്തെ അതിന്റെ പരിധിയോളം തള്ളിവിടാമെങ്കിൽ, ആരോഗ്യകരമായ ഒരു മാർഗ്ഗത്തിൽ തുടർന്നുപോകും എന്ന കാര്യം സംഭാവ്യമാണ്.

 ധനു

ധനു

താങ്കളുടെ പ്രണയപ്രകാശത്തെ ഇന്ന് തെളിയാൻ അനുവദിക്കുക. ഹൃദയത്തിൽ പ്രകടിപ്പിക്കാൻ വെമ്പൽകൊള്ളുന്ന നല്ലൊരളവ് അഭിനിവേശം നിലകൊള്ളുന്നു. കാല്പനികപ്രകൃതം കടിഞ്ഞാൻ കൈക്കൊണ്ടുകൊണ്ട് താങ്കളുടെ സർഗ്ഗാത്മക പ്രകൃതത്തെ പുഷ്പിക്കുവാൻ സഹായിക്കട്ടെ.

സ്‌നേഹിക്കുന്നവരുമായി ബന്ധപ്പെട്ട കാര്യത്തിൽ സുദൃഢമായിരിക്കാൻ ശ്രദ്ധിച്ചാലും. ധൈര്യം സംഭരിച്ച് മടികൂടാതെ മുന്നോട്ടുനീങ്ങുക. സ്‌നേഹിക്കുകയും കരുതൽകൊള്ളുകയും ചെയ്യുന്ന വ്യക്തിയാകുക. മറ്റുള്ളവർക്ക് ശ്വസിക്കുവാനുള്ള ഇടംനൽകുക.

 മകരം

മകരം

പ്രണയപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആളുകൾ ഇന്ന് ഒരല്പം വാദപ്രതിവാദങ്ങളിലായിരിക്കാം. പുതിയ തലങ്ങൾക്കുവേണ്ടി മുന്നോട്ട് കുതിച്ചുനീങ്ങാൻ മർക്കടമുഷ്ടിയായ പ്രചണ്ഡവാതങ്ങൾ പ്രേരിപ്പിക്കുകയാണെങ്കിലും, സ്വയം നിയന്ത്രിക്കുവാനും പിന്നിലേക്ക് നിലകൊള്ളുവാനും താങ്കളുടെ സഹജവാസന പറയുന്നുണ്ടായിരിക്കാം.

താങ്കളുടെ ഹൃദയത്തിന് മറ്റുള്ളതിൽ നിന്നെല്ലാം അകന്ന് ഒരല്പം സ്വാതന്ത്ര്യം ആവശ്യമായിരിക്കാം. സമീപത്തുള്ള വിഷയങ്ങളിൽ സംവേദനാത്മകമായ മനസ്സ് കൂടുതൽ വായിച്ചറിയാൻ കാരണമാകുന്നുണ്ടായിരിക്കാം.

 കുംഭം

കുംഭം

വളരെ അടുത്ത ആരുമായെങ്കിലും ഉല്ലാസയാത്ര പോകുന്നതിനെ പരിഗണിച്ചാലും. ഇപ്പോഴുള്ള യാഥാർത്ഥ്യങ്ങളിൽനിന്നും ദൈർഘ്യമേറിയ ഒരു ഇടവേള താങ്കളുടെ ജീവിതത്തിൽ പ്രണയത്തിന്റെ പുതിയൊരു വിസ്‌ഫോടനം സന്നിവേശിപ്പിക്കാൻ ആവശ്യമായിരിക്കാം.

താങ്കൾ സംയോഗപ്പെട്ടിട്ടില്ലെങ്കിൽ, ഏതെങ്കിലും വിദേശ രാജ്യത്തേക്ക് സാഹസികയാത്ര പോകുന്നത് ജീവിതത്തിലെ പ്രണയത്തെ കണ്ടെത്താൻ സഹായിക്കും എന്ന് കാണുവാനാകും. സ്വന്തം ചക്രവാളങ്ങളെ വിശാലമാക്കിക്കൊണ്ട് ചിന്തിക്കുവാനും വിശ്വസിക്കുവാനുമുള്ള പുതിയ മാർഗ്ഗങ്ങളെ ആരായുക.

മീനം

മീനം

സ്‌നേഹം ആഗ്രഹിക്കുകയാണെങ്കിൽ, അതിനുവേണ്ടി പോയി കണ്ടെത്തേണ്ട ദിവസങ്ങളിലൊന്നാണ് ഇത്. വീട്ടിൽ കുത്തിയിരുന്ന് വെറുതെ സമയം പാഴാക്കരുത്. സാഹസികമാകുകയും, ആ ആദ്യത്തെ ചുവട് കൈക്കൊള്ളുകയും ചെയ്യുക.

ചക്രച്ചാലിൽനിന്ന് താങ്കളെ സ്വയം വലിച്ചെടുക്കുവാൻ കഴിവുള്ള ഒരേയൊരു വ്യക്തി താങ്കൾതന്നെയാണ്. അതിനാൽ അങ്ങനെ ചെയ്താലും. ഈ സമയത്തുള്ള താങ്കളുടെ കാല്പനിക താല്പര്യങ്ങൾക്കുപിന്നിൽ നല്ലൊരളവ് അഭിനിവേശം നിറഞ്ഞുനിൽക്കുന്നു. അതിനാൽ അസ്ത്രത്തെ തൊടുത്തുവിടുന്നത് എവിടേയ്ക്കാണെന്ന കാര്യത്തിൽ കരുതലുണ്ടായിരിക്കുക.

English summary

daily-horoscope-27-7-2018

Read your daily horoscope and think on making crucial decisions for your life.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more