രാശിപ്രകാരം ദോഷസമയവും മോശം സ്വഭാവവും

Posted By:
Subscribe to Boldsky

ഓരോരുത്തര്‍ക്കും നല്ല സ്വഭാവവും ചീത്ത സ്വഭാവവും ഉണ്ടാവും. നമ്മുടെ സ്വഭാവത്തില്‍ നെഗറ്റീവ് പോസിറ്റീവ് സ്വഭാവങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഓരേരുത്തരുടേയും ജന്മസമയവും മറ്റും വച്ച് ഇതിന് മാറ്റം ഉണ്ടാവുന്നു. ഓരോരുത്തരുടേയും സ്വഭാവം ഓരോ തരത്തിലാണ് എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പല വിധത്തില്‍ മാറ്റം വരാവുന്നതാണ്.

പേരില്‍ ഈ അക്ഷരമുണ്ടോ, സാമ്പത്തിക നേട്ടം

നിങ്ങളുടെ രാശിപ്രകാരം ഏതൊക്കെ സ്വഭാവങ്ങളാണ് നിങ്ങളില്‍ മോശമായിട്ടുള്ളത് എന്ന് നോക്കാം. ഓരോരുത്തരിലും ഓരോ തരത്തിലാണ് ഇത്തരം സ്വഭാവങ്ങള്‍ ഉള്ളത്. ആരിലും ഒരിക്കലും നല്ല സ്വഭാവങ്ങള്‍ മാത്രം ഉണ്ടാവില്ല. ചീത്ത സ്വഭാവങ്ങള്‍ മാത്രമായും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഇത്തരം സ്വഭാവങ്ങള്‍ക്ക് പലപ്പോഴും മാറ്റം സംഭവിക്കാവുന്നതാണ്. രാശിപ്രകാരം നിങ്ങള്‍ക്ക് ദോഷമുള്ള അല്ലെങ്കില്‍ മോശമായ സ്വഭാവങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഏരീസ്- ക്രമരഹിതമായ ജീവിതം

ഏരീസ്- ക്രമരഹിതമായ ജീവിതം

നിങ്ങളൊരിക്കലും ഒരു ഉത്തരവാദിത്വമുള്ള വ്യക്തിയായിരിക്കില്ല. നിങ്ങളുടെ വ്യക്തിത്വം പറയുന്നത് നിങ്ങള്‍ ക്രമരഹിതമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയായിരിക്കും എന്നതാണ്. ഈ സ്വഭാവം നിങ്ങളുടെ ജീവിതം വളരെയധികം ബുദ്ധിമുട്ടേറിയതാക്കി മാറ്റുന്നു.

ടോറസ് - മര്‍ക്കട മുഷ്ടി

ടോറസ് - മര്‍ക്കട മുഷ്ടി

നിങ്ങളുടെ മര്‍ക്കട മുഷ്ടിയായ സ്വഭാവം അല്ലെങ്കില്‍ ആര്‍ക്കും വഴങ്ങിക്കൊടുക്കാത്ത സ്വഭാവം ആണെങ്കില്‍ അത് നിങ്ങളോട് സംസാരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാക്കുന്നില്ല. തെറ്റാണ് ചെയ്തതെങ്കിലും അത് സമ്മതിച്ച് തരാന്‍ പലപ്പോഴും ഇവര്‍ തയ്യാറാകുകയില്ല.

 ജെമിനി - ആശങ്ക നിറഞ്ഞവര്‍

ജെമിനി - ആശങ്ക നിറഞ്ഞവര്‍

ജീവിതത്തില്‍ ഏത് കാര്യം ചെയ്താലും അത് ആശങ്ക നിറഞ്ഞതായി ചെയ്യാന്‍ ആയിരിക്കും ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്. ഏത് കാര്യത്തിനും ആശങ്കയായിരിക്കും ഇവര്‍ക്കുണ്ടാവുക. മറ്റുള്ളവരെ പോലും പലപ്പോഴും ഇവര്‍ കണ്‍ഫ്യൂഷനാക്കി മാറ്റും.

ക്യാന്‍സര്‍ - പരാതിപ്പെടുന്നവന്‍

ക്യാന്‍സര്‍ - പരാതിപ്പെടുന്നവന്‍

ഈ മുഴുവന്‍ ലോകവും നിങ്ങള്‍ക്കെതിരാണെന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നും. നിങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ അതിന് പരാതി മാത്രമേ ഉണ്ടാവൂ. നിങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ പോലും ആത്മവിശ്വാസം വളരെ കുറവായിരിക്കും.

ലിയോ - അഹങ്കാരി

ലിയോ - അഹങ്കാരി

നിങ്ങളുടെ രാശിപ്രകാരമുള്ള സ്വഭാവങ്ങളില്‍ പലപ്പോഴും പല വിധത്തിലുള്ള സ്വഭാവങ്ങള്‍ ഉണ്ടാവും. അഹങ്കാരികളായിരിക്കും ഇത്തരക്കാര്‍. ഏത് കാര്യം ചെയ്യുമ്പോഴും ഇത് സ്വഭാവത്തില്‍ കാണിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം അഹങ്കാരം കുറക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വിര്‍ഗോ - വിശദാംശങ്ങള്‍ പറയുന്നവന്‍

വിര്‍ഗോ - വിശദാംശങ്ങള്‍ പറയുന്നവന്‍

ഏത് കാര്യം ചോദിച്ചാലും വിശദാംശങ്ങള്‍ പറയുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരോട് കാര്യം പറഞ്ഞാല്‍ അത് വിശദമായി പെര്‍ഫക്ഷനോട് കൂടി വിശദീകരിച്ച് പറയുന്നവരാണ് ഇവര്‍. ഇത് ചിലപ്പോള്‍ കേള്‍ക്കുന്നവരില്‍ അലോസരം ഉണ്ടാക്കും.

ലിബ്ര- വികാരഭരിതര്‍

ലിബ്ര- വികാരഭരിതര്‍

പല കാര്യങ്ങളിലും അനാവശ്യമായി വികാരഭരിതരാവുന്നവരാണ് ഇത്തരക്കാര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ വരെ പലപ്പോഴും വികാരഭരിതരാവുന്നവരാണ് ഇവര്‍.

സ്‌കോര്‍പിയോ - ഈഗോ

സ്‌കോര്‍പിയോ - ഈഗോ

ഈഗോ കൊണ്ട് നിറഞ്ഞവരായിരിക്കും ഇവരെല്ലാം. ഈ രാശിക്കാര്‍ക്ക് ഇവരില്‍ പലപ്പോഴും ഇവരറിയാതെ തന്നെ ഈഗോയും അഹങ്കാരവും വരുന്നു. ഈഗോ ആയിരിക്കും ഇവരില്‍ പലപ്പോഴും പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത്.

 സാഗിറ്റേറിയസ് - കൂടുതല്‍ വിനയം

സാഗിറ്റേറിയസ് - കൂടുതല്‍ വിനയം

കൂടുതല്‍ വിനയവും മനുഷ്യന് ആപത്താണ്. നിങ്ങളുടെ ചുറ്റുമുള്ള നല്ല കാര്യങ്ങള്‍ മാത്രമേ നിങ്ങള്‍ കാണുകയുള്ളൂ. എന്നാല്‍ ഇതും പലപ്പോഴും നിങ്ങള്‍ക്ക് ആപത്താണ്.

കാപ്രിക്കോണ്‍ - വിഷമം പിടിക്കുന്നവന്‍

കാപ്രിക്കോണ്‍ - വിഷമം പിടിക്കുന്നവന്‍

മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി കരഞ്ഞ് പോലും കാണിക്കുന്നവരാണ് ഇത്തരക്കാര്‍. എപ്പോഴും എപ്പോഴും മൂഡ് മാറിക്കൊണ്ടിരിക്കുന്നവരാണ് ഇത്തരക്കാര്‍.

 അക്വാറിസ് - സ്വപ്‌നജീവി

അക്വാറിസ് - സ്വപ്‌നജീവി

സ്വപ്‌ന ജീവിയായിരിക്കും ഈ രാശിക്കാര്‍. ഒരു തീരുമാനമെടുക്കുന്നതിന് മുന്‍പ് ആലോചിച്ച് സമയം കളയുന്നവരായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും പ്രാക്ടിക്കല്‍ ആയി കാര്യങ്ങള്‍ തീരുമാനിക്കുകയില്ല ഇവര്‍.

പിസസ് - വഴിതെറ്റാന്‍ സാധ്യതയുള്ളവര്‍

പിസസ് - വഴിതെറ്റാന്‍ സാധ്യതയുള്ളവര്‍

ജീവിതത്തില്‍ ബുദ്ധിമുട്ടേറിയ പാതയിലൂടെ സഞ്ചരിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ എടുത്ത് തലയില്‍ വെക്കുന്നവരായിരിക്കും ഇത്തരക്കാര്‍.

English summary

zodiac sign definition

Each zodiac sign has its own negative side which can be defined in a single word. Here is a description of each zodiac sign in a single word and check on to find out about the bad side of your zodiac
Story first published: Tuesday, January 9, 2018, 15:10 [IST]