For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (22-5-2018 - ചൊവ്വ)

  |

  നമുക്കുമുന്നിൽ നിമിഷങ്ങളും, വിനാഴികകളും, നാഴികകളും നമ്മോടൊപ്പം വളരെ വേഗം അടുത്ത ദിനത്തിലേക്ക് പ്രയാണം ചെയ്യുകയാണ്. ഈ ഗമനത്തിനിടയിൽ മുന്നിലുള്ള ഓരോ മാറ്റത്തെയും തിരിച്ചറിയുവാൻ കഴിയുക എന്നത് ഒരു അനുഗ്രഹമാണ്.

  ശാസ്ത്രീയമായ ജ്യോതിഷഫലപ്രവചനം പല കാര്യങ്ങളെയും നമുക്ക് വെളിവാക്കിത്തരുകയും, അവയിലെ പോരായ്മകളെ കണ്ടെത്തി പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഓരോ നാളിലെയും ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

   മേടം

  മേടം

  സമ്പത്ത് വർദ്ധിപ്പിക്കുവാനുള്ള വ്യക്തിപരമായ മാർഗ്ഗങ്ങളെ ആരാഞ്ഞുകൊണ്ട് മനസ്സുനിറയെ പണം എന്ന ചിന്തയാണ്. വരുമാനത്തിന്റെ പുതിയ ധാരകൾ വികസിപ്പിച്ചെടുക്കുവാൻ ആഗ്രഹിക്കുകയാണെങ്കിൽ, അതിനുവേണ്ടി പ്രവർത്തിക്കുവാനുള്ള സമയമാണ്. മാത്രമല്ല ചിലവിനെ നിയന്ത്രിച്ചുകൊണ്ട് പണമൊഴുക്കിനെയും മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.

  പണം വരുന്നതിനേക്കാളും കുറച്ചാണ് ചിലവാകുന്നതെങ്കിലും, അവയെ ആവശ്യമുള്ളപ്പോൾ വിഭവങ്ങൾക്കുവേണ്ടി വിനിയോഗിക്കാം എന്നതാണ് ഏറ്റവും പ്രയോജനകരമായ കാര്യം. അത്യധികം ഉന്നതമായ പ്രത്യാശകളിൽ മനസ്സുവയ്ക്കരുത്. കാരണം അത്തരത്തിലുള്ള നേട്ടം കാണുന്നില്ല. മാത്രമല്ല താങ്കളുടെ ബന്ധങ്ങളുടെ ഇടയിലും മെച്ചപ്പെട്ട നിലയാണ് കാണുന്നത്.

  ഇടവം

  ഇടവം

  ആളുകൾക്ക് കേൾക്കേണ്ടതെന്താണോ അത് കേൾക്കുവാൻ കഴിയുന്നു എന്നതുകൊണ്ട് ചിന്തകളെ സൂക്ഷിച്ച് പങ്കിടുന്ന ശീലം ഇന്ന് കാണുന്നില്ല. ആളുകൾ അവരുടെ സ്വന്തം കാഴ്ചപ്പാടിൽത്തന്നെയാണ് കാണുവാൻ ശ്രമിക്കുന്നത്. അതിനാൽ താങ്കൾ വളരെ മെച്ചമായിത്തന്നെ അവരിൽ കാണപ്പെടുന്നു.

  ആരെങ്കിലും താങ്കളെ ഒരു പീഠത്തിൽ പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ താങ്കളുടെ ആത്മസംതൃപ്തി അവരുടെ അംഗീകാരമില്ലാതെതന്നെ മനോഹരമാണ്. ഈ ഉർജ്ജനിലയിലുള്ള അസംതുലനത്തെ പരിഹരിക്കുന്നതിനുവേണ്ടി അല്പം താഴ്ന്ന മനോഭാവത്തിൽ നിലകൊള്ളേണ്ടതുണ്ട്.

   മിഥുനം

  മിഥുനം

  താങ്കൾക്കിന്ന് ധാരാളം കാര്യങ്ങൾ പറയുവാനുണ്ട്. പക്ഷെ വളരെയധികം കാര്യങ്ങൾ മനസ്സിലുള്ളതുകൊണ്ട് എങ്ങനെ തുടങ്ങണമെന്നതിന്റെ ബുദ്ധിമുട്ട് കാണുന്നു. സംഭാഷണചാതുര്യത്തിൽ പ്രാഗത്ഭ്യമുണ്ടെങ്കിലും, സംതൃപ്തിയ്ക്കുള്ള മാർഗ്ഗം കണ്ടെത്താനാകാതെ മാർഗ്ഗമദ്ധ്യേ സ്തംഭനാവസ്ഥയിലാകുവാൻ സാദ്ധ്യതയുണ്ട്.

  ഭാഗ്യവശാൽ, പറയാനുള്ളതിന്റെ കുറച്ചുഭാഗം പ്രകടിപ്പിച്ച് സമ്മർദ്ദത്തെ കുറയ്ക്കുവാനുള്ള സാഹചര്യം ഉണ്ടാകാം. താങ്കളിൽ വിജയം ആഗ്രഹിക്കുന്നതുകൊണ്ട് ആളുകൾ താങ്കളുടെ പക്ഷത്തുതന്നെ ഉണ്ടാകും എന്ന കാര്യം സന്തോഷത്തോടെ തിരിച്ചറിയുവാനാകും. എങ്കിലും, നിശബ്ദമായിരിക്കുകയാണെങ്കിൽ അർഹിക്കുന്ന പിന്തുണ ലഭിക്കുന്നതിൽനിന്നും തടയപ്പെടാൻ സാദ്ധ്യതയുണ്ട്.

  കർക്കിടകം

  കർക്കിടകം

  ഹൃദയത്തെ പ്രകടിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് വളരെ ജാഗ്രതയിലാണ്. പക്ഷേ സംഭാഷണങ്ങൾ നടത്തുന്നതിനെ അത് തടയുകയില്ല. വാസ്തവത്തിൽ, പ്രശ്‌നകരമായിരിക്കും എന്ന് കണക്കാക്കപ്പെടുന്ന വിഷയങ്ങളെ സംബന്ധിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കുന്നിടത്തോളം, ഏതൊരു സംഭാഷണത്തിലും അധീശത്വം നിലനിറുത്തുവാനാകും.

  വ്യക്തിപരമല്ലാത്ത വിഷയങ്ങളിന്‌മേലുള്ള സംഭാഷണങ്ങളെ താത്വികമായ ഒരു കലർപ്പോടുകൂടി താങ്കളുടെ ശരിയായ വികാരങ്ങളെ ആർക്കും മനസ്സിലാകാത്ത തരത്തിൽ നടത്തുവാൻ താങ്കൾക്ക് കഴിയും. വൈകാരികമായി സുരക്ഷിതത്വം തോന്നുന്നതെന്തോ അത് ചെയ്തുകൊള്ളുക. നിരാകരണത്തിന്റെ ആശങ്ക പഴയകാല ഓർമ്മയിൽ ഉള്ളതിനേക്കാളും ഈ അവസരത്തിൽ വളരെ കുറവാണ്.

   ചിങ്ങം

  ചിങ്ങം

  ജോലിയിൽ വിജയം കൈവരിക്കുന്നതിനുനേർക്ക് ചിന്താഗതികൾ ആകർഷിക്കപ്പെടുകയാണെങ്കിലും, വ്യക്തിപരമായ കൂടുതൽ കാര്യങ്ങൾക്കുവേണ്ടി മറ്റുള്ളവരോടൊത്ത് ഒരു ശൃംഘലയിൽ സമയം കണ്ടെത്തുവാനുള്ള താല്പര്യത്തിലാണ്. ആരോഗ്യം, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ കഴിഞ്ഞകാലത്തിലെ മുറിവുകളെ ഭേദമാക്കുന്നതുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു.

  ഇപ്പോഴുള്ള സന്ദർഭത്തെക്കാൾ കൂടുതൽ മെച്ചമായ സമയം ഭാവിയെ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇല്ല. മറുവഴികളെക്കുറിച്ച് ചിന്തിക്കുന്നത് താങ്കളുടെ ശാരീരികവും മാനസ്സികവുമായ ക്ഷേമത്തിന് കൂടുതൽ നിയന്ത്രണം നൽകുമെന്നുള്ള കാര്യത്തിൽ ഓർമ്മയുണ്ടായിരിക്കണം.

  കന്നി

  കന്നി

  ആന്തരിക പ്രവർത്തനങ്ങളെ പങ്കിടുകയൊന്നും ചെയ്യുന്നില്ലെങ്കിലും താങ്കൾക്ക് ഇപ്പോൾ എങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് എല്ലാവരും അറിയുന്നതായി സമ്മതിക്കാൻ നിർബന്ധിക്കപ്പെട്ട് വികാരവിചാരങ്ങൾ ഉപരിതലത്തിലേക്ക് കാണപ്പെടുന്നത് വളരെ വിരൂപമാണ്.

  ഉന്നതമായ വിശകലന സാമർത്ഥ്യവും നിശിതമായ ബൗദ്ധികതയും പ്രദർശിപ്പിച്ചുകൊണ്ട് വളരെ ശാന്തമായ ഒരു മനസ്സോടെ നയിക്കുവാനാണ് താങ്കൾ ഇഷ്ടപ്പെടുന്നത്. എന്തായാലും താങ്കളുടെ രാശിയിലേക്കുള്ള ചന്ദ്രന്റെ ആഗമനം ക്ലേശകരമായ താങ്കളുടെ അവസ്ഥകളെ മൃദുലമാക്കുന്നു. മാത്രമല്ല മനസ്സിനെ അപേക്ഷിച്ച് താങ്കളുടെ ഹൃദയം മറ്റുള്ളവർ കാണുവാൻ ഇത് കാരണമാകുകയും ചെയ്യുന്നു.

   തുലാം

  തുലാം

  താങ്കൾ തിരിച്ചറിയുന്നതിനേക്കാളും കൂടുതലായി താങ്കളുടെ പ്രതിജ്ഞകൾ ഇന്ന് സ്വാധീനിക്കുകയാണ്. പക്ഷേ താങ്കളുടെ സമ്മർദ്ദം ഈ നിമിഷത്തിനും അപ്പുറത്തേക്ക് പോകുന്നു. താങ്കളുടെ ഉദ്ദേശ്യം സൃഷ്ടിക്കുന്ന നേരായ മാർഗ്ഗം സന്ദേശത്തെ ലക്ഷ്യസ്ഥാനത്ത് കൊള്ളുവാൻ ഇടയാക്കുന്നു.

  പക്ഷേ അത് മറ്റാരുടെയോ പ്രതിരോധത്തിന് കാരണമാകുന്നു. എന്തായാലും വാക്കുകളെ സൂക്ഷിച്ച് തിരഞ്ഞെടുക്കുക. കാരണം ഭേദമാക്കുവാനോ മുറിപ്പെടുത്തുവാനോ ഉള്ള കഴിവ് ഇന്ന് അവയ്ക്കുണ്ട്.

   വൃശ്ചികം

  വൃശ്ചികം

  ഒരു ആശയത്തിന് പകരമായി മറ്റൊരാശയത്തെ കൊണ്ടുവരുകയും, എന്നാൽ അവയിലൊന്നിനെപ്പോലും പിൻതുടരുകയും ചെയ്യാത്ത ആരോ ശല്യമാകുന്നതായി കാണുന്നു. കുറച്ച് ചിന്തിച്ച് കൂടുതൽ ചെയ്യണമെന്ന് താങ്കൾ ആഗ്രഹിക്കുന്നു. എന്നാൽ മുന്നിലുള്ള അകർഷകമായ സാദ്ധ്യതകളെക്കുറിച്ച് സംഭാഷണങ്ങളിലേർപ്പെട്ട് എല്ലാവരെയും കാണുന്നു.

  അവസാനമില്ലാത്ത ഈ വൃഥാഭാഷണത്തിനെ അവസാനിപ്പിക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നു. എന്നൽ പ്രതികൂലമായി വിധിനിർണ്ണയിക്കപ്പെടും എന്ന ആശങ്കയാൽ എന്തെങ്കിലും പറയുവാൻ മടിക്കുന്നു. ഭാഗ്യവശാൽ, ചർച്ചയിൽനിന്ന് സ്വയം വഴുതിമാറുവാനും സ്വന്തം ജോലിയിൽ വ്യാപൃതനാകുവാനുമുള്ള സാഹചര്യം കാണുന്നു.

   ധനു

  ധനു

  എന്തോ ഒരു ദൗത്യമുള്ളതായി കാണുന്നു. സന്ദേശം കൈമാറുന്നതുവരെ താങ്കൾ നിൽക്കുകയില്ല. ജോലിയിലെ ക്ലേശംപിടിച്ച ഒരു സാഹചര്യത്തെ പരിഹരിക്കുവാനായി ധാരാളം സമീപനങ്ങളുണ്ടെങ്കിലും, താങ്കളുടെ വിശകലനം വ്യക്തമാണ്, മാത്രമല്ല താങ്കൾ കാണുന്നതുപോലെ വസ്തുതകളെ പങ്കിടുന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുമെന്നാണ്. ഇപ്പോഴത്തെ ഏകമാനസ്സികാവസ്ഥയിൽ നിലകൊള്ളുന്ന അപകടം എന്നുപറയുന്നത്, ശരിയാണെങ്കിലും ആളുകൾ പ്രതികൂലമായി പ്രതികരിക്കും എന്നുള്ളതാണ്.

  താങ്കളുടെ പ്രതിവിധിയാണ് ഒരേയൊരു മാർഗ്ഗം എന്ന് അവതരിപ്പിക്കുന്നതിനുപകരം, ഇങ്ങനെയും ഒരു സാദ്ധ്യതയുണ്ട് എന്ന രീതിയിൽ അവതരിപ്പിക്കുകയും, അനുകൂലമായ അഭിപ്രായം നേടുകയും ചെയ്യുക.

  മകരം

  മകരം

  വ്യക്തിപരമായ ആഗ്രഹങ്ങളെ അപേക്ഷിച്ച് ധാരാളം ആളുകളുടെ ആവശ്യമാണ് താങ്കളുടെ ഇപ്പോഴുള്ള ലക്ഷ്യങ്ങളെന്ന് വ്യക്തമാണ്. ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെങ്കിലും, പദ്ധതികളെ എങ്ങനെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരണമെന്ന് വിവേചിക്കുവാൻ ശ്രമിച്ച് പരാജയപ്പെടുകയാണ്.

  ഒരു വ്യക്തിയുടെ പ്രയത്‌നം എന്നതിനെക്കാൾ വലുതാണ് താങ്കളുടെ ദർശനമെന്നതുകൊണ്ട് മറ്റുള്ളവർകൂടി ഉൾപ്പെടേണ്ടതിന്റെ ആവശ്യകതയെ താങ്കൾ മനസ്സിലാക്കുന്നു. വളരെ വേഗത്തിൽ അത്യധികമൊന്നും പ്രതീക്ഷിക്കാത്തിടത്തോളം മറ്റുള്ളവരുമായി ഒരു സംഭാഷണത്തിലേർപ്പെടുന്നത് കാര്യങ്ങളെ മനോഹരമായി മുന്നോട്ടുനയിക്കും.

   കുംഭം

  കുംഭം

  അപ്രതീക്ഷിതമായതിനെ താങ്കൾ പ്രതീക്ഷിക്കുന്നു എന്ന് അറിയുന്ന ആളുകൾക്ക് താങ്കളുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ അത്ഭുതമായിരിക്കാം. താങ്കളുടെ ഉദ്ദേശ്യങ്ങളോടൊപ്പംതന്നെ പെരുമാറ്റവും സ്ഥിരമാണെന്ന് സ്വയം വിശ്വസിക്കുന്നതുകൊണ്ട് അവർ എന്തുകൊണ്ട് ഞെട്ടിപ്പോകുന്നു എന്ന് താങ്കൾക്ക് മനസ്സിലാകുകയില്ല.

  പദ്ധതികളുമായി മുന്നോട്ടുപോകുമ്പോൾ മറ്റുള്ളവരെ അവഗണിക്കുന്നതിനുപകരം, താങ്കളുടെ കൗശലത്തെ പങ്കിടുവാനുള്ള ആവശ്യമായ സമയമേതാണെന്ന് ചിന്തിക്കുക. സുഹൃത്തുക്കളെ അന്യരാക്കുന്നതിനേക്കാൾ, ഈ നിമിഷത്തെ അറിവിന്റേതായ ഒരു നിമിഷമാക്കിമാറ്റുക.

   മീനം

  മീനം

  ഇന്നത്തെ ത്വരിതഗതിയിലുള്ള സംഭാഷണങ്ങൾക്കൊത്തവണ്ണം എത്തിച്ചേരുവാനായി താങ്കളുടെ ചിന്തകൾ പൂർണ്ണമായ വേഗതയിൽ മുന്നിലേക്ക് ഓടുകയാണ്. എല്ലാവരും കഫീൻ അധികമായി കഴിച്ചിരിക്കുന്നതുപോലെയാണ് കാണപ്പെടുന്നത്. കാരണം തരംതിരിച്ചെടുക്കുവാൻ കഴിയുന്നതിനേക്കാളും വേഗത്തിലാണ് വാക്കുകൾ എത്തുന്നത്.

  എന്തായാലും, എല്ലാവരുടെയും വാചികമായ ഉപജാപങ്ങളുടെ നിശിതമായ വൈവിധ്യങ്ങളെ തിരിച്ചറിയുവാൻവേണ്ടും സാമർത്ഥ്യം താങ്കൾക്കുണ്ട്. സന്ദർഭത്തിനൊത്തവണ്ണം ഉയരുവാനും താങ്കളുടെ കഴിവുകൾകൊണ്ട് എല്ലാവരെയും കണ്ണഞ്ചിപ്പിക്കുവാനും കഴിയും.

  English summary

  Daily Horisocope 22-5-2018

  Know your daily horoscope. This prediction will help you to plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more