ഓരോ രാജ്യത്തിലെയും മാതൃദിനാഘോഷം

Posted By: Lekhaka
Subscribe to Boldsky

ഓരോ രാജ്യത്തും മാതൃദിനം ഓരോ ദിവസങ്ങളിൽ ഓരോ രീതിയിലാണ് ആഘോഷിക്കുന്നത്. മാതൃദിനത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും വ്യത്യസ്തമാണെങ്കിലും.

അമ്മയെ ആദരിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് ഓരോരുത്തർക്കും അറിയാം .മറ്റു രാജ്യങ്ങളിലെ മാതൃദിനാഘോഷത്തെപ്പറ്റി കൂടുതൽ അറിയാം ....

യുകെ യിൽ മാതൃദിനം

യുകെ യിൽ മാതൃദിനം

യുകെ യിൽ മാതൃദിനം നാലാമത്തെ ഞാറാഴ്ചയാണ് ആഘോഷിക്കുന്നത് .ഇതിനെ അമ്മമാരുടെ ഞാറാഴ്ചയായി കരുതുന്നു .മദ്ധ്യകാലഘട്ടത്തിൽ പാവപ്പെട്ട കുടുംബത്തിൽ നിന്നും കുട്ടികളെ ധനികരുടെ വീട്ടിൽ ജോലി ചെയ്യാൻ വിട്ടിരുന്നു .അവരുടെ നോമ്പുകാലത്തെ ആഘോഷവേളയിൽ കന്യാമറിയത്തെ ആരാധിക്കാനായി അവർ കുടുംബസമേതം ദേവാലയത്തിൽ പോകും .കുട്ടികൾ അമ്മമാർക്കായി പൂക്കളും കേക്കും ഉണ്ടാക്കി കൊടുക്കും .ഇന്നും അമേരിക്കയിൽ അതേ രീതിയിൽ തന്നെയാണ് മാതൃദിനം ആഘോഷിക്കുന്നത് .പൂക്കൾ ,കേക്ക് ,സമ്മാനം ,കുടുംബത്തോടൊപ്പം ഭക്ഷണം എന്നിങ്ങനെ .

 ബ്രസീൽ

ബ്രസീൽ

ബ്രസീലിൽ മാതൃദിനം ഏറ്റവും പ്രധാന അവധിദിനമാണ് .ക്രിസ്തുമസിനു രണ്ടാം സ്ഥാനമാണ് .മെയ് രണ്ടാം ഞാറാഴ്ചയാണ് ബ്രസീലിലും മാതൃദിനം .പള്ളികളിൽ കുട്ടികളുടെ പ്രത്യേക പരിപാടികളും സമ്മേളനങ്ങളുമെല്ലാമായി അവർ ആഘോഷിക്കുന്നു .

 ജർമനി

ജർമനി

മേയ് രണ്ടാമത്തെ ഞാറാഴ്ച ജർമ്മനിയിൽ മാതൃദിനം ആഘോഷിക്കുന്നു .മാതൃദിനാശംസാകാർഡുകൾ നൽകുന്നത് അവിടെ വളരെ പ്രസിദ്ധമാണ് .രണ്ടാം ലോക മഹായുദ്ധകാലത്തു മാതൃദിന പാരമ്പര്യത്തിന് വളരെയധികം രാഷ്ട്രീയ പ്രാധാന്യം ലഭിച്ചു .കൂടുതൽ കുട്ടികളുള്ള വീട്ടിൽ പിതാവിന് സ്വർണം ,വെള്ളി ,വെങ്കലം മെഡലുകൾ നൽകി കുട്ടികൾ കൂടുതൽ ഉണ്ടാകുവാൻ അവർ പ്രോത്സാഹനം നൽകി .യുദ്ധത്തിന് ശേഷവും സമ്മാനം നൽകുക ,പൂക്കൾ ,കാർഡുകൾ ,ഉത്സവകാല ഭക്ഷണം എന്നിങ്ങനെ അവർ ആഘോഷിക്കുന്നു .

 ജപ്പാൻ

ജപ്പാൻ

അമേരിക്കയിൽ ജനിച്ച ഗ്രോസ് ലോക് ജപ്പാനിൽ തന്റെ കുഞ്ഞുങ്ങളെ വളർത്തി അഞ്ചു വർഷം ചെലവഴിച്ചു .മെയ് രണ്ടാം ഞാറാഴ്ച വളരെ മനോഹരമായി ജപ്പാനിൽ മാതൃദിനം ആഘോഷിക്കുന്നു .അമ്മമാരുടെ മൃദുല ശക്തിയെ ആദരിച്ചു കൊണ്ട് ജാപ്പനീസ് രീതിയിൽ അവർ മാതൃദിനം കൊണ്ടാടുന്നു .

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

പൂക്കളും അലങ്കാരങ്ങളുമായി മെയ് രണ്ടാം ഞാറാഴ്ച മാതൃദിനം ആഘോഷിക്കുന്ന മറ്റൊരു രാജ്യമാണ് ഓസ്‌ട്രേലിയ .അമ്മമാരെ മാം എന്നാണവർ വിളിക്കുന്നത് .ആന്റിമാർക്കും മുത്തശ്ശികൾക്കും അവർ സമ്മാനം കൊടുക്കുന്നു .ഈ അവധി ദിനത്തോടനുബന്ധിച്ചു ഓസ്‌ട്രേലിയയിൽ ധാരാളം സേവന പരിപാടികൾ നടത്തുന്നു .സ്ത്രീകളുടെ ഉന്നമനത്തിനായി പണം സ്വരൂപിക്കാനായി പല സ്ഥാപനങ്ങളും ധാരാളം പരിപാടികൾ സംഘടിപ്പിക്കുന്നു .

English summary

Mother's Day customs from around the world

Here are fun Mother's Day traditions from other countries
Subscribe Newsletter