For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (12-8-2018 - ഞായർ)

|

ഓരോ നിമിഷാർദ്ധത്തിലും പ്രപഞ്ചത്തിലെ സർവ്വ പ്രതിഭാസങ്ങളിലും നിരന്തരമായി എത്തിച്ചേരുന്ന മാറ്റങ്ങൾ അനുകൂലമോ പ്രതികൂലമോ എന്നറിയാൻ ജ്യോതിഷപ്രവചനങ്ങൾ നമ്മെ സഹായിക്കുന്നു. 12-8-2018 ലെ ജീവിതത്തെ ഫലം വായിക്കൂ .

പ്രതികൂലമായ സാഹചര്യങ്ങൾ ഉടലെടുക്കുന്നത് മുൻകൂട്ടി കണ്ടെത്തി അവയെ പരിഹരിക്കുവാൻ നമുക്ക് കഴിയുന്നു. അങ്ങനെ എല്ലാ ദിവസങ്ങളേയും മനോഹരമാക്കി മാറ്റുവാനും സന്തോഷവും സംതൃപ്തിയും നേടിയെടുക്കുവാനും നമുക്കാകുന്നു. ഇന്നത്തെ ദിവസം ഓരോ രാശിയിലും വന്നുചേർന്നിരിക്കുന്ന ഫലങ്ങൾ എന്താണെന്ന് നോക്കാം.

 മേടം

മേടം

കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർക്കുവേണ്ടി താങ്കളിന്ന് നിലകൊള്ളാം. കഠിനമായി അദ്ധ്വാനിക്കുന്ന ഒരു ദിവസമാണ് ഇതെന്ന് ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു. വളരെ കാലമായി മാറ്റിവച്ചിരിക്കുകയായിരുന്ന കർത്തവ്യങ്ങളെ ഇന്ന് താങ്കൾ പൂർത്തിയാക്കാം. വൈദ്യശാസ്ത്ര മേഖലയിലും സർക്കാർ വകുപ്പുകളിലും പ്രവർത്തിക്കുന്നവർക്ക് ഈ ദിവസം വളരെ ഉത്തമമാണ്.

ഇടവം

ഇടവം

താങ്കളിന്ന് പരമാവധി സർഗ്ഗാത്മകതയും മാത്സര്യവും പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയാകാം. സ്വന്തം ജോലിയുടെ ശൈലിയും കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന സാമർത്ഥ്യവും സഹപ്രവർത്തകരെയും മേലധികാരികളെയും അത്ഭുതപരതന്ത്രരാക്കാം.

സഹപ്രവർത്തകർ അത്യധികം സ്വാധീനിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യും. അവർ വളരെയധികം ജിജ്ഞാസയുള്ളവരും വിനയമുള്ളവരുമായിരിക്കും. മാത്രമല്ല താങ്കളുടെ ഉദ്യമത്തിൽ വളരെയധികം സഹായിക്കുകയും ചെയ്യും. നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികൾ വളരെ വേഗം പുരോഗമിക്കും. അസാധാരണമാംവിധം ഫലവത്തായ ഒരു ദിവസമാണിതെന്ന്‌ കാണുവാനാകും.

 മിഥുനം

മിഥുനം

സ്വന്തം ഹൃദയത്തിന്റെ വാക്കുകൾ താങ്കളിന്ന് ശ്രദ്ധിക്കും. വികാരങ്ങളുടെ കുത്തൊഴുക്കിൽ താങ്കൾ ഒഴുകിപ്പോകാം. അക്കാരണത്താൽ നന്മതിന്മകളുടെ ഇടയിലുള്ള വ്യത്യാസത്തെ തിരിച്ചറിയാൻ ചിലപ്പോൾ താങ്കൾക്ക് കഴിയാതെപോകാം. എങ്കിലും, സായാഹ്നമാകുമ്പോൾ കാര്യങ്ങളുടെ ഭാവം മെച്ചപ്പെടും. എടുക്കപ്പെട്ട തീരുമാനങ്ങളെക്കുറിച്ച് വലിയ പശ്ചാത്താപമൊന്നും ഉണ്ടാകണമെന്നില്ല.

 കർക്കിടകം

കർക്കിടകം

ശോഭനമായ ഭാവിയ്ക്കുവേണ്ടിയുള്ള നിശ്ചിതമായ ഒരു പദ്ധതിയോടൊപ്പമായിരിക്കും ഇന്നത്തെ താങ്കളുടെ ദിവസം തുടങ്ങുന്നത്. വളരെ ചിന്താപൂർവ്വം ചമച്ചെടുത്ത പദ്ധതികളെ നിശ്ചയദാർഢ്യത്തോടെ താങ്കൾ നടപ്പിലാക്കും. ശാസ്ത്രീയമായ അത്തരം തീരുമാനങ്ങൾ ഭാവിയിൽ ധാരളം സമയം ലാഭിക്കുവാൻ സഹായിക്കും. ഇന്നത്തെ എല്ലാ പ്രയത്‌നങ്ങളിലും താങ്കൾക്ക് വിജയമായിരിക്കും ഉണ്ടാകുന്നത് എന്ന് ഗ്രഹാധിപന്മാർ പറയുന്നു.

 ചിങ്ങം

ചിങ്ങം

താങ്കളുടെ ആത്മവിശ്വാസവും കഴിവുകളും പ്രബലമായ ഒരു സ്ഥാനം കൈവശപ്പെടുത്തുവാൻ ഇന്ന് സഹായിക്കും. അതിന്റെ ഫലമായി, താങ്കളുടെ എല്ലാ കർത്തവ്യങ്ങളും വളരെ എളുപ്പത്തിൽ പൂർത്തിയാക്കപ്പെടും.

മാത്രമല്ല താങ്കൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പാരിതോഷികങ്ങൾ താങ്കൾക്ക് നേടുവാൻ കഴിയുകയും ചെയ്യും. ഗ്രഹാധിപന്മാരുടെ പ്രത്യേകമായ പരിഗണന താങ്കളുടെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടായിരിക്കും.

 കന്നി

കന്നി

സാമ്പത്തികമായ അസമത്വങ്ങൾ ഇന്ന് താങ്കളുടെ മാർഗ്ഗത്തിൽ നിലകൊള്ളുന്നതായി കാണപ്പെടുന്നു. ആഗ്രഹിക്കുന്നതിനെ അന്വേഷിക്കുന്നതിനുവേണ്ടി ഉയർന്ന വില നൽകേണ്ടിവരും എന്ന കാര്യം ഓർമ്മിച്ചാലും. എങ്കിലും ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ സായാഹ്നമാകുന്നതോടെ ലഭ്യമാകും. വളരെ വിപുലവും പ്രധാനപ്പെട്ടതുമായ ബിസ്സിനസ് കാര്യങ്ങൾ സായാഹ്നം കഴിയുന്നതോടെ അവയുടെ ഉച്ചസ്ഥായിയിൽ നിലകൊള്ളുന്നത് കാണുവാനാകും.

 തുലാം

തുലാം

കുടുംബാംഗങ്ങളുമായി ചേർന്ന് നല്ലൊരു ദിവസം ആസ്വദിക്കുമെന്നാണ് ഗ്രഹാധിപന്മാർ പറയുന്നത്. മാത്രമല്ല രസകരമായ പല അനുഭവങ്ങളും അവരോടൊപ്പം ചേർന്ന് ആസ്വദിക്കാം.

കുടുംബത്തിനുവേണ്ടി ഉല്ലാസയാത്രകളോ പ്രത്യേക മൃഷ്ടാന്നഭോജന പരിപാടികളോ സംഘടിപ്പിക്കുവാനുള്ള സാധ്യതയും കാണുന്നു. മതപ്രാധാന്യമുള്ള സ്ഥലങ്ങളിലോ അമ്പലങ്ങളിലോ പോകുവാനുള്ള സാധ്യതയും കാണുന്നു. താങ്കളുടെ മനസ്സിനെയും ആശയങ്ങളെയും അത് പരിപോഷിപ്പിക്കും.

 വൃശ്ചികം

വൃശ്ചികം

ഒളിഞ്ഞിരിക്കുന്ന താങ്കളുടെ ഭോജനതാല്പര്യത്തിന് അനുഗുണമായ ഒരു ദിവസമാണിത്. ഭക്ഷിക്കുന്നതെന്തായാലും അതിനെ ആസ്വദിച്ചാലും. എന്നിട്ട് ദൈവത്തിന് നന്ദി പറഞ്ഞാലും. തൊഴിലിന്റെ കാര്യത്തിൽ, കാര്യങ്ങൾ അത്രത്തോളം തൃപ്തികരമാകണമെന്നില്ല.

എങ്കിലും തിരഞ്ഞെടുക്കുവാനായി ധാരാളം മാർഗ്ഗങ്ങൾ മുന്നിലുണ്ടെന്നത് വളരെ ആശ്വാസപ്രദമാണ്. സ്വന്തം കാര്യങ്ങളെ സന്തുലനപ്പെടുത്താൻ താങ്കൾക്ക് അറിയാവുന്നതിന്റെ അത്രയും മറ്റാർക്കും അറിയില്ല. മദ്ധ്യാഹ്നം കഴിയുമ്പോഴേക്കും സാമ്പത്തികമായ നേട്ടങ്ങൾ എത്തിച്ചേരാം.

 ധനു

ധനു

ഇരു കൈകളും പ്രയോഗിക്കാൻ കഴിയുന്ന ഒരു വ്യക്തിയെപ്പോലെ പെട്ടെന്ന് ആയിത്തീരുകയും വിവിധ കർത്തവ്യങ്ങളെ ഒരേ സമയം ആസൂത്രണം ചെയ്യുകയുമാകാം. താങ്കളുടെ സഹജവാസനകൾ അക്കാര്യത്തിൽ മാർഗ്ഗനിർദ്ദേശം ചെയ്യും.

അവയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് മുന്നോട്ടുനീങ്ങിയാലും. ഏതാനും ചില ചെറിയ വെല്ലുവിളികളെ അഭിമുഖീകരിക്കുവാനുള്ള സാധ്യതയും കാണുന്നു. എങ്കിലും വളരെ എളുപ്പമാർന്ന മാർഗ്ഗത്തിൽക്കൂടി മുന്നോട്ടുള്ള പ്രയാണം സുഗമമായി താങ്കൾ നടത്തും.

 മകരം

മകരം

സംഭ്രമം ബാധിച്ച ഒരു വ്യക്തിയെപ്പോലെ താങ്കളിന്ന് കാണപ്പെടാം. ഇരട്ട മാനസ്സികാവസ്ഥയിൽ നിലകൊള്ളുന്നൊരു പ്രവണത താങ്കൾക്കുണ്ട്. എന്തായാലും ചുറ്റുമുള്ള ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ സവിശേഷമായ ഒരു പദ്ധതി താങ്കളിന്ന് ആവിഷ്‌കരിക്കാം.

ജീവിതത്തിൽ എന്താണ് ചെയ്യുവാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിലും, ജീവിതം എങ്ങനെ ആയിരിക്കണം എന്ന കാര്യത്തിലും വ്യക്തതയുണ്ടാകണം. മാത്രമല്ല അതിനെ നേടിയെടുക്കുവാനുള്ള പ്രയത്‌നം കൈക്കൊള്ളുകയും വേണം. വിജയം താങ്കളോടൊപ്പമാണെന്ന് ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു.

 കുംഭം

കുംഭം

ആത്മീയത താങ്കളുടെ പുതിയ അഭിനിവേശമാണ്. ആദ്ധ്യാത്മദർശനം താങ്കളെ ആകർഷിക്കും. വിശുദ്ധഗ്രന്ഥങ്ങളിലും മതപ്രാധാന്യമുള്ള സ്ഥലങ്ങളിലും ആശ്വാസം കണ്ടെത്തുവാൻ താങ്കളെ അത് നയിക്കും.

ജഡമായ ഈ ലോകത്തിൽ ആത്മീയമായ നേട്ടങ്ങൾ ഉണ്ടാക്കുവാനാകും എന്ന് മനസ്സിലാക്കാൻ വളരെയധികം സമയം താങ്കൾക്ക് വേണ്ടിവരാം.

 മീനം

മീനം

കുറച്ചുകാലമായി ആരോഗ്യപരമായ കാര്യങ്ങളെ താങ്കൾ അവഗണിക്കുകയാണ്. ഭേദപ്പെടുത്തുന്നതിനേക്കൾ നല്ലത് രോഗം വരാതെ നോക്കുകയാണ് എന്ന ആപ്തവാക്യം അവഗണിക്കുന്ന സമയംതന്നെ, ഒരല്പം കരുതൽ ആരോഗ്യ കാര്യങ്ങളിൽ നൽകുകയാണെങ്കിൽ, മഹത്തായ നേട്ടത്തിന് അത് കാരണമാകും.

വ്യായാമം ചെയ്യുവാനുള്ള താല്പര്യം ഉണ്ടാക്കിയെടുക്കുന്നത് നന്നായിരിക്കും. അങ്ങനെ അനാരോഗ്യകരമായ ധാരാളം കലോറി ദഹിപ്പിച്ചുകളയുവാൻ കഴിയും.

English summary

daily-horoscope-12-08-2018

Know your daily fortune according to your zodiac sign , plan your day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more