For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Shukra Gochar 2022 : ശുക്രന്‍ ധനു രാശിയിലേക്ക്; ഡിസംബര്‍ 5 മുതല്‍ 12 രാശിക്കും ഗുണഫലം മാറിമറിയും

|

ഇടവം, തുലാം എന്നീ രാശിക്കാരുടെ അധിപനാണ് ശുക്രന്‍. ജ്യോതിഷപ്രകാരം നമ്മുടെ ജീവിതത്തിലെ സമ്പത്ത്, സമൃദ്ധി, ആനന്ദം, സന്തോഷം, ആകര്‍ഷണം, സൗന്ദര്യം, യുവത്വം, പ്രണയ മോഹങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ശുക്രന്‍. ഡിസംബര്‍ അഞ്ചിന് ശുക്രന്‍ ധനു രാശിയില്‍ സഞ്ചരിക്കും.

Most read: ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റംMost read: ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റം

ഇത്തരമൊരു സാഹചര്യത്തില്‍ ശുക്രന്റെയും ബുധന്റെയും സംയോജനം ധനു രാശിയിലായിരിക്കും. ധനു രാശിയിലെ ശുക്രനും ബുധനും കൂടിച്ചേരുന്നത് വളരെ ശുഭകരവും ഫലദായകവുമാണ്. ഈ രണ്ട് ഗ്രഹങ്ങളും ചേര്‍ന്നാണ് ലക്ഷ്മീനാരായണ യോഗം രൂപപ്പെടുന്നത്. ശുക്രന്റെ ധനു രാശി സംക്രമണത്തില്‍ 12 രാശിക്കും കൈവരുന്ന ഗുണദോഷ ഫലങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ധനു രാശിയിലെ ശുക്രന്റെ സംക്രമണം നിങ്ങളുടെ ഭാഗ്യസ്ഥലത്ത് ആയിരിക്കും. ഭാഗ്യസ്ഥാനത്ത് ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നതിനാല്‍, മേടം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഡിസംബര്‍ മാസത്തില്‍ ഈ ഐശ്വര്യ യോഗഫലം മൂലം മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. തൊഴില്‍ മേഖലയില്‍ മുന്നേറാന്‍ അവസരം ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. പിതാവ്, പൂര്‍വ്വിക സ്വത്ത് എന്നിവയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. മുന്‍കാലങ്ങളില്‍ ചെയ്ത ജോലിയുടെ നേട്ടങ്ങള്‍ ഈ മാസം ലഭിക്കും. പരിചയക്കാരില്‍ നിന്നോ സുഹൃത്തില്‍ നിന്നോ നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. കുട്ടികളില്‍ നിന്ന് സന്തോഷം ലഭിക്കും. യാത്രകളിലും മംഗളകരമായ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും.

ഇടവം

ഇടവം

ഇടവം രാശിയുടെ അധിപനായ ശുക്രന്‍ ധനു രാശിയില്‍ വരികയും എട്ടാം ഭാവത്തില്‍ നിങ്ങളുടെ രാശിയുമായി ആശയവിനിമയം നടത്തുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ ശുക്രന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് പ്രതികൂലമായിരിക്കും. ജീവിതത്തിന്റെ പല മേഖലകളിലും നിങ്ങള്‍ക്ക് ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത വേണം. ആരോഗ്യ കാര്യങ്ങളില്‍ ഒരുതരത്തിലുള്ള അശ്രദ്ധയും പാടില്ല. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ ഒരു തരത്തിലുള്ള റിസ്‌കും എടുക്കരുത്. തെറ്റായ കൂട്ടുകെട്ടുകളും ശീലങ്ങളും നിയന്ത്രിക്കുക. എതിരാളികളെ കരുതിയിരിക്കുക.

Most read:ശുക്രന്‍ രാശിമാറി ധനു രാശിയിലേക്ക്; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യക്കേടും ദോഷഫലങ്ങളുംMost read:ശുക്രന്‍ രാശിമാറി ധനു രാശിയിലേക്ക്; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യക്കേടും ദോഷഫലങ്ങളും

മിഥുനം

മിഥുനം

ശുക്രന്റെ സംക്രമണം നിങ്ങളുടെ ഏഴാം ഭാവത്തില്‍ സംഭവിക്കും. അവിടെ മിഥുന രാശിയുടെ അധിപനായ ബുധനുമായി ശുക്രന്റെ ഐക്യം ഉണ്ടാകും. ബുധനും ശുക്രനും മിഥുന രാശിയുടെ നേര്‍ഭാവത്തില്‍ നില്‍ക്കും. ഈ സമയം മിഥുന രാശിക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് ബുദ്ധിശക്തിയുടെയും കാര്യക്ഷമതയുടെയും ബലത്തില്‍ വിജയം നേടാനാകും. സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും ആശ്വാസം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഒരു പരിധിവരെ വിജയിക്കും. ശുഭകാര്യങ്ങള്‍ക്കായി നിങ്ങളുടെ ചെലവുകള്‍ ഈ മാസവും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും ഐക്യവും നിലനില്‍ക്കും. ആരോഗ്യം നന്നായിരിക്കും.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടകത്തില്‍ നിന്ന് ആറാം ഭാവത്തില്‍ ശുക്രന്റെ സംക്രമണം നടക്കു. ശുക്രന്റെ ദോഷഫലങ്ങള്‍ മൂലം കര്‍ക്കടക രാശിക്കാരുടെ ആരോഗ്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. കഫ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. മാനസിക പ്രശ്‌നങ്ങളും നിലനില്‍ക്കും. എതിരാളികളും രഹസ്യ ശത്രുക്കളും വര്‍ധിക്കും, ജാഗ്രത പാലിക്കുക. ജോലിസ്ഥലത്ത് അശ്രദ്ധ ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടായേക്കാം. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കുന്നത് ബജറ്റിനെ ബാധിക്കും. ഇണയുടെ ആരോഗ്യം ശ്രദ്ധിക്കണം.

Most read:ശുഭയോഗങ്ങള്‍ രൂപപ്പെടുന്ന മോക്ഷദ ഏകാദശി; ഈ വിധം വ്രതമെടുത്താല്‍ കോടിപുണ്യംMost read:ശുഭയോഗങ്ങള്‍ രൂപപ്പെടുന്ന മോക്ഷദ ഏകാദശി; ഈ വിധം വ്രതമെടുത്താല്‍ കോടിപുണ്യം

ചിങ്ങം

ചിങ്ങം

ധനു രാശിയിലെ ശുക്രന്റെ സംക്രമണം ചിങ്ങം രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ആയിരിക്കും. ഇത് ചിങ്ങം രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഫലദായകവുമാണ്. ശുക്രന്റെ ഈ സംക്രമണത്തോടെ നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കും. ഹോട്ടല്‍, യാത്ര, ഭരണം, പ്രതിരോധം, കായികം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സംക്രമണം ശുഭകരമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. വരുമാനം വര്‍ദ്ധിക്കും. കുട്ടികളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ശുക്രന്റെ ഈ സംക്രമണത്താല്‍ സന്താനലബ്ദിക്കും യോഗമുദിക്കും.

കന്നി

കന്നി

ശുക്രന്‍ നിങ്ങള്‍ക്ക് ഒരു സൗഹൃദ ഗ്രഹമാണ്. ഇപ്പോള്‍ ശുക്രന്‍ നിങ്ങളുടെ നാലാമത്തെ ഭാവത്തില്‍ സഞ്ചരിക്കുന്നു. നാലാം ഭാവം നിങ്ങളുടെ മാതാവ്, ഗാര്‍ഹിക ജീവിതം, വീട്, വാഹനം, സ്വത്ത് എന്നിവയെ പ്രതിനിധീകരിക്കുന്നു. ധനു രാശിയിലെ ശുക്രന്റെ സംക്രമണം കാരണം നിങ്ങളുടെ ഗാര്‍ഹിക ജീവിതം മെച്ചപ്പെടും. നിങ്ങളുടെ അമ്മയുടെ പിന്തുണ ലഭിക്കും. വീടിനായി ചില ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിനും നിങ്ങള്‍ പണം ചെലവഴിക്കും.

Most read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലംMost read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

തുലാം

തുലാം

ശുക്രന്റെ ഈ സംക്രമണം തുലാം രാശിക്കാരെ ജീവിതത്തിന്റെ പല മേഖലകളിലും പ്രശ്‌നമുണ്ടാക്കും. സാമ്പത്തിക കാര്യങ്ങളില്‍ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കണം. അനാവശ്യ ജോലികളില്‍ നിങ്ങളുടെ സമയം പാഴാക്കരുത്. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്. ഈ സമയം നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാധ്വാനത്തിന്റെ പ്രയോജനം നിങ്ങള്‍ക്ക് ലഭിക്കും. ഇളയ സഹോദരങ്ങള്‍ കാരണം നിങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടായേക്കാം.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിയില്‍ ശുക്രന്‍ രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. അതിന്റെ ദര്‍ശനം എട്ടാം ഭാവത്തില്‍ വീഴും. അത്തരം അവസ്ഥയില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം സന്തോഷവും ഐശ്വര്യവും സമ്പത്തും ലഭിക്കും. വിദേശയാത്രയും സാദ്ധ്യമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ജോലിയിലും നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ നിക്ഷേപിക്കുന്നത് പ്രയോജനകരമാണെന്ന് തെളിയും.

ധനു

ധനു

നിങ്ങളുടെ സ്വന്തം രാശിയില്‍ ശുക്രന്‍ വരുന്നത് നിങ്ങള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നല്‍കും. ഈ മാസം ശുക്രന്റെ ശുഭഫലം മൂലം ധനു രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. നിക്ഷേപങ്ങള്‍ക്ക് അവസരം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. മാനേജ്‌മെന്റ് മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കും. കുടുംബജീവിതം സുഖകരമായിരിക്കും. പ്രണയ ജീവിതത്തില്‍ നല്ല നിമിഷങ്ങള്‍ നിങ്ങള്‍ ആസ്വദിക്കും. ആരോഗ്യം പൊതുവെ മികച്ചതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാനാകും. ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ മാസം നല്ലതായിരിക്കും. ബന്ധുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. ബന്ധങ്ങള്‍ മെച്ചപ്പെടും.

Most read:ഭഗവത്ഗീത ഉദയം ചെയ്ത ഗീതാജയന്തി; ആരാധനയും പൂജാരീതിയും ശുഭസമയവുംMost read:ഭഗവത്ഗീത ഉദയം ചെയ്ത ഗീതാജയന്തി; ആരാധനയും പൂജാരീതിയും ശുഭസമയവും

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം 12ാം ഭാവത്തില്‍ ആയിരിക്കും. ശുക്രന്റെ ഈ സംക്രമം മൂലം മകരം രാശിക്കാര്‍ക്ക് ചിലവുകള്‍ വര്‍ദ്ധിക്കും. സുഖസൗകര്യങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. ആരോഗ്യത്തില്‍ കുറവുണ്ടാകും. കാല്‍മുട്ടുകളുമായോ എല്ലുകളുമായോ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കുക. കണ്ണുകളില്‍ വേദനയും അനുഭവപ്പെടും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അനാവശ്യ യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. അകാരണമായി മാനസിക പിരിമുറുക്കം നിലനില്‍ക്കും. ജീവിത പങ്കാളിയില്‍ നിന്ന് സഹകരണം കുറവായിരിക്കും. ജോലി സമ്മര്‍ദ്ദം ഉയരും. വാഹനം ശ്രദ്ധയോടെ ഉപയോഗിക്കുക.

കുംഭം

കുംഭം

കുംഭം രാശിയുടെ നാലാം ഭാവാധിപനും ഭാഗ്യാധിപനുമായ ശുക്രന്‍ നിങ്ങളുടെ ലഗ്‌നഭാവത്തില്‍ സഞ്ചരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കുംഭം രാശിക്കാരുടെ മുടങ്ങിയ പ്രവൃത്തികള്‍ പുനരാരംഭിക്കാനാകും. കടബാധ്യതയില്‍ നിന്ന് മോചനം ലഭിക്കും. ഇതോടൊപ്പം പുതിയ വരുമാന മാര്‍ഗങ്ങളും തുറക്കും. കാലങ്ങളായി പൂര്‍ത്തിയാകാതെ കിടന്നിരുന്ന ജോലികള്‍ ഇപ്പോള്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

Most read:ശുഭയോഗങ്ങളോടെ മാസാരംഭം; ഈ പ്രതിവിധി ചെയ്താല്‍ ഡിസംബര്‍ മുഴുവന്‍ ഐശ്വര്യംMost read:ശുഭയോഗങ്ങളോടെ മാസാരംഭം; ഈ പ്രതിവിധി ചെയ്താല്‍ ഡിസംബര്‍ മുഴുവന്‍ ഐശ്വര്യം

മീനം

മീനം

ധനു രാശിയിലെ ശുക്രന്റെ സംക്രമണം മീനം രാശിക്കാര്‍ക്ക് തൊഴിലിനും ബിസിനസ്സിനും നല്ലകാലമായിരിക്കും. ശുക്രന്റെ ഈ സംക്രമണത്തിന്റെ ഫലത്താല്‍ ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. സ്ഥാനമാനങ്ങള്‍, സ്വാധീനം എന്നിവ കൈവരും. സഹപ്രവര്‍ത്തകരില്‍ നിന്ന് പൂര്‍ണ സഹകരണം ലഭിക്കും. സാമൂഹിക മേഖലയില്‍ ബഹുമാനം ലഭിക്കും. നിങ്ങള്‍ ഒരു ജോലി അന്വേഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. രാഷ്ട്രീയം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിലും ഈ മാസം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഒരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം നിങ്ങളുടെ ആഗ്രഹം സഫലമാകും. കടം നല്‍കിയ പണം തിരിച്ചുകിട്ടും.

English summary

Venus Transit in Sagittarius on 05 December 2022 Effects and Remedies on 12 Zodiac Signs in Malayalam

Shukra Rashi Parivartan 2022 In Dhanu Rashi; Venus Transit in Sagittarius Effects on Zodiac Signs : The Venus Transit in Sagittarius will take place on 05 December 2022. Learn about remedies to perform in Malayalam.
Story first published: Saturday, December 3, 2022, 8:31 [IST]
X
Desktop Bottom Promotion