For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശ്വസ്തതയും കഠിനാധ്വാനവും കൈമുതലാക്കിയവര്‍

|

ജീവിതത്തില്‍ വളരെയധികം പ്രായോഗികത വച്ചുപുലര്‍ത്തുന്നവരാണ് രാശിചക്രത്തിലെ ആറാമത്തെ ചിഹ്നമായ കന്നി രാശി. ബുധന്‍ ഭരണഗ്രഹമായ കന്നി രാശിക്കാര്‍ക്ക് അപാരമായ ആശയവിനിമയ കഴിവുണ്ട്. ബുദ്ധിയുടെയും യുക്തിയുടെയും യഥാര്‍ത്ഥ മിശ്രിതമാണ് കന്നി രാശിക്കാര്‍. കാര്യങ്ങള്‍ പഠിക്കാനും വിശകലനം ചെയ്യാനും അഭിപ്രായങ്ങളും വിധിന്യായങ്ങളും രൂപീകരിക്കാനും വിലയിരുത്താനുമൊക്കെ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 22 വരെ ജനിച്ചവര്‍ ഈ രാശിയില്‍ വരുന്നു. ഇതാ, കന്നി രാശിക്കാരുടെ സ്വഭാവ സവിശേഷതകള്‍ ഇവിടെ വായിച്ചറിയൂ.

Most read: നവരാത്രി: ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജMost read: നവരാത്രി: ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

കന്നി രാശിക്കാരുടെ പ്രകൃതം

കന്നി രാശിക്കാരുടെ പ്രകൃതം

കന്നി രാശിക്കാര്‍ സ്വഭാവത്താല്‍ പ്രായോഗികമായി ചിന്തിക്കുന്നവരും സമര്‍ത്ഥരുമാണ്. രാശിചിഹ്നങ്ങളില്‍ വച്ച് ഏറ്റവും വിശകലനപരമായി കാര്യങ്ങള്‍ കാണുന്നവര്‍ നിങ്ങളാണ്. ബുദ്ധിയുടെയും യുക്തിയുടെയും യഥാര്‍ത്ഥ മിശ്രിതമാണ് കന്നി രാശിക്കാര്‍. കാര്യങ്ങള്‍ പഠിക്കാനും വിശകലനം ചെയ്യാനും അഭിപ്രായങ്ങളും വിധിന്യായങ്ങളും രൂപീകരിക്കാനും വിലയിരുത്താനുമൊക്കെ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. വളരെ കൃത്യവും കാര്യക്ഷമവും ഉത്സാഹവുമുള്ള വ്യക്തികളാക്കി മാറുന്നത് എങ്ങനെ എന്നൊരു കാഴ്ചപ്പാട് നിങ്ങള്‍ക്കുണ്ട്. മികച്ചൊരു സൃഹൃത്തും നല്ലൊരു ശ്രോതാവും കൂടിയായതിനാല്‍ എല്ലാവര്‍ക്കും മികച്ച ഉപദേശം നല്‍കാന്‍ പ്രാപ്തിയുള്ളവരാണ് കന്നി രാശിക്കാര്‍. ഒരു ജോലി കൃത്യമായി നിര്‍വഹിക്കുന്നതിനായി നിങ്ങളുടെ ചങ്ങാതിമാര്‍ക്ക് നിങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കാനും ആശ്രയിക്കാനും കഴിയും. കാരണം നിങ്ങള്‍ പെര്‍ഫെക്ഷനില്‍ വിശ്വസിക്കുന്നു.

സ്വഭാവ വിശേഷങ്ങള്‍

സ്വഭാവ വിശേഷങ്ങള്‍

ഭൂമി ചിഹ്നത്തില്‍പെടുന്നവരാണ് കന്നി രാശിക്കാര്‍. അതിനാല്‍, ഭൗതിക ലോകത്ത് ആഴത്തില്‍ വേരൂന്നിയ സാന്നിധ്യം ഇവര്‍ കാണിക്കുന്നു. യുക്തിസഹവും പ്രായോഗികവുമായ കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ ചിട്ടയായ സമീപനമുണ്ട്. നിങ്ങളുടെ സ്ഥിരോത്സാഹത്തിലൂടെ നിങ്ങളുടേതായ കഴിവുകള്‍ നിങ്ങള്‍ മെച്ചപ്പെടുത്തിയെടുക്കുന്നു. എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കാന്‍ ആഗ്രഹിക്കുന്നവരും എല്ലായ്‌പ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ് കന്നി രാശിക്കാര്‍. വളരെ ദയയും സൗമ്യതയും കാത്തുസൂക്ഷിക്കുന്ന കന്നി രാശിക്കാര്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങളുടെ ബുദ്ധി കാര്യക്ഷമമായി ഉപയോഗിക്കുന്നവരാണ്. ശക്തമായ ബുദ്ധിയുള്ളവരാണ് കന്നി രാശിക്കാര്‍, എന്നാല്‍ സ്വയം വിമര്‍ശനം നടത്തുന്നതില്‍ നിങ്ങള്‍ അമിതമായി ശ്രദ്ധ കാണിക്കുന്നു.

Most read:മുന്നില്‍നിന്ന് നയിക്കാന്‍ ജനിച്ചവര്‍ ഈ രാശിക്കാര്Most read:മുന്നില്‍നിന്ന് നയിക്കാന്‍ ജനിച്ചവര്‍ ഈ രാശിക്കാര്

ആരോഗ്യം

ആരോഗ്യം

സാധാരണയായി കന്നി രാശിക്കാര്‍ ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ശ്രദ്ധാലുക്കളാണ്. നിങ്ങള്‍ക്ക് ചുറ്റും നല്ല ശുചിത്വം നില നിലനിര്‍ത്താന്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. വ്യായാമത്തിനും ഭക്ഷണത്തിനും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. എന്നിരുന്നാലും, കാര്യങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന പ്രവണത നിങ്ങള്‍ക്കുണ്ട്. അതിനാല്‍, ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവര്‍ക്ക് വളരെ വലുതായി തോന്നുന്നു. ചെറിയ പ്രശ്‌നങ്ങളെ വളരെ ഗൗരവമായി എടുക്കുകയും അത് പിന്നീട് നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും പിരിമുറുക്കവും നല്‍കുന്നു. നിങ്ങളുടെ ജോലിസ്ഥലത്ത്, കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിനും നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നു. നിങ്ങളുടെ ആരോഗ്യത്തെ സാധാരണയായി ബാധിക്കുന്ന ഒരു കാര്യം അമിത സമ്മര്‍ദ്ദമാണ്.

പുരുഷന്മാരുടെ സ്വഭാവം

പുരുഷന്മാരുടെ സ്വഭാവം

കഠിനാധ്വാനം, ബുദ്ധി, പരിപൂര്‍ണ്ണത, യാഥാസ്ഥിതികത, പ്രശ്‌നങ്ങള്‍ പരിഹാരക്കാനുള്ള കഴിവ്, സാഹസികത എന്നിവ നിറഞ്ഞിരിക്കുന്നവരാണ് കന്നി രാശിയില്‍ ജനിക്കുന്ന പുരുഷന്‍മാര്‍. എല്ലാ കാര്യങ്ങളിലും കൃത്യതയും കാര്യക്ഷമതയും നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനുപുറമെ, നിങ്ങള്‍ ബുദ്ധിമാനും ശക്തമായ പ്രൊഫഷണല്‍ മനോഭാവവുമുള്ളവരാണ്. ആരോഗ്യകരമായ ഒരു ജീവിതശൈലി ഇഷ്ടപ്പെടുന്നവരാണ് നിങ്ങള്‍. കൂടാതെ, ഒരു സാങ്കേതിക അല്ലെങ്കില്‍ വിശകലന സ്വഭാവമുള്ള ജോലി ആസ്വദിക്കുകയും ചെയ്യുന്നു. കന്നി രാശിക്കാരായ പുരുഷന്‍മാര്‍ക്ക് അനുയോജ്യമായ രാശിക്കാരാണ് ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം എന്നിവ.

Most read:ശുക്രന്റെ കന്നി രാശി സംക്രമണം; കഷ്ടകാലം ഇവര്‍ക്ക്‌Most read:ശുക്രന്റെ കന്നി രാശി സംക്രമണം; കഷ്ടകാലം ഇവര്‍ക്ക്‌

സ്ത്രീകളുടെ സ്വഭാവം

സ്ത്രീകളുടെ സ്വഭാവം

അന്തര്‍മുഖരായവരും ലജ്ജയുള്ളവരും ബുദ്ധിയുള്ളവരുമാണ് കന്നി രാശിക്കാരായ സ്ത്രീകള്‍. ഒരു കന്നി രാശിക്കാരിയായ സ്ത്രീ വളരെ സുന്ദരിയും ബുദ്ധിമതിയുമാണ്. വളരെ വിവേചനാധികാരിയാണ്, സ്വാഭാവിക വിമര്‍ശകരാണ്, ഒപ്പം എല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ ചുറ്റുമുള്ളവരെ വിശകലനം ചെയ്യുകയും ചെയ്യുന്നു. ഒരു വ്യക്തിയെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ എന്താണ് പ്രധാനമെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ട്. എല്ലായ്‌പ്പോഴും പ്രായോഗികമായി ചിന്തിക്കുന്നവരാണ് കന്നി രാശിക്കാരായ സ്ത്രീകള്‍. വികാരങ്ങളും ഫാന്റസിയും നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയും ചിട്ടയായ സമീപനങ്ങളും ആസൂത്രിത ദിനചര്യകളും ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങള്‍ അമിതമായി വിശകലനം ചെയ്യുന്നവരാണ്, അതിനാല്‍ ഏതൊരു കാര്യത്തിലും വളരെ അപൂര്‍വമായി മാത്രം തൃപ്തിപ്പെടുന്നു. കന്നി രാശിക്കാര്‍ക്ക് യോജിച്ച മറ്റു രാശിചിഹ്നങ്ങളാണ് ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം എന്നിവ.

തൊഴില്‍

തൊഴില്‍

വളരെ ബുദ്ധിയുള്ളവരും മികച്ച ഓര്‍മ്മശക്തിയുള്ളവരുമാണ് കന്നി രാശിക്കാര്‍. വളരെ പ്രായോഗികവും ചിട്ടയുള്ളതുമാണ് നിങ്ങളുടെ ചിന്തകളും ജീവിതവും. എല്ലാ ജോലികളും വളരെ അഭിനിവേശത്തോടെ ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. പരിപൂര്‍ണ്ണതയും ബുദ്ധിയും കന്നി രാശിക്കാരുടെ കരിയറിലെ ഏറ്റവും വലിയ ശക്തിയാണ്. ഒരു സമയത്ത് ഒരു ജോലി ചെയ്യുന്നതില്‍ മാത്രം നിങ്ങള്‍ വിശ്വസിക്കുന്നു, കാരണം ചെയ്യുന്ന എല്ലാ ജോലികളിലും പരിപൂര്‍ണ്ണത ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍. അതിനാല്‍ മള്‍ട്ടിടാസ്‌കിംഗ് അവര്‍ക്കൊരു വെല്ലുവിളിയാണ്. ജോലിയുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണം നല്‍കുന്ന ഒരു കരിയറാണ് അവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, നിങ്ങള്‍ ചിട്ടയായ, ആത്മാര്‍ത്ഥതയുള്ള, കഠിനാധ്വാനികളായ വ്യക്തികളാണ്. ആത്മാര്‍ത്ഥമായ പരിശ്രമത്തിനും അര്‍പ്പണബോധത്തിനും ശേഷമാണ് വിജയം ലഭിക്കുകയെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍, നിങ്ങള്‍ സാധാരണയായി കരിയര്‍ രംഗത്ത് വളരെ എളുപ്പത്തില്‍ വിജയം നേടുന്നു. സാഹിത്യകാരന്‍മാര്‍, അധ്യാപകര്‍, ഗവേഷകര്‍, സര്‍വ്വേയര്‍, ബാങ്കര്‍, ജ്യോതിഷം, പ്രാസംഗികര്‍, ഗായകര്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ വിദഗ്ദര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരാകാന്‍ മികച്ചവരാണ് കന്നി രാശിക്കാര്‍.

Most read:കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറുംMost read:കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറും

ബന്ധങ്ങള്‍

ബന്ധങ്ങള്‍

സ്വന്തം പൂര്‍ണതയെ വിലമതിക്കുകയും ചില സമയങ്ങളില്‍ സ്വയം വിമര്‍ശനാത്മകമാവുകയും ചെയ്യുന്നവരാണ് കന്നി രാശിക്കാര്‍. അതിനാല്‍ സ്വയം സ്‌നേഹിക്കാനുള്ള ഒരു മനസ്സ് ഇവര്‍ കാണിക്കുന്നു. നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളില്‍ നല്ലൊരു വ്യക്തിത്വം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ നിങ്ങള്‍ക്ക് ആവശ്യമാണ്. അല്‍പ്പം ലജ്ജയുള്ളവരും യാഥാസ്ഥിതികരുമാണ് കന്നി രാശിക്കാര്‍. അതിനാല്‍ ഒരു ബന്ധം ആരംഭിക്കാന്‍ പലപ്പോഴും സമയമെടുക്കുന്നു. നിങ്ങളുടെ മനസ്സിനെ നിങ്ങള്‍ക്ക് നന്നായി അറിയാം. സംസാരത്തിലൂടെ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും നിങ്ങളുടെ പ്രവൃത്തികളിലൂടെ അവരെ തൃപ്തിപ്പെടുത്തുന്നു. ഇതിനുപുറമെ, പക്വതയുള്ള ഒരു പങ്കാളിയെ നിങ്ങള്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. അതിനാല്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്ക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു.

പ്രണയം

പ്രണയം

പ്രണയത്തിന്റെ കാര്യത്തില്‍ കന്നി രാശിക്കാര്‍ ആത്മപരിശോധന നടത്തുകയും ബന്ധങ്ങള്‍ക്ക് അടിസ്ഥാന ശക്തി നല്‍കുകയും ചെയ്യുന്നു. അവര്‍ അല്‍പ്പം വിവേചനാധികാരമുള്ളവരാണ്, അതിനാല്‍ പങ്കാളിയെ കണ്ടെത്താന്‍ സമയമെടുക്കും. ശരിയായ വ്യക്തി വരുന്നതുവരെ അവിവാഹിതരായി തുടരുന്നതിലും അവര്‍ മടി കാണിക്കുന്നില്ല. ഒരു ബന്ധത്തില്‍ അകപ്പെട്ടാല്‍ പിന്നെ അവര്‍ ആ ബന്ധത്തില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥത കാണിക്കുന്നു.

Most read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷംMost read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷം

English summary

Virgo Zodiac Sign Traits And Characteristics

Virgos is the sixth sign and the backbone of the zodiac wheel. Read on the traits and characteristics of virgo zodiac sign.
X
Desktop Bottom Promotion