Just In
- 8 min ago
മുടിയുടെ ആരോഗ്യത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാം
- 28 min ago
ചാണക്യനീതി; ഭാര്യയോട് അബദ്ധത്തില്‍ പോലും ഈ 4 കാര്യങ്ങള്‍ പറയരുത്, ഭര്ത്താക്കന്മാര് ശ്രദ്ധിക്കണം
- 2 hrs ago
ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്‍
- 2 hrs ago
മഹാശിവരാത്രി, ജയ ഏകാദശി; 2023 ഫെബ്രുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
Don't Miss
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- Sports
IND vs AUS: കോലി ഓസീസ് പരമ്പരയില്‍ തിളങ്ങും! അതിനൊരു കാരണമുണ്ട്-ഗാംഗുലി പറയുന്നു
- Finance
കെട്ടിടവും 20,000 രൂപയും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഫ്രാഞ്ചൈസി തുടങ്ങാം; ചുരുങ്ങിയ ചെലവില്‍ ഇതാ 4 ഫ്രാഞ്ചൈസികൾ
- News
ഛത്തീസ്ഗഢിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ സമൂഹത്തെ സംഘപരിവാർ കൊല്ലാകൊല ചെയ്യുന്നു; ആനാവൂർ
- Automobiles
ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്സിനും ആവശ്യക്കാരേറെ
- Movies
ഇനിയൊരു കുഞ്ഞ് കൂടി വേണം, പക്ഷേ ഗര്‍ഭകാലം ഇടിതീ പോലെ നില്‍ക്കുകയാണ്; പേടിച്ച് പോയ നിമിഷത്തെ പറ്റി ഡിംപിള്‍
- Travel
അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം
2023-ലെ സമ്പൂര്‍ണ വര്‍ഷഫലം: കുടുംബം, സാമ്പത്തികം, കരിയര്‍
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വെറും ചുരുങ്ങിയ സമയം മാത്രമേ ഉള്ളൂ. ഈ വര്‍ഷം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുണ്ട്. വിവിധ തരത്തിലാണ് ഓരോ നക്ഷത്രങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഇന്ന് പുണര്‍തം നക്ഷത്രത്തിന്റെ സമ്പൂര്ണഫലത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും, ഏതൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ പോസിറ്റീവ് ഫലം നല്‍കും, എന്തൊക്കെയാണ് ലാഭം, എന്തൊക്കെയാണ് നഷ്ടം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

പുണര്‍തം നക്ഷത്രം പൊതുഫലം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവരുടെ ഈ വര്‍ഷത്തെ സമ്പൂര്ണഫലത്തെക്കുറിച്ച് അറിയാം. സാമ്പത്തികം, കരിയര്‍, ബന്ധം, ആരോഗ്യം തുടങ്ങിയവയെക്കുറിച്ചെല്ലാം മനസ്സിലാക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഇത്തരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. മിഥുനം രാശിയുടെ നക്ഷത്രമാണ് പുണര്‍തം. ഭഗവാന് ശ്രീരാമചന്ദ്രന്റെ നക്ഷത്രമായത് കൊണ്ട് തന്നെ ഇത് വളരെ പ്രശസ്തമാണ്.. 27 നക്ഷത്രങ്ങളില്‍ ഏഴാമത്തെ നക്ഷത്രമാണ്. എല്ലാ ശുഭകാര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ നക്ഷത്രം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

പൊതുസവിശേഷതകള്‍
പുണര്‍തം നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇവര്‍ വളരെയധികം ബഹുമാനത്തോടെ പെരുമാറുന്നവരായിരിക്കും. പുരുഷന്മാര് വളരെയധികം ഭക്തിയുള്ളവരും എത് കാര്യത്തേയും ഗൗരവത്തോടെ കാണുന്നവരും ആയിരിക്കും. ഇവര്‍ ചെറുപ്പത്തില്‍ നല്ല പെരുമാറ്റമായിരിക്കും. പ്രായം കൂടുന്തോറും പക്ഷേ അഹങ്കാരവും ദേഷ്യവും ഇവര്‍ക്ക് ഉണ്ടാവുന്നു. പലപ്പോഴും ഇവരുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നു. വളരെ കുറച്ച് കാര്യങ്ങളില്‍ മാത്രം ഇവര്‍ സംതൃപ്തരായിരിക്കുകയുള്ളൂ. എന്നാല്‍ ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ വളരെയധികംക ശാന്തസ്വഭാവമുള്ളവരായിരിക്കും. ദേഷ്യം വന്നാല്‍ പലപ്പോഴും ഇവര്‍ക്ക് അത് നിയന്ത്രിക്കാന്‍ സാധിക്കുകയില്ല എന്നതാണ് പ്രധാന പ്രശ്നം. കുടുംബത്തില്‍ പലപ്പോഴും ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കരിയര്‍
കരിയറില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു വര്‍ഷമാണ് 2023. വളര്‍ച്ചയുടെ മാസമാണ് ഇവര്‍ക്ക് ഉണ്ടാവുന്നത്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി ഇവര്‍ പ്രയത്നിക്കുന്നു. അതിന് വേണ്ടി ഇവര്‍ വളരെധികം കഷ്ടപ്പെടുന്നു. പെട്ടെന്നുള്ള തിടുക്കത്തില്‍ പക്ഷേ ഒരു തീരുമാനവും എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. 2023 ജൂലൈ പകുതി മുതല്‍ ഇവര്‍ക്ക് പല കാര്യങ്ങളിലും വ്യക്തതയും അതനുസരിച്ച് മാറ്റങ്ങളും വന്നേക്കാം. കരിയറിലുണ്ടാവുന്ന സമ്മര്‍ദ്ദവും ആശയക്കുഴപ്പവും നിങ്ങളെ പ്രശ്നത്തിലാക്കിയേക്കാം. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ പതിവ് തടസ്സങ്ങളെ മറികടക്കുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കും. 2023 സെപ്തംബര്‍ പകുതി മുതലുള്ള കാലയളവ് ഇവര്‍ക്ക് കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ജീവിതത്തില്‍ പലവിധത്തിലുള്ള സന്തോഷം ഇവര്ക്കുണ്ടാവുന്നതും ഈ കരിയര്‍ മാറ്റങ്ങളിലൂടെയാണ്.

ധനകാര്യം
സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം നല്ലതായിരിക്കും. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി അതില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ നിക്ഷേപിക്കുന്നതില്‍ അല്പം ശ്രദ്ധിക്കണം. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ചില പ്രധാന കാര്യങ്ങളില്‍ പുണര്‍തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ വര്‍ഷത്തിന്റെ മധ്യത്തോടെ ഇവര്‍ക്ക് പലപ്പോഴും സാമ്പത്തികമായി അല്പം നേട്ടങ്ങള്‍ ഉണ്ടാവുന്നു. തര്‍ക്കങ്ങളും വിയോജിപ്പുകളും വര്‍ദ്ധിക്കുന്ന അവസ്ഥയാണെങ്കിലും സാമ്പത്തിക കാര്യങ്ങളെ ഇത് ബാധിക്കുകയില്ല. ജൂലൈ മുതലുള്ള കാലയളവ് പണകാര്യങ്ങള്ക്കും നിക്ഷേപങ്ങള്‍ക്കും വളരെ മികച്ചതായിരിക്കും.

കുടുംബം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് 2023-ല്‍ അവരുടെ കുടുംബവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. ഇവര്‍ക്ക് അവരുടെ വ്യക്തി ജീവിതത്തില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു വര്‍ഷം കൂടിയാണ് എന്നതാണ് സത്യം. ഈ വര്‍ഷത്തിന്റെ മധ്യത്തിലുള്ള ചില മാറ്റങ്ങള്‍ കുടുംബത്തില്‍ സന്തോഷം നിറക്കുന്നു. ഇത് കൂടാതെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. 2023 ഓഗസ്റ്റ് മുതല്‍ നിങ്ങളില്‍ സന്തോഷകരമായ പല കാര്യങ്ങളും കുടുംബത്തില്‍ നടക്കുന്നു. വിവാഹക്കാര്യത്തില്‍ തീരുമാനമാവുകയും വിവാഹം നടക്കുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്കും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ആരോഗ്യം
ആരോഗ്യകരമായി നോക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉന്മേഷവും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിക്കുന്ന ഒരു സമയമാണ് 2023. പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് അവരുടെ എനര്‍ജി ലെവല്‍ മികച്ചതായിരിക്കും. പക്ഷേ അലസതയും മടിയും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഗ്രഹങ്ങളുടെ അനുകൂല സമയം ജീവിതത്തില്‍ പല വിധത്തിലുള്ള ആരോഗ്യ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പുണര്‍തം നക്ഷത്രക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. 2023 ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ദഹനസംബന്ധമായ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ഫിറ്റ്നസിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. നല്ല ശീലങ്ങള്‍ ആരോഗ്യത്തോടെ തുടരുന്നതിന് വേണ്ടി നിങ്ങള്‍ ചെയ്യേണ്ടതുണ്ട്.

നല്ല മാസങ്ങള്‍
2023-ല്‍ ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ നല്കുന്ന മാസങ്ങള്‍ എന്ന് പറയുന്നത് ജനുവരി, ഫെബ്രുവരി, ഏപ്രില്‍, ഓഗസ്റ്റ്, ഒക്ടോബര്‍ എന്നിവയാണ്. ഇതില്‍ മോശം മാസങ്ങള്‍ അല്ലെങ്കില്‍ മോശം ഫലം നല്കുന്ന മാസങ്ങള്‍ മാര്‍ച്ച്, മെയ്, ജൂണ്‍, നവംബര്‍ എന്നിവയാണ്. 2023 ജൂലൈ, സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ഇവര്‍ക്ക് സമ്മിശ്രഫലം നല്കുന്നു. ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കാത്ത മാസങ്ങളായിരിക്കും ഈ മാസങ്ങള്‍.

പൊതുഫലങ്ങള്‍
ഈ വര്‍ഷം പുണര്‍തം നക്ഷത്രക്കാര്‍ക്ക് പൊതുഫലങ്ങള്‍ പറയുകയാണെങ്കില്‍ ജോലിയില്‍ ഇവര്‍ക്ക് മികച്ച അവസരങ്ങള്‍ ഉണ്ടാവുന്നു. പുതിയ ഓഫറുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും അവരുടെ ആഗ്രഹത്തിന് അനുസരിച്ച് വിദേശത്ത് ഉപരിപഠനത്തിന് സാധ്യതയുണ്ട്. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും അതിന് നേതൃത്വം വഹിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. കലാകാരന്മാര്ക്ക് അംഗീകരവും പ്രശസ്തിയും ലഭിക്കുന്നു. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവരെങ്കില്‍ അവര്‍ക്ക് നിരാശയായിരിക്കും ഫലം.

പൊതുഫലങ്ങള്‍
ജോലിയില്‍ നിങ്ങള്‍ ആദരിക്കപ്പെടുന്നു. സഹപ്രവര്‍ത്തകരുടേയും മുതിര്‍ന്നവരുടേയും സഹായം ലഭിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. തെറ്റിദ്ധാരണകളില്‍ മാറ്റം വരുന്നു. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നതിന് സാധിക്കുന്നു. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവാം. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് വീണ്ടും ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെലവുകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും സ്വത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവാം. ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ സമയമാണ്. ദീര്‍ഘനാളത്തെ ആഗ്രഹം സഫലമാവുന്നു.
ശിവപ്രീതിക്ക്
അത്യുത്തമം
പ്രദോഷം:
സന്താനസൗഭാഗ്യം,
ദാരിദ്ര്യദു:ഖശമനം
Aquarius
Horoscope
2023:
കുംഭം
രാശിക്ക്
2023-ല്‍
ശനി
സ്വാധീനം:സമ്പൂര്‍ണഫലം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.