For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (21-5-2018 - തിങ്കൾ)

  |

  മാറ്റങ്ങളിൽനിന്ന് വേറിട്ട് സ്ഥായിയായ ഒരു ഭാവം കൈക്കൊള്ളുവാൻ പ്രപഞ്ചത്തിലെ ഒന്നിനും കഴിയുകയില്ല. അങ്ങനെ തോന്നുന്നതെല്ലാം തികച്ചും ഭ്രമാത്മകത മാത്രമാണ്. കടന്നുപോകുന്ന മാറ്റങ്ങൾ പുതിയ മാറ്റങ്ങളിലേക്ക് വഴിമാറുന്നു.

  എന്നാൽ ആ മാറ്റങ്ങൾ തുടർച്ചയാണോ, അതോ പുതുതായി എന്തെങ്കിലും ഉൾക്കൊള്ളുന്നുണ്ടോ എന്ന് അറിയുക സന്തോഷകരമായിരിക്കും. ജ്യോതിഷപ്രവചനങ്ങൾ അതിനുള്ള സാദ്ധ്യതയെ വെളിവാക്കുന്നു.

   മേടം

  മേടം

  ഒരു പ്രത്യേക വിഷയത്തിൽ കുറേക്കാലമായി താങ്കൾ പ്രചാരത്തിലിരിക്കുന്ന ആശയത്തിനെതിരായി നിലകൊള്ളുകയാണ്. വിശ്വാസങ്ങളെ അങ്ങനെതന്നെ നിലനിറുത്തിക്കൊണ്ടും, പോകുവാനുള്ള ശരിയായ മാർഗ്ഗം ഏതാണെന്ന് ചിന്തിച്ച് അതിനുവേണ്ടി പോരാടിയും മുന്നോട്ടുപോകുകയാണ്.

  ഒറ്റയ്ക്കാണ് നിലകൊള്ളുന്നതെങ്കിലും, സ്ഥായിത്വവും, നിശ്ചയദാർഢ്യവും, അർപ്പണമനോഭാവവും കാണുന്നുണ്ട്. താങ്കളുടെ സമയം ആഗതമാകുകയാണ്. വളരെ വേഗംതന്നെ മറ്റുള്ളവർ കാര്യങ്ങളിലെ താങ്കളുടെ ഭാഗം കാണുകയും, താങ്കൾതന്നെയാണ് ശരിയെന്ന് സമ്മതിക്കുകയും ചെയ്യും. വിജയകരമായ ആ നിമിഷത്തിൽ, സ്വയം അഭിനന്ദിച്ചുകൊണ്ട് ആത്മാഭിമാനം അനുഭവിച്ചുകൊള്ളൂ.

   ഇടവം

  ഇടവം

  ഒരു സ്വപ്നത്തെ രൂപീകരിക്കാൻ കഴിയുമെങ്കിൽ, ആ സ്വപ്നത്തെ യാഥാർത്ഥ്യമാക്കുവാൻ താങ്കൾക്ക് കഴിയും. ഇന്ന് ഒരു സ്വപ്നത്തെ യാഥാർത്ഥ്യമാക്കുവാനുള്ള മാർഗ്ഗത്തിൽ തുടങ്ങുവാൻ പോകുകയാണ്. പ്രത്യേകിച്ചും ഉപ്പോൾ വളരെയധികം പ്രബലമായിരിക്കുന്നു.

  മാത്രമല്ല കാല്പനികതയുടെയും യാഥാർത്ഥ്യത്തിന്റെയും ഇടയിലുള്ള അതിർത്തിരേഖ പ്രത്യാശാനിർഭരവും ക്രിയാത്മകവുമായ രീതിയിൽ മങ്ങിയിരിക്കുന്നു. വികാരവും നിശ്ചയദാർഢ്യവുംകൊണ്ട് പോഷിപ്പിക്കാനാകുന്ന ഒരു കൗശലമായി ആശയങ്ങളെ പരിവർത്തനംചെയ്യുക. ഉപേക്ഷ വിചാരിക്കുന്നില്ലെങ്കിൽ, ആഗ്രഹിക്കുന്നതിനെ നൽകുവാനാകുന്ന സാഹസത്തിനുവേണ്ടി പുറപ്പെടുക. നിശ്ചദാർഢ്യമാണ് അതിനുള്ള താക്കോൽ.

   മിഥുനം

  മിഥുനം

  ചിലപ്പോൾ ചെറിയൊരു മാറ്റത്തിന് വലിയ വ്യത്യാസമുണ്ടാക്കാൻ കഴിയും. ജീവിതത്തിന്റെ ഏതോ ഒരു ഭാഗത്ത് വളരെ വലിയ പരിഷ്‌കാരം നടത്തേണ്ടതുണ്ടെന്ന് അനുഭവപ്പെടുന്നുണ്ടായിരിക്കാം. കാരണം കുറച്ചുകാലമായി കാര്യങ്ങൾ വിചാരിച്ചതുപോലെയല്ല നീങ്ങുന്നത്.

  അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ തികച്ചും എടുത്തുപറയത്തക്കതായതുകൊണ്ട് താങ്കളുടെ യൗക്തികത വലിയൊരു മാറ്റത്തിനുവേണ്ടി ആവശ്യപ്പെടുന്നു. പക്ഷേ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അവിടെയുമിവിടെയും ചെറിയ ഭേദഗതികൾ ചെയ്താൽ ഉദ്ദേശിക്കുന്ന രീതിയിൽ പരിതഃസ്ഥിതികൾ മാറുവാൻ അത് മതിയാകും. മുന്നോട്ടുപോകുന്ന മാർഗ്ഗത്തെ വലിയ തോതിൽ അത് സ്വാധീനിക്കും.

   കർക്കിടകം

  കർക്കിടകം

  വിട്ടുകളയാനാകാത്ത ഒരു ചിന്ത നിലകൊള്ളുന്നു. രുചിച്ചറിഞ്ഞ ഒരു പരാജയത്തെ ചുറ്റിപ്പറ്റിയായിരിക്കാം അത് നിലകൊള്ളുന്നത്. അതുമല്ലെങ്കിൽ സംഭവിച്ചുപോയി എന്ന് കരുതുന്ന ഏതെങ്കിലും പിശകിനെ ചുറ്റിപ്പറ്റിയായിരിക്കാം. ഈ ചിന്ത മനസ്സിൽ വരുമ്പോഴേക്കും, സ്വയം വെറുക്കുവാൻ കാരണമാകുന്നു. പക്ഷേ മാറ്റുവാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പ്രതികൂലമായതിൽ തങ്ങിനിൽക്കുന്നത് ഉല്പാദനക്ഷമമോ ആരോഗ്യകരമോ അല്ല. വാസ്തവത്തിൽ വിരുദ്ധമായതാണ് താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത്.

  വിജയത്തെക്കുറിച്ചും, ക്രിയാത്മകമായ സവിശേഷതകളെക്കുറിച്ചും, താങ്കളിലെ അഖണ്ഡതയെക്കുറിച്ചും, മെച്ചപ്പെട്ട മറ്റ് ഗുണഗണങ്ങളെക്കുറിച്ചും ആലോചിക്കുവാൻ ധാരാളം സമയം കണ്ടെത്തുക. പശ്ചാത്താപത്തെ വിട്ടുകളയുക. എന്നിട്ട് മെച്ചമായ എന്തിലേക്കെങ്കിലും നീങ്ങുവാനായി സ്വയം സ്വതന്ത്രമാക്കുക.

   ചിങ്ങം

  ചിങ്ങം

  ഇപ്പോൾ വളരെ നൈപുണ്യമുള്ളതായി സ്വയം തോന്നുകയില്ല. ഏറെക്കുറെ വരണ്ടതായ ഒരു മാനസ്സികാവസ്ഥയിലാണ്, അതുകൊണ്ട് സ്വന്തം മൂല്യത്തെ കാണുവാൻ കഴിയുകയില്ല. നിലനിൽക്കുന്ന നൈപുണ്യങ്ങളെ കാണുമായിരുന്നെങ്കിലും, അതിലൊന്നും അത്ര പ്രത്യേകമായി എന്തെങ്കിലും ഉള്ളതായി താങ്കൾക്ക് തോന്നുന്നില്ല.

  ഊർജ്ജം നല്ലവണ്ണം പ്രസരിക്കപ്പെടുന്ന വ്യക്തിയാണ്. മാത്രമല്ല ആകർഷകമായ കഴിവുകൾ അദ്വിതീയവും പ്രശംസനീയവുമാണ്. ഇപ്രകാരം കാണുവാൻ സ്വയം ശ്രമിക്കുക. അങ്ങനെ താങ്കളുടെ ചക്രവാളത്തിൽ തങ്ങിനിൽക്കുന്ന അവസരത്തിനടുത്തേക്ക് ചെല്ലുക. തീർച്ചയായും താങ്കൾക്ക് കഴിവുണ്ട്, അത്രത്തോളംതന്നെ മൂല്യവുമുണ്ട്.

   കന്നി

  കന്നി

  മനസ്സിൽ പല സ്വപ്നങ്ങളും കടന്നുവരുകയാണ്. അതോടൊപ്പംതന്നെ നേട്ടങ്ങളുണ്ടാക്കണമെന്നുള്ള യാഥാർത്ഥ്യബോധവും നിലകൊള്ളുന്നു. ഇപ്പോൾ ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നുണ്ട്. ഒരുപക്ഷേ അത് വളരെ മഹത്തരമായിരിക്കാം എന്ന് താങ്കൾ ചിന്തിക്കുന്നു. അത് നേടിയെടുക്കുവാൻവേണ്ടും താങ്കൾ ശക്തനാണ്.

  താങ്കളിലെ അസാധാരണമായ ഊർജ്ജം ഇപ്പോൾ ആഗ്രഹിക്കുന്ന നേട്ടത്തിനടുത്തേക്ക് താങ്കളെ നയിക്കും. അനാവശ്യമായ സ്വപ്നങ്ങളെയും ആശയങ്ങളെയും മനസ്സിൽനിന്നും വിട്ടുകളഞ്ഞിട്ട് വരാനിരിക്കുന്ന അവസരത്തെ കൈക്കൊള്ളുവാൻ തയ്യാറെടുക്കുക.

   തുലാം

  തുലാം

  മറ്റാരുടെയോ ദർശനത്തെ പൂർത്തീകരിക്കുവാൻ വേണ്ടിയുള്ള ഒരു പുതിയ പ്രയത്‌നം കൈക്കൊള്ളുവാൻ പോകുകയാണ്. അതിനുവേണ്ടിയുള്ള കടപ്പാടും താങ്കൾക്കുണ്ട്. മാത്രമല്ല വലിയ യോജിപ്പില്ലാത്ത ഒരാളിനോട് മറുപടി പറയേണ്ട സന്ദർഭവും വന്നണഞ്ഞിരിക്കുന്നു. താങ്കളിൽ വളരെയധികം കഴിവുകളും എടുത്തുപറയത്തക്ക ഊർജ്ജപ്രസരണവും കാണുന്നുണ്ട്.

  മുക്കാലിയിൽ പിടിപ്പിച്ചിരിക്കുന്ന ഒരു ചിത്രത്തുണിയുടെ മുന്നിൽ മനോഹരമായ വർണ്ണത്തിലുള്ള ചായങ്ങളുമായും ഒരു നിര ബ്രഷുകളുമായും നിൽക്കുകയാണെന്ന് സങ്കല്പിക്കുക. ചിത്രത്തുണിയുടെ വലിപ്പത്തിന് ആനുപാതികമായേ വരയ്ക്കുവാൻ കഴിയുകയുള്ളൂ എങ്കിലും, അവിടെ എങ്ങനെ വരയ്ക്കുന്നു എന്നതും എന്ത് വരയ്ക്കുന്നു എന്നതും താങ്കളെ വെളിവാക്കുന്നു.

   വൃശ്ചികം

  വൃശ്ചികം

  ആരോ അഴുക്കുപിടിച്ച വസ്ത്രങ്ങൾ താങ്കളുടെ മുന്നിലേക്ക് കാട്ടുകയാണ്. ബന്ധത്തിന്റെ അളവിൽ കൂടുതൽ വ്യക്തിപരമായി ഇടപെടുകയാണെന്നുള്ള വിവരം ആ വ്യക്തി പങ്കിടുകയായിരിക്കാം. കാര്യങ്ങൾ കേൾക്കുന്നതിൽ ഒട്ടുംതന്നെ രസം അനുഭവപ്പെടുന്നില്ല.

  കാരണം കൂടുതൽ വ്യക്തിപരമായ കാര്യങ്ങൾ സ്വയം വെളിവാക്കിയാലോ എന്ന് ഭയപ്പെടുന്നു. ആ വ്യക്തി താങ്കളുടെ സഹായമോ മാർഗ്ഗനിർദ്ദേശമോ ആരായുകയാണെങ്കിൽ, താങ്കളുടെ വ്യക്തിപരമായ കാര്യങ്ങൾ പങ്കിടുവാനുള്ള കടപ്പാടിലാണ്. അങ്ങനെ ചെയ്യുവാനായി എന്തായാലും സമ്മർദ്ദപ്പെടേണ്ടതില്ല. ഇഷ്ടമുണ്ടെങ്കിൽ സഹായിക്കുക. പരസ്പരമുള്ള ഒരു കൈമാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ അതിർത്തിരേഖ നിർണ്ണയിക്കുക.

   ധനു

  ധനു

  സമുദ്രത്തിനോട് മനുഷ്യൻ ഒട്ടുംതന്നെ പ്രതിയോഗിയല്ല. അതിന്റെ പ്രവാഹം വളരെ വലുതാണ്. ഏറ്റവും മികച്ച നീന്തൽക്കാരനെപ്പോലും വലിച്ചെറിയുവാൻ അതിന്റെ തിരമാലകൾക്ക് കഴിയും.

  വെള്ളത്തിൽ നീന്തുകയോ മറിയുകയോ ചെയ്യുന്നവർ അതിനോട് പോരടിക്കുകയല്ല. ജലത്തിന്റെ സ്വാഭാവിക ഘടകങ്ങളുടെ സഹായത്താൽ എന്തെങ്കിലും നേട്ടമുണ്ടാക്കുവാനാണ് അവർ ശ്രമിക്കുന്നത്. താങ്കളിപ്പോൾ വളരെയധികം വിപുലവും ശക്തവുമായ എന്തിലോ ആണ്. അതിനെതിരായി പ്രവർത്തിക്കരുത്. അതിന്റെ ഒഴുക്കിനൊത്തവണ്ണം പോകുവാനുള്ള ഒരു മാർഗ്ഗം കണ്ടെത്തുക.

   മകരം

  മകരം

  വളരെ നന്നായി അറിയാവുന്ന ഒരാളിനെക്കുറിച്ച് അപ്രതീക്ഷിതമായ ചിലത് വെളിവാക്കുവാൻ താൽക്കാലികമായ ഒരു സംഭാഷണം കാരണമായി. വലിയൊരു അത്ഭുതമായി ഇത് തോന്നാം. ഒരുപക്ഷേ ആ വ്യക്തിയെക്കുറിച്ച് ഇതുവരെ ചിന്തിക്കാത്ത ഒരു വശമായിരിക്കാം കണ്ടെത്തിയത്. വളരെ വലിയ കാര്യമായതുകൊണ്ട് ആ വ്യക്തിയുമായി കാണേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ ചിന്തിക്കാം.

  അത് ബന്ധത്തെ കാണുന്ന രീതിയിൽ വലിയ സ്വാധീനമുണ്ടാക്കും. ആ വ്യക്തിയ്‌ക്കെതിരായി വിധിനിർണ്ണയിക്കുന്നതിനുമുമ്പ്, സ്വയം രഹസ്യങ്ങളും സ്വകാര്യ വിഷയങ്ങളും ഉണ്ടെന്ന് ചിന്തിക്കുക. അത് മറ്റാരെയെങ്കിലും അത്ഭുതപ്പെടുത്തുന്നതുമായിരിക്കാം. നല്ല കാര്യങ്ങളെ വിട്ടുകളയരുത്. നാടകീയമായത് എന്തെങ്കിലും പ്രവർത്തിക്കുന്നതിനുമുമ്പ് പൊടി അടങ്ങട്ടെ.

  കുംഭം

  കുംഭം

  നല്ല വെള്ളം ഉപയോഗിക്കുകയാണെങ്കിൽ, നല്ല കാപ്പി ഉണ്ടാക്കാമെന്ന് ഭൂരിഭാഗംപേരും വിശ്വസിക്കുന്നു. താങ്കളുടെ വെള്ളത്തിൽ ഇരുമ്പ് കലർന്നിരിക്കുകയാണെങ്കിൽ, അതുമല്ലെങ്കിൽ ശുദ്ധീകരിച്ച് കുപ്പിയിലടച്ച വെള്ളത്തെപ്പോലെ അത് രുചികരമല്ലെങ്കിൽ, അസുഖകരമായ സ്വാദായിരിക്കും കാപ്പിയ്ക്ക് ഉണ്ടാകുക. പുതിയതെന്തോ തുടങ്ങുവാൻ പോകുകയാണ്.

  എന്നാൽ കൂടുതൽ മെച്ചമായ ഒരു ആശയവുമായിട്ടായിരിക്കണം തുടങ്ങേണ്ടത്. അതിൽ എത്രത്തോളം കഠിനാദ്ധ്വാനം ചിലവാക്കുന്നു എന്നതിൽ കാര്യമില്ല. അതിന്റെ ഘടകങ്ങൾ വേണ്ടുന്ന നിലവാരത്തിലല്ലെങ്കിൽ, അത് അത്ര മെച്ചമാകുകയില്ല. പിന്നിലേക്ക് തിരികെപ്പോയി കൂടുതൽ മെച്ചമായ ആശയഗതികളുമായി വീണ്ടും തുടങ്ങുക.

   മീനം

  മീനം

  താങ്കളുടെ സാമ്പത്തിക പ്രവചനം കൂടുതൽ തിളക്കത്തോടെ വളരുകയാണ്. കാതുകൾക്കത് സംഗീതമാകാം. വളരെ കാലമായി സാമ്പത്തിക ഭദ്രതയുണ്ടാകുവാൻ അഗ്രഹിക്കുകയായിരുന്നു. അതുമല്ലെങ്കിൽ ജീവിതത്തിൽ വലിയ സൗഭാഗ്യം എത്തിച്ചേരുവാൻ ആഗ്രഹിക്കുകയായിരുന്നു. വലിയ സുരക്ഷ നേടുന്നതിനുവേണ്ടി ഇനിയും താങ്കൾ കുറച്ചുകൂടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

  വരുന്നതെന്തായാലും താങ്കൾക്കുതന്നെ ലഭിക്കും. താങ്കൾക്ക് വേണ്ടുന്നത് എന്താണെന്ന് വെളിവാകുവാനുള്ള സമയം എത്തിക്കഴിഞ്ഞു. അതിനെ നേടിയെടുക്കുവാനുള്ള പ്രവർത്തനം കൈക്കൊള്ളുക എന്നതുമാത്രമാണ് ഇനി അവശേഷിക്കുന്നത്.

  English summary

  daily-horoscope-21-5-2018

  In the daily astrology predictions, our astro experts reveal to us about the single idea of the supportive planetary positions for the day, for our particular zodiac sign.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more