Just In
- 1 hr ago
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- 3 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല് വരും നരകതുല്യ ദാമ്പത്യജീവിതം
- 7 hrs ago
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- 9 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള് ഇപ്രകാരം
Don't Miss
- Sports
രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില് ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്
- News
സമസ്ത നേതാവിന്റെ പ്രതികരണത്തെ തള്ളാതെ ലീഗ്; ഭരണഘടനയുടെ ശക്തിയാണെന്ന് സാദിഖലി തങ്ങള്
- Movies
അക്കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്; ഹൃതിക്കുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ കാമുകി
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Technology
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
നക്ഷത്രങ്ങളില് അതിശ്രേഷ്ഠം : 2023-ല് സ്ത്രീ-പുരുഷ ഭാവിയും ഭാഗ്യവും ഇപ്രകാരം
തിരുവാതിര നക്ഷത്രക്കാര്ക്ക് വളരെയധികം പ്രാധാന്യമാണ് നമ്മുടെ ജ്യോതിഷം നല്കുന്നത്. എന്നാല് ഈ നക്ഷത്രക്കാരുടെ 2023-ലെ സമ്പൂര്ണഫലത്തെക്കുറിച്ച് പലര്ക്കും അറിയാന് ആഗ്രഹം ഉണ്ടായിരിക്കും. മിഥുനം രാശിയിലാണ് തിരുവാതിര നക്ഷത്രം വരുന്നത്. കണ്ണുനീര് തുള്ളി പോലെയാണ് ഈ നക്ഷത്രത്തിന്റെ ആകൃതിയും. ഇവര് മൃദുവായി സംസാരിക്കാന് ഇഷ്ടപ്പെടുന്നവരും സമൂഹത്തില് ഇവര്ക്ക് പ്രത്യേക സ്ഥാനം ലഭിക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ടവര്ക്കായി ത്യാഗം ചെയ്യുന്നതിനും അവരെ വളരെയധികം സംരക്ഷിക്കുന്നതിനും താല്പ്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ നക്ഷത്രക്കാര്. പലപ്പോഴും ഇവരുടെ ഒരേ ഒരു പ്രശ്നം എന്ന് പറയുന്നത് ഇവര്ക്ക് ദേഷ്യം കൂടുതലാണ് എന്നതാണ്. രോഗങ്ങളും ഇവരെ പെട്ടെന്ന് ബാധിക്കുന്നു. തിരുവാതിര നക്ഷത്രക്കാര്ക്കുള്ള 2023-ലെ സമ്പൂര്ണഫലം എന്താണെന്ന് നമുക്ക് നോക്കാം.

പൊതുസവിശേഷതകള്
തിരുവാതിര നക്ഷത്രക്കാര്ക്ക് ചില പൊതുസവിശേഷതകള് ഉണ്ടായിരിക്കും. അത് എന്താണെന്ന് നമുക്ക് നോക്കാം. പുരുഷന്മാര്ക്ക് നല്ല ബുദ്ധിയും അറിവും ഉണ്ടായിരിക്കും. ഓര്മ്മശക്തിയുടെ കാര്യത്തിലും ഇവരെ തോല്പ്പിക്കാന് സാധിക്കില്ല. ഏത് പ്രയാസകരമായ സാഹചര്യത്തേയും എളുപ്പത്തില് കൈകാര്യം ചെയ്യുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. ഇവര് മറ്റുള്ളവരോട് നല്ലതുപോലെ പെരുമാറുന്നു. പ്രത്യേകിച്ച് സ്ത്രീകള്ക്ക് ഇവര് ബഹുമാനം നല്കുന്നു. തിരുവാതിര നക്ഷത്രക്കാരായ സ്ത്രീകള് ഏത് സമയത്തും ഒരുപോലെ പെരുമാറുന്നവരായിരിക്കും. അവരുടെ പ്രയാസകരമായ സമയത്തും ഇവര് നല്ല രീതിയില് പെരുമാറുന്നു. മാത്രമല്ല സാമ്പത്തിക രംഗത്ത് ഇവര് വളരെയധികം ശ്രദ്ധയോടെ കാര്യങ്ങള് കൈകാര്യം ചെയ്യുന്നു. തൊഴില്, സാമ്പത്തികം, ബന്ധം, ആരോഗ്യ നില എന്നിവയില് നിന്ന് നിങ്ങള്ക്ക് 2023 നല്കുന്ന പൊതുഫലങ്ങള് നോക്കാം.

കരിയര് ഫലം
കരിയറിന്റെ കാര്യത്തില് നിങ്ങള്ക്ക് മികച്ച സമയമാണ് എന്നതില് സംശയം വേണ്ട. കാരണം നിങ്ങള് 2023 മെയ് മുതല് ഓഗസ്റ്റ് വരെയുള്ള കാലയളവില് നിങ്ങളുടെ കരിയറില് മികച്ച നേട്ടം കൈവരിക്കും. എന്നാല് ഇതിനിടയിലും ചെറിയ തടസ്സങ്ങള് ഉണ്ടാവുമെങ്കിലും നിങ്ങള്ക്ക് അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും ഇത്തരം പ്രതിസന്ധികളില് തളര്ന്ന് പോവാതെ മുന്നോട്ട് കുതിച്ചാല് അത് ജീവിതത്തില് നിങ്ങള്ക്ക് അപ്രതീക്ഷിത നേട്ടം ഈ വര്ഷം സമ്മാനിക്കുന്നു. നിങ്ങള്ക്ക് ചുറ്റും ഉണ്ടാവുന്ന പ്രശ്നങ്ങളില് നിന്ന് അകന്ന് നില്ക്കുകയും ശാന്തത പാലിക്കുകയും വേണം. എന്നാല് നിങ്ങള്ക്ക് നേട്ടങ്ങള് സ്വന്തമാക്കാവുന്നതാണ്. ബിസിനസില് ലാഭം നേടുന്നതിന് വേണ്ടി ഇവര്ക്ക് സ്വകാര്യ ജീവിതത്തിലെ പല കാര്യങ്ങളും മാറ്റി വെക്കേണ്ടി വന്നേക്കാം. ജോലിയില് പല വിധത്തിലുള്ള എതിര്പ്പുകള് നേരിടേണ്ടി വരുന്നു. എന്നാല് നവംബറിന് ശേഷമുള്ള ഒരു മാസം നിങ്ങള്ക്ക് അപ്രതീക്ഷിതമായ ഒരു മാറ്റം വരുന്നു

ധനഫലം
തിരുവാതിര നക്ഷത്രക്കാര്ക്ക് സാമ്പത്തികമായി 2023 എപ്രകാരം എന്ന് നോക്കാം. നിങ്ങളുടെ ഗ്രഹങ്ങളുടെ സ്വാധീനവും സ്ഥാനവും നല്ലതായിരിക്കുന്നതിനാല് നിങ്ങള്ക്ക് എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളേയും ഇല്ലാതാക്കാന് സാധിക്കുന്നു. മാത്രമല്ല ഈ വര്ഷം ഓരോ മാസവും പിന്നിടുമ്പോള് നിങ്ങള്ക്ക് പണം നേടുന്നതിനുള്ള അവസരങ്ങള് ലഭിക്കുകയാണ് ചെയ്യുന്നത്. ജൂണിന്റെ പകുതിയില് പക്ഷേ ചെറിയ രീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങള് നിങ്ങള് നേരിടേണ്ടി വരുന്നു. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള് മാറാം. എന്നാല് സെപ്റ്റംബറിന് ശേഷമുള്ള കാലത്ത് നിങ്ങള്ക്ക് വരുമാനം സ്ഥിരതയുള്ളതായി മാറുന്നു. മാത്രമല്ല സാമ്പത്തികമായി മികച്ച ഫലവും ഉണ്ടാവുന്നു.

കുടുംബ ഫലം
തിരുവാതിര നക്ഷത്രക്കാരുടെ കുടുംബത്തില് 2023-ല് എന്തൊക്കെ മാറ്റങ്ങള് ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ കുടുംബത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാം. ഓഗസ്റ്റിലും സെപ്റ്റംബറിലും ഗ്രഹങ്ങളുടെ മാറ്റങ്ങള് പലപ്പോഴും നിങ്ങളുടെ കുടുംബത്തില് ചെറിയ രീതിയിലുള്ള മാറ്റങ്ങള് ഉണ്ടാക്കിയേക്കാം. എന്നാല് വര്ഷത്തിന്റെ തുടക്കത്തില് നിങ്ങള്ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല ജീവിതത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ജൂണ് മാസത്തില് കുടുംബത്തോടൊപ്പം യാത്ര പോവുന്നതിനും മറ്റും സാധിക്കുന്നു. മനസ്സിലുള്ളത് പുറത്ത് കാണിക്കുന്നതിനും പറയുന്നതിനും തിരുവാതിര നക്ഷത്രക്കാര് തയ്യാറാവണം. മാത്രമല്ല ഗ്രഹങ്ങളിലുണ്ടാവുന്ന മാറ്റങ്ങള് നിങ്ങളുടെ കുടുംബവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു.

ആരോഗ്യഫലം
നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. പോസിറ്റീവ് ആയ മാറ്റങ്ങള് ആരോഗ്യത്തിന്റെ കാര്യത്തില് ഉണ്ടാവുന്നു. ഗ്രഹങ്ങളുടെ ചലനങ്ങള് നിങ്ങള്ക്ക് ഒരിക്കലും മാറ്റങ്ങള് കൊണ്ട് വരുന്നില്ല. മാത്രമല്ല ജീവിതത്തില് ഐശ്വര്യവും സന്തോഷവും വര്ദ്ധിക്കുമ്പോള് അത് സ്വാഭാവികമായും നിങ്ങള്ക്ക് ആരോഗ്യവും വര്ദ്ധിപ്പിക്കുന്നു. എന്നാല് വിഷാദമോ ഉത്കണ്ഠയോ പോലുള്ള പ്രശ്നങ്ങള് നിങ്ങള് അനുഭവിക്കുന്നുണ്ടെങ്കില് ഇവര് ഒരിക്കലും അതിനെ നിസ്സാരവത്കരിക്കരുത്. അത് പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. മെയ് മാസത്തിന് ശേഷം ആരോഗ്യത്തിന്റെ കാര്യത്തില് അല്പം കൂടുതല് ശ്രദ്ധ ചെലുത്താവുന്നതാണ്. ഫിറ്റ്നസ് വര്ക്കുകള് ചെയ്യുന്നതിന് ശ്രദ്ധിക്കുക. എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുന്നതിനും വിശ്രമവും ഉറക്കവും കൃത്യമായി നിലനിര്ത്തുന്നതിനും ശ്രദ്ധിക്കണം.

മികച്ച മാസങ്ങള്
തിരുവാതിര നക്ഷത്രക്കാര്ക്ക് 2023-ലെ മികച്ച മാസങ്ങള് ഏതൊക്കെയെന്ന് നമുക്ക് നോക്കാം. 2023 ഫെബ്രുവരി, ഏപ്രില്, ഓഗസ്റ്റ്, ഡിസംബര് എന്നിവയാണ് നല്ല മാസങ്ങള്. എന്നാല് മോശം ഫലങ്ങള് പൊതുവേ കുറവെങ്കിലും ചില മോശം മാസങ്ങള് ഇവര്ക്കുണ്ട്. 2023 ജനുവരി, മാര്ച്ച്, ജൂലൈ, നവംബര് എന്നിവയാണ് മോശം മാസങ്ങളായി മാറുന്നത്. 2023 മെയ്, ജൂണ്, സെപ്റ്റംബര്, ഒക്ടോബര് മാസങ്ങളില് നിങ്ങള്ക്ക് സമ്മിശ്രഫലങ്ങള് ആയിരിക്കാം ഉണ്ടാവുന്നത്.

പൊതുഫലങ്ങള്
2023 വര്ഷത്തില് ചില പൊതുഫലങ്ങള് തിരുവാതി നക്ഷത്രക്കാര്ക്കുണ്ട്. ഇതില് നിങ്ങള് വളരെയധികം ക്ഷമയോടെ കാര്യങ്ങള് കൈകാര്യം ചെയ്യുന്ന ഒരു മാസമായിരിക്കും. ഇത് കൂടാതതെ നിങ്ങള്ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവര്ക്ക് തൃപ്തികരമായ ജോലി ലഭിക്കുന്നു. ഏറെക്കാലമായി മനസ്സില് കൊണ്ട് നടന്നിരുന്ന ഒരു ആഗ്രഹം സഫലമാവുന്നതിനുള്ള സാധ്യതയുണ്ട്. കലാകായിക രംഗത്തുള്ളവര്ക്ക് പ്രശസ്തിയും ഉയര്ച്ചയും ഉണ്ടാവുന്നു. വിദ്യാര്ത്ഥികള്ക്ക് വലിയ മോശമല്ലാത്ത ഫലങ്ങള് ഉണ്ടാവുന്നു. മതപരമായ ചടങ്ങുകളില് സംബന്ധിക്കുന്നതിന് സാധിക്കുന്നു. സര്ക്കാര് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്ക്ക് അനുകൂല സമയം.

പൊതുഫലങ്ങള്
ജോലിക്ക് വേണ്ടി വിദേശത്ത് പോവാന് ആഗ്രഹിക്കുന്നവര്ക്ക് അനുകൂല ഫലങ്ങള് ലഭിക്കുന്നു. രാഷ്ട്രീയപരമായ മാറ്റങ്ങളും പരിഷ്കാരങ്ങളും ജീവിതത്തില് ഉണ്ടാവുന്നു. ഏത് പ്രശ്നത്തേയും നേരിടുന്നതിന് സജ്ജമായിരിക്കുക. ജോലിയില് ആത്മവിശ്വാസം വര്ദ്ധിപ്പിക്കുന്ന അവസ്ഥകള് ഉണ്ടാവുന്നു. പ്രൊഫഷണലുകള്ക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിന് സാധിക്കുന്നു. ശത്രുക്കള് ശക്തി പ്രാപിക്കും. ബിസിനസ്സുകാര്ക്ക് സാമ്പത്തിക നേട്ടങ്ങളോടുകൂടിയ വര്ഷമായിരിക്കും. പങ്കാളികളുമായി പ്രശ്നങ്ങള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
Makayiram
Nakshatra
2023:
ദോഷഫലങ്ങള്
ഇല്ലാതെ
വര്ഷം
മുഴുവന്
ഐശ്വര്യം
നിറയും
നക്ഷത്രം
2023-ല്
ശനിയുടെ
രാശിമാറ്റം
:
ശ്രേഷ്ഠഫലങ്ങള്
ഈ
നക്ഷത്രക്കാര്ക്ക്
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.