Just In
Don't Miss
- News
സഹകരണ സൊസൈറ്റില്‍ മുക്കുപണ്ടം പണയം വെച്ചു ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ റിമാന്‍ഡില്‍
- Finance
കെട്ടകാലം കഴിഞ്ഞോ! സൊമാറ്റോ ഓഹരി മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടുന്നു; വില എവിടംവരെ പോകും?
- Movies
ടൊവിനോയുടെ ഡിസിപ്ലിന്‍ കണ്ട് കോംപ്ലക്സ് അടിച്ചിട്ടുണ്ടെന്ന് മുഹ്സിന് പരാരി
- Automobiles
Formula1 റേസിൻ്റെ പുത്തൻ നിയമങ്ങൾ ഇതൊക്കെയാണ്
- Sports
കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ
- Technology
കിടിലൻ ഗ്രാഫിക്സ് കാർഡുകളുമായി വരുന്ന 2 ലക്ഷത്തിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ
- Travel
ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...
രക്ഷാബന്ധന് ദിനം രാശിഫലം ഇപ്രകാരം: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മുന്നേയറിയാം
രക്ഷാബന്ധന് എന്നത് നമ്മുടെ നാട്ടില്‍ ആഘോഷിക്കപ്പെടുന്ന ഒരു പ്രധാന ചടങ്ങാണ്. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന ഈ ദിനത്തില്‍ രാശിമാറ്റത്തിനും ജ്യോതിഷത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. ഈ ദിനത്തില്‍ സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ രാഖി കെട്ടുകയും ഏത് ആപത്തിലും തന്റെ സഹോദരിയെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിലെ വാഗ്ദാനം.
ഈ വര്‍ഷം രക്ഷാബന്ധന് 2022 ഓഗസ്റ്റ് 11-ന് ആഘോഷിക്കും. നിങ്ങളുടെ രാശി പ്രകാരം രക്ഷാബന്ധന് നിങ്ങള്‍ക്ക് നല്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്ന് അറിയാന്‍ ആഗ്രഹമില്ലേ. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഫലം നല്‍കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. 12 രാശിക്കാരിലും രക്ഷാബന്ധന് ദിനം ഭാഗ്യം കൊണ്ട് വരുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും പ്രതിഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് സാമ്പത്തികമായി ചില നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ് ഇത്. നിങ്ങള്‍ക്ക് വിലയേറിയ പല കാര്യങ്ങളും മറ്റുള്ളവരില്‍ നിന്ന് ലഭിച്ചേക്കാം. സഹോദരനില്‍ നിന്നും സഹോദരിയില്‍ നിന്നും ഏത് കാര്യത്തിനും പിന്തുണ ലഭിച്ചേക്കാം. സാമ്പത്തികം ശക്തമായേക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ദിനം സഹോദരങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഉള്ളതായിരിക്കും. എല്ലാവരേയും നേര്‍വഴിക്ക് നയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ക്ക് മൊത്തത്തില്‍ മികച്ച ഒരു സമയമായിരിക്കും രക്ഷാബന്ധന് ദിനം. ഒരിക്കലും ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം എന്നതാണ് ഈ സമയം ശ്രദ്ധിക്കേണ്ട കാര്യം.

മിഥുനം രാശി
മിഥുനം രാശിക്കാകര്‍ക്ക് സഹോദരങ്ങളോടൊപ്പംപ മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ വളരെയധികം സന്തോഷം നിലനില്ക്കുന് ഒരു സമയം കൂടിയായിരിക്കും. പലപ്പോഴും തിരക്കുള്ള ഒരു ജീവിതമായിരിക്കും ഈ സമയം. എന്നാല്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പക്ഷേ ജോലി വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ രക്ഷാബന്ധന് ദിനം വളരെയധികം വിശേഷപ്പെട്ടതായിരിക്കും. സഹോദരിയുടെ കാര്യത്തില്‍ നിങ്ങള്‍ എടുക്കുന്ന എല്ലാ തീരുമാനവും മികച്ചതായിരിക്കും. കരിയറില്‍ മികച്ച ദിനങ്ങള്‍ നിങ്ങളെ തേടി വരുന്ന സമയമാണ്. സഹോദരിയുടേയോ സഹോദരന്റേയോ വിജയം ആസ്വദിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തികമായും തൊഴില്‍പരമായും മികച്ച സമയമായിരിക്കും. ഒരിക്കലും തിരിഞ്ഞ് ചിന്തിക്കേണ്ടതായി വരുന്നില്ല. സാമ്പത്തികമായി വളരെയധികം നെച്ചപ്പെട്ട സമയമായിരിക്കും. പരസ്പരം പിന്തുണയില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിലൂടെ എന്തും നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഈ രക്ഷാബന്ധന് ദിനത്തില്‍ ഒന്നിലും മാറ്റം സംഭവിക്കുന്നില്ല. സഹോദരങ്ങളുമായുള്ള ബന്ധം മികച്ച രീതിയില്‍ തന്നെ നിലനില്ക്കുന്നു. ചെറിയ തെറ്റുകള്‍ സംഭവിക്കുന്നതിനും അതില്‍ പശ്ചാത്തപിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഇടപെടുന്നതിന്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സഹോദരനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച സമയമാണ് രക്ഷാബന്ധന് സമയം. ഈ ദിനത്തില്‍ നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നത്തെ നമുക്ക് നിസ്സാരമായി പ്രതിരോധിക്കാന്‍ കഴിയുന്ന സമയമാണ്. സാമ്പത്തികത്തില്‍ മാറ്റമില്ലാതെ തുടരുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് രക്ഷാബന്ധന് ദിനം നേട്ടങ്ങളുടെയും ആഘോഷങ്ങളുടെയും ദിവസമാണ്. ഇത് നിങ്ങളുടെ കരിയറിലും പ്രൊഫഷനിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പല അത്ഭുത നേട്ടങ്ങളും ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. സഹേദരനോ സഹോദരിക്കോ ഒപ്പം ഈ ദിനം ആഘോഷിക്കുന്നതിന് സാധിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ദിനമാണ് രക്ഷാബന്ധന് ദിനം. കരിയറില്‍ ചില ക്രിയേറ്റീവ് ആയ ആശയങ്ങള്‍ മുന്നോട്ട് കൊണ്ട് വരുന്നതിന് സാധിക്കുന്നു. നിങ്ങളുടെ എല്ലാ പ്രൊഫഷണല്‍ പരിശ്രമങ്ങളുടെയും ഫലമായി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വന്നേക്കാം. ജീവിതത്തില്‍ പ്രയാസങ്ങളെ പ്രതിരോധിക്കുന്നതിനും മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും സാധിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് രക്ഷാബന്ധന് ദിനം പ്രശ്നപരിഹാരത്തിനുള്ള ഒരു ദിനമാണ്. എന്നാല്‍ പലപ്പോഴും അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്. കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെട്ടേക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ രക്ഷാബന്ധന് ദിനത്തില്‍ ബിസിനസില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ പല വിധത്തിലുള്ള ലാഭം നിങ്ങളെ തേടി വന്നേക്കാം. ഇതിനുള്ള പല അവസരങ്ങളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങള്‍ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ പ്രമോഷനുള്ള സാധ്യതയുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് രക്ഷാബന്ധന് ദിനത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് മികച്ച ദിനമാണ്. നിങ്ങള്‍ക്ക് സഹോദരനോടൊപ്പം മികച്ച സമയം ആയിരിക്കും ഈ ദിനം. സാമ്പത്തിക മാറ്റങ്ങള്‍ പല വിധത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. വളരെ വലിയ പ്രതിസന്ധികളില്ലാതെ കടന്നു പോവുന്ന ഒരു ദിനം കൂടിയാണ് ഈ ദിനം.
Shukra
Gochar
2022:
ശുക്രന്റെ
രാശിമാറ്റം
ഭാഗ്യാനുഭവങ്ങള്‍
ഈ
രാശിക്കാര്‍ക്ക്
ഉടനെ
സഹോദരന്
വര്‍ഷം
മുഴുവന്‍
ഐശ്വര്യം:
രാഖി
കെട്ടുമ്പോഴും
വാങ്ങുമ്പോഴും
ശ്രദ്ധിക്കണം