ഈ രാശിക്കാര്‍ ശിവനെ ആരാധിച്ചാല്‍ ഐശ്വര്യം

Posted By:
Subscribe to Boldsky

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവം ആയിരിക്കും. സ്വഭാവം എന്നതിലുപരി നിങ്ങളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ വളരെയധികം ശ്രദ്ധിക്കണം. ജന്മ മാസമനുസരിച്ച് ആണ് രാശി തീരുമാനിക്കുന്നത്. ഇതനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ രാശിക്കാര്‍ക്കും ഓരോ ആരാധന മൂര്‍ത്തികളാണ് ഉള്ളത്. രാശിപ്രകാരം ദോഷം തീരാന്‍ ആരാദിക്കേണ്ട ആരാധന മൂര്‍ത്തികള്‍ ഉണ്ട്.

ജീവനോടെ കുഴിച്ച് മൂടി,11ദിവസത്തിനു ശേഷം കല്ലറയില്‍

ഓരോരുത്തരും ആരാധിക്കേണ്ട ചില മൂര്‍ത്തികളാണ് ഉള്ളത്. ഇത് പ്രകാരം ആരാധിച്ചാല്‍ നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷങ്ങളും മാറ്റുന്നു. മാത്രമല്ല ഏത് വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുന്നു. നിങ്ങളുടെ രാശിപ്രകാരം ഏതൊക്കെ ആരാധന മൂര്‍ത്തികളെയാണ് ആരാധിക്കേണ്ടത് എന്ന് നോക്കാം. അത് എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നു.

 മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ ആരാധിക്കേണ്ട മൂര്‍ത്തി ശിവനാണ്. ശിവനെ ആരാധിക്കുന്നത് ഇവരില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുകയും നിങ്ങളില്‍ മരണ ഭയം ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരുടെ ദേവത ലക്ഷ്മീ ദേവിയാണ്. ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ ദാരിദ്യം ഇല്ലാതാവുകയും ഐശ്വര്യം നാള്‍ക്കു നാള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ ആരാധിക്കേണ്ടത് മഹാവിഷ്ണുവിനെയാണ്. എന്നും വൈകുന്നേരവും രാവിലേയും മഹാവിഷ്ണുവിനെ ഭജിക്കുക. ഇത് എല്ലാ വിധത്തിലും നിങ്ങള്‍ക്ക് നന്മ നല്‍കുന്നു. മാത്രമല്ല ഇത് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറക്കുകയും ചെയ്യുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിയില്‍ പെട്ടവരും ശിവനെ ആരാധിക്കുന്നതാണ് നല്ലത്. ഇത് മരണഭയത്തെ ഇല്ലാതാക്കി ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും നിങ്ങളിലെ ദോഷങ്ങളെ ഇല്ലാതാക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്കും ആരാധന മൂര്‍ത്തി ശിവന്‍ തന്നെയാണ്. ശിവനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ വിധത്തിലുള്ള തടസ്സങ്ങളും മാറിക്കിട്ടുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ ആരാധിക്കേണ്ടത് കൃഷ്ണനെയാണ്. ഇത് നിങ്ങളിലും കുടുംബത്തിലും ഉള്ള നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ ആരാധിക്കേണ്ടത് ലക്ഷ്മീ ദേവിയെയാണ്. ഇത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല സാമ്പത്തികമായി ഉന്നതിയിലെത്തുന്നതിനും സഹായിക്കുന്നു.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരുടെ ആരാധനാ മൂര്‍ത്തി ശിവനാണ്. ഇവര്‍ക്ക് എല്ലാവിധത്തിലുള്ള തടസ്സങ്ങളും ജീവിതത്തില്‍ മാറിക്കിട്ടുന്നു. പ്രവര്‍ത്തന രംഗത്ത് പുതിയ മുന്നേറ്റം ലഭിക്കുന്നതിനും തടസ്സങ്ങള്‍ മാറുന്നതിനും ശിവനെ ആരാധിക്കുന്നതിലൂടെ കഴിയുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ ശിവന്റെ മറ്റൊരു അവതാരമായ ദക്ഷിണാമൂര്‍ത്തിയെ ആരാധിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് എല്ലാ വിധത്തിലും നിങ്ങളില്‍ പല വിധത്തിലുള്ള ഉയര്‍ച്ചകള്‍ ഉണ്ടാക്കുന്നു.

 മകരം രാശി

മകരം രാശി

മകരം രാശിക്കാരുടെ ഇഷ്ട ദേവത ഗണപതിയാണ്. ഗണപതിയെ ആരാധിക്കുന്നത് എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതാക്കുന്നു. ഇത് നിങ്ങളിലെ കരിയറിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ആരാധന മൂര്‍ത്തിയാക്കേണ്ടത് ശ്രീരാമനെയാണ്. നിങ്ങളുടെ കുടുംബത്തിലെ സമാധാനം നിലനിര്‍ത്തുന്നതിനും ഐശ്വര്യത്തിനും ശ്രീരാമനെ ആരാധിക്കുന്നത് നല്ലതാണ്.

മീനം രാശി

മീനം രാശി

ശിവനെയാണ് മീനം രാശിക്കാര്‍ ആരാധിക്കേണ്ടത്. നിങ്ങളിലെ ഭയത്തിനെ ഇല്ലാതാക്കുന്നതിനും എല്ലാ വിധത്തിലുള്ള തടസ്സങ്ങളെ ഇല്ലാതാക്കുന്നതിനും ശിവനെ ആരാധിക്കുന്നത് നല്ലതാണ്.

English summary

Which God Should You Worship According To Your zodiac signs

Which God Should You Worship According To Your zodiac sign. How ever depending on the connection religious beliefs, we worship a particular deity.
Story first published: Saturday, February 24, 2018, 11:57 [IST]