For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (6-6-2018 - ബുധൻ)

  |

  ജീവിതത്തിൽ ഓരോ നിമിഷത്തിലും എടുത്തുപറയത്തക്ക മാറ്റങ്ങളാണ് ഉണ്ടാകുന്നത്. നമുക്കുചുറ്റുമുള്ള ഗ്രഹങ്ങളും താരങ്ങളുമെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ മാറ്റങ്ങളെ നിയന്ത്രിക്കുന്നു. ശാരീരികവും, മാനസ്സികവും, സാമ്പത്തികവും, സാംസ്‌കാരികവും, സാമൂഹികവുമായ എല്ലാ മാറ്റങ്ങളിലും ജ്യോതിർഗോളങ്ങളുടെ പ്രഭാവം ദർശിക്കുവാനാകും.

  J

  ശാസ്ത്രീയമായ അവലോകനത്തിലൂടെ അവയെ തിരിച്ചറിഞ്ഞ് പോരായ്മകളെ ഒഴിവാക്കുവാനും ശരിയായിട്ടുള്ള കാര്യങ്ങളെ നഷ്ടപ്പെടാതെ നേടിയെടുക്കുവാനും ജ്യോതിഷപ്രവചനങ്ങൾ സഹായിക്കുന്നു.

  D

  മേടം

  വലിയൊരു മാറ്റത്തെ ഉൾക്കൊണ്ടുകൊണ്ട് താങ്കൾ മുന്നോട്ട് പോകുകയായിരിക്കും. അതിൽ താങ്കൾക്ക് വലിയ ആവേശമുണ്ട്. ധാരാളം നല്ല കാര്യങ്ങളെ ഈ മാറ്റം ജീവിതത്തിൽ കൊണ്ടുവരും എന്നതിന് പുറമെ അതിനെ വളരെ സമ്പന്നവും സമ്പുഷ്ടവുമാക്കും. എങ്കിലും താങ്കളുടെ ലോകത്ത് നിലനിൽക്കുന്ന ആരോ വളരെയധികം ക്ലേശിക്കുന്നുണ്ടായിരിക്കണം. ആ വ്യക്തി താങ്കളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായതുകൊണ്ട്, താങ്കളുടെ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും ഉപയോഗപ്പെടുത്തി ആ വ്യക്തിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുക. താങ്കളുടെ ആവേശം പകർന്നുനൽകപ്പെടും.

  E4

  ഇടവം

  വളരെയധികം രസമുള്ള ഒരു വ്യക്തിയുമായി താങ്കളിപ്പോൾ സൗഹൃദത്തിൽ നിലകൊള്ളുകയാണ്. വിചിത്രമായ രീതിയിൽ ദയാവായ്പുള്ള ആ വ്യക്തി താങ്കളുടെ ലോകത്തേയ്ക്ക് വരും. അത് വളരെ അപ്രതീക്ഷിതമായിരിക്കും. ആ വ്യക്തിയെക്കുറിച്ച് വളരെ ആഴത്തിൽ അറിയുന്നതിന് താങ്കളുടെ ലജ്ജയോ മുൻകരുതലോ ഒരു തടസ്സമാകാൻ പാടില്ല. നിങ്ങൾ പരസ്പരം വളരെ നന്നായി മനസ്സിലാക്കുന്നു എന്ന കാര്യം മാത്രമാണ് ഇപ്പോൾ പ്രസക്തമായിട്ടുള്ളത്.

  F

  മിഥുനം

  വളരെയധികം ഊർജ്ജമുള്ള വ്യക്തിയായി താങ്കളിന്ന് കാണപ്പെടുന്നു. ഓരോ ഇടപെടലിന്റെയും തിരക്കുപിടിച്ച പ്രകൃതം ആവേശം നിറയ്ക്കുന്നു. വളരെ മോഹിതനായും കാണപ്പെടുന്നു. രസകരമായ ധാരാളം അവസരങ്ങൾ താങ്കളുടെ മാർഗ്ഗത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനാൽ അത് വളരെ സമയോചിതവുമാണ്. ഇപ്പോൾ എവിടെയാണെന്നും, എവിടെയാണ് പോകേണ്ടതെന്നും ഒറ്റയ്ക്കിരുന്ന് ചിന്തിക്കുവാൻ സമയം കണ്ടെത്തുകയും ആന്തരിക സ്വരൈക്യത്തെ പരിപാലിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതുവരെ ഇപ്പോൾ തോന്നുന്ന ആവേശത്തെ പരിപാലിക്കുവാൻ കഴിയും.

  F

  കർക്കിടകം

  ചിലപ്പോൾ ഒരു സ്വപ്നം അത് വെളിവാക്കപ്പെടുന്ന സമയം നമ്മൾ വിഭാവന ചെയ്തതുപോലെ ആയിരിക്കുകയില്ല. നാടകീയമായ ഒരുക്കങ്ങളും മൂർദ്ധന്യാവസ്ഥകളുമൊക്കെ ഉണ്ട്. അതുകഴിഞ്ഞ് എന്തിനോവേണ്ടിയുള്ള നമ്മുടെ പ്രത്യാശകളെല്ലാം താരതമ്യം കാരണമായി മങ്ങിപ്പോകുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള വീഴ്ചയും ഉണ്ട്. എങ്കിലും വെളിവാക്കപ്പെടുന്ന നമ്മുടെ സ്വപ്നങ്ങൾ ചിലപ്പോൾ വിസ്മയാവഹവും പ്രതീക്ഷിച്ചതിനേക്കാൾ മെച്ചവുമായിരിക്കും. അത്തരമൊരു സ്വപ്നത്തിലേക്ക് താങ്കളിപ്പോൾ മുന്നേറുകയാണ്. ആദ്യമൊക്കെ വിഷമകരമായി അനുഭവപ്പെടുമെങ്കിലും, എല്ലാം വളരെ നന്നായി കലാശിക്കും.

  D

  ചിങ്ങം

  താങ്കൾ രാഷ്ട്രീയ കൃത്യതയ്ക്ക് വില കല്പിക്കുന്ന വ്യക്തിയല്ല. കാര്യങ്ങളെ അതേപടി പറയുകയും, അതിന്റെ ചീളുകൾ എവിടെയാണോ തെറിക്കുന്നത് അവിടെത്തന്നെ വീഴട്ടെ എന്ന് ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഇത് ഇഷ്ടപ്പെടുന്ന വ്യക്തികൾ ഉണ്ടെന്നതുപോലെ, അടുത്ത് താങ്കൾ എന്തായിരിക്കും പറയാൻ പോകുന്നതെന്ന് ആശങ്കപ്പെടുന്നവരും ഉണ്ടായിരിക്കാം. പ്രത്യേകമായ ഒരു വിഷയത്തിൽ താങ്കളുടെ ലോകത്തുള്ള ഒരു വ്യക്തി അഭിപ്രായമറിയാൻ ആഗ്രഹിക്കുന്നു. പക്ഷേ വളരെ ശക്തമായ അഭിപ്രായം കൈക്കൊള്ളും എന്നത് ആ വ്യക്തിയ്ക്ക് ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇപ്പോഴുള്ള അവസരത്തിനൊത്തവണ്ണം പെരുമാറുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  AD

  കന്നി

  യാഥാർത്ഥ്യബോധമുള്ള വ്യക്തിയാണ് താങ്കൾ. കുടങ്ങളിൽ സ്വർണ്ണം നിറഞ്ഞുതുളുമ്പുന്ന സ്ഥലത്തേക്ക് മഴവില്ലുകൾ നമ്മെ നയിക്കുന്നു എന്ന കഥകളൊക്കെ ഇഷ്ടംതന്നെയാണ്. പക്ഷേ താങ്കൾ യഥാർത്ഥ ലോകത്തുതന്നെ നിലകൊള്ളുന്നു. എന്നാൽ സാധാരണ ചെയ്യുവാൻ മടിയ്ക്കുന്ന ഒരു കാര്യത്തിലേക്ക് ഇന്ന് നീങ്ങാം. സമീപിക്കാൻ സ്വാഭാവികമായും സാദ്ധ്യതയുള്ള കാര്യമല്ലാത്തതുകൊണ്ട് അതിനുനേർക്ക് പുറംതിരിഞ്ഞ് താങ്കൾ നിലകൊള്ളാം. പഴയതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് എന്തെങ്കിലും പുതിയത് ശ്രമിച്ചുനോക്കുന്നത് ചിലപ്പോൾ ഗുണകരമാകാം. അത്തരമൊരു സന്ദർഭമാണിത്. ഇപ്പോൾ സ്വപ്നം കാണുകയാണെങ്കിൽ, അത്തരത്തിലുള്ള സൗർണ്ണകുംഭങ്ങൾ ചിലപ്പോൾ പ്രത്യക്ഷപ്പെടാം.

  D

  തുലാം

  ചില കാര്യങ്ങളിൽ വളരെയധികം നൈപുണ്യമുണ്ടെന്നും, എന്നാൽ ചില കാര്യങ്ങളിൽ അത്തരം കഴിവുകളൊന്നുമില്ല എന്നും ചിന്തിച്ചാണ് താങ്കൾ വളർന്നത്. ഉദാഹരണത്തിന്, ഗണിതത്തിൽ നല്ല നൈപുണ്യമുണ്ടായിരിക്കും, എന്നാൽ വളരെ വലിയ ഭാവനാശക്തിയൊന്നും ഉണ്ടായിരിക്കുകയില്ല. എന്തെങ്കിലും പരിമിതകൾ ഇപ്പോൾ തോന്നുന്നുവെങ്കിൽ, അത്തരത്തിൽ നേരത്തേ നേടിയെടുത്ത കാഴ്ചപ്പാടുകൾ കാരണമായിട്ടായിരിക്കും. ഒരു പുതിയ അവസ്ഥയിലേക്ക് താങ്കളെ നയിക്കുവാൻ കഴിയുന്ന ഒരു അവസരമോ ക്ഷണമോ ഇന്ന് ഉണ്ടാകും. നേരത്തേ ഉണ്ടായിരിക്കുന്ന കാഴ്ചപ്പാടുകളെ ഒഴിവാക്കിയിട്ട് അതിനെ സ്വീകരിക്കുക.

  D

  വൃശ്ചികം

  ആശങ്കപ്പെട്ടിരിക്കുന്ന ഒരു സംഭാഷണത്തിൽ താല്പര്യമില്ലാതെയാണെങ്കിലും താങ്കളിന്ന് ബന്ധപ്പെടാൻ സാദ്ധ്യതയുണ്ട്. ഏറ്റവും മെച്ചമായ രീതിയിൽ ശ്രമിച്ചെങ്കിൽ, താങ്കൾക്കിത് ഒഴിവാക്കാമായിരുന്നു. എന്നാൽ, അതിനെ അഭിമുഖീകരിക്കുമ്പോൾ, മാത്രമല്ല അതിൽനിന്നും വിട്ടുപോകാൻ കഴിയാതെയും വരുമ്പോൾ, അതിന്റെ ഫലം തികച്ചും മാസ്മരികമാകാം. പൂർണ്ണമായ താല്പര്യം ഈ സംഭാഷണത്തിൽ നൽകുക. ബോധനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു പുതിയ അനുഭവവുമായി താങ്കൾക്ക് അതിൽനിന്നും വെളിയിലേക്ക് വരുവാൻ കഴിയും.

  F

  ധനു

  പഴയകാലത്തുള്ള ഒരു പിശകിനുവേണ്ടി ആരോ താങ്കളെ ഇപ്പോഴും കുറ്റപ്പെടുത്തുന്നുണ്ട്. എന്താണ് സംഭവിച്ചതെങ്കിലും, ആ വ്യക്തിയ്ക്കുമേൽ വ്യക്തിപരമായ ഒരു സ്വാധീനം അക്കാരണത്താൽ ഉണ്ടായിട്ടുണ്ട്. താങ്കൾക്ക് അതിൽനിന്നും സ്വതന്ത്രമാകുവാൻ കഴിഞ്ഞെങ്കിലും, കരകയറുവാൻ ആ വ്യക്തിയ്ക്ക് കഴിഞ്ഞിട്ടില്ല. താങ്കളുടെ ഇഷ്ടവ്യക്തിയെ എത്രമാത്രം അഗാധമായി അത് സ്വാധീനിച്ചു എന്ന് ഒട്ടുംതന്നെ അറിയില്ല. അതിനെപ്പറ്റിയുള്ള ഒരു തിരിച്ചറിവിലേക്ക് താങ്കൾ എത്തിച്ചേരേണ്ടതുണ്ട്. അതിനായി കൂടുതൽ ശ്രദ്ധിക്കുകയും, അതോടൊപ്പം കരുതലും അനുകമ്പയും കൈക്കൊള്ളുകയും ചെയ്യുകയാണെങ്കിൽ, ഭേദപ്പെടുത്തലിന്റേതായ ഫലം ഉളവാകും.

  B

  മകരം

  ജീവിതത്തിൽ വലിയ തോതിൽ മാറ്റമുണ്ടാക്കുന്നതിനുവേണ്ടി അസ്വാഭാവികമായ ഒരു യാത്ര ആവശ്യമായിരിക്കുന്നു. ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള പ്രയത്‌നങ്ങൾ ലക്ഷ്യത്തോട് പൊരുത്തമുള്ളതായിരിക്കണം. വാസ്തവത്തിൽ താങ്കൾ ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വ്യത്യാസത്തെ സൃഷ്ടിക്കുന്നത് ക്രമേണയുള്ള ചെറിയ മാറ്റങ്ങളായിരിക്കും. കൂടുതൽ ചിന്താക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം കണ്ടെത്തുക. അതിനോടൊപ്പം സ്വാഭാവികമായ കഴിവുകളെയും കൂട്ടിച്ചേർക്കുക. എത്രത്തോളം സ്വയം സത്യസന്ധമായിരിക്കുന്നുവോ അതിനേക്കാൾ വലിയ മാറ്റം ഉണ്ടാകുന്നത് കാണുവാനാകും.

  B

  കുംഭം

  സാധരണയെന്നപോലെ ഇന്ന് കാണപ്പെടുന്ന ഒരു ക്ഷണം തികച്ചും സാഹസികതമായി മാറാം. യഥാർത്ഥ യാത്രയെ അല്ല അത് ഉദ്ധേശിക്കുന്നതെങ്കിലും, അവിസ്മരണീയമാകാവുന്ന മനസ്സിന്റേതായ ഒരു യാത്രയായിരിക്കാം അത്. ഈ ക്ഷണത്തെ നിരസിക്കുവാനുള്ള കാരണങ്ങൾ താങ്കൾക്ക് ഉണ്ടായിരിക്കാം. മാത്രമല്ല ആഴ്ചാന്ത്യം അടുത്തുവരുന്നതുകൊണ്ട് അതിനെ പൂർണ്ണമായും ആസ്വദിക്കുന്നതിനുവേണ്ടി പ്രാമുഖ്യങ്ങളെ പൊതിഞ്ഞുവച്ചിട്ടുണ്ടായിരിക്കാം. എങ്കിലും അതേ എന്ന് പറയുവാനെങ്കിലും കുറച്ച് സമയം കണ്ടെത്തുക. അതിൽനിന്നും താങ്കൾക്ക് ലഭിക്കുന്ന പ്രയോജനം വളരെ വലുതായിരിക്കും.

  D

  മീനം

  കുറച്ചുമുമ്പ് താങ്കൾ ആരംഭിച്ച സ്വപ്നത്തിന് ചെറിയൊരു തുടക്കമാണ് ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ ചുവടുവയ്പുകളേ അതിനുവേണ്ടി താങ്കൾക്ക് അവലംബിക്കാൻ കഴിഞ്ഞുള്ളൂ, അപ്പോഴേക്കും കൂടുതലായുള്ള മറ്റ് കടപ്പാടുകളിൽ മുഴുകിപ്പോകുകയും ചെയ്തു. എന്നാൽ വിത്തുകൾ വീണ് മുളയ്ക്കുന്നതുപോലെ ആ സ്വപ്നം ഇപ്പോൾ വേരുപിടിച്ച് വികസിച്ചുതുടങ്ങിയിരിക്കുന്നു. പുരോഗതിയുടേതായ നേരിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. അവയെ അവഗണിക്കരുത്. നനയ്ക്കുവാനുള്ള പാത്രവുമെടുത്ത് ആ സ്വപ്നത്തെ നനച്ച് പോറ്റിവളർത്തുക.

  English summary

  ദിവസഫലം (6-6-2018 - ബുധൻ)

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more