For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (26-4-2018 - വ്യാഴം)

  |

  ഇന്നലെകൾ ഇന്നത്തെ ദിനത്തിനുവേണ്ടിയും, ഇന്നത്തെ ദിനം നാളെകൾക്കുവേണ്ടിയും എന്നിങ്ങനെ ഒരിടത്തും അവസാനിക്കാതെ സമയം അനസ്യൂതം മുന്നിലേക്ക് ഒഴുകുകയാണ്. ഇന്നലെകളിലുണ്ടായിരുന്ന നാം ഇന്നുകളിൽ പുതിയ രൂപവും ഭാവവും കൈക്കൊണ്ട് കാലത്തിന്റെ ഗതിയ്‌ക്കൊപ്പം ചുവടുവയ്ക്കുന്നു.

  അപ്പൊഴും ഇനിയുള്ള മാറ്റം എന്ത് എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ഗ്രഹാധിപന്മാർ നമ്മുടെ ഓരോ ചുവടുകളെയും നിയന്ത്രിക്കുകയും നമ്മുടെ മാറ്റത്തിന്റെ മുഖ്യ കാരണക്കാരാകുകയും ചെയ്യുന്നു. ഇന്നത്തെ ദിവസത്തിൽ ഈ ഭാവാധിപന്മാർക്ക് നമ്മോട് എന്താണ് പറയുവാനുള്ളതെന്ന് നോക്കാം.

   മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

  മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

  മാറ്റത്തെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ താങ്കൾ എന്താണോ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് അതിനെ മനസ്സിലാക്കുന്നതിനുള്ള മാർഗ്ഗം തീർച്ചയായും കണ്ടെത്തുവാൻ കഴിയും. നേടുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നിതെക്കുറിച്ച് വ്യക്തവും നല്ലതുമായ ആശയഗതി ഇല്ലാതെയാണ് താങ്കൾ അന്വേഷണത്തിനുവേണ്ടി തയ്യാറെടുക്കുന്നതെങ്കിൽ, എന്നെങ്കിലും അതിനെ കണ്ടെത്തുവാൻ താങ്കൾക്ക് കഴിയുമോ?

  ഇപ്പോഴുള്ള വലിയൊരു മാറ്റത്തിൽ തുറന്ന മനസ്സോടെയല്ല താങ്കൾ നിലകൊള്ളുന്നതെങ്കിൽ, ആ അന്വേഷണത്തെ മാറ്റിവയ്ക്കുന്നതായിരിക്കും ഉചിതം. ആ ആഗ്രഹം താങ്കളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ ഉണ്ടാക്കിയാലും ശരി; അതെന്താണെന്ന് വ്യക്തമായി അറിയാമെങ്കിലും താങ്കൾ അതിനുവേണ്ടി തയ്യാറെടുത്തിരിക്കുകയാണെങ്കിലും അതിനുവേണ്ടി മുന്നോട്ടുപോകുക. അന്വേഷിച്ചുപോകുന്നത് എന്തായാലും അത് താങ്കൾക്ക് ലഭിക്കും എന്നത് സംഭാവ്യമാണ്.

   ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

  ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

  ഈയിടെയായി താങ്കളുടെ ചിഹ്നത്തിലുള്ള ആളുകൾ സമൃദ്ധിയുടെ വേളകളിലാണ്. ഇത് വലിയ പ്രസക്തിയൊന്നും ഉളവാക്കിയിട്ടില്ലെങ്കിലും, കാര്യങ്ങളൊക്കെ താങ്കളുടെ മാർഗ്ഗത്തിലേക്ക് കൂടുതലായി വന്നടുത്തുകൊണ്ടിരിക്കുന്നത് സംവേദിക്കുവാൻ കഴിയും, മാത്രമല്ല കൂടുതൽ വിഭവങ്ങളും സമ്പത്തും താങ്കൾക്ക് ലഭ്യമാകാൻ നിലകൊള്ളുകയും ചെയ്യുന്നു.

  വലിയൊരു സംഭവമായിട്ടായിരിക്കാം അവ താങ്കളിലേക്ക് എത്തിച്ചേരുന്നത്, ചിലപ്പോൾ താങ്കളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണർത്താൻവേണ്ടും മധുരതരവും ലഘുവുമായ ഒന്നായിട്ടായിരിക്കും അത് എത്തിച്ചേരുക. ഈസമയം വളരെ ദയാവായ്‌പോടുകൂടിയതാണ്. താങ്കളെ ഉത്തേജിപ്പിക്കുവാനായി അതിനെ പാകപ്പെടുത്തിയെടുക്കുക. വിജയംവരിക്കുവാനുള്ള കാര്യങ്ങൾ താങ്കളിൽ നിലകൊള്ളുന്നു. അവയെ തുടങ്ങുവാൻപറ്റിയ ശരിയായ സമയം ഇതാണ്. ഇപ്പോൾത്തന്നെ തുടങ്ങിക്കോളൂ. വിജയം തൊട്ടുമുന്നിൽത്തന്നെയുണ്ട്.

  മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

  മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

  നൈപുണ്യമില്ലാത്ത ആളുകൾ നെഞ്ചുവിരിച്ച് വളരെ വലിയ കഴിവുകളാണ് എന്തിലെങ്കിലും ഉള്ളതെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭാവനാട്യത്തിലൂടെ നടക്കുന്നത് സ്വാഭാവികമായ ഒരു കാഴ്ചയാണ്. ചിലർക്ക് ഇതുതന്നെയാണ് മാർഗ്ഗമായി മാറുന്നത്. മറ്റുള്ളവർ അതിയായി ആഗ്രഹിക്കുന്ന അവസരങ്ങൾ ഈ മനോനില അവർക്ക് നൽകും.

  അപ്പോൾ അവർ തങ്ങളുടെ യഥാർത്ഥമായ നിപുണതയും, കഴിവും, അർപ്പണവും, വിശ്വാസ്യതയും ഉപയോഗിച്ച് ആ സൗഭാഗ്യത്തെ നിലനിറുത്തേണ്ടതുണ്ട്. ഈ പറഞ്ഞ എല്ലാ ഗുണഗണങ്ങളും താങ്കൾക്കുണ്ട്. താങ്കളിൽ ഇപ്പോൾ ഇല്ലാതിരിക്കുന്ന ഒരേയൊരു കാര്യം ആത്മവിശ്വാസത്തിന്റെ അഭാവമാണ്. സ്വയം ഒന്ന് പിന്താങ്ങുവാൻ ശ്രമിച്ചാൽ, പിന്നെ ആർക്കും താങ്കളെ തടയുവാൻ കഴിയുകയില്ല.

   കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

  കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

  ഓരാളെ കൂടുതൽ സുരക്ഷിതനാക്കാൻ പണത്തിന് കഴിയും. അതുകൊണ്ടാണ് ഭൂരിഭാഗം ആളുകളും അതിനുവേണ്ടി അദ്ധ്വാനിക്കുന്നത്. ചില ആളുകളെ സംബന്ധിച്ച് സമ്പത്ത് നേടിയെടുക്കുന്നത് വലിയ വീടുകൾ വാങ്ങുവാനോ, ആഡംഭരക്കാറുകൾ വാങ്ങുവാനോ, മറ്റ് എന്തെങ്കിലും തരത്തിലുള്ള ആഡംഭരവസ്തുക്കൾ വാങ്ങുവാനോ ആണ്.

  താങ്കളെ സംബന്ധിച്ച്, സൗന്ദര്യാത്മകതയിലുള്ള ആരാധനാ മനോഭാവം ചേലുള്ള വസ്തുക്കളെ അംഗീകരിക്കാൻ പ്രേരിപ്പിക്കുന്നെങ്കിലും, പണം സുരക്ഷയെയാണ് താങ്കളിൽ പ്രതിനിധീകരിക്കുന്നത്. താങ്കളുടെ സാമ്പത്തിക കാഴ്ചപ്പാട് മെച്ചപ്പെടാൻ പോകുന്നു. കൂടുതൽ സുരക്ഷയെ ഇത് നൽകുമെങ്കിലും, സ്വയം വഴങ്ങിക്കൊടുക്കുന്നതിൽനിന്ന് അകന്നുനിൽക്കാൻ ശ്രമിക്കുക. ഇപ്പോഴുള്ള നേട്ടം താങ്കൾക്ക് അർഹതപ്പെട്ടത് തന്നെയാണ്. പ്രശോഭിതമായ ഭാവിയാണ് മുന്നിലുള്ളത്.

   ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

  ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

  ക്രിയാത്മകതയുടെ വർദ്ധിതമായ ഒരു അവബോധത്തിലാണ് താങ്കളിന്ന് ഉണർന്നെണീറ്റിരിക്കുന്നത്. ധാരാളം വെല്ലുവിളികൾ അടുത്തിടെയായി അഭിമുഖീകരിച്ചുകഴിഞ്ഞു. അങ്ങനെ ചില വിഷമ പ്രശ്‌നങ്ങൾ കാരണം താങ്കൾ വ്യാകുലപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും, ശുഭാപ്തിവിശ്വാസത്തിന്റെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ ബോധം യാഥാർത്ഥ്യമാണ്.

  ഇത് വിസ്മയാവഹമായ വെറുമൊരു ചിന്തയല്ല. താങ്കൾക്കുവേണ്ടി ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന കാര്യങ്ങളുടെ സന്ദേശം ഒരു സ്വപ്നത്തിലൂടെയായിരിക്കാം വന്നുചേർന്നിരിക്കുക, അതുമല്ലെങ്കിൽ ഒരു അദൃശ്യ ദൂതൻ താങ്കളുടെ കാതുകളിൽ മന്ത്രിച്ചതായിരിക്കാം. എന്തുകൊണ്ട് ഇത്രയും മെച്ചമായി തോന്നുന്നു എന്നതിന്റെ വ്യക്തമായ ഓർമ്മ ഇല്ലെങ്കിലും, അതിനെയങ്ങ് വിശ്വസിച്ചേക്കുക. ജീവതം താങ്കൾക്കുമുന്നിൽ പ്രശോഭിതമാകുകയാണ്.

   കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

  കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

  വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം താങ്കൾക്ക് ആവശ്യമായി വന്നിരിക്കുന്നു, പക്ഷേ താങ്കളുടെ മുന്നിൽ തിരഞ്ഞെടുക്കുവാനായി ധാരാളം ഓപ്ഷനുകൾ നിലകൊള്ളാം. വളരെയധികം ഓപ്ഷനുകൾ ഒരേ സമയം കാണുകയാണെങ്കിൽ, വിഷമിപ്പിക്കുന്ന തരത്തിൽ അവ ചിന്താക്കുഴപ്പമുണ്ടാക്കാം.

  എങ്കിലും താങ്കൾക്ക് വേണ്ടത് ഏതാണെന്ന് വളരെ സൂക്ഷ്മമായി ഒന്ന് അടുത്തറിയുവാൻ ശ്രമിക്കുക. വളരെ സൂക്ഷ്മമായി ഈ ഓപ്ഷനുകളെ നിരീക്ഷിക്കുകയാണെങ്കിൽ, താങ്കൾക്ക് സ്വീകരിക്കേണ്ട തീരുമാനത്തിന് യോജിച്ചവയായി വളരെ കുറച്ച് എണ്ണത്തിനെ മാത്രമേ കാണുവാൻ കഴിയുകയുള്ളൂ. എല്ലാ ഓപ്ഷനുകളുംകൂടി താങ്കളെ ചിന്താക്കുഴപ്പത്തിലാക്കാൻ സാഹചര്യം സൃഷ്ടിക്കരുത്. ഏറ്റവും വശ്യവും മെച്ചവുമായതിൽ മുറുകെപ്പടിക്കുക. മാത്രമല്ല, താങ്കളുടെ ഉൾക്കാഴ്ചയ്ക്ക് അത് പൊരുത്തപ്പെടുന്നതും ആയിരിക്കണം. അതിനുശേഷം താങ്കളുടെ തീരുമാനം വളരെ എളുപ്പമുള്ളതായി മാറും.

   തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

  തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

  കഴിഞ്ഞ ഇരുപത് വർഷമായി വാർത്താവിനിമയം കൂടുതൽ വേഗത്തിലും കൂടുതൽ സുഗമവുമായി മാറിയിരിക്കുന്നു. അടുത്ത മുറിയിലോ അടുത്ത രാജ്യത്തോ ഇരിക്കുന്ന ആളുകളുമായി നടത്തുന്ന ടെക്സ്റ്റ്, ഫോൺവിളി, വീഡിയോ ചാറ്റ് തുടങ്ങിയവ അപ്പോൾത്തന്നെ നമുക്ക് ലഭ്യമാകും. വളരെ അകലെ നിലകൊള്ളുന്നവരുമായി ഗെയിമുകൾ കളിക്കുന്നതിനോ, ഒരേ സമയത്തുതന്നെ കാരോകെ പാടുന്നതിനോ ഒക്കെ സാധിക്കും.

  പക്ഷേ നമ്മുടെ ഈ ആശയവിനിമയത്തിൽ ഒരുതരം ഷോർട്ട്ഹാൻഡാണ് ഉപയോഗിച്ചിരിക്കുന്നത്, മാത്രമല്ല അവ ഒരിക്കൽ സമ്പുഷ്ടമായിരുന്നതിന്റെ അത്രയും സമ്പുഷ്ടമായിരിക്കണമെന്നുമില്ല. ആരുമായോ വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം കൈമാറുവാനോ, അതുമല്ലെങ്കിൽ സംഭാഷണം നടത്തുവാനോ ഉണ്ട്. പക്ഷേ, താങ്കളുടെ ആശയവിനിമയം ഹൃദയത്തിൽനിന്ന് ഉള്ളതാണെന്നും അർത്ഥവത്താണെന്നും ഉറപ്പുണ്ടായിരിക്കണം. എങ്കിലേ താങ്കൾ ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ മുന്നോട്ടുപോകൂ.

   വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

  വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

  എന്തോ പുതുതായി തുടങ്ങാൻ താങ്കൾ പോകുകയാണ്. പക്ഷേ താങ്കൾക്ക് അതിനെപ്പറ്റി മതിയാംവണ്ണം അറിയാമെന്നോ, അതുമല്ലെങ്കിൽ താങ്കൾക്ക് ആവശ്യത്തിന് മുൻപരിചയം ഉണ്ടെന്നോ ഉള്ള ആത്മവിശ്വാസം ചിലപ്പോൾ അനുഭവപ്പെടാതിരിക്കാം. എല്ലാ തയ്യാറെടുപ്പുകളോടുംകൂടി മുന്നോട്ടുവരണമെന്ന് സാധാരണയായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താങ്കൾ. ഒന്ന് അയയുവാൻ കഴിയുമെങ്കിലും, തിരക്കിൽ പഠിക്കുവാൻ താങ്കൾ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, ഇപ്പോൾ മറ്റ് പോംവഴികളൊന്നുമില്ല.

  മോശപ്പെട്ട വശങ്ങളെ കൂടുതൽ പ്രതീക്ഷിക്കരുത്. കാര്യങ്ങൾ വളരെ വിഷമകരമായിരിക്കും എന്ന് ചിന്തിക്കുകയുമരുത്. താങ്കളുടെ മാർഗ്ഗത്തിൽ എത്തിച്ചേരുന്ന ഓരോ പാഠങ്ങളെയും നല്ലവണ്ണം നിരീക്ഷിച്ച് ഉൾക്കൊള്ളുക. അതിനെപ്പറ്റി അറിയുന്നതിനുമുമ്പ് താങ്കൾ വളരെ സമർത്ഥനായിമാറും. എന്താണോ താങ്കൾക്ക് പഠിക്കുവാനുള്ളത് അതിനെപ്പറ്റി അറിയുവാൻ താങ്കൾക്ക് കഴിയും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക.

   ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

  ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

  മോശപ്പെട്ട ഒരു ശീലത്തെ ഇല്ലായ്മ ചെയ്യുവാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ, സ്വാഭാവികമായിത്തന്നെ മറ്റൊരു മോശപ്പെട്ട ശീലത്തിലേക്ക് അവർ ആകർഷിക്കപ്പെടുവാനുള്ള സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന്, പുകവലി വിട്ടുകളയുവാൻ ആഗ്രഹിക്കുന്ന ഒരാൾ, പുകവലിക്കണമെന്നുള്ള താല്പര്യം ഉണ്ടാകുമ്പോഴൊക്കെ എന്തെങ്കിലും മധുരം കഴിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാം.

  ഏതോ ഒരു ശീലത്തിൽനിന്നും ഈയിടെയായി താങ്കൾ അകന്നുനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനഭിലഷണീയമായി മാറുവാൻ സാദ്ധ്യതയുണ്ടോ എന്ന് താങ്കൾക്ക് ചിലപ്പോൾ തീർച്ചയുണ്ടാകില്ല. ഇത് ഒരു ബന്ധവുമായിട്ടോ, സന്തോഷവുമായിട്ടോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലമാകട്ടെ, അത് മറ്റൊരു ശീലത്തിലേക്ക് താങ്കളെ നയിക്കാതിരിയ്ക്കാൻ ശ്രദ്ധിക്കുക.

  മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

  മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

  വരാൻപോകുന്ന ആഴ്ചാന്ത്യത്തിലേക്കായി ഒന്നുംതന്നെ താങ്കൾ ആസൂത്രണം ചെയ്തിട്ടില്ല. അഥവാ അങ്ങനെ ചെയ്യുകയാണെങ്കിൽ, അത് ഏകാന്തമായ ഒരു ആഴ്ചാന്ത്യമായിരിക്കുന്നതാണ് നല്ലത്. വളരെയധികം സാമൂഹിക ഇടപെടലുകൾ താങ്കൾ ഈയിടെയായി നടത്തിയിരിക്കുന്നു, അതുമല്ലെങ്കിൽ ജോലിയിൽ താങ്കൾ വളരെയധികം മുഴുകിയിരിക്കുന്നു. ചിന്തിക്കുവാനോ, യഥാർത്ഥമായും ഒന്ന് വിശ്രമിക്കാനോ താങ്കൾക്ക് സമയം ഉണ്ടായിരുന്നില്ല.

  അതുകൊണ്ട് വളരെ പ്രലോഭനാത്മകമായ ഒരു ആഹ്വാനത്തിന് താങ്കൾ വശംവദനാകാം. ചിലപ്പോൾ ശനിയാഴ്ചയും ഞായറാഴ്ചയും പൂർണ്ണമായും മുഴുകപ്പെടുന്ന എന്തെങ്കിലും പദ്ധതി ക്ഷണിക്കപ്പെടാം. പക്ഷേ, ഒരു കാര്യത്തിൽനിന്ന് മറ്റൊന്നിലേക്ക് പറന്നുനടക്കാതെ കുറച്ചുസമയം ചിലവഴിക്കുന്നത് താങ്കൾക്ക് വളരെ ഗുണകരമായിരിക്കും

  കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

  കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

  താങ്കൾ പ്രവർത്തിയെടുത്തുകൊണ്ടിരിക്കുന്ന ഒരു പദ്ധതിയിൽ യോജിച്ചുപോകുന്നതായി ചിലപ്പോൾ താങ്കൾക്ക് അനുഭവപ്പെടുകയില്ല. മറ്റുള്ളവർ താങ്കളെക്കാൾ നേരത്തേ ഇതുമായി ബന്ധപ്പെട്ടു എന്നതുകൊണ്ട് അവർ ഇതിന്റെ അറ്റത്ത് എത്തിയിട്ടുണ്ടാകാം എന്ന് താങ്കൾക്ക് തോന്നാം. കാരണം അവർക്ക് താങ്കൾക്ക് ഇല്ലാത്തതായ പ്രവർത്തിപരിചയമുണ്ട്. പക്ഷേ അതിനെക്കാളും കൂടുതൽ പ്രധാനപ്പെട്ട ചിലത് താങ്കൾക്കുണ്ട്. എല്ലാ ഘടകങ്ങളും താങ്കളിൽ നിക്ഷിപ്തമായിരിക്കുന്നു. താങ്കൾക്ക് നൈപുണ്യമുണ്ട്, പുതുതായി അവതരിപ്പിക്കുവാനുള്ള മനസ്സുണ്ട്, ബൗദ്ധികതയുണ്ട്, സർഗ്ഗാത്മകതയുണ്ട് അങ്ങനെ പല കഴിവുകളും താങ്കൾക്കുണ്ട്. എന്തായാലും ഇപ്പോൾ അവയെ എല്ലാം താങ്കൾ കൃത്യമായി പൊടിതട്ടിയെടുക്കണമെന്നില്ല, അല്ലാതെന്നെ താങ്കൾ മറ്റാരെക്കാളും മുന്നിലെത്തും.

   മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

  മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

  ചിലർ വിചാരിക്കുന്നതിനേക്കാൾ കൂടുതലായി താങ്കൾ വളരെ സങ്കീർണ്ണനാണ്. സ്വയം വീമ്പുപറയുന്ന ഒരാളല്ല താങ്കൾ എങ്കിലും താങ്കൾക്ക് അഭിമാനിക്കാനായി ധാരാളമുണ്ട്. വിസ്മയാവഹമായ ധാരാളം ഗുണഗണങ്ങളും, സ്വഭാവസവിശേഷതകളും, കഴിവുകളും താങ്കൾക്കുണ്ട്. വളരെ ചിന്തനീയനും, ദയാവായ്പുള്ളവനും, മധുരപ്രകൃതക്കാരനുമാണ് താങ്കൾ.

  അതേ, താങ്കൾക്ക് രസകരമായ കാര്യങ്ങളിൽ വളരെയധികം സങ്കീർണ്ണനാകുവാൻ കഴിയും. ഇന്ന് താങ്കളെ ആരും വില കുറച്ച് കാണുവാൻ അവസരം കൊടുക്കരുത്. അല്പം സങ്കീർണ്ണതകളുള്ള ഒരു പദ്ധതിയിൽ മറ്റുള്ളവർ താങ്കളെ ഉൾപ്പെടുത്തുന്നില്ല എന്ന് കാണുകയാണെങ്കിൽ, അവിടെ താങ്കൾക്ക് ചെയ്യുവാനാകുന്നത് എന്താണെന്ന് വെളിവാക്കുക. താങ്കൾ അതിന് യോഗ്യനാണ്.

  English summary

  daily-horoscope-26-4-2018

  No matter what your Sun sign, we are all affected by the 12 signs of the zodiac, as the Sun and other planets cycle through the horoscope. Browse through the signs of astrology here to learn their deeper meaning—and how you can use their powers to your advantage.
  Story first published: Thursday, April 26, 2018, 7:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more