For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 3 മോശം ശീലമാണ് ഓരോ രാശിക്കും വെല്ലുവിളി

|

ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലപ്പോഴും പുറത്ത് പറയാന്‍ മോശമാണ്. എന്നാല്‍ ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയും സാമ്പത്തിക കാര്യങ്ങളിലും എല്ലാം ഈ ശീലങ്ങള്‍ ബാധിക്കുന്നുണ്ട് എന്നുള്ളതാണ്. നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതത്തെ പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തിക്കുന്ന ചില മോശമായ ശീലങ്ങളുണ്ട്. ഇത്തരം ശീലങ്ങള്‍ നിര്‍ത്തുന്നതും പലപ്പോഴും അസാധ്യമാണ്. നമുക്ക് ഇതിനെക്കുറിച്ച് എല്ലാം ആശങ്കയുണ്ടാകാം. എത്രയൊക്കെ നിര്‍ത്തണമെന്ന് കരുതുമ്പോഴും പലപ്പോഴും ഇത് നിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്.

കാമക്യ ദേവി, സ്ത്രീ യോനീശക്തികാമക്യ ദേവി, സ്ത്രീ യോനീശക്തി

എങ്ങനെയെങ്കിലും ഇത്തരം മോശം ശീലങ്ങളില്‍ നിന്ന് കരകയറാന്‍ പലര്‍ക്കും കഴിയില്ല. കുടുംബം, പങ്കാളി, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായുള്ള ബന്ധത്തില്‍ വരെ പല ശീലങ്ങളും പ്രശ്നമുണ്ടാക്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് ഒരു മോശം ശീലം ഒറ്റരാത്രികൊണ്ട് നിര്‍ത്താന്‍ കഴിയില്ല. ഇത് ആവര്‍ത്തിക്കാതിരിക്കാനും ക്ഷമ കാണിക്കാനും നിങ്ങള്‍ പതിവായി ശീലിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ തുടക്കത്തില്‍, ഈ ശീലങ്ങള്‍ നിര്‍ത്താനുള്ള ശ്രമം നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. എന്നാല്‍ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ഇതിന് വേണ്ടി എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കണം. ജ്യോതിഷമനുസരിച്ച്, ഓരോ രാശിചിഹ്നത്തിനും വ്യത്യസ്തമായ മോശമായ ചില ശീലങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

നിങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ആ സമയത്ത് മറ്റാരെങ്കിലും സംസാരിക്കുന്നുണ്ടെങ്കില്‍ പോലും അത് നിങ്ങള്‍ക്ക് പ്രശ്നമില്ല. നിങ്ങളുടെ പോയിന്റ് മുന്നോട്ട് വക്കുന്നതിന് വേണ്ടി പലപ്പോഴും ഈ തടസ്സത്തെ മറികടന്ന് ഇവര്‍ സംസാരിക്കാന്‍ ശ്രമിക്കും. ഇത് കൂടാതെ നിങ്ങളുടെ വാദം തെളിയിക്കാന്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും വളരെയധികം അതിന് ഊന്നല്‍ നല്‍കുന്നുണ്ട്. എന്നാല്‍ പല അവസരങ്ങളിലും അതിന്റെ ആവ്ശ്യം വരുന്നില്ല എന്നുള്ളതാണ് സത്യം. കാപ്പിയോടുള്ള ഇഷ്ടക്കൂടുതല്‍ ഒരിക്കലും മോശം ശീലമല്ല. എന്നാല്‍ അമൃതാണെങ്കില്‍ പോലും അത് അമിതമായാല്‍ വിഷമാണ് എന്നുള്ളതാണ്. കാരണം കാപ്പിയിലെ കഫീന്‍ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരുടെ മോശം ശീലങ്ങളില്‍ ഒന്നാണ് ഷോപ്പിംഗ് മാനിയ. പക്ഷേ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സും പരിശോധിക്കണം. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരത്തിനായി നിങ്ങള്‍ റീട്ടെയില്‍ തെറാപ്പി ഉപയോഗിക്കുന്ന പ്രവണതയുണ്ട്, ഇത് ഒരു മോശം ശീലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ഏത് കാര്യത്തിനായാലും ആദ്യം ഇല്ല എന്ന് പറയുന്നത് ഇവരുടെ ശീലമാണ്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്തും. അതിനാല്‍, ഒന്നും വേണ്ട എന്ന് പറയുന്നതിനുമുമ്പ് ആദ്യം അതിനെക്കുറിച്ച് കുറച്ച് സമയം ചിന്തിക്കുക. വളരെയധികം കര്‍ക്കശത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

ഗോസിപ്പ് ഇഷ്ടമുള്ളവരായിരിക്കും ഇവര്‍. ആളുകളോട് ഗോസിപ്പ് പറയാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ്. നിങ്ങള്‍ പറയുന്ന കഥകള്‍ മികച്ചതാണെങ്കിലും ഗോസിപ്പുകളില്‍ ഏര്‍പ്പെടരുത്. നിങ്ങള്‍ ഫോണില്‍ ധാരാളം സമയം ചെലവഴിക്കുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. ഇത് നിങ്ങളുടെ ചുറ്റുമുള്ള മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്ന് നിങ്ങളെ എളുപ്പത്തില്‍ വ്യതിചലിപ്പിക്കുന്നു. അതില്‍ പലപ്പോഴും പല ആളുകളും അസ്വസ്ഥരാകാം. ഇവരില്‍ പെട്ടെന്ന് വളരെ വേഗത്തില്‍ ബോറടിക്കുന്നു. ഇത് മിഥുനം രാശിക്കാരായ ആളുകളുടെ സാധാരണ സ്വഭാവങ്ങളില്‍ ഒന്നാണ്. അവര്‍ എന്തിലും എളുപ്പത്തില്‍ വിരസത അനുഭവിക്കുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഏത് കാര്യത്തിനും പരാതി മാത്രം ഇവരുടെ ശീലമാണ്. ഇവര്‍ അങ്ങേയറ്റത്ത് പരാതി പറയുന്നവരായിരിക്കും എപ്പോഴും. ഇത് കൂടാതെ കാര്യങ്ങളെ അവര്‍ എപ്പോഴും പുറത്തേക്ക് വിടാതെ ഉള്ളില്‍ തന്നെ പിടിച്ച് കൊണ്ടിരിക്കുന്നു. ദു:ഖമോ കോപമോ ഉള്ളില്‍ വളരെക്കാലം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും അവരുടെ മനസമാധാനത്തെ വരെ ബാധിക്കുന്നു. ഏത് കാര്യത്തേയും വളരെയധികം വൈകാരികമായി ഇടപെടുന്നതിന് ഇവര്‍ ശ്രമിക്കുന്നു. എല്ലാവരുടേയും ഏറ്റവും സെന്‍സിറ്റീവും വൈകാരികവുമായ അടയാളമാണിത്. വളരെയധികം വികാരാധീനനായതിനാല്‍ ഈ രാശിക്കാര്‍ വളരെയധികം ബുദ്ധിമുട്ടിക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

മാറ്റത്തിനൊപ്പം നിങ്ങളെ ക്രമീകരിക്കാന്‍ കഴിയില്ല എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ക്ക് ഇത്തരം മാറ്റം സ്വീകരിക്കാനും നിങ്ങളുടെ പഴയ കാര്യങ്ങള്‍ മുറുകെ പിടിക്കാനും പലപ്പോഴും സാധിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. സമയത്തിനനുസരിച്ച് കാര്യങ്ങള്‍ മാറും. അതുകൊണ്ട് തന്നെ ഇതൊരു സാധാരണ കാര്യമായി എടുക്കണം. ഇത് കൂടാതെ എപ്പോഴും അരക്ഷിതാവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നു. നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് തന്നെ ധാരാളം അരക്ഷിതാവസ്ഥയുണ്ട്, പ്രത്യേകിച്ച് നിങ്ങളുടെ ശാരീരികമായുണ്ടാവുന്ന മാറ്റങ്ങള്‍. ആത്മവിശ്വാസത്തെ കുറക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നുണ്ട്.

കന്നി രാശി

കന്നി രാശി

എപ്പോഴും ഇവര്‍ ആരെയെങ്കിലും ഉപദേശിച്ച് കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ആളുകള്‍ ഇത് സാധാരണയായി എടുക്കില്ല. അതിനാല്‍, അടുത്ത തവണ നിങ്ങള്‍ ആര്‍ക്കാണ് ഉപദേശം നല്‍കുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ ഏത് കാര്യത്തിനും പരിപൂര്‍ണത ഉണ്ടായിരിക്കുന്നതിന് ആയിരിക്കും ഇവര്‍ ശ്രമിക്കുന്നത്. എല്ലായ്‌പ്പോഴും തികഞ്ഞവനാകാന്‍ നിങ്ങള്‍ കഠിനമായി ശ്രമിക്കുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും തികഞ്ഞവരായിരിക്കാനുള്ള ഉത്കണ്ഠയില്‍ ആയിരിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ മനസമാധാനത്തെ തകര്‍ക്കും. ഇത് കൂടാതെ നിങ്ങള്‍ നിങ്ങളെക്കുറിച്ച് തന്നെ വളരെ നെഗറ്റീവ് ആയി ചിന്തിക്കുന്നു. നിങ്ങള്‍ ഒരു പൂര്‍ണതാവാദിയായതിനാല്‍, നിങ്ങളുടെ പ്രതീക്ഷയനുസരിച്ച് കാര്യങ്ങള്‍ എത്താത്തപ്പോള്‍ നിങ്ങള്‍ നെഗറ്റീവ് കാര്യങ്ങള്‍ പറയാന്‍ തുടങ്ങുകയും ചെയ്യുന്നുണ്ട്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഷോപ്പിംഗിനായി വളരെയധികം പണം ചെലവഴിക്കുകയും നിങ്ങളുടെ വികാരങ്ങള്‍ പുറന്തള്ളുന്നതിനുള്ള ഒരു മാര്‍ഗമായി അതിനെ സ്വീകരിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ബാലന്‍സ് ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ ആളുകളെ മനസ്സിലാക്കാതെ നിങ്ങള്‍ ഒരു വ്യക്തിയുമായി പെട്ടെന്ന് പ്രണയത്തിലാകുന്നു. ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സ്വഭാവത്തെ അടിസ്ഥാനമാക്കി വേണം നിങ്ങള്‍ അവരെ സ്‌നേഹിക്കേണ്ടത്. പൊരുത്തക്കേട് സൃഷ്ടിക്കാന്‍ കഴിയുന്ന എല്ലാത്തരം കാര്യങ്ങളും നിങ്ങള്‍ ഒഴിവാക്കുന്നു. എന്നാല്‍ പലപ്പോഴും ഇത് പാളിപ്പോവുന്ന അവസ്ഥയുണ്ടാവാം.

വൃശ്ചികം രാശി

വൃശ്ചികം രാശി

നിങ്ങളുടെ ജീവിതത്തിലെ ഏത് കാര്യത്തിനേയും നിയന്ത്രണത്തിലാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലെ വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇത് കൂടാതെ എപ്പോഴും പരാജയത്തെ ഭയപ്പെടുന്നവരായിരിക്കും ഇവര്‍. പരാജയം നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗമാണ്, അതിനാല്‍ ഞങ്ങള്‍ അത് സ്വീകരിക്കാന്‍ മനസ്സ് കാണിക്കണം എന്നുള്ളതാണ്. എന്നാല്‍ വൃശ്ചികം രാശിക്കാരില്‍ ഇത് എളുപ്പത്തില്‍ നടക്കുന്നില്ല എന്നുള്ളതാണ്. ഈ ആളുകള്‍ അവരുടെ ജീവിതത്തെക്കുറിച്ച് വളരെ രഹസ്യസ്വഭാവമുള്ളവരാണ്, മാത്രമല്ല ഇത് മറ്റുള്ളവരുമായി പങ്ക് വെക്കാന്‍ ഇവര്‍ എപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നു.

ധനു രാശി

ധനു രാശി

പലപ്പോഴും കാര്യങ്ങള്‍ ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ല. നിങ്ങള്‍ ചിലപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കാതെ ആലോചിക്കാതെ അതിനെക്കുറിച്ച് സംസാരിക്കാന്‍ പ്രവണത കാണിക്കുന്നു. പക്ഷേ നിങ്ങളുടെ ഉദ്ദേശ്യം മോശമായിരിക്കില്ല എന്നുള്ളത് തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പക്ഷേ പൊതുവായി എന്തെങ്കിലും പറയുന്നതിനുമുമ്പ് നിങ്ങള്‍ അല്‍പ്പം ചിന്തിക്കേണ്ടതുണ്ട്. വളരെയധികം ജോലി ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. ചിലപ്പോള്‍ നിങ്ങള്‍ ജോലിക്ക് മുകളില്‍ ജോലി ചെയ്യുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. ഇത് കൂടാതെ നിങ്ങള്‍ നല്‍കിയ വാക്ക് പാലിക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്.

മകരം രാശി

മകരം രാശി

നിങ്ങള്‍ ആരോഗ്യത്തേക്കാള്‍ നിങ്ങളുടെ ജോലിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട് അവസ്ഥയുണ്ടാവുന്നുണ്ട്. നിങ്ങള്‍ ഒരു വര്‍ക്ക്‌ഹോളിക് ആയിരിക്കും എന്നുള്ളതാണ് സത്യം. പലപ്പോഴും പല കാര്യങ്ങളിലും സ്വയം വിമര്‍ശിക്കേണ്ടതായി വരുന്നുണ്ട്. ഈ ആളുകള്‍ എല്ലായ്‌പ്പോഴും സ്വയം ഒരുപാട് വിമര്‍ശിക്കുന്നു. ഇത് നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തന്നെ നല്ലത് ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നേക്കാം. എന്നാള്‍ നിങ്ങള്‍ എല്ലായ്പ്പോഴും ഏറ്റവും മോശമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. അതുകൊണ്ട് വരാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല.

കുംഭം രാശി

കുംഭം രാശി

ഉറക്കമില്ലാത്ത അവസ്ഥയായിരിക്കും നിങ്ങള്‍ക്ക് രാത്രി മുഴുവന്‍ ഉണ്ടാവുന്നത്. രാത്രി വൈകുവോളം ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നുള്ളതാണ് സത്യം. നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ഓണ്‍ലൈനിലാണ് എന്നുള്ളതും ഇവരുടെ മോശം സ്വഭാവങ്ങളില്‍ ഒന്നാണ്. ഇത് കൂടാതെ ഗെയിമുകള്‍ വളരെയധികം കളിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ഗെയിമിംഗും മറ്റ് കാര്യങ്ങളും തമ്മില്‍ ഒരു ബാലന്‍സ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ജീവിതത്തില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നുണ്ട്.

മീനം രാശി

മീനം രാശി

മദ്യപാനം എപ്പോഴും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാല്‍ ഒരിക്കലും ഇതിന് അടിമപ്പെടരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അമിതമായി ചെലവഴിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തിനും കൂടുതല്‍ ചെലവഴിക്കുന്നത് നിങ്ങളെ കടക്കെണിയിലാക്കാം. നിങ്ങളുടെ ഫാന്റസി ലോകത്ത് ജീവിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ എല്ലാത്തിനും അതിന്റേതായ സ്ഥാനമുണ്ട. നിങ്ങള്‍ക്ക് ഒരു സ്ഥലത്തും ഏത് സമയത്തും പകല്‍ സ്വപ്നം കാണാന്‍ കഴിയില്ല. ഇതെല്ലാം ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

English summary

3 Worst Habits Based on Your Zodiac Sign

Here in this article we are discussing about 3 worst habits based on your zodiac sign. Take a look.
X
Desktop Bottom Promotion