For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (16-7-2018 - തിങ്കൾ)

  |

  കാലചക്രം തിരിയുന്ന വേഗത ഉൾക്കൊണ്ട് വിദൂരഭാവിയിലേക്ക് നാമെല്ലാം പ്രയാണം ചെയ്യുന്നു.

  ഈ തിങ്കളാഴ്ച നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെ കുറിച്ചുള്ളു സൂചനകൾ ജ്യോതിഷം നൽകും. അതിനായ്, 15-7-2018 ലെ ദിവസഫലം വായിക്കൂ

   മേടം

  മേടം

  വളരെ കാലമായി കാണാത്ത ഒരു പദ്ധതിയെ സംബന്ധിച്ച് ഉണ്ടായിരുന്ന എന്തോ പ്രത്യാശകൾ ഇപ്പോഴും തീരുമാനമാകാതെ നിലകൊള്ളുന്നു. അതിനെപ്പറ്റിയുള്ള സൂചനയൊന്നും ഉണ്ടാകുകയില്ല.

  എന്നാൽ അധികം വൈകാതെതന്നെ ഒരുനിര ഏകകാലിക സംഭവങ്ങൾ അതിന്റെ സൂചന താങ്കൾക്ക് നൽകും. വിട്ടുകളഞ്ഞ സ്വപ്നങ്ങളെ ഉപക്ഷേിക്കേണ്ടിയിരുന്നില്ല എന്ന് ചിലപ്പോൾ അത് പ്രകടിപ്പിക്കാം. മറ്റേതോ ലക്ഷ്യമോ സ്വപ്നമോ ആണ്‌ വളരെ മുൻപ് വിട്ടുകളഞ്ഞത്. അതിനെ പൊടിതട്ടിയെടുക്കേണ്ട സമയമായിരിക്കുന്നു. കൂടുതൽ മെച്ചമായ കാര്യങ്ങൾ ഉണ്ടാകുന്നതിനുവേണ്ടിയുള്ള പ്രത്യാശയ്ക്ക് ഇളക്കം തട്ടുമ്പോൾ, ജീവിതത്തിലെ വിസ്മയാവഹമായ കാര്യങ്ങളെ വെളിവാക്കുവാനുള്ള ശക്തി താങ്കൾക്ക് ഉണ്ടായിരിക്കണം.

  ഇടവം

  ഇടവം

  എന്തിനെയെങ്കിലും അന്വേഷിക്കുകയും അടഞ്ഞ ഒരു വാതിൽക്കൽ വന്ന് നിൽക്കുകയും ചെയ്യുകയാണെങ്കിൽ, അകത്തേക്ക് പ്രവേശിക്കുവാൻ മിക്കവാറും അറയ്ക്കും. വാതിലിനപ്പുറത്ത് നിൽക്കുന്ന വ്യക്തി കാണുവാൻ ആഗ്രഹിക്കുന്നില്ല എന്ന് വിചാരിക്കാം. താങ്കളെ അകത്തേക്ക് സ്വാഗതം ചെയ്യുകയില്ല എന്ന് ചിന്തിക്കാം.

  പക്ഷേ അത് സത്യമായിരിക്കണമെന്നില്ല. മറ്റ് പല കാരണങ്ങൾകൊണ്ടും ആയിരിക്കാം വാതിൽ അടഞ്ഞിരിക്കുന്നത്. ആലങ്കാരികമായി അടഞ്ഞിരിക്കുന്ന ഒരു വാതിൽക്കലേക്ക് അടുത്തിടെയായി ജീവിതം താങ്കളെ നയിച്ചിരിക്കാം. വാതിൽ അടഞ്ഞുകിടക്കുന്നത് എന്തുകൊണ്ട് എന്നതിനെ സംബന്ധിച്ച് ധാരാളം ധാരണകൾ താങ്കൾ മെനയുകയായിരിക്കാം. താങ്കളെ അവിടെ ആവശ്യമില്ലെന്നോ, അതുമല്ലെങ്കിൽ അവിടവുമായി താങ്കൾക്ക് ബന്ധമില്ലെന്നോ തോന്നാം. അങ്ങനെയെങ്കിൽ തെറ്റുപറ്റി. വാതിൽ തുറന്ന് അകത്തേയ്ക്കുകയറി എത്തിയതിന്റെ ഉദ്ദേശ്യത്തെ നിറവേറ്റിയാലും.

   മിഥുനം

  മിഥുനം

  പുതിയ ധാരാളം അവസരങ്ങൾ താങ്കളുടെ നേർക്ക് എത്തുകയാണ്. ബന്ധങ്ങൾ, സർഗ്ഗാത്മക ലക്ഷ്യങ്ങൾ, ധനസമ്പാദന അവസരങ്ങൾ എന്നിവയെ അവ ഉൾക്കൊള്ളുന്നു. തിരഞ്ഞെടുക്കുവാനായി ധാരാളം ഐച്ഛികതകൾ അതിൽ കാണുവാനാകും.

  എത്തിച്ചേരുന്ന സമയത്ത് അത് എന്തായാലും അതിനെ പിടിച്ചെടുക്കാമെന്ന് താങ്കൾ വിചാരിക്കുകയാകാം. പക്ഷേ ശരിയായ സമീപനം അങ്ങനെയല്ല. സമയമെടുക്കുക. അനുഭവത്തെ രസകരമാക്കുക. ഓരോ അവസരത്തെയും പൂർണ്ണമായും പരിഗണിക്കുക. ചിലത് മറ്റുള്ളവയെക്കാൾ മെച്ചമായിരിക്കും. ഏറ്റവും മെച്ചമായതിനെ താങ്കൾ തിരഞ്ഞെടുക്കുക.

   കർക്കിടകം

  കർക്കിടകം

  അടുത്തിടെ ആരുമായോ ഔദാര്യത്തിന്റേതായ ഒരു വാഗ്ദാനം നടത്തിയിട്ടുണ്ടാകാം. അതിൽ അത്ഭുതപ്പെടാനില്ല, കാരണം താങ്കളൊരു ഉദാരമതിയാണ്. സ്വന്തം വികാരങ്ങളാൽ ഇളക്കപ്പെടുകയും, ചെയ്യേണ്ട ശരിയായ കാര്യം അതാണെന്ന് വിചാരിക്കുകയും ചെയ്തു.

  കഴിയുന്നതിനെക്കാൾ കൂടുതൽ വാഗ്ദാനം ചെയ്തുപോയോ, അങ്ങനെ നൽകേണ്ടിവരുമോ എന്നൊക്കെ താങ്കളിപ്പോൾ സന്ദേഹപ്പെടുന്നു. നരകത്തിലേക്കുള്ള പാതകൾ നല്ല ഉദ്ദേശ്യങ്ങൾകൊണ്ട് പാകിയിരിക്കുന്നു എന്ന് എല്ലാവരും പറയാം. പക്ഷേ അത് സത്യമാകണമെന്നില്ല. ചിലപ്പോൾ സൗഭാഗ്യത്തിലേക്കുള്ള പാതയും നല്ല ഉദ്ദേശ്യങ്ങൾകൊണ്ട് പാകിയതാകാം. അതാണ് ഇപ്പോൾ സംഭാവ്യമായ കാര്യം. ഉദാരമനസ്‌കതയോടെയുള്ള താങ്കളുടെ വാഗ്ദാനങ്ങൾക്ക്‌ ഉദാരപരമായ പാരിതോഷികംകൊണ്ടുതന്നെ പ്രതിഫലം നൽകപ്പെടും.

   ചിങ്ങം

  ചിങ്ങം

  തെളിഞ്ഞ മനോഹരമായ ഒരു തടാകത്തിൽ വളരെ ചെറുതും, എന്നാൽ സുഖപ്രദവുമായ ഒരു തടിവഞ്ചിയിൽ ഒഴുകിനടക്കുകയാണെന്ന് ഒരു നിമിഷം ഭാവന ചെയ്തുനോക്കൂ. അവിടെ ഒന്നുമില്ല, എന്നാൽ വർണ്ണാഭമായ പ്രകൃതിദൃശ്യം മാത്രമാണ് ചുറ്റിലും കാണുവാനാകുന്നത്.

  കുന്നുകൾ, തിളങ്ങുന്ന നീലാകാശം, വൃക്ഷനിബിഡമായ ഒരു തീരദേശം ഇതൊക്കെ താങ്കൾക്ക് കാണുവാനാകും. ആ ലോകം ഇപ്പോൾ താങ്കളുടേതാണ്. വളരെ കാലമായി താങ്കളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന എന്തിലോ സമാധാനം കണ്ടെത്തിക്കൊണ്ട് പശ്ചാത്താപങ്ങളെ തകർത്തുകളയാനാകും. ഈ ശാന്തതയെ ആഗിരണം ചെയ്യുവാനുള്ള ശക്തി പ്രപഞ്ചം പകർന്നുനൽകുകയാണ്. സൗഭാഗ്യത്തിലും സ്വയംതന്നെയും വിശ്വസിച്ചാലും.

   കന്നി

  കന്നി

  മാർഗ്ഗദർശിയായോ സഹായിയായോ തുടങ്ങിയ ഒരു വ്യക്തി ഇപ്പോൾ അധികാരമോ സ്വാധീനമോ പ്രയോഗിക്കുവാൻ ശ്രമിക്കുകയാണ്. താങ്കളത് മനസ്സിലാക്കുവാൻ തുടങ്ങിയിരിക്കുന്നു, മാത്രമല്ല മറ്റാരുടെയോ ദാസ്യത്വത്തിൽ അകപ്പെട്ടതായി തോന്നുകയും ചെയ്യുന്നു. താങ്കളുടെ ഭാഗത്തുനിന്നുള്ള നിഷ്‌കളങ്കമായ പരിതഃസ്ഥിതിയിലാണ് അങ്ങനെ സംഭവിച്ചിരിക്കുന്നത്.

  ആ വ്യക്തിയ്ക്ക് ഉള്ളിന്റെയുള്ളിൽ ഇത്തരത്തിൽ രഹസ്യമായ താല്പര്യം ഉണ്ടായിരുന്നോ എന്ന് താങ്കൾക്ക് അത്ഭുതം തോന്നുന്നു. ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കാം, ചിലപ്പോൾ ഇല്ലാതിരുന്നിരിക്കാം. അത് വിഷയമേയല്ല. ആ പരിതഃസ്ഥിതിയിൽനിന്നും ക്രിയാത്മകമായ എന്തോ നേടിയെടുക്കുവാനുണ്ട് എന്നതാണ് വിഷയം. ശരിയായി പറയുകയാണെങ്കിൽ, എന്ത് ചെയ്യണമെന്നതിന്റെ ചുമതല ഇപ്പോൾ താങ്കളിലാണ്.

   തുലാം

  തുലാം

  ജീവജാലങ്ങൾ സ്വയം പൊരുത്തപ്പെട്ട് കൂടുതൽ മെച്ചമായ രീതിയിൽ അവയുടെ പരിതഃസ്ഥിതിയ്ക്ക് അനുയോജ്യമാകുമ്പോൾ പരിണാമം സംഭവിക്കുന്നു എന്നാണ് പറയപ്പെടുന്നത്. താങ്കളുടെ കാര്യത്തിൽ ഇപ്പോൾ അങ്ങനെയാണ്.

  താങ്കളും പരിണാമപ്രക്രിയയിലാണ്. വാസ്തവത്തിൽ, മനുഷ്യജീവികൾ വൈകാരികമായി എല്ലായ്‌പ്പോഴും പരിണമിച്ചുകൊണ്ടിരിക്കുന്നു. നന്നായി മാർഗ്ഗനിർദ്ദേശം ചെയ്യപ്പെടുകയാണെങ്കിൽ, അത് നല്ലൊരു കാര്യമായിരിക്കും. വളർന്ന് വരുന്നത് വേദനാത്മകമാകാം. അതുപോലെ താങ്കളിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഏതെങ്കിലും തരത്തിൽ വേദനാത്മകമായ ഒന്നാണെങ്കിൽ, അതെല്ലാം നല്ലതിനുവേണ്ടിയാണെന്ന് ചിന്തിക്കുക. വളരെ പ്രധാനപ്പെട്ട എന്തിനോവേണ്ടി താങ്കളിപ്പോൾ നന്നായി സന്നാഹപ്പെട്ടുകൊണ്ടിരിക്കുകയാണ്.

   വൃശ്ചികം

  വൃശ്ചികം

  ജീവിതത്തിന്റെ അത്ര സന്തോഷകരമല്ലാത്ത ഏതോ വശത്തേക്ക് അടുത്തിടെ തള്ളിവിടപ്പെടുകയോ നിർബന്ധിക്കപ്പെടുകയോ ചെയ്തിരിക്കാം. ചെയ്യുവാൻ ബുദ്ധിമുട്ടുള്ള കാര്യമാണത് എന്നിരുന്നാലും, അതുമായി ഇപ്പോൾ ബന്ധപ്പെടേണ്ടിയിരിക്കുന്നു.

  ഒരർത്ഥത്തിൽ അത് മുറിപ്പെടുത്തുന്നതോ വികൃതമോ ആയിരുന്നാലും, അത്യധികം പ്രചോദനാത്മകവും സഹായാത്മകവും ആകുവാൻ അതിന് കഴിയും. കാര്യങ്ങളെ അവ ആയിരിക്കുന്നതുപോലെ സ്വീകരിക്കുകയാണെങ്കിൽ, അവയെ മാറ്റുവാൻ താങ്കൾക്ക് കഴിയും. താങ്കളുടേത് ഒരു ഒഴിഞ്ഞ ചിത്രത്തുണിയാണ്. അതിൽ ചിത്രങ്ങൾ വരയ്ക്കുവാൻ താങ്കൾക്ക് കഴിയും. സാദ്ധ്യവും അർത്ഥവത്തായതുമായ ഇനി വരാൻപോകുന്ന എന്തിനോടോ എവിടെ ആയിരിയ്ക്കുന്നു എന്ന തിരിച്ചറിവ് നിലകൊള്ളുന്നു.

   ധനു

  ധനു

  സുദൃഢമായിരിക്കുന്നതിനോ നിർബന്ധബുദ്ധി ഉണ്ടായിരിക്കുന്നതിനോ പകരം ആവശ്യമായതിനെ നേടിയെടുക്കുന്നതിനുവേണ്ടി മാർഗ്ഗത്തെ വശീകരിക്കുകയാണെങ്കിൽ, വിജയിക്കും എന്ന കാര്യം സംഭാവ്യമാണ്. ഒരു ബന്ധം ഇല്ലായെന്ന് ആരോടെങ്കിലും താങ്കൾ നർമ്മസല്ലാപം നടത്താം. അതിന്റെ പിന്നിലുള്ള താങ്കളുടെ സ്വാഭാവികമായ പ്രചോദനം എന്ന് പറയുന്നത് കൂടുതൽ കരുത്താർജ്ജിക്കുക എന്നതാണ്.

  പലപ്പോഴും താങ്കൾക്കുവേണ്ടി ശരിയായി പ്രവർത്തിക്കുന്ന ഒരു രീതി അതാണ്. എന്നാൽ ആ വ്യക്തിയോട് കൂടുതൽ ശക്തി പ്രകടിപ്പിക്കുന്നത് പ്രതികരണം ഉണ്ടാകുന്നതിനുപകരം ആ വ്യക്തിയെ അകലേക്ക് ഓടിച്ചുവിടാം. എങ്കിലും ആകർഷകത്വത്താൽ സമ്പുഷ്ടമായ ഒരു കിണറാണ് താങ്കൾക്കുള്ളത്. താങ്കൾക്ക് തോന്നുകയാണെങ്കിൽ അതിൽനിന്നും സ്വാധീനശക്തി നേടിയെടുക്കാം. ആകർഷണീയമായ ആ മാർഗ്ഗത്തിലൂടെതന്നെ പോകുക.

   മകരം

  മകരം

  താങ്കൾ മദർ തെരേസയോ മഹാത്മാഗാന്ധിയോ അല്ല. എങ്കിലും വളരെ ശക്തമായ ദീനദയാലുത്വത്തിന്റെ സ്വാധീനം ആരോടെങ്കിലും ഇപ്പോൾ തോന്നാം. ആവശ്യത്തിലായിരിക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും നൽകുവാൻ മൂല്യമുള്ളതായി എന്താണുള്ളതെന്ന് താങ്കൾ ചിന്തിക്കുന്നില്ലായിരിക്കാം.

  എന്നാൽ വൈകാരികമായ സഹായം, ദയാവായ്പ്, മേൽനോട്ടം, പ്രത്യാശ എന്നിവ താങ്കൾക്ക് നൽകുവാൻ കഴിയുകയാണെങ്കിൽ, ജീവിതത്തെ മാറ്റുവാൻ കഴിയുന്ന തരത്തിലുളള പ്രചോദനമാണ് പകർന്നുനൽകുന്നത്. നൽകുവാൻ കഴിയുന്നതിനെ ഒരിക്കലും വിലകുറച്ച് കാണരുത്. ആരെങ്കിലും താങ്കളുടെ മാർഗ്ഗത്തിൽ വീഴുകയാണെങ്കിൽ, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരിക്കാം. താങ്കളാലാകുന്നത് ചെയ്യുക. അത് എത്രത്തോളം ചെറുതാണെന്നത് ഒരു വിഷയമേ അല്ല.

   കുംഭം

  കുംഭം

  ഏറ്റവും കൂടുതലായി വിൽക്കപ്പെടുന്ന ഒരു ആഖ്യായിക രചിക്കുന്നതിനോ, ചിത്രരചനയിൽ നിരൂപണാത്മകമായ ഖ്യാതി നേടിയെടുക്കുന്ന തരത്തിലുള്ള ഏറ്റവും ശ്രേഷ്ഠമായ ഒരു ചിത്രം വരയ്ക്കുന്നതിനോ ഉള്ള ആശയം ഉണ്ടാകുകയാണെങ്കിൽ, അതിനെപ്പറ്റി ഭ്രമാത്മകതകൾ നെയ്യുവാൻ താങ്കൾ അറയ്ക്കുകയില്ല.

  എന്നാൽ ഇതുപോലെയുള്ള ഒരു വലിയ സ്വപ്നത്തെ വെളിവാക്കുവാൻ ശ്രമിക്കുന്നതാണ് യഥാർത്ഥ ലോകത്തിൽ താങ്കളിൽ ഉണ്ടാകുന്നത്. ഭ്രമാത്മകതകൾ വളരെ നല്ലതാണ്. കാരണം അവയ്ക്ക് പ്രചോദിപ്പിക്കുവാനും പ്രത്യാശ നൽകുവാനും കഴിയും. പക്ഷേ എന്തെങ്കിലും ഉണ്ടാകുന്നതിനുവേണ്ടി മൂർത്തമായ ചുവടുവയ്പുകൾ കൈക്കൊള്ളുകയാണെങ്കിൽ മാത്രം. അല്ലായെങ്കിൽ, അവയെല്ലാം ഭ്രമാത്മകതയുടെ ലോകത്തുമാത്രം നിലകൊള്ളും. ജീവിതത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിക്കുന്ന എന്തോ ഇപ്പോൾ നിലകൊള്ളുന്നു. എന്നാൽ ഭാവനയ്ക്കും അപ്പുറംപോയി ആദ്യത്തെ ചുവടുകൾ താങ്കൾ കൈക്കൊള്ളേണ്ടതുണ്ട്.

   മീനം

  മീനം

  താങ്കളുടെയും താങ്കളുടെ ജീവിതത്തിന്റെയും ഒരു രൂപാന്തരീകരണം തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴും അത് അനുഭവേദ്യമാകുന്നില്ലേ? ഇല്ലെങ്കിൽ, പ്രതീക്ഷിച്ചതുപോലെ ജീവിതം മാറുവാൻ പോകുന്നില്ല എന്നുള്ള നാടകീയതകൊണ്ടും, ഭയാശങ്കകൊണ്ടും, വ്യാകുലതകൾകൊണ്ടും താങ്കൾ എരിഞ്ഞുതീരുന്നതുകൊണ്ട് ആയിരിക്കാം അത് അനുഭവേദ്യമാകാത്തത്.

  താങ്കളെ ചുറ്റിപ്പറ്റി നിലകൊള്ളുന്ന ക്രിയാത്മകമായ മനോഭാവത്താലുള്ള അവബോധത്തെ അവ മൂടുകയാണ്. എങ്കിലും താങ്കൾ കഥ ഇനിയും എഴുതിയിട്ടില്ല. പേന കൈയിൽ ഇരിക്കുന്നതേയുള്ളൂ. കുറേശ്ശെ കുറേശ്ശെ വലിയതെന്തോ മാറുകയാണ്. കുറച്ചുകാലമായി അത് പുരോഗതിയിലാണ്. ശാന്തതയെ കണ്ടെത്തുകയും വിശ്വാസമുണ്ടാക്കുകയും ചെയ്യുക. താങ്കളുടെ കഥ വളരെ കൂടുതൽ രസകരമായി മാറുവാൻ പോകുകയാണ്.

  English summary

  daily-horoscope-16-7-2018

  Know what will happen this monday in your life, read out the daily horoscope of the day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more