For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഗ്രഹണം ഇടവമാസത്തില്‍ മകയിരം നക്ഷത്രത്തില്‍; ശ്രദ്ധിക്കണം ഈ രാശിക്കാര്‍

|

ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം സംഭവിക്കുന്നത് ജൂണ്‍ 10-നാണ്. ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടതും ഗ്രഹണം ഓരോ രാശിക്കാരയേും എങ്ങനെ ബാധിക്കുന്നുണ്ട് എന്നുള്ളതും വെല്ലുവിളിയാണ്. ഇടവം രാശിയിലാണ് ഈ വര്‍ഷത്തെ സൂര്യ ഗ്രഹണം സംഭവിക്കുന്നത്. ഇടവം രാശിയില്‍ മകയിരം നക്ഷത്രത്തില്‍ ആണ് ഗ്രഹണം സംഭവിക്കുന്നത്. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരെ ഗ്രഹണം ബാധിക്കുന്നുണ്ട്. ചിലരില്‍ ഗ്രഹണം പോസിറ്റീവ് ഫലങ്ങള്‍ നല്‍കുമ്പോള്‍ ചിലര്‍ക്ക് അത് നെഗറ്റീവ് ഫലങ്ങളാണ് നല്‍കുന്നത്. അത് തിരുവെഴുത്തുകളില്‍ പറഞ്ഞിട്ടുമുണ്ട്.

 ഗ്രഹണവും ശനിജയന്തിയും ഒരേദിനം: ഈ മൂന്ന് രാശിക്കാരില്‍ ശനി ദുരിതം വിതക്കും ഗ്രഹണവും ശനിജയന്തിയും ഒരേദിനം: ഈ മൂന്ന് രാശിക്കാരില്‍ ശനി ദുരിതം വിതക്കും

എന്താണെങ്കിലും ഗ്രഹണം ഓരോ രാശിക്കാരേയും ബാധിക്കുന്നതിനെക്കുറിച്ച് നമ്മള്‍ മുന്‍പൊരു ലേഖനത്തില്‍ വായിച്ചു. പക്ഷേ ഈ 12 രാശിക്കാരില്‍ ചില രാശിക്കാരെ അല്‍പം മോശമായാണ് ഗ്രഹണം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇടവം രാശിയില്‍ മകയിരം നക്ഷത്രത്തിലാണ് ഗ്രഹണം നടക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് 12 രാശിക്കാരില്‍ ഇനി പറയുന്ന നാല് രാശിക്കാരെ അ്ല്‍പം ബുദ്ധിമുട്ടിക്കും എന്നുള്ളതാണ് സത്യം.

എപ്പോഴാണ് സൂര്യഗ്രഹണം?

എപ്പോഴാണ് സൂര്യഗ്രഹണം?

ജൂണ്‍ 10 വ്യാഴാഴ്ച കൃഷ്ണപക്ഷത്തില്‍ അമാവാസി ദിനത്തിലാണ് ഗ്രഹണം നടക്കുന്നത്. ഈ ദിവസം തന്നെയാണ് ശനി ജയന്തി വരുന്നത്. 2021 ല്‍ മൊത്തം രണ്ട് സൂര്യഗ്രഹണങ്ങള്‍ ആണ് സംഭവിക്കാന്‍ പോവുന്നത്. ജൂണ്‍ 10 ന് ശേഷം രണ്ടാമത്തെ സൂര്യഗ്രഹണം 2021 ഡിസംബര്‍ 4 ന് നടക്കും. ഈ ദിനങ്ങളില്‍ എല്ലാം ആത്മീയമായ പല കാര്യങ്ങള്‍ക്കും നല്‍കേണ്ടതായ പ്രാധാന്യം ഉണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ഇടവം രാശിയില്‍ നടക്കുന്ന ഈ ഗ്രഹണത്തില്‍ വീണു പോവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

എവിടെ നിന്നെല്ലാം കാണാന്‍ സാധിക്കും?

എവിടെ നിന്നെല്ലാം കാണാന്‍ സാധിക്കും?

ജൂണ്‍ 10 വ്യാഴാഴ്ച സൂര്യഗ്രഹണം ഇന്ത്യയടക്കം മറ്റു പല രാജ്യങ്ങളിലും കാണാനാകും. ഇന്ത്യയില്‍ ഈ ഗ്രഹണത്തെ ഭാഗിക സൂര്യഗ്രഹണമായി കണക്കാക്കുന്നു. കാനഡ, റഷ്യ, ഗ്രീന്‍ലാന്‍ഡ്, യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം കാണാം.

ഇടവം രാശിയിലാണ്

ഇടവം രാശിയിലാണ്

സൂര്യഗ്രഹണത്തിന്റെ പരമാവധി പ്രഭാവം ഇടവം രാശിയിലാണ് പ്രതിഫലിക്കുന്നത്. കാരണം ഈ രാശിചിഹ്നത്തില്‍ ഈ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്. ഇടവം രാശിയില്‍ ഗ്രഹണം സംഭവിക്കുന്നതിനാല്‍ അവര്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ശുചിത്വ കാര്യങ്ങളില്‍ എന്തെങ്കിലും അശ്രദ്ധ ഉണ്ടായാല്‍ അത് ദോഷം ചെയ്യും. പഞ്ചഭൂതമനുസരിച്ച്, നക്ഷത്രം മകയിരമായിരിക്കും. തുടരും. ജൂണ്‍ 10 ന്, ഇടവം കൂടാതെ, മറ്റ് രാശിചിഹ്നങ്ങളിലെ ഗ്രഹങ്ങളുടെ സ്ഥാനം അതുപോലെ തുടരും.

ഇടവം: സൂര്യന്‍, ബുധന്‍, രാഹു, ചന്ദ്രന്‍

മിഥുനം: ശുക്രന്‍

കര്‍ക്കിടകം: ചൊവ്വ

വൃശ്ചികം: കേതു

മകരം: ശനി

സൂര്യഗ്രഹണത്തില്‍ സുതകാലങ്ങള്‍

സൂര്യഗ്രഹണത്തില്‍ സുതകാലങ്ങള്‍

പലപ്പോഴും ഇത് അശുഭസമയമായാണ് കണക്കാക്കുനന്ത്. സൂര്യഗ്രഹണത്തിന് 12 മണിക്കൂര്‍ മുമ്പ് സുതകാലം ആരംഭിക്കുന്നു. ജൂണ്‍ 10 ന് ഭാഗിക സൂര്യഗ്രഹണം കാരണം ഇത് സുതകാല നിയമങ്ങള്‍ പാലിക്കില്ല. സുതകാലം നിങ്ങളുടെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ട്. ഗ്രഹണ സമയം എന്ന് പറയുന്നത് ജൂണ്‍ 10, വ്യാഴാഴ്ച, സൂര്യഗ്രഹണം ഉച്ചയ്ക്ക് 1: 42 മുതല്‍ വൈകുന്നേരം 6: 41 വരെയാണ്. ഈ സമയത്ത് കണ്ണിനെ സംരക്ഷിക്കുന്നതിനുള്ള എല്ലാ വിധത്തിലുള്ള മുന്‍കരുതലുകളും നാം എടുത്തിരിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതില്‍ ഗ്രഹണ സമയം കരുതലോടെ ഇരിക്കേണ്ട രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

ഇടവം രാശി

ഇടവം രാശി

മതവിശ്വാസമനുസരിച്ച്, സൂര്യഗ്രഹണത്തിന്റെ ആഘാതം ഇടവം രാശിക്കാര്‍ക്ക് അല്‍പം കടുത്തതായിരിക്കും. ഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയും. എങ്കിലും ഈ ഗ്രഹണ സമയത്ത് ഇടവം രാശിക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും നേരിടേണ്ടിവരുമെന്നതാണ് സത്യം. ഇക്കാരണത്താല്‍, അവരുടെ ആരോഗ്യവും സമ്പത്തും തുല്യമായി നിലനിര്‍ത്തുന്നതിനും കൂടുതല്‍ ശ്രദ്ധിക്കുന്നതിനും മുന്നിട്ടിറങ്ങേണ്ടതാണ്. അല്ലാത്ത പക്ഷം വളരെയധികം മോശം അവസ്ഥയിലേക്ക് നിങ്ങളെത്തുന്നു.

മിഥുനം

മിഥുനം

ഈ സൂര്യരാശിചിഹ്നം സാമ്പത്തിക തടസ്സങ്ങളെ അഭിമുഖീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പക്ഷേ അവരുടെ ബിസിനസ്സുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. അല്ലെങ്കില്‍ ഇത് ഒരിക്കലും തിരിച്ച കയറാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഈ സമയത്ത് അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നതാണ് സത്യം. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 തുലാം രാശി

തുലാം രാശി

ജ്യോതിഷപരമായ പ്രവചനമനുസരിച്ച് ഈ സൂര്യ ചിഹ്നത്തില്‍ ഉള്‍പ്പെടുന്ന ആളുകള്‍ അവരുടെ സ്വഭാവം ശാന്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. അമിത ദേഷ്യം പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികളിലേക്ക് എത്തുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുന്നുണ്ട്. എല്ലായ്‌പ്പോഴും ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. നഷ്ടങ്ങള്‍ ഒരിക്കലും നേട്ടങ്ങളിലേക്ക് എത്തുന്നില്ല എന്നുള്ളതാണ് സത്യം.

മകരം രാശി

മകരം രാശി

ഗ്രഹണസമയത്ത് മകരം രാശിക്കാര്‍ പുതിയ പദ്ധതികളൊന്നും തുടങ്ങരുതെന്നതാണ് സത്യം. കാരണം ഇത് നിങ്ങള്‍ വീണു പോവുന്നതിന് കാരണമാകുന്നുണ്ട്. ഒരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടത്തിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കില്‍ ഒരു പക്ഷേ ഇതെല്ലാം നിരാശയ്ക്കും നഷ്ടത്തിനും ഇടയാക്കും. സൂര്യ ഗ്രഹണത്തില്‍ മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

English summary

Solar Eclipse 2021 More Influence On Taurus And Mrigshira Know Surya Grahan Time And Sutak Kaal

Here we are sharing solar eclipse influence on taurus and mrigashira birth star. Know the timing and sutak kaal. Take a look.
X
Desktop Bottom Promotion