For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (11-8-2018 - ശനി)

|

മാറ്റങ്ങളിൽനിന്ന് വേറിട്ട് സ്ഥായിയായ ഒരു ഭാവം കൈക്കൊള്ളുവാൻ പ്രപഞ്ചത്തിലെ ഒന്നിനും കഴിയുകയില്ല. അങ്ങനെ തോന്നുന്നതെല്ലാം തികച്ചും ആപേക്ഷികം മാത്രമാണ്. കടന്നുപോകുന്ന മാറ്റങ്ങൾ പുതിയ മാറ്റങ്ങളിലേക്ക് വഴിമാറുന്നു.

11 -8-2018 ലെ ദിവസഫലം വായിക്കൂ

മാറ്റങ്ങൾ തുടർച്ചയാണോ, അതോ പുതുതായി എന്തെങ്കിലും ഉൾക്കൊള്ളുന്നുണ്ടോ എന്ന് അറിയുക സന്തോഷകരമായിരിക്കും. ജ്യോതിഷപ്രവചനങ്ങൾ അതിനുള്ള സാദ്ധ്യതയെ വെളിവാക്കുന്നു. ഓരോ രാശികളിലും സംഭരിക്കപ്പെട്ടിരിക്കുന്ന ഫലങ്ങൾ എന്താണെന്ന് നോക്കാം.

 മേടം

മേടം

ഇന്ന് താങ്കൾ ചുറ്റികയും ഉളിയും കൈയിലെടുക്കാം. ആ പണിയായുധങ്ങൾ ഉപയോഗിച്ച് താങ്കൾ ശില്പം പണിയാൻ പോകുകയല്ല.

വീടിനെ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള ചില തയ്യാറെടുപ്പുകൾ പങ്കാളിയുടെ സമ്മർദ്ദം കാരണം ഏറ്റെടുക്കാമെന്ന് താങ്കൾ ഒടുവിൽ തീരുമാനിച്ചിരിക്കുന്നു. കുടുംബവുമായി നിലകൊള്ളുന്ന താങ്കളുടെ പ്രശ്‌നങ്ങളെല്ലാം ഇന്ന് പരിഹരിക്കപ്പെടുമെന്നാണ് കാണുന്നത്.

 ഇടവം

ഇടവം

താങ്കളുടെ സ്‌നേഹജീവിതത്തിന്റെ മാർഗ്ഗത്തിൽ അംഗീകാരത്തിന്റെയും അവബോധത്തിന്റെയും ശക്തമായ ഒരു സാധ്യത കാണുന്നുണ്ട്.

അതിന്റെ എതിർവശം ചിന്തിക്കുകയാണെങ്കിൽ, താങ്കളിലെ പ്രതികൂലാത്മക ഊർജ്ജം ഇടത്തരം ഫലമുണ്ടാകുവാനായിരിക്കും സഹായിക്കുന്നത്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളുമായി ഇടപെടുമ്പോൾ അിഗ്നശമനസേനയിലെ ഒരു സൈനികനെപ്പോലെയാണ് താങ്കൾ. എന്നാൽ സ്വന്തം ഭവനത്തിനുവേണ്ടി ഒരു കിണർപോലും പണിയുവാൻ താങ്കൾ തയ്യാറാകുകയില്ല.

 മിഥുനം

മിഥുനം

വൈകാരികവും ഭൗതികവുമായ സുരക്ഷിതത്വത്തിന് തുല്യമായ പ്രാധാന്യമായിരിക്കും ഇന്ന് ഉണ്ടാകുക. സ്‌നേഹിക്കുവാൻ താങ്കൾ ഇഷ്ടപ്പെടുന്നു. പക്ഷേ സ്‌നേഹത്തെ വാങ്ങുവാൻ കഴിയുകയില്ല എന്ന് താങ്കൾക്കറിയാം.

കലാശാലാ വിഷയങ്ങളിൽ ഏത് പ്രശ്‌നങ്ങളിലാണോ മനസ്സുവയ്ക്കുന്നത്, അതിനെ പരിഹരിക്കുവാൻ താങ്കൾക്ക് കഴിയും. വീണുകിട്ടുന്ന സമയം അറിവിന്റെ പരമാവധി വിനിയോഗിച്ച് പല മാർഗ്ഗങ്ങളും ആസൂത്രണം ചെയ്യുവാൻ താങ്കൾ ശ്രമിക്കുമായിരിക്കാം. ഉപരിപഠനവുമായി ബന്ധപ്പെട്ട ചില നിർണ്ണായക തീരുമാനങ്ങൾ ഇന്ന് കൈക്കൊള്ളാം.

 കർക്കിടകം

കർക്കിടകം

മുറിച്ചുകടക്കാൻ കഴിയാത്തതുപോലെയാണ് നീരൊഴുക്കെങ്കിൽ, ഒഴുക്കിനൊത്തവണ്ണം നീങ്ങുന്നതായിരിക്കും നല്ലത്. പക്ഷേ വിഷമകരമായ സമയങ്ങളിൽ പ്രക്ഷുബ്ദമായ പ്രഹാവത്തിൽനിന്നും ഒഴിഞ്ഞുമാറുക എന്ന് വിശ്വസിക്കുന്ന ചിന്താധാരയോടാണ് താങ്കൾക്ക് ബന്ധം.

ഇന്നത്തെ ദിവസം താങ്കളെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്തതുകൊണ്ട്, പ്രധാനപ്പെട്ട തീരുമാനങ്ങളും ജോലിയുമൊക്കെ മറ്റൊരുദിവസത്തേക്ക് മാറ്റിവയ്ക്കാം.

 ചിങ്ങം

ചിങ്ങം

ഇന്നത്തെ ദിവസം താങ്കളെ സംബന്ധിച്ച് വളരെ ശുഭകരമാണെന്ന് ഗ്രഹാധിപന്മാർ പറയുന്നു. കാര്യങ്ങളൊക്കെ ശരിയാംവണ്ണം താങ്കളുടെ അടുത്തേക്ക് ഒടുവിൽ എത്തിച്ചേരുന്നു. ഒളിഞ്ഞിരിക്കുന്ന നൈപുണ്യങ്ങളെ ശരിയായി വിനിയോഗിക്കുകയും, ഉപയോഗപ്രദമാക്കുകയും ചെയ്യാം.

ചിന്താഗതിയ്ക്കനുസരിച്ച് ഭാവനയുടെ അഗാധതലങ്ങളിൽ മുങ്ങിത്തപ്പിയാലും. അപരിമിതമായ ആശയങ്ങൾകൊണ്ട് ഉദ്ദിഷ്ട കാര്യങ്ങളെ ഉചിതമായ രീതിയിൽ വിജയകരമാക്കുവാൻ താങ്കൾക്ക് കഴിയും.

 കന്നി

കന്നി

അഭിലാഷം നിറഞ്ഞതും മനസ്സാക്ഷിയുള്ളതുമായ ഒരു മനോഭാവത്തിലായിരിക്കും താങ്കളിന്ന് കാണപ്പെടുക. വാക്കുകളെക്കാൾ ഉച്ചത്തിൽ താങ്കളുടെ പ്രവർത്തികൾക്ക് ശബ്ദിക്കുവാൻ ഇന്ന് കഴിയും.

നിർദ്ദയമായ ആസൂത്രണങ്ങളോടും കരുതലോടെയുള്ള കാര്യനിർവ്വഹണത്തോടും പ്രവർത്തനങ്ങളുടെ വേഗത താങ്കൾ ക്രമീകരിക്കും. മേലധികാരികളിൽനിന്നും സഹപ്രവർത്തകരിൽനിന്നും അംഗീകാരവും പ്രശംസയും താങ്കൾക്ക് ലഭിക്കും.

 തുലാം

തുലാം

താങ്കളുടെ വിജയത്തിന്റെ ആധാരശില കുടുംബംതന്നെയാണ്. ഇന്ന് യാതൊരു വ്യത്യാസവും അതിന് സംഭവിച്ചിട്ടില്ല.

താങ്കളുടെ ശുഭദിനം ഭവനത്തിൽനിന്ന് തുടങ്ങുകയും, അതേ ആവേശത്തോടും അഭിനിവേശത്തോടും പോകുന്നിടത്തെല്ലാം താങ്കൾ ആ ഭാഗ്യത്തെ പരിപാലിക്കുകയും ചെയ്യും. ആളുകൾ താങ്കളുടെ വശത്തേക്ക് ആകർഷിക്കുവാൻ താങ്കളുടെ മൃദുസമീപനം ഇടവരുത്തും.

 വൃശ്ചികം

വൃശ്ചികം

ഇന്നത്തെ ദിവസത്തിന്റെ ഭൂരിഭാഗം സമയവും ആത്മസംശോധനയ്ക്കും സ്വന്തം കഴിവുകളുടെ പരിശോധനയ്ക്കുമായി താങ്കൾ വിനിയോഗിക്കും. താങ്കളുടെ തൊഴിൽവൈദഗ്ദ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ താങ്കൾ കൈക്കൊള്ളും.

മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള താങ്കളുടെ അപൂർവ്വമായ ഉൾക്കാഴ്ചയും, തികഞ്ഞ ജ്ഞാനവും സമീപഭാവിയിൽ നേതൃസ്ഥാനത്തിൽ എത്തിച്ചേരുവാൻ താങ്കളെ സഹായിക്കും.

 ധനു

ധനു

വൈവിധ്യങ്ങൾ ജീവിതത്തെ കൂടുതൽ ആസ്വാദ്യകരമാക്കും. താങ്കളുടെ ദൈനംദിന പട്ടികയിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുക. അങ്ങനെയെങ്കിൽ ഒന്നുംതന്നെ മുഷിപ്പായി തോന്നുകയില്ല.

എഴുതുക, പാചകംചെയ്യുക, പൂന്തോട്ടം വച്ചുപിടിപ്പിക്കുക, വായിക്കുക തുടങ്ങിയ സർഗ്ഗാത്മകമായ പ്രവർത്തികളിൽ മുഴുകുക. സുഹൃത്തുക്കളുമായി ഇടപെടുകയും പഴയകാല ഓർമ്മകളെ അയവിറക്കുകയും ചെയ്യുക. ആസ്വാദ്യകരമായ ഒരു ദിവസമാണിതെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

 മകരം

മകരം

വികാരവിചാരങ്ങൾ തങ്ങളുടെ ജീവിതങ്ങളെ ഭരിക്കുവാൻ വിട്ടുകൊടുക്കുന്ന വിഡ്ഡികളായ ആളുകളെക്കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടായിരിക്കാം. അതിലൊരാളാകാൻ ശ്രമിക്കരുത്. അതിലൊരാളാണെന്ന് ചിന്തിക്കുവാൻപോലും ശ്രമിക്കരുത്. താങ്കളുടെ വികാരവിചാരങ്ങൾ താങ്കളെ മോശപ്പെട്ട അവസ്ഥയിലേക്ക് നയിക്കാം.

മറ്റൊരുതരത്തിൽ പറഞ്ഞാൽ, വിജയത്തിന്റെ മാർഗ്ഗത്തിൽ വികാരങ്ങൾ തടസ്സമാകാം. നിർവ്വികാരമായി നിലകൊള്ളുകയും, പൊട്ടിക്കാനാകാത്ത കടുപ്പമേറിയ ഒരു വിത്തുപോലെയാണ് താങ്കളെന്ന് അവസരവാദികളെക്കൊണ്ട് ചിന്തിപ്പിക്കുകയുമാണ് ഈ പ്രശ്‌നത്തിനുള്ള പോംവഴി.

 കുംഭം

കുംഭം

പ്രതിയോഗികളെക്കാൾ വളരെയേറെ മുന്നിലാണ് താങ്കളെന്ന് ഇന്ന് സ്വയം തെളിയിക്കും. നിരാശകളെയെല്ലാം താങ്കളിന്ന് കീഴടക്കും. അങ്ങനെ വളരെ ആവേശത്തിൽ നിലകൊള്ളും. താങ്കളുടെ ഉല്ലാസകരമായ പെരുമാറ്റം മറ്റുള്ളവരിൽ വാത്സല്യമുണ്ടാക്കും. മാത്രമല്ല എല്ലാ മേഖലകളിൽനിന്നും അംഗീകാരവും പ്രശംസയും താങ്കളിൽ വന്നുചേരും.

English summary

daily-horoscope-11-08-2018

know your fortune of the day according to your zodiac sign
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more