ദിവസഫലം (12-5-2018 - ശനി)

Posted By: Prabhakumar TL
Subscribe to Boldsky

അനിവാര്യമായ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഇനിയുണ്ടാകാനിരിക്കുന്നവയെക്കുറിച്ചുകൂടി അറിയുവാനുള്ള ത്വര ഏവർക്കും ഉണ്ടാകാറുണ്ട്. പ്രതികൂലമായി സംഭവിക്കാവുന്ന മാറ്റങ്ങളെ കണ്ടെത്തി അവയ്ക്ക് അനുയോജ്യമായ പ്രതിവിധികൾ കണ്ടെത്തുക എന്നത് സമാധാനം കൈവരിക്കുവാൻ സഹായിക്കുന്നു. അത്തരത്തിലുള്ള ഒരു കഴിവാണ് ജ്യോതിഷപ്രവചനങ്ങൾ പകർന്നുനൽകുന്നത്.

ജ്യോതിർഗോളങ്ങളുടെ പ്രഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഇത്തരം പ്രവചനങ്ങൾ വേണ്ടുന്ന മാറ്റങ്ങളെ ജീവിതത്തിൽ മുൻകൂട്ടി കൊണ്ടുവരുവാൻ പ്രാപ്തിനൽകുന്നു. പന്ത്രണ്ട് രാശികളിലായി നിലകൊള്ളുന്ന നാളുകളിലെ ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

 മേടം

മേടം

വളരെ പ്രധാനപ്പെട്ട ഒരു ബന്ധത്തിൽ എന്തോ അസംതുലനം നിലനിൽക്കുന്നതായി താങ്കൾക്ക് തോന്നുന്നു. പരസ്പരം ബന്ധപ്പെടുന്ന രീതിയിൽനിന്നും താങ്കൾക്കത് ഗ്രഹിച്ചെടുക്കാൻ കഴിയും. എന്തോ ചിലത് വിട്ടുപോയിട്ടുണ്ട്, അതുമല്ലെങ്കിൽ നിങ്ങൾക്കിടയിൽ ഒരു തണുപ്പൻ പരിവേഷമാണ് നിലകൊള്ളുന്നത്. ചിലപ്പോൾ മറ്റേതെങ്കിലും തരത്തിലുള്ള അസംതുലനമോ ആകാം. ഒരു പരിസമാപ്തിയായി ഇതിനെ കാണേണ്ടതില്ല. കൂടുതൽ മെച്ചമായ രീതിയിൽ പരസ്പരം ബന്ധപ്പെടുന്നതിനുള്ള മാർഗ്ഗം കണ്ടെത്തുവാനുള്ള അവസരമാണിത്.

ചില കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാതെ നിങ്ങളുടെ ഇടയിൽ ഇപ്പോഴും നിലകൊള്ളുന്നുണ്ട്. രണ്ടുപേർക്കും പറയുവാനായി ചിലതുണ്ട്. കരുതലിന്റെയും ആദരവിന്റെയും അന്തരീക്ഷത്തിൽ ഇക്കാര്യങ്ങൾ നിങ്ങൾ സംസാരിക്കുകയാണെങ്കിൽ, ആ അസംതുലനത്തേയും തെറ്റിദ്ധാരണയേയും മാറ്റുവാനും, അങ്ങനെ നിങ്ങളുടെ ബന്ധത്തെ എന്നത്തേയുംകാൾ കൂടുതൽ ശക്തമാക്കുവാനും കഴിയും.

ഇടവം

ഇടവം

ആരുടെയോ വികാരവിചാരങ്ങളിൽ താങ്കൾ ശരിയാംവണ്ണം പൊരുത്തപ്പെടുന്നില്ല. എന്നാൽ താങ്കൾ വിചാരിക്കുന്നത് താങ്കൾ സ്വരച്ചേർച്ചയിലാണെന്നാണ്. അസാധാരണമായോ അതുമല്ലെങ്കിൽ വിരുദ്ധമായോ ആരോ പെരുമാറുന്നതിന്റെ കാരണങ്ങളിൽ താങ്കൾ എന്തോ ചില യൗക്തിക സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നു.

അതൊക്കെ വേർതിരിച്ചറിഞ്ഞിരിക്കുന്നു എന്ന് താങ്കൾ വിചാരിക്കുന്നു. പക്ഷേ താങ്കൾ തീർച്ചയായും തെറ്റായ നിഗമനത്തിലാണ്. ഏകമാർഗ്ഗമായിട്ടാണ് കാണപ്പെടുന്നതെങ്കിലും, താങ്കൾ സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത എന്തോ നടക്കുന്നുണ്ടായിരിക്കാം. ചോദിച്ച് മനസ്സിലാക്കുക എന്നതാണ് കൃത്യമായി അറിയുവാനുള്ള മാർഗ്ഗം. പിടിവാശി പാടില്ല. ഇത് വെളിവാകണമെങ്കിൽ തുറന്ന ആശവിനിമയം ആവശ്യമാണ്.

 മിഥുനം

മിഥുനം

തൊഴിൽമേഖലയുമായി ബന്ധപ്പെട്ടതോ, അതുമല്ലെങ്കിൽ അടുത്ത കാലത്തെങ്ങാനും ആരംഭിച്ച മറ്റേതെങ്കിലും പ്രയത്‌നവുമായി ബന്ധപ്പെട്ടതോ ആയ ഒരു മാറ്റം ഇപ്പോൾ അതിന്റെ പുരോഗതിയിലാണ്. എന്തോ മറിയിരിക്കുന്നു എന്ന് താങ്കൾക്ക് തോന്നാം. മാത്രമല്ല അതിനെ നിയന്ത്രിക്കാൻ താങ്കൾ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. അതിനെ അങ്ങനെതന്നെ വിട്ടേക്കണമെന്നും, താങ്കളുടെ ശക്തികൾ അവയെ നിയന്ത്രിച്ചുകൊള്ളുമെന്നും ആരെങ്കിലും പറയാം. എന്നാൽ അത് അത്ര ശരിയായി താങ്കൾക്ക് തോന്നുന്നില്ല. വേണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ ഈ ഗതിയെ മാറ്റുവാനുള്ള ശക്തി താങ്കൾക്കുണ്ട്.

അങ്ങനെയെങ്കിൽ അതിനുവേണ്ടി നീങ്ങുക. ഒഴുക്കിനെതിരെ നീങ്ങുക എന്നൊരു പ്രയോഗം നിലവിലുണ്ടെങ്കിലും, എല്ലായ്‌പ്പോഴും അത് അത്ര നല്ല പ്രതികരണമാകണമെന്നില്ല. ഈ മാറ്റത്തെ എതിരിടുവാൻ നിർബന്ധിക്കപ്പെടുകയാണെങ്കിൽ, അങ്ങനെതന്നെ ചെയ്യുക.

 കർക്കിടകം

കർക്കിടകം

വളരെക്കാലമായി കടംകിടക്കുന്ന ഒരു സംഭാഷണത്തെ താങ്കൾ മാറ്റിവയ്ക്കുകയാണ്. ആ സംഭാഷണം ഉണ്ടാകാതെ വഴുതിമാറി പോകുവാൻ താങ്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അത് താങ്കളെ വിഷമിപ്പിക്കുന്നു. പരിഹരിക്കപ്പെടാത്ത ധാരാളം പ്രശ്‌നങ്ങളെപ്പറ്റി താങ്കൾ ചിന്തിക്കുന്നു. എങ്കിലും വളരെയധികം ആവിഷ്‌കാരസാമർത്ഥ്യം ഉള്ളയാളാണ് താങ്കൾ. എന്തെങ്കിലും പറയേണ്ട ആവശ്യമുണ്ടെങ്കിൽ, അത് പറയുവാൻ താങ്കൾ ആശങ്കപ്പെടുന്നു.

താങ്കളുടെ ജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളെയും ഇത് സ്വാധീനിക്കുന്നു. മോശമായത് സംഭവിക്കാൻവേണ്ടി ആഗ്രഹിക്കരുത്. മറച്ചുവയ്ക്കണമെന്നുള്ള കാര്യങ്ങൾ ഏതൊക്കെയാണെന്നുള്ള നിഗമനത്തിലെത്തുക. എന്നിട്ട് അവയെ മനസ്സിൽ പരിശീലിക്കുക. അങ്ങനെയെങ്കിൽ നല്ല കാര്യങ്ങളായിരിക്കും അവയിൽനിന്നും ഉണ്ടാകുന്നത്.

 ചിങ്ങം

ചിങ്ങം

എന്തോ ചില നല്ല വാർത്തകൾ കേൾക്കുവാൻ പോകുകയാണ്. ഈ അടുത്ത ദിവസങ്ങളിലോ, അതുമല്ലെങ്കിൽ ആഴ്ചകളിലോ, ചിലപ്പോൾ അടുത്ത മാസങ്ങളിലോ, താങ്കൾക്ക് എന്തോ വിഷമം ഉണ്ടായിരിക്കുകയാണ്. ഇങ്ങനെ വിഷമിക്കുവാനോ, അതുമല്ലെങ്കിൽ പശ്ചാത്തപിക്കുവാനോ, മനഃക്ലേശമുണ്ടാകുവാനോ ഉള്ള കാരണങ്ങൾ എന്തായിരിക്കാം എന്ന് താങ്കൾ ചിന്തിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഈ വാർത്ത ലഭിക്കുമ്പോൾ, വളരെയധികം സന്തോഷത്തിന് വകയുണ്ട് എന്ന് താങ്കൾക്ക് സൂചന കിട്ടും.

സന്തോഷമായിരിക്കുവാൻ ശ്രമിക്കുക. ഉണ്ടാകാൻ പോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇനിയിപ്പോൾ ധാരാളം നല്ല വാർത്തകൾ വരാനിരിക്കുന്നു. എത്രത്തോളം അവയെ സ്വീകരിക്കുന്നുവോ, അത്രത്തോളം അവ പാരിതോഷികങ്ങളായി മാറും.

 കന്നി

കന്നി

വളരെക്കാലമായി നിശ്ചലമായി നിലനിൽക്കുന്ന കാര്യങ്ങൾ സ്തംഭനാവസ്ഥയിലേക്ക് മാറും. ആലങ്കാരികമായി പറയുകയാണെങ്കിൽ, ഏതെങ്കിലും തരത്തിലുള്ള വികാരപ്രകടനങ്ങളിലോ താല്പര്യങ്ങളിലോ ബന്ധപ്പെടാതെയോ കൂട്ടുകൂടാതെയോ ഒരിടത്തുതന്നെ നിലകൊള്ളുന്ന ആളുകൾക്കും അതുപോലെ സംഭവിക്കാം. താങ്കൾ പ്രത്യേകമായ അർത്ഥത്തിൽ അപകടത്തിൽ വീഴുവാനോ, അതുമല്ലെങ്കിൽ സ്തംഭനാവസ്ഥയിലാകുവാനോ സാദ്ധ്യതയുണ്ട്.

അപ്പോൾ അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യുന്നത് നിർബന്ധിതമാണെന്ന് താങ്കൾക്ക് അനുഭവപ്പെടുകയുമില്ല. തൊഴിലിലോ, വീട്ടിലോ എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടാകാം. ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളെ മാറ്റുന്നതിനുള്ള തീരുമാനമെടുക്കുന്നതിന് അത് തടസ്സമാകാം. പക്ഷേ ഇപ്പോൾ താങ്കൾക്ക് ആവശ്യം മാറ്റവും മുന്നോട്ടുള്ള ചലനവുമാണ്. ചലിച്ച് തുടങ്ങിക്കഴിഞ്ഞാൽ, എങ്ങനെയാണ് പോകേണ്ടതെന്ന് താങ്കൾക്ക് താനേ മനസ്സിലായിക്കൊള്ളും.

 തുലാം

തുലാം

അല്പം യാത്ര ചെയ്യുവാനുള്ള ത്വര ഇന്ന് താങ്കൾക്ക് ഉണ്ടാകാം. ധാരാളം ജോലിഭാരം വന്നുചേർന്നതുകൊണ്ടോ, ഇടപെടുവാനായി ധാരാളം വൈരുദ്ധ്യങ്ങൾ ഉണ്ടായതുകൊണ്ടോ, ഒഴിഞ്ഞുപോകുവാൻ കഴിയാത്ത മറ്റേതെങ്കിലും വിഷമതകൾ ഉണ്ടായതുകൊണ്ടോ ഉടലെടുത്ത ഒരു പ്രതികരണമായിരിക്കാം അത്. എല്ലാം ഇട്ടെറിഞ്ഞിട്ട് ഓടിയൊളിക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നു.

അങ്ങനെ തോന്നുകയാണെങ്കിൽ അതിനെ മോശമായി കരുതേണ്ടതില്ല. താങ്കളുടെ ഈ വലിയ രക്ഷപ്പെടൽ വാസ്തവത്തിൽ വളരെ നല്ലതാണ്. കുറച്ചുനേരമെങ്കിലും അന്വേഷണമെന്ന നിലയിൽ സ്വയം സ്വതന്ത്രമാക്കുക. അത് താങ്കളുടെ ചിന്താശക്തിയെ വീണ്ടെടുക്കുവാനും, അങ്ങനെ നവീകരിക്കപ്പെട്ട് തിരികെവരുവാനും സഹായിക്കും.

 വൃശ്ചികം

വൃശ്ചികം

വളരെയധികം ചോദ്യങ്ങൾ ആരോ ചോദിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു സംഭാഷണം എന്ന രീതിയിൽ അയാളുടെ യഥാർത്ഥ ഉദ്ദേശ്യത്തെ മറച്ചുവച്ചിരിക്കുന്നു. പക്ഷേ, താങ്കൾക്കത് നന്നായിട്ടറിയാം. സ്വകാര്യതയിലും ആത്മസംരക്ഷണത്തിലും നിലകൊള്ളുന്നവനാണ് താങ്കൾ. അത്ര എളുപ്പത്തിലൊന്നും താങ്കൾ വിവരങ്ങളെ വിട്ടുകൊടുക്കുകയില്ല. താങ്കൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളല്ല അവ. താങ്കൾക്ക് പറയുവാനുള്ളത് അറിയുവാൻ ആ വ്യക്തി ഇത്രത്തോളം താല്പര്യം കാണിക്കുന്നതിൽ താങ്കൾക്ക് അത്ഭുതം തോന്നാം. വളരെ ആഴത്തിലുള്ള കാരണങ്ങളൊന്നും ഇതിലില്ല. അതുകൊണ്ട് കാരണം കണ്ടെത്താൻ ശ്രമിച്ച് സമയംകളയാതിരിക്കുക. താങ്കളുടേതായ നിലപാടെടുക്കുക. അത് ആദരിക്കപ്പെടുന്നില്ലെങ്കിൽ അകന്നുപോകുക.

 ധനു

ധനു

ഏതോ വ്യക്തി തിരഞ്ഞെടുത്ത മാർഗ്ഗത്തെക്കാളും മെച്ചമായ മാർഗ്ഗത്തെക്കുറിച്ച് താങ്കൾ ആ വ്യക്തിക്കുവേണ്ടി എന്തോ പറയുകയാണ്. അതുമല്ലെങ്കിൽ അത്തരമൊരു മാർഗ്ഗം കാട്ടിക്കൊടുക്കാൻ ശ്രമിക്കുകയാണ്. അത് കൃത്രിമമായി തോന്നാമെങ്കിലും, അങ്ങനെയല്ല താങ്കൾ കാര്യങ്ങളെ കാണുന്നത്. സ്വയം പ്രകടിപ്പിക്കുന്ന തുറന്ന രീതി പലപ്പോഴും പ്രശംസനീയമായിരിക്കാം. പക്ഷേ, ചിലപ്പോൾ അത് മുറിപ്പെടുത്തുന്ന വികാരങ്ങളെയും സൃഷ്ടിക്കാം.

വളരെ പരുഷമായിപ്പോയി എന്ന് താങ്കൾക്ക് തോന്നുകയാണെങ്കിൽ, പിന്നിലേക്ക് മാറിയിട്ട് വീണ്ടും ആരംഭിക്കുക. വിലയേറിയ എന്തോ താങ്കളിൽ പങ്കിടുവാനായി കാണുന്നുണ്ട്. പക്ഷേ, വളരെ മൃദുവായ ഒരു സമീപനംവേണം അവലംബിക്കേണ്ടത്.

 മകരം

മകരം

വർണ്ണാങ്കിതമായ കണ്ണാടിയിൽക്കൂടിയാണ് സാദ്ധ്യതകളെ താങ്കൾ നോക്കിക്കാണുന്നതെന്ന് ആരെങ്കിലും സൂചിപ്പിക്കാം. താങ്കൾ സ്വയം വിഡ്ഢിയാകുകയാണെന്ന് ആ വ്യക്തി ആരോപിക്കാം. താങ്കൾക്ക് വിഭ്രാന്തിയാണെന്നും ആ വ്യക്തി പറയാം. കാരണം ഭ്രമാത്മകമായ എന്തോ ഒന്ന് സാദ്ധ്യമാണെന്ന് താങ്കൾ പറയുന്നു. താങ്കളുടെ സ്വപ്നങ്ങളെ വിലകുറച്ച് കാണുന്നവരെ ശ്രദ്ധിക്കാതിരിക്കൂ.

താങ്കൾ കാണുന്നതുപോലെയോ മനസ്സിലാക്കുന്നതുപോലെയോ ഒരു വിഷയത്തെ കാണാത്ത ഒരാളിന് അത് അടുക്കാൻ പറ്റാത്തതായി തോന്നുമെങ്കിലും, അത് തികച്ചും സാദ്ധ്യമാണ്. ഇപ്പോൾത്തന്നെ അതിന്റെ സംഭാവ്യത വെളിവായിട്ടുണ്ടാകാം. അതിനുവേണ്ടി നിലകൊണ്ടാലും.

 കുംഭം

കുംഭം

സംഗീതം എന്നത് പ്രാപഞ്ചിക ഭാഷയെന്നാണ് പറയപ്പെടുന്നത്. വാക്കുകളില്ലാതെ ചിന്തകളെയും വികാരങ്ങളെയും കൊണ്ടുവരുവാൻ അതിന് കഴിയും. ആരോടോ എന്തോ പ്രകടിപ്പിക്കുവാൻ താങ്കൾ ശ്രമിക്കുകയാണ്. എന്നാൽ അത് ശരിയായി നടന്നതായി താങ്കൾക്ക് തോന്നുന്നില്ല. എന്തോ വിട്ടുപോയിരിക്കുന്നു. വളരെ സൂക്ഷിച്ച് തിരഞ്ഞെടുത്ത വാക്കുകൾക്ക് അപ്പുറം വികാരത്തിന്റെ ആഴത്തെ താങ്കൾ കൊണ്ടുപോകുന്നില്ല.

മതിലുകെട്ടി ഉയർത്താതിരിക്കൂ. വൈകാരികമായ ഒരു സമീപനം പകരമായി നടത്തിനോക്കൂ. അങ്ങനെ ചെയ്യുകയാണെങ്കിൽ, വാക്കുകൾ താനേ ഒഴുകിവന്നുകൊള്ളും. മാത്രമല്ല അവയുടെ അർത്ഥം വളരെ വ്യക്തമാക്കപ്പെടുകയും ചെയ്യും.

 മീനം

മീനം

ഈ അടുത്ത കാലത്തായി താങ്കൾ ഒരു പാഠം പഠിച്ചിരിക്കുകയാണ്. അത് വളരെ പ്രധാനപ്പെട്ട ഒരു പാഠമായിരുന്നു, എന്നാൽ വളരെ വിഷമംപിടിച്ചതും ആയിരുന്നു. പഠിച്ചത് നിലനിറുത്തുമെന്നും അത്തരത്തിൽ ജീവിക്കുമെന്നും അപ്പോൾമുതൽ താങ്കൾ പ്രതിജ്ഞയെടുത്തതുമാണ്. എന്നാൽ വളരെ ക്ലേശിച്ച് നേടിയെടുത്ത ആ അറിവിൽനിന്നും താങ്കൾ അകന്നുപോകുവാൻ പ്രേരിതനാകുന്നതായി തോന്നുന്നു. അതിനുവേണ്ടിയുള്ള ഒഴിവുകഴിവുകൾ താങ്കൾ നിരത്തുന്നു. അവയിൽ ചിലത് വളരെ സാധുതയുള്ളതായി കാണപ്പെടുകയും ചെയ്യുന്നു.

പക്ഷേ കാര്യങ്ങൾ മുമ്പ് എങ്ങനെയായിരുന്നു എന്ന് ഓർമ്മിക്കുക. പഠിച്ചതിൽനിന്നും ഉണ്ടായ വെളിപ്പെടലുകളെ ഓർമ്മിക്കാൻ ശ്രമിക്കുക. അവയെ ഇപ്പോൾ പ്രായോഗികമാക്കുക.

English summary

Daily Horoscope 12-5-2018

Daily horoscope predictions will help you to plan your day favorable. Read out your prediction according to your zodiac sign