For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ജൂണ്‍ 21 സൂര്യഗ്രഹണം;സൂക്ഷിക്കേണ്ട രാശിക്കാര്

|

2020 ല്‍ ആറ് ഗ്രഹണങ്ങള്‍ സംഭവിക്കും. ജൂണ്‍ 21 ഞായറാഴ്ച ഭൂമി വാര്‍ഷിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും, ഇത് വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമാണ് എന്നതും പ്രധാനമാണ്. കര്‍ക്കിടകം രാശിചിഹ്നത്തിലാണ് ഈ ദിവസം സൂര്യഗ്രഹണം സംഭവിക്കുന്നത്. രാവിലെ 10:04 ന് ആരംഭിച്ച് പരമാവധി 11.42 വരെ സൂര്യഗ്രഹണം ദൃശ്യമാകും. ജ്യോതിഷപരമായി, ഒരു സൂര്യഗ്രഹണം ചില രാശികള്‍ക്ക് പ്രയോജനകരമാണ്, ചിലര്‍ക്ക് ചെറിയ ദോഷങ്ങളും അനുഭവപ്പെടാം. ഇത്തവണത്തെ സൂര്യഗ്രഹണത്തിന്റെ ചില ഫലങ്ങള്‍ നിങ്ങള്‍ക്ക്‌ വായിക്കാം.

Most read: വീട്ടിലൊരു അശോക മരം; ഐശ്വര്യങ്ങള്‍ ഫലം

മേടം

മേടം

മേടം രാശിക്കാരുടെ മൂന്നാമത്തെ വീട്ടില്‍ ഗ്രഹണം നടക്കും. മൂന്നാമത്തെ വീട് ധൈര്യം, ആശയവിനിമയം, സഹോദരങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്നു. ഈ വശങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട്, മേടം രാശിക്കാര്‍ അവരുടെ സാധ്യതകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഊഹക്കച്ചവടങ്ങളില്‍ നിന്നോ അപകടസാധ്യതകളില്‍ നിന്നോ വിട്ടുനില്‍ക്കേണ്ടതുണ്ട്. മുതിര്‍ന്നവരുമായുള്ള ആശയവിനിമയം ഗുണം ചെയ്യും. സഹോദരങ്ങളെ പരിപാലിക്കേണ്ടതുണ്ട്. എന്നിരുന്നാലും, സൂര്യഗ്രഹണത്തിന്റെ നെഗറ്റീവ് ഫലങ്ങള്‍ അധികമായി മേടം രാശിക്കാരെ ബാധിച്ചേക്കില്ല.

ഇടവം

ഇടവം

ഇടവം രാശിക്കുള്ള രണ്ടാമത്തെ വീട്ടില്‍ ഗ്രഹണം നടക്കും. രണ്ടാമത്തെ വീട് സമ്പത്തിനെയും കുടുംബത്തെയും സൂചിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ ധനകാര്യം ഒരു പ്രധാന ആശങ്കയായിരിക്കുമെന്ന് ഇത് കാണിക്കുന്നു. കുടുംബച്ചെലവുകള്‍ ഉയര്‍ന്നേക്കാം, നിങ്ങളുടെ അനാവശ്യ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ചില നേത്ര പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം.

Most read: പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് ശ്വാസകോശ സംബന്ധിയായ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. സാമ്പത്തിക രംഗത്ത്, ചെലവുകള്‍ ഉയരും. ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിങ്ങള്‍ക്ക് ഉചിതമായ സാമ്പത്തിക ക്രമീകരണങ്ങള്‍ നടത്താം.

കര്‍ക്കിടകം

കര്‍ക്കിടകം

പണനഷ്ടം, പെട്ടെന്നുള്ള ചെലവുകള്‍, ജോലി എന്നിവയെ സൂചിപ്പിക്കുന്ന പന്ത്രണ്ടാമത്തെ വീട്ടില്‍ സൂര്യഗ്രഹണം സംഭവിക്കും. അതിനാല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. കൂടാതെ, പണം നഷ്ടപ്പെടുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും നയിച്ചേക്കാം. അതിനാല്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്.

Most read: കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ പതിനൊന്നാമത്തെ വീട്ടില്‍ സൂര്യഗ്രഹണം സംഭവിക്കുന്നതോടെ, പണ നേട്ടം അവരെ സാമ്പത്തികമായി സുസ്ഥിരമാക്കും. പണത്തിന്റെ വരവാല്‍ അവരുടെ ദീര്‍ഘകാല ആഗ്രഹങ്ങളെല്ലാം നിറവേറ്റാം. വ്യക്തിബന്ധങ്ങള്‍ ആനന്ദകരവും യോജിപ്പുള്ളതുമായ സമയത്തിലൂടെ കടന്നുപോകാം.

കന്നി

കന്നി

തൊഴില്‍, പ്രശസ്തി എന്നിവ നിയന്ത്രിക്കുന്ന പത്താമത്തെ വീട്ടില്‍ കന്നി രാശിക്കാര്‍ക്ക് സൂര്യഗ്രഹണം സംഭവിക്കും. അനന്തരഫലമായി, ഇവര്‍ക്ക് തൊഴില്‍ രംഗത്ത് ചില വെല്ലുവിളി നിറഞ്ഞ നിമിഷങ്ങള്‍ അഭിമുഖീകരിച്ചേക്കാം. തൃപ്തികരമായ ഫലങ്ങള്‍ ലഭിക്കുന്നതിന് ബിസിനസ്സിലുള്ളവര്‍ അവരുടെ പ്രവര്‍ത്തനം മാറി ചിന്തിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉപഭോക്താക്കളെ ശരിയായി മനസിലാക്കുക. ജോലിക്കാര്‍ക്കും ഈ സമയം സമ്മര്‍ദ്ധകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം.

Most read: ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍

തുലാം

തുലാം

തുലാം രാശിയുടെ ഒമ്പതാം വീട്ടില്‍ സൂര്യഗ്രഹണം നടക്കും. ഈ വീട്ടില്‍ ഒരു പ്രധാന ഗ്രഹവും സ്ഥാനം പിടിച്ചിട്ടില്ലെങ്കില്‍, നിങ്ങളുടെ സാധ്യതകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നിരുന്നാലും, അനാവശ്യമായ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ആരോഗ്യം മെച്ചപ്പെടുമെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് കൂടുതല്‍ അപകടമുണ്ടായേക്കാം.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ എട്ടാമത്തെ വീട്ടില്‍ ഗ്രഹണം നടക്കുമ്പോള്‍ ആരോഗ്യപരമായ ആശങ്കകള്‍ വര്‍ദ്ധിച്ചേക്കാം. അതിനാല്‍, റോഡരികില്‍ നിന്നോ ജങ്ക് ഫുഡുകളില്‍ നിന്നോ ഭക്ഷണം കഴിക്കാതിരിക്കുക. സാമ്പത്തികവും ഗാര്‍ഹികവുമായ പ്രശ്‌നങ്ങള്‍ കടുക്കും. കുടുംബത്തിലെ ഐക്യം നശിപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കുക. നിങ്ങള്‍ തന്ത്രപരമായും ക്ഷമയോടെയും കാര്യങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ട്. പുതിയ നിക്ഷേപങ്ങള്‍ക്ക് സമയം ഉചിതമെന്ന് തോന്നുന്നില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ ശരിയായ ആരോഗ്യ പരിശോധന നടത്തേണ്ടതുണ്ട്.

Most read: മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

ധനു

ധനു

സൂര്യഗ്രഹണ ഘട്ടം ധനു രാശിക്കാര്‍ക്ക് ഒരു വാഗ്ദാനമായി മാറിയേക്കാം, കാരണം അവരുടെ ഏഴാമത്തെ വീടിനെ ഈ പ്രതിഭാസം ബാധിക്കും. ജോലിക്കാര്‍ക്ക് പുതിയ അസൈന്‍മെന്റുകള്‍ നിങ്ങളില്‍ വന്നുചേരും. മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റും. പ്രൊഫഷണല്‍ രംഗത്തെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ക്രിയാത്മകമായി മാറിയേക്കാം. അനുകൂലമായ സാഹചര്യങ്ങള്‍ക്കിടയിലും നിങ്ങളുടെ അസുഖങ്ങള്‍ നിങ്ങളെ തളര്‍ത്തിയേക്കാം.

മകരം

മകരം

മകരം രാശിക്കാരുടെ ആറാമത്തെ വീട്ടില്‍ സൂര്യഗ്രഹണം സംഭവിക്കും. കഠിനമായ സാഹചര്യത്തില്‍ നിന്ന് അവര്‍ വിജയകരമായി പുറത്തുവന്നേക്കാമെന്നതിനാല്‍ ഇത് അവര്‍ക്ക് ഒരു പ്രധാന വഴിത്തിരിവായിരിക്കും. കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നിരുന്നാലും, ക്ഷമയാണ് വിജയത്തിന്റെ താക്കോല്‍. കൂടുതല്‍ നീക്കങ്ങള്‍ നടത്തുന്നതിനുമുമ്പ് യാഥാര്‍ത്ഥ്യത്തെ ശരിയായി നിരീക്ഷിക്കുക.

Most read: ബുദ്ധപ്രതിമ വീട്ടിലെങ്കില്‍ ഐശ്വര്യം വാരിക്കോരി

കുംഭം

കുംഭം

കുംഭം രാശിക്കാരുടെ അഞ്ചാമത്തെ വീട്ടില്‍ സൂര്യഗ്രഹണം സംഭവിക്കുന്നത് അവരുടെ ബന്ധങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍, ബന്ധത്തിന്റെ ഐക്യത്തെ തകര്‍ക്കാതെ ദുര്‍ബലമായ സാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സാമ്പത്തിക സ്ഥിരത നിങ്ങള്‍ക്ക് കൈവരും. എന്നിരുന്നാലും, വലിയ പണ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കരുത്.

മീനം

മീനം

മീനം രാശിക്കാരുടെ നാലാമത്തെ വീടിനെ ബാധിക്കുന്ന സൂര്യഗ്രഹണം അവരെ ആഭ്യന്തര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കാം. ജോലിസ്ഥലത്ത് തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ പ്രൊഫഷണലുകള്‍ കഠിനമായി പരിശ്രമിക്കും. അവര്‍ക്ക് കഠിനമായ ഒരു കാലഘട്ടമാണ് മുന്നില്‍. ഈ കാലയളവില്‍ വലിയ നേട്ടങ്ങളൊന്നും വന്നേക്കില്ല. മുന്‍കാല രോഗങ്ങള്‍ അസ്വസ്ഥതയുണ്ടാക്കാനും ഇടയുണ്ട്.

Most read: നിങ്ങള്‍ എങ്ങനെയെന്ന് നിങ്ങളുടെ നെറ്റി പറയും

English summary

Solar Eclipse June 2020: Effects on all zodiac signs

Let’s explore the effects of the Solar Eclipse june 2020 on all 12 zodiac signs.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X