For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മീനം മാസഫലം (ജൂൺ, 2018)

  |

  കണ്ടുമുട്ടുന്നതിൽവച്ച് ഏറ്റവും സഹൃദയരും ശാന്തതയുള്ളവരുമായ ആളുകളാണ് മീനം രാശിക്കാർ. ദയാവായ്പുള്ളതും സാഹോദര്യമുള്ളതുമായ ഒരു പ്രകൃതമാണ് ഈ രാശിക്കാരുടേത്. ചുറ്റുമുള്ള ആളുകളെ അവരുടെമുന്നിൽ മനസ്സുതുറക്കുവാനും അവരുടെ ഉപദേശം ആരായുവാനും അത് പ്രോത്സാഹിപ്പിക്കുന്നു. അവരുടെ മാർഗ്ഗത്തിൽ വീഴുന്ന പരുക്കമായ പാടുകളെ ലാഘവത്തോടെ അവർ കൈകാര്യം ചെയ്യുന്നു. വളരെ മൃദുലഭാവം ഉള്ളതുകൊണ്ട് ക്ഷമിക്കുന്നതിന്റെ അങ്ങേയറ്റവുമാണ് ഇവർ. ഈ രാശിയിൽ നിലകൊള്ളുന്നവർ ഒരിക്കൽപ്പോലും അവരുടെ സ്‌നേഹത്തെയോ വികാരവിചാരങ്ങളെയോ പ്രകടിപ്പിക്കാതിരിക്കില്ല. ഈ സവിശേഷതകൾ അവരെ വളരെ സുതാര്യതയുള്ള വ്യക്തികളാക്കുന്നു.

  d

  മീനം രാശിക്കാർക്ക് ജൂൺമാസംനിറയെ പരീക്ഷണങ്ങളും വൈരുദ്ധ്യങ്ങളുമായിരിക്കും. പ്രക്ഷുബ്ധതയെ അഭിമുഖീകരിക്കുവാനായി തങ്ങളുടെ കാല്പനികശക്തിയേയും ഉൾക്കാഴ്ചയേയും ഉപയോഗിച്ച് അനുയോജ്യമായ ഉത്തരങ്ങളോടൊപ്പം ഇവർ നിലകൊള്ളേണ്ടതുണ്ട്. ഏറെക്കുറെ 60 ശതമാനം നക്ഷത്രങ്ങളും അനുകൂലമായ സ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്. മീനംരാശി നക്ഷത്രം ഏതാനും നിരാശകളെ അഭിമുഖീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. തൊഴിൽ, കുടുംബക്ഷേമം, വൈകാരികസുരക്ഷ, സ്‌നേഹജീവിതം, സാമൂഹികജീവിതം എന്നിങ്ങനെ വിവിധ തലങ്ങളിൽ വൈരുദ്ധ്യങ്ങൾ കാണുന്നു. ഈ തലങ്ങളെല്ലാം ഒന്ന് മറ്റൊന്നിനോട് എന്ന രീതിയിൽ വൈരുദ്ധ്യത്തിലായിരിക്കുന്നതുകൊണ്ട് ഈ രാശിക്കാരുടെ എല്ലാ ബൗദ്ധിക കഴിവുകളും അവയെ കൈകാര്യം ചെയ്യുവാൻ ആവശ്യമാണ്.

  ആരോഗ്യസൗഭാഗ്യം, തൊഴിൽ, സാമ്പത്തികത, സ്‌നേഹജീവിതം എന്നിങ്ങനെയുള്ള കാര്യത്തിൽ നക്ഷത്രങ്ങൾ എന്താണ് ഈ മാസം താങ്കൾക്കുവേണ്ടി സംഭരിച്ചിരിക്കുന്നതെന്ന് നോക്കാം.

  v

  ആരോഗ്യസുഖം

  ജ്യോതിശാസ്ത്ര പ്രവചനങ്ങളനുസരിച്ച് ഈ മാസം മീനം രാശിക്കാരുടെ ആരോഗ്യനില മേയ്മാസത്തിൽ ആയിരുന്നതിനേക്കാൾ വളരെ മോശമായിരിക്കും. ആരോഗ്യസൗഭാഗ്യം ഉപകാരപ്രദമല്ല എന്നതുകൊണ്ട്, ഈ മാസം 21-ാം തീയതിവരെ കാര്യങ്ങളെ വളരെ ലാഘവത്തോടെ കാണുകയും വിശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നല്ല ആരോഗ്യദായകമായ ഭക്ഷണചര്യയെ മുറുകെപ്പിടിക്കേണ്ടതും ആവശ്യമാണ്. നല്ല ആരോഗ്യം ആസ്വദിക്കുന്നതിനുവേണ്ടി നിങ്ങളുടെ ശാരീരികക്ഷമതയെ പരിപാലിക്കാൻ ഒരു മുഖ്യ പങ്ക് അത് വഹിച്ചുകൊള്ളും.

  പറയപ്പെടുന്നതുപോലെ ആരോഗ്യം ആസ്വദിക്കുകയില്ല എന്ന് അർത്ഥമില്ല. താങ്കൾക്ക് ധാരാളം ആന്തരികബലവും ഓജസ്സും ഉണ്ടായിരിക്കുന്നതായി കാണാൻ കഴിയും. കൂടുതൽ പക്വമായി അജ്ഞാതമായ പരിതഃസ്ഥിതികളെ കൈകാര്യം ചെയ്യുവാൻ അത് സഹായിക്കും. എങ്കിലും, കുറെ മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു എന്നതും, ആരോഗ്യത്തെ ചീത്തയാക്കുന്ന അമിതമായ മാനസ്സിക പിരിമുറുക്കത്തിന് വഴങ്ങാൻ പാടില്ലെന്നതും മനസ്സിൽ ഉണ്ടായിരിക്കണം. ഭക്ഷ്യശീലങ്ങളിൽ വളരെ കരുതലുണ്ടായിരിക്കണം, മാത്രമല്ല കടകളിൽനിന്ന് പെട്ടെന്ന് നിർമ്മിച്ച് നൽകുന്ന ഭക്ഷണങ്ങൾ (ഫാസ്റ്റ് ഫുഡ്ഡ്) ഒഴിവാക്കുകയും വേണം. മൊത്തത്തിൽ നോക്കിയാൽ, താങ്കളുടെ ആരോഗ്യം നല്ലൊരു ആകൃതി കൈക്കൊള്ളുവാൻ പോകുകയാണ്.

  v

  തൊഴിൽസൗഭാഗ്യം

  മാസാരംഭംമുതൽ താങ്കൾ അനുവർത്തിച്ചുപോരുന്ന കഠിനാദ്ധ്വാനം ഒടുവിൽ ഫലംനൽകാൻ പോകുകയാണ്. അദ്ധ്വാനത്തിന്റെ നേട്ടങ്ങളും ഫലവും ഇപ്പോൾ കൊയ്യുവാൻ സമയമായി. താങ്കളുടെ എല്ലാ സംഭാവനകളെയും ആളുകൾ ശ്രദ്ധിക്കുകയും, ജോലിയിലെ ഉന്നത കാര്യക്കാരിൽനിന്നും അത്യധികമായ പ്രശംസ ലഭിക്കുകയും ചെയ്യും. അത് മാത്രവുമല്ല, കാര്യാലയത്തിലുള്ള ആളുകൾ കൂടുതലായി ബഹുമാനിക്കുന്നതും, അങ്ങനെ താങ്കളുടെ അന്തസ്സ് വർദ്ധിക്കുന്നതും കാണുവാനാകും.

  സ്ഥാനക്കയറ്റത്തിന്റെ മാർഗ്ഗത്തിലാണെങ്കിൽ, കാര്യങ്ങൾ അനുകൂലമായാണ് കാണുന്നത്. ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്ഥാനക്കയറ്റംതന്നെ അനുഭവിക്കുവാനാകും. എല്ലാം അഭിലഷണീയമായി തോന്നുന്നതുകൊണ്ട്, അമിതമായി ജോലിചെയ്യുവാനോ അമിതമായി പിരിമുറുക്കത്തിന് വഴങ്ങുവാനോ പാടില്ല, കാരണം അത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.

  vg

  സാമ്പത്തിക സൗഭാഗ്യം

  വളരെ വലിയ ഒരു നിക്ഷേപം നടത്തുവാനോ അതുമല്ലെങ്കിൽ പുതിയൊരു സംരംഭം തുടങ്ങുവാനോ വേണ്ടിയുള്ള സമ്പൂർണ്ണമായ സന്ദർഭത്തെ കാത്തിരിക്കുകയാണെങ്കിൽ, ഈ മാസം തികച്ചും അനുയോജ്യമാണ്. സാമ്പത്തിക കാര്യങ്ങളിൽ ഈ മാസം വളരെ അനുകൂലമായിട്ടാണ് കാണുന്നത്. പ്രത്യേകിച്ചും താങ്കൾക്ക് എന്തെങ്കിലും ഇടപാടുകൾ സർക്കാർ മേഖലയുമായോ, അതുമല്ലെങ്കിൽ അവരുമായിച്ചേർന്ന് ഒരു പുതിയ സംഭരം ആരംഭിക്കുവാനോ പോകുകയാണെങ്കിൽ, വളരെ വലിയ ലാഭം ഈ മാസം പ്രതീക്ഷിക്കാം.

  ഭാഗ്യപ്രവചനങ്ങൾ ഇങ്ങനെയാണ് പറയുന്നതെങ്കിലും, വ്യക്തിപരമായ സാമ്പത്തികനയങ്ങൾക്കും സൗഹൃദങ്ങൾക്കും ഇടയിൽ താല്പര്യവൈരുദ്ധ്യങ്ങൾ നിലകൊള്ളുന്നതുകൊണ്ട് ബുദ്ധിപൂർവ്വം നിക്ഷേപങ്ങൾ നടത്തുന്നത് യോഗ്യമായിരിക്കും.

  {image-30-mother-law-1527669333.jpg malayalam.boldsky.com

  പ്രണയസൗഭാഗ്യങ്ങൾ

  തൊഴിൽസൗഭാഗ്യത്തോളം അഭിലഷണീയമായിട്ടല്ല ഈ മാസം സ്‌നേഹജീവിതം കാണപ്പെടുന്നത്. ജീവിതത്തിലെ വളരെ വിശേഷപ്പെട്ട എന്തിനോടെങ്കിലും വൈകാരികതകൾ നഷ്ടമായതുപോലെ കാണുവാനാകും. ഈ മാസം മുഴുവനും പ്രണയവികാരങ്ങളുടെ ഒരു തരംഗംതന്നെ ഉണ്ടായിരിക്കും. എങ്കിലും, താങ്കളുടെ പങ്കാളിയോ, അതുമല്ലെങ്കിൽ പ്രിയഭാജനം അതേ പ്രണയവികാരങ്ങൾ താങ്കളുടെ അതേ അളവിന് തിരികെ പ്രകടിപ്പിക്കുവാൻ തയ്യാറാകുന്നില്ലെന്ന് തിരിച്ചറിയുമ്പോൾ നിരാശപ്പെടുവാനുള്ള സാദ്ധ്യതയുണ്ട്. അത് ബന്ധത്തിൽനിന്നും ഒരു ചുവട് പിന്നിലേക്ക് നിലകൊള്ളുവാൻ പ്രേരിപ്പിക്കും, അല്ലെങ്കിൽ താങ്കളുടെ നല്ല പകുതിയോട് പ്രണയവികാരങ്ങൾ പ്രകടിപ്പിക്കാൻ വിമുഖതകാട്ടി അകന്നുനിൽക്കും. വിട്ടുകളയരുത് എന്നതാണ് ഇവിടുത്തെ മുഖ്യ കാര്യം. ദിവസങ്ങൾ കടന്നുപോകുമ്പോൾ കാര്യങ്ങൾ മെച്ചമാകും എന്നതുകൊണ്ട് ക്ഷമയോടിരിക്കുക.

  വിവാഹിതനാണെങ്കിൽ, താങ്കളുടെ നല്ല പകുതിയുമായി സ്‌നേഹബന്ധത്തിൽ ഇടപെടുന്ന കാര്യത്തിൽ കൂടുതൽ ധീരമായ ഒരു സമീപനമായിരിക്കും ഉണ്ടാകുക. ഗർഭാവസ്ഥയെ ആസൂത്രണം ചെയ്യുകയാണെങ്കിൽ, കരുതലോടുകൂടി അതിനെ ആസൂത്രണം ചെയ്യുക. കുടുംബത്തിൽ ചില അടിയന്തിരാവശ്യങ്ങൾ ഈ മാസം ഉണ്ടാകാം. എന്തായാലും, പ്രിയപ്പെട്ടവരുമായി മുടങ്ങിനിൽക്കുന്ന ഏതൊരു പ്രശ്‌നവും പരിഹരിക്കപ്പെടും.

  ഭാഗ്യവർണ്ണങ്ങൾ, സംഖ്യകൾ

  ജൂൺ 2018-ലെ മീനം രാശിക്കാരുടെ ഭാഗ്യസംഖ്യകൾ 3, 9, 12, 15, 18, 24 എന്നിവയാണ്. നീലലോഹിതം, മാന്തളിർവർണ്ണം, പാടലവർണ്ണം, കടൽപ്പച്ച എന്നിവയാണ് ഭാഗ്യവർണ്ണങ്ങൾ.

  English summary

  monthy-prediction-june-pisces

  With the monthly predictions for pisces zodiac sign, we bring in all the details of what are the oncoming events for all pisces during the month of june 2018.
  Story first published: Friday, June 1, 2018, 11:15 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more