യാത്രക്കിറങ്ങുമ്പോള്‍ മരത്തില്‍ കാക്കയെ കണ്ടാല്‍

Posted By:
Subscribe to Boldsky

ശകുനങ്ങളില്‍ വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ പലപ്പോഴും പല വിധത്തില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളില്‍ തടസ്സം നേരിട്ടാല്‍ അതിന് കാരണം ശകുനപ്പിഴയാണെന്ന് നമ്മളില്‍ പലരും പറയാറുണ്ട്. ശകുനങ്ങളില്‍ വിശ്വസിക്കുന്നവര്‍ പ്രത്യേകിച്ചും. വിവാഹബന്ധത്തിലും ഇത്തരം ശകുനങ്ങളും ശകുനപ്പിഴകളും നമ്മള്‍ നോക്കാറുണ്ട്.

ശകുനം നന്നായാല്‍ തന്നെ തുടങ്ങുന്ന എല്ലാ കാര്യങ്ങളും നമ്മള്‍ ശോഭിക്കുന്നു. എന്നാല്‍ ഇനി ഇത്തര കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചിലര്‍ ശകുനം കൃത്രിമമായി ഉണ്ടാക്കിയെടുക്കാറുണ്ട്. എന്നാല്‍ ഇത് ശകുനപ്പിഴ തന്നെയാണ് ഉണ്ടാക്കുന്നത്. ശകുനം മോശമായാല്‍ അത് കാര്യങ്ങള്‍ക്കെല്ലാം വിഘ്‌നം ഉണ്ടാക്കുന്നു.

മരണം അടുത്തെത്തിയെന്ന് കാണിക്കും ശകുനങ്ങള്‍

വരാന്‍ പോകുന്ന സുഖദു:ഖങ്ങളുടെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള ശകുനങ്ങളാണ് മുന്‍കൂട്ടി കാണിക്കുന്നത്. ശകുനത്തിനാകട്ടെ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അത് നമ്മുടെ വിശ്വാസവുമായി വളരെയധികം ബന്ധമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ പലപ്പോഴും യാത്രക്കിറങ്ങുമ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴും എല്ലാം ശകുനത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും.

മിക്കപ്പോഴും പക്ഷികളേയും മൃഗങ്ങളേയും ചുറ്റിപ്പറ്റിയാണ് ശകുനം നോക്കാറുള്ളത്. പുറത്തേക്കിറങ്ങുമ്പോള്‍ പക്ഷികളെയും മൃഗങ്ങളേയും ആണ് നാം കൂടുതല്‍ കാണാറുള്ളത്. എന്നാല്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ പറയുന്ന ശകുന ലക്ഷണങ്ങള്‍ എന്ന് നോക്കാം. ഇത് എങ്ങനെയെല്ലാം നിങ്ങളുടെ ഭാവിയെ ബാധിക്കുന്നു എന്ന് നോക്കാം. എങ്ങനെയെന്ന് നോക്കാം. അപായ സൂചനകളും ഇത്തരത്തില്‍ മുന്‍കൂട്ടി പറയാന്‍ പക്ഷിമൃഗാദികള്‍ക്ക് കഴിയുന്നു.

കാക്കയെ കണ്ടാല്‍

കാക്കയെ കണ്ടാല്‍

യാത്രക്കിറങ്ങുമ്പോള്‍ കാക്കയെ കണ്ടാല്‍ ഫലമെന്തെന്ന് നിങ്ങള്‍ക്കറിയാമോ? യാത്രക്കിറങ്ങുന്നതിന്റെ ഇടത് വശത്താണ് കാക്കയെ കാണുന്നതെങ്കില്‍ അത് യാത്ര മുടക്കുമെന്നും യാത്ര ശുഭകരമായിരിക്കില്ലെന്നും എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ യാത്രക്കിറങ്ങുമ്പോള്‍ ശുഭകരമാകണമെങ്കില്‍ അതില്‍ പക്ഷികളെ ശകുനം കാണുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

കാക്ക വലത് വശത്താണെങ്കില്‍

കാക്ക വലത് വശത്താണെങ്കില്‍

യാത്രക്കിറങ്ങുമ്പോള്‍ കാക്ക വലത് വശത്തേക്ക് പറക്കുകയാണെങ്കില്‍ അത് ശുഭകരമായ കാര്യമായാണ് കണക്കാക്കുന്നത്. ഏതെങ്കിലും യാത്രക്കിറങ്ങുമ്പോള്‍ അത് എന്തുകൊണ്ടും ശുഭകരവും യാത്രക്ക് വിഘ്‌നം സംഭവിക്കുകയില്ല എന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത് എല്ലാ തരത്തിലുള്ള വിഘ്‌നങ്ങളേയും മാറ്റും എന്നാണ് പറയുന്നത്.

ഒറ്റക്കാലില്‍ നില്‍ക്കുന്ന കാക്ക

ഒറ്റക്കാലില്‍ നില്‍ക്കുന്ന കാക്ക

കാക്ക ഒറ്റക്കാലില്‍ നിന്ന് കരയുന്നതാണെങ്കില്‍ അതും അല്‍ും ശ്രദ്ധിക്കണം. ഇത് കുടുംബത്തില്‍ വഴക്കോ മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മാത്രമല്ല അപകടം സംഭവിക്കാനുള്ള അവസരങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ചിലപ്പോള്‍ ഒരു രക്തച്ചൊരിച്ചിലിന് വരെ ഈ ശകുനം കാരണമാകുന്നു.

ഇണക്കാക്കകള്‍

ഇണക്കാക്കകള്‍

യാത്രക്കിറങ്ങുമ്പോഴോ രാവിലെ എഴുന്നേല്‍ക്കുമ്പോഴോ ഇത്തരത്തില്‍ ഇണക്കാക്കകളെ കാണുകയാണെങ്കില്‍ അത് സ്ത്രീസുഖം ഉണ്ടാക്കുന്നു എന്നതാണ് മറ്റൊരു കാര്യം. മാത്രമല്ല ഇഷ്ടഭക്ഷണ സുഖവും ലഭിക്കുന്നു.

വെള്ളം നിറച്ച കുടത്തില്‍

വെള്ളം നിറച്ച കുടത്തില്‍

വെള്ളം നിറച്ച കുടത്തില്‍ കാക്ക വന്നിരുന്ന് വെള്ളം കുടിച്ചാല്‍ അത് പലപ്പഴും ധനലാഭം ഉണ്ടാക്കുന്ന ഒന്നാണ്. വെള്ളം നിറച്ച കുടത്തില്‍ പലപ്പോഴും കാക്ക വന്നിരിക്കാറുണ്ട്. ഇത് എന്തുകൊണ്ടും ധനലാഭവും ശുഭലക്ഷണവും ഉണ്ടാക്കുന്ന ഒന്നാണ്. കൂടാതെ ആരോഗ്യത്തിന് മെച്ചവും ഉണ്ടാവുന്ന അവസ്ഥയായിരിക്കും.

 പശുവിന്റെ പുറത്ത് കാക്ക

പശുവിന്റെ പുറത്ത് കാക്ക

പശുവിന്റെ പുറത്ത് കാക്ക ഇരിക്കുന്നതാണ് ലക്ഷണമെങ്കില്‍ പോവുന്ന കാര്യം ശുഭകരമായിരിക്കും. ഇവയുടെ പുറത്തിരുന്ന് കാക്ക കരയുന്നത് എന്തുകൊണ്ടും ശുഭകാര്യങ്ങള്‍ക്ക് നിമിത്തമാകുന്ന ഒന്നാണ്. സാമ്പത്തിക ലാഭവും ഇതിന്റെ പരിധിയില്‍ വരുന്നതാണ്. ഇത് കാര്യങ്ങള്‍ക്കെല്ലാം ശുഭസൂചന നല്‍കുന്ന ഒന്നാണ്.

ഇല കൊഴിഞ്ഞ മരത്തില്‍

ഇല കൊഴിഞ്ഞ മരത്തില്‍

ഇല കൊഴിഞ്ഞ മരത്തിലിരുന്ന കാക്ക കരയുന്നത് ദോഷകരമായ ഒന്നാണ്. ഇത് വീട്ടിലും വീട്ടിലുള്ളവര്‍ക്കും ദോഷം നല്‍കുന്ന ഒന്നാണ്. ഇത് പലപ്പോഴും ദോഷങ്ങള്‍ക്ക് പുറകേ ദോഷങ്ങള്‍ വരാന്‍ കാരണമാകുന്നു. ഇല കൊഴിഞ്ഞ മരത്തിന്റെ മുകളില്‍ കാക്കയെ കണ്ട് ഒരിക്കലും യാത്രക്കിറങ്ങരുത്.

തലയില്ലാത്ത വൃക്ഷം

തലയില്ലാത്ത വൃക്ഷം

തലയില്ലാത്ത വൃക്ഷത്തിനു മുകളിലിരുന്ന് കാക്ക കരയുന്നത് ശ്രദ്ധിക്കണം. ഇത് ഇല്ലാത്ത ദാരിദ്ര്യത്തെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കണ്ട് കൊണ്ട് യാത്രക്കിറങ്ങിയാല്‍ അത് വളരെയധികം ദോഷം ചെയ്യുന്നു. അതുകൊണ്ട് തന്നെ യാത്രക്കിറങ്ങുമ്പോള്‍ ശകുനം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കാക്ക മറ്റൊരു കാക്കക്ക് ഭക്ഷണം കൊടുക്കുന്നത്

കാക്ക മറ്റൊരു കാക്കക്ക് ഭക്ഷണം കൊടുക്കുന്നത്

കാക്കക്ക് മറ്റൊരു കാക്ക ഭക്ഷണം കൊടുക്കുന്നത് കാണുകയാണെങ്കില്‍ അത് നല്ലതാണ്. ഇത് കാര്യങ്ങളെല്ലാം ശുഭകരമായി അവസാനിക്കാന്‍ കാരണമാകുന്നു. മാത്രമല്ല സാമ്പത്തിക ലാഭം ഉണ്ടാകാനും ഈ ലക്ഷണം സഹായിക്കുന്നു. വീട്ടില്‍ ഒരിക്കലും ദാരിദ്ര്യം ഉണ്ടാവില്ല എന്നതും ഇതിന്റെ സൂചനയാണ്.

സസ്യങ്ങള്‍ക്കിടയില്‍

സസ്യങ്ങള്‍ക്കിടയില്‍

ധാരാളം സസ്യങ്ങള്‍ക്കിടയില്‍ ഇരുന്ന് കാക്ക കരഞ്ഞാല്‍ അതിന്റെ ഫലം മൃഷ്ട്ന്ന ഭോജനം ആണ്. മാത്രമല്ല യാത്ര പോവുമ്പോഴാണ് ഇത്തരം കാഴ്ച കാണുന്നതെങ്കില്‍ അത് യാത്ര ശുഭകരമാവുന്നതിനും ധനലാഭത്തിനും കാരണമാകുന്നു. വിദ്യാലാഭവും ഇത്തരം ലക്ഷണത്തിന്റെ ഫലമാണ്.

English summary

Omens related to a Crow according to Vastu Shastra

Omens related to a Crow according to Vastu Shastra read on.
Story first published: Saturday, October 28, 2017, 12:42 [IST]
Subscribe Newsletter