For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീര്‍ത്തും വ്യത്യസ്തയാണ് ചവ്വി

By Super
|

രാജ്യത്തെ മുന്‍നിര കാംപസുകളില്‍ പഠിച്ചിറങ്ങി ചെളിയും പൊടിയും തട്ടാതെ കോര്‍പ്പറേറ്റ് കമ്പനികളുടെ ശീതികരിച്ച അകത്തളങ്ങളില്‍ തൊഴിലെടുക്കുന്നത് സ്വപ്‌നം കാണാത്തവരുണ്ടോ?

ഈ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിച്ചാല്‍പ്പിന്നെ അത് കൈവിട്ടുപോകാതിരിക്കാനുള്ള തത്രപ്പാടാണ് പിന്നീടുള്ള കാലം മുഴുവന്‍. ഇതിനിടെ സ്വന്തം നാടിനെയോ വീടിനെയോ ഓര്‍ക്കാന്‍ തന്നെ സമയമെവിടെ.

എന്നാല്‍ ചവ്വി രജാവത്ത് എന്ന യുവതിയുടെ കഥ കേട്ടാല്‍ ഇപ്പറഞ്ഞ നമ്മുടെ യുവത മൂക്കത്ത് വിരല്‍വയ്ക്കും ഒപ്പം ഈ കുട്ടിയ്ക്ക് വല്ല ബുദ്ധിഭ്രമവും ഉണ്ടോയെന്ന് ചോദ്യമെറിയുകയും ചെയ്യും.

എന്താണ് ചവ്വിയുടെ പ്രത്യേകതയെന്നല്ലേ? എംബിഎ ബിരുദധാരിയായ വില്ലേജ് സര്‍പഞ്ചാണ് ചവ്വി, പ്രായം വെറും മുപ്പത്. ഇന്ത്യയിലെ മികച്ച കാംപസിലൊന്നിലാണ് ചവ്വി പഠിച്ചത്. എംബിഎ ബിരുദം കഴിഞ്ഞപ്പോള്‍ കോര്‍പ്പറേറ്റ് ലോകം സ്വപ്‌നം കാണാന്‍ ചവ്വിയ്ക്ക് കഴിഞ്ഞില്ല, പകരം ഗ്രാമസേവനമായിരുന്നു ചവ്വിയ്ക്ക് താല്‍പര്യം.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ചവ്വി പഞ്ചായത്തിന്റെ തലപ്പത്തെത്തുകയും ചെയ്തു. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ സോദ എന്ന ചെറു ഗ്രാമത്തിന്റെ സര്‍പഞ്ച് ആയി ഒരു മാസം മുമ്പാണ് ചവ്വി സേവനം തുടങ്ങിയത്.

മുത്തശ്ശനാണ് ഇക്കാര്യത്തില്‍ ചവ്വിയുടെ റോള്‍ മോഡല്‍. മുത്തശ്ശന്‍ ബ്രിഗേഡിയര്‍ രഘുബീര്‍ സിങ് മുന്ന് തവണ തുടര്‍ച്ചയായി സോദയുടെ സര്‍പഞ്ചായി ഇരുന്നിട്ടുണ്ട്. ചവ്വി ഒരു സര്‍പഞ്ച് ആകണമെന്ന് മുത്തശ്ശനും ആഗ്രിഹിച്ചിരുന്നു. എന്തായാലും ചവ്വി ആ സ്വപ്‌നം നിറവേറ്റിക്കഴിഞ്ഞു.

X
Desktop Bottom Promotion