For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനുവരി 17-ന് ശനി കുംഭത്തില്‍: ഏഴരശനിയില്‍ ഉഴലും 3 രാശിക്കാര്‍: ചിന്താശേഷി ചിന്നഭിന്നം

|

പുതുവര്‍ഷം ആരംഭിക്കുന്നത് തന്നെ ആദ്യത്തെ രാശിമാറ്റം സംഭവിച്ച് കൊണ്ടാണ്. ഇതില്‍ ഏഴരശനിയാണ് ഏറ്റവും കഠിനം. ജനുവരി 17-ന് ശനി കുംഭം രാശിയിലേക്ക് മാറുന്നു. 30 വര്‍ഷത്തിന് ശേഷമാണ് ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് സംക്രമിക്കുന്നത്. എന്നാല്‍ ഈ മാറ്റം ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും രാശികളേയും വളരെ മോശമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ എങ്ങനെയാണ് മനുഷ്യരില്‍ സ്വാധീനിക്കുന്നത് എന്ന് നോക്കാം. പുതുവര്‍ഷത്തില്‍ കുംഭത്തിലേക്കുള്ള ശനിയുടെ മാറ്റം ജീവിതത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ കൊണ്ട് വരുന്ന നിരവധി രാശിക്കാരുണ്ട്. ഇതില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജന്മശനി മാറുന്നു, ചിലര്‍ക്ക് കണ്ടക ശനി ആരംഭിക്കുന്നു, ചിലരില്‍ ഏഴരശനി പിടിമുറുക്കുന്നു.

Shani Gochar 2023

ശനിയുടെ മാറ്റം പല ശുഭ അശുഭയോഗങ്ങളും സൃഷ്ടിക്കുന്നുമുണ്ട്. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാരില്‍ ശനി മോശം ഫലങ്ങളാണ് സൃഷ്ടിക്കുന്നത് എന്നതാണ് സത്യം. എല്ലാ ഗ്രഹങ്ങളിലും ശനിയുടെ സംക്രമണം സ്വാധീനം ചെലുത്തുന്നുണ്ട്. ശനി കുംഭം രാശിയിലേക്ക് മാറുന്നതിനെ ശനി ഗോചാര്‍ എന്നാണ് പറയുന്നത്. കര്‍മ്മഗ്രഹമാണ് ശനി. അതുകൊണ്ട് തന്നെ നാം ചെയ്യുന്ന കര്‍മ്മത്തിന് അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശനിയുടെ രാശി മാറ്റം സംഭവിക്കുന്നതി 2.5 വര്‍ഷത്തോളം സമയമെടുക്കുന്നു. ഇപ്പോള്‍ കുംഭം രാശിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന ശനിക്ക് ചില രാശിക്കാരില്‍ ഏഴര ശനിയുടെ സ്വാധീനം കൊണ്ട് വരാന്‍ സാധിക്കും. അവര്‍ ആരൊക്കെയെന്ന് നോക്കാം.

എന്താണ് ഏഴരശനി?

എന്താണ് ഏഴരശനി?

ശനിദോഷത്തെക്കുറിച്ച് പറയുന്നതിന് മുന്‍പ് എന്താണ് ഏഴര ശനി എന്നതിനെക്കുറിച്ച് നാം മനസ്സിലാക്കണം. അതിന്റെ ഫലമായി ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം. ശനി ദശ പത്തൊന്‍പത് വര്‍ഷക്കാലമാണ് എന്ന് നമുക്കറിയാം. ഇതില്‍ ഏഴര ശനിയാകട്ടെ ഏഴര വര്‍ഷത്തോളം നിലനില്‍ക്കുന്നു. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ പന്ത്രണ്ടിലും ഒന്നിലും രണ്ടിലും മൂന്ന് രാശികളില്‍ ശനി സഞ്ചരിക്കുന്ന കാലത്തെയാണ് ഏഴരശനി എന്നത് കൊണ്ട് അടയാളപ്പെടുവത്തുന്നത്. ജാതകന്‍ വളരെയധികം ബുദ്ധിമുട്ടുകളിലൂടേയും കടന്നു പോവുന്ന ഒരു സമയമാണ് ഏഴര ശനി സമയം. എന്നാല്‍ ശനി ജാതകത്തില്‍ ബലവാനാണെങ്കില്‍ പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകള്‍ കുറയുന്നതിന് കാരണമാകുന്നു.

ഏഴരശനിയുടെ ഫലം

ഏഴരശനിയുടെ ഫലം

ഏഴരശനി അനുഭവിക്കുന്ന രാശിക്കാര്‍ ഇനി പറയുന്ന ബുദ്ധിമുട്ടുകളിലൂടെ എല്ലാം കടന്ന് പോവുന്നു. ഏഴരശനിയും കണ്ടകശനിയും ഒരാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. ഇത് ശാരീരികമായും മാനസികമായും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും വിജയം ജീവിതത്തില്‍ നിന്നന് തെന്നിമാറുന്നു. സാമ്പത്തികമായി വളരെയധികം തകര്‍ന്നു പോവുന്നു. ധനനഷ്ടം മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും മരണഭയം പോലും നിങ്ങളെ പിടികൂടുന്നു. ആരോഗ്യത്തിന്റെ നഷ്ടവും ബന്ധങ്ങളില്‍ വിള്ളലുകളും ഉണ്ടാവുന്നു. മൊത്തത്തില്‍ കുടുംബത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയാണ് ഏഴര ശനി. നിങ്ങള്‍ എന്ത് ചെയ്താലും അതിലെല്ലാം ദോഷങ്ങള്‍ മാത്രം സംഭവിക്കുന്നു. എല്ലാ വിധത്തിലും ജീവിതത്തിലെ ഓരോ വഴികളും അടയുന്ന അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല ശനി അതിന്റെ എല്ലാം കാഠിന്യത്തോടും കൂടി ജാതകനെ ആക്രമിക്കുന്നു.

രാശിപ്രകാരം ഏഴരശനി സ്വാധീനം

രാശിപ്രകാരം ഏഴരശനി സ്വാധീനം

ശനി ഇപ്പോള്‍ ഉള്ളത് മകരം രാശിയിലാണ്. എന്നാല്‍ ജനുവരി 17-ആവുന്നതോടെ ശനി മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് മാറുന്നു. പക്ഷേ ഈ രാശിമാറ്റം ഏഴരശനിയിലേക്ക് നയിക്കുന്ന ചില രാശിക്കാരുണ്ട്. എന്നാല്‍ ശനിയുടെ രാശിമാറ്റത്തില്‍ ശനിദോഷം മാറുന്ന രാശിക്കാരും ഉണ്ട്. ശനിദോഷം മാറുന്ന രാശിക്കാരില്‍ വരുന്നവരാണ് മിഥുനം, തുലാം, ധനു രാശിക്കാര്‍. ഇവര്‍ ഏഴരശനിയില്‍ നിന്ന് മോചിതരാവുന്നു. എന്നാല്‍ ഏഴരശനി പിടിമുറുക്കുന്ന മൂന്ന് രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്താണ് ഫലം എന്നും നമുക്ക് നോക്കാം.

മകരം രാശി

മകരം രാശി

മകരം രാശിക്കാരില്‍ ഈ വര്‍ഷത്ത ഏഴര ശനി വളരെ വലിയ ദോഷം വരുത്തുന്നു. ഇവരില്‍ 2025 മാര്‍ച്ച് വരെയാണ് ശനിയുടെ സ്വാധീനം ഉണ്ടാവുന്നത്. ഈ സമയം വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെ കൃത്യമായിരിക്കണം. ഇത് കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നതിന് വേണ്ടി നിരന്തരം പരിശ്രമിക്കേണ്ടതായി വരുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ആരോഗ്യം മോശമാവുകയും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇവരെ വളരെ മോശമായ രീതിയില്‍ ശനി സ്വാധീനിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധയോടെ വേണം ഓരോ ദിവസവും മുന്നോട്ട് നീക്കുന്നതിന്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഏഴരശനിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്ന സമയമാണ് ജനുവരി17. കുംഭം രാശിക്കാരില്‍ ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ഒരു സമയമാണ് ഇത്. കൂടാതെ ശനിദോഷത്തിന്റെ ഫലമായി ഈ രാശിക്കാരില്‍ മാനസികമായും ശാരീരികമായും കഷ്ടപ്പാടുകള്‍ വര്‍ദ്ധിക്കുന്നു. അതോടൊപ്പം സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ഒരിക്കലു പ്രതീക്ഷിക്കാത്ത രീതിയില്‍ നഷ്ടം സംഭവിച്ചേക്കാം. എന്നാല്‍ നമ്മുടെ ശ്രദ്ധയും ശനിദോഷ പരിഹാരവും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ രോഗാവസ്ഥയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. പണത്തില്‍ നാം പ്രതീക്ഷിക്കാത്ത നഷ്ടങ്ങള്‍ നമ്മളെ മാനസികമായും സാമ്പത്തികപരമായും തളര്‍ത്തുന്നു. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു അവസ്ഥ ജീവിതത്തില്‍ ഉണ്ടാവുന്നു.

മീനം രാശി

മീനം രാശി

ഏഴരശനി അതിന്റെ എല്ലാ മൂര്‍ദ്ധന്യത്തോടെയും മീനം രാശിക്കാരെ ആക്രമിക്കുന്നു. ഇവര്‍ക്ക് ഏപ്രില്‍ 2030 വരെ ശനിയുടെ സ്വാധീനം നിലനില്‍ക്കുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ശനിയുടെ സ്വാധീനം അത്ര മോശമായി ബാധിക്കുകയില്ലെങ്കിലും പോകെപ്പോകെ ശനി അതിന്റെ സ്വഭാവം പുറത്ത് കാണിക്കുന്നു. ഓരോ കാര്യങ്ങളും വെല്ലുവിളി നിറഞ്ഞ അവസ്ഥയിലേക്ക് എത്തുന്നു. അത് മാത്രമല്ല ഒരു കാരണവശാലും ശനിദോഷത്തിന്റെ കാഠിന്യം കൂട്ടുന്ന യാതൊരു പ്രവൃത്തിയും ചെയ്യരുത്. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ശനിയുടെ സ്വാധീനം വളരെ മോശം അവസ്ഥയിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ സമയവും വളരെയധികം ശ്രദ്ധിക്കണം.

ഫലങ്ങള്‍ ഇപ്രകാരം

ഫലങ്ങള്‍ ഇപ്രകാരം

ശനിദോഷം അഥവാ ഏഴരശനി ഏതൊക്കെ തരത്തില്‍ നിങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നാം വായിച്ചു. ഇതില്‍ ജ്യോതിഷ പ്രകാരം ബിസിനസില്‍ വമ്പന്‍ നഷ്ടം, ജോലി സ്ഥലത്തെ പ്രതികൂല ഫലം, വിട്ടുമാറാത്ത രോഗാവസ്ഥ, ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ഥിരതയില്ലായ്മ, ബന്ധങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നത് എന്നിവയെല്ലാം ഏഴര ശനി സമ്മാനിക്കുന്നതാണ്. ശനിയുടെ ദോഷഫലങ്ങളെ പൂര്‍ണമായും മാറ്റാന്‍ സാധിക്കില്ലെങ്കിലും അതിന്റെ കാഠിന്യം കുറക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഈ പ്രതിവിധികള്‍ നിങ്ങളുടെ പ്രതിസന്ധികളെ കുറക്കുന്നു.

പ്രതിവിധികള്‍

പ്രതിവിധികള്‍

ജ്യോതിഷത്തില്‍ ഏഴര ശനിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിരവധി പരിഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുകയും ജീവിതത്തില്‍ സന്തോഷവും ശനിദേവന്റെ അനുഗ്രഹവും ലഭിക്കുകയും ചെയ്യുന്നു. ശനിദോഷ നിവാരണത്തിന് വേണ്ടി ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ശനിദേവനെ ആരാധിക്കുകയും ചെയ്യുക. കൂടാതെ ആല്‍മരത്തിന് താശെ ശനിയാഴ്ച ദിനങ്ങളില്‍ വിളക്ക് കൊളുത്തുക. ഹനുമാന്‍ സ്വാമിയെ ആരാധിക്കുകുയം സുന്ദരകാണ്ഡം വായിക്കുകയും ചെയ്യുക. ശനിയാഴ്ച കറുത്ത നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക. എള്ള് ദാനം ചെയ്യുകയും ശാസ്താവിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ശാസ്താക്ഷേത്രത്തില്‍ എള്ള് തിരി കത്തിക്കുന്നതും നല്ലതാണ്.

ജനുവരി 17-ലെ ശനിമാറ്റം ഈ രാശിയില്‍ ശുക്രനുദിക്കും: സമ്പത്തും സൗഭാഗ്യവും ഒരുമിച്ച്ജനുവരി 17-ലെ ശനിമാറ്റം ഈ രാശിയില്‍ ശുക്രനുദിക്കും: സമ്പത്തും സൗഭാഗ്യവും ഒരുമിച്ച്

ശനി കുംഭം രാശിയില്‍: സര്‍വ്വൈശ്വര്യം 2023- വര്‍ഷം മുഴുവന്‍ നില്‍ക്കും മൂന്ന് രാശിശനി കുംഭം രാശിയില്‍: സര്‍വ്വൈശ്വര്യം 2023- വര്‍ഷം മുഴുവന്‍ നില്‍ക്കും മൂന്ന് രാശി

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Shani Gochar 2023: These Zodiac Signs Will Have To Be Careful In 2023

Here in this article we are discussing about the people of these zodiac signs under Shani Sade Sati in 2023. Take a look.
Story first published: Tuesday, January 3, 2023, 11:11 [IST]
X
Desktop Bottom Promotion