For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്നില്‍നിന്ന് നയിക്കാന്‍ ജനിച്ചവര്‍ ഈ രാശിക്കാര്

|

ഒരു നേതാവാകാന്‍ വളരെയധികം ധൈര്യവും ശക്തിയും ആവശ്യമാണ്. മുന്‍പന്തിയില്‍ നില്‍ക്കുന്നത് തോന്നുന്നത്ര എളുപ്പമല്ല. ജ്യോതിഷം അനുസരിച്ച് കുറച്ച് രാശിക്കാര്‍ക്ക് മാത്രമേ യഥാര്‍ത്ഥത്തില്‍ ഒരു നായകന്റെ ചുമതല ഏറ്റെടുക്കാന്‍ കഴിയൂ. ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കള്‍ ഒരു പ്രത്യേക രാശിചിഹ്നത്തലില്‍ ജനിച്ചവരാണ്.

Most read: ശുക്രന്റെ കന്നി രാശി സംക്രമണം; കഷ്ടകാലം

ചിലര്‍ ജനിക്കുന്നതേ നേതൃപാടവത്തോടെയാണ്. നിങ്ങളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ഒരാളുടെ ജീവിതത്തിലെ ഗ്രഹ സ്ഥാനം. അതിനാല്‍ ഏറ്റവും മികച്ച നേതാക്കളായി മാറാന്‍ കഴിവു സിദ്ധിച്ച രാശിക്കാര്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിക്കാം.

മേടം

മേടം

ജന്‍മനാ ഒരു ലീഡര്‍ ആവാനുള്ള കഴിവോടെ ജനിക്കുന്നവരാണ് മേടം രാശിക്കാര്‍. രാശിചക്രത്തിലെ ആദ്യസ്ഥാനം നേടിയ രാശചിഹ്നമാണിത്. പൂവിലേക്ക് തേന്‍ ആകര്‍ഷിക്കുന്നതു പോലെ ആരെയും തന്നിലേക്ക് അടുപ്പിക്കാനുള്ള കഴിവ് സിദ്ധിച്ചവരാണ് മേടം രാശിക്കാര്‍. ആളുകളെ ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമകളാണ് ഇവര്‍. അതിനാല്‍ ആളുകള്‍ അവരുടെ അടുത്തേക്ക് ആകര്‍ഷിക്കുകയും ഇവരെ തേടിവരികയും ചെയ്യുന്നു. കൂടാതെ, വളരെയധികം മത്സരബുദ്ധിയുള്ളവര്‍ കൂടിയാണ് മേടം രാശിക്കാര്‍. മാത്രമല്ല, സമയത്തിനനുസരിച്ച് അവര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ അത് നഷ്ടപ്പെടുന്നതിനോ പാതിയില്‍ ഉപേക്ഷിക്കുന്നതിനോ അവര്‍ ഇഷ്ടപ്പെടുന്നില്ല. എല്ലാറ്റിലും മികച്ചു നില്‍ക്കുന്നതും ഒരിക്കലും പിന്‍മാറാന്‍ തയാറാകാത്തതുമായ ഇവരുടെ മനോഭാവം മേടം രാശിക്കാരെ മികച്ച നേതാക്കളാകാന്‍ സഹായിക്കുന്നു.

ഇടവം

ഇടവം

മേടം രാശിക്കാരേക്കാള്‍ വ്യത്യസ്തമായ രീതിയില്‍ പ്രശ്്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ് ഇടവം രാശിക്കാര്‍. മറ്റുള്ളവരെ സംരക്ഷിക്കാനും അവരുടെ വഴിയിലെ തടസ്സങ്ങള്‍ നീക്കാനും ആഗ്രഹിക്കുന്നവരാണ് ഇടവം രാശിക്കാര്‍. ഏതു കാര്യം ചെയ്താലും അതില്‍ മികച്ചുനില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍. ചുമതലകളും ഉത്തരവാദിത്തങ്ങളും അവര്‍ ഭയപ്പെടുന്നില്ല. മാത്രമല്ല, മിക്ക കാര്യങ്ങളിലും അങ്ങേയറ്റം വിശ്വസ്തരുമാണ് ഇവര്‍. ഇടവം രാശിക്കാരുടെ കഴിവുകള്‍ അവരെ ഒരു മികച്ച നേതാവാക്കി മാറ്റാന്‍തക്ക കെല്‍പുള്ളതാണ്.

Most read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷം

ചിങ്ങം

ചിങ്ങം

ഒരു നേതാവാകാന്‍ മാത്രമായി സൃഷ്ടിക്കപ്പെടുന്നവരാണ് ചിങ്ങം രാശിക്കാര്‍. ജന്‍മനാ അതിനുള്ള കഴിവുകളുമായാണ് അവര്‍ ജനിക്കുന്നതുതന്നെ. നേതൃത്വപാടവം ഇവരുടെ രക്തത്തില്‍ തന്നെയുണ്ട്. സിംഹമാണ് ചിങ്ങം രാശിക്കാരുടെ ചിഹ്നം. ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിലേക്ക് വരുമ്പോള്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഒരിക്കലും ഒരു പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഇഷ്ടപ്പെടാത്തവരാണ് ചിങ്ങം രാശിക്കാര്‍. അവരുടെ മുന്‍ഗണനകള്‍ അവര്‍ സജ്ജമാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് എപ്പോഴെങ്കിലും വിഷമകരമായ സാഹചര്യങ്ങള്‍ നേരിടുകയാണെങ്കില്‍, ആര്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. കൂടാതെ, അവരുടെ ആധിപത്യ സ്വഭാവവും ഒരു മുതല്‍ക്കൂട്ടാണ്, പ്രത്യേകിച്ച് ജോലിസ്ഥലത്ത്. മറ്റുള്ളവരുടെ ശ്രദ്ധ നേടുന്നതില്‍ ചിങ്ങം രാശിക്കാര്‍ക്ക് പ്രത്യേക സിദ്ധിയുണ്ട്. ഈ ഒരു ഗുണവും മുന്നില്‍ നിന്ന് നയിക്കാനായി അവരെ പ്രാപ്തരാക്കുന്നു.

വൃശ്ചികം

വൃശ്ചികം

വെല്ലുവിളികളെ ഇഷ്ടപ്പെടുന്നവരാണ് വൃശ്ചികം രാശിക്കാര്‍. അവര്‍ ഇറങ്ങിത്തിരിക്കുന്ന ഏതൊരു കാര്യത്തിലും മികച്ചവരാകാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. എല്ലാവരുടേയും ശ്രദ്ധ പെട്ടെന്ന് നേടുന്ന ആകര്‍ഷകമായ വ്യക്തിത്വം ഉള്ളവരാണ് വൃശ്ചികം രാശിക്കാര്‍. അവര്‍ പോകുന്നിടത്തെല്ലാം മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. മാത്രമല്ല, വളരെയധികം ദീര്‍ഘവീക്ഷണം ഉള്ളവര്‍ കൂടിയാണ് വൃശ്ചികം രാശിക്കാര്‍. ഒരു ശക്തനായ നേതാവിന് ചേര്‍ന്ന ഗുണമാണിത്. അതിനാല്‍ വൃശ്ചികം രാശിക്കാരുടെ തീരുമാനങ്ങളെ ഒരിക്കലും ചോദ്യം ചെയ്യേണ്ട ആവശ്യം വരുന്നില്ല. കാരണം അത് ഏറ്റവും മികച്ചതായിരിക്കും.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

മകരം

മകരം

നേതൃത്വ നിരയിലേക്ക് മുന്നേറാനുള്ള കഴിവുമായി ജനിക്കുന്ന മറ്റൊരു രാശിചിഹ്നമാണ് മകരം രാശി. അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഗുണങ്ങള്‍ അവരെ ഭാവിയില്‍ മികച്ച നേതാക്കളാക്കാന്‍ പോകുന്ന തരത്തിലുള്ളതാണ്. ജീവിതത്തിലെ മിക്കവാറും എല്ലാ കാര്യങ്ങളിലും കൃത്യമായി കണക്കുകൂട്ടുന്നവരാണ് ഇക്കൂട്ടര്‍. മാത്രമല്ല, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പോലും അവര്‍ ശാന്തത കൈവിടുന്നുമില്ല. ഇവര്‍ ഓരോ തീരുമാനവും എല്ലാ വശങ്ങളും വിശകലനം ചെയ്ത് ശ്രദ്ധാപൂര്‍വ്വം മാത്രം എടുക്കുന്നു. എന്നിരുന്നാലും, ചിലപ്പോള്‍ അവര്‍ വളരെ കര്‍ശനമായി പെരുമാറിയേക്കാം. എന്നാല്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും ആവശ്യമുള്ളപ്പോള്‍ എങ്ങനെ പ്രതിരോധിക്കണമെന്നും മകരം രാശിക്കാര്‍ക്ക് നന്നായി അറിയാം.

English summary

Zodiac Signs That Make The Most Powerful Leaders

The planetary position in one’s life is a key factor in determining your personality. So let’s have a look at the zodiacs as the best leaders.
X