For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂമറോളജി: ഈവര്‍ഷം ഭാഗ്യം ആര്‍ക്കൊപ്പം ?

|

നിങ്ങളുടെ ജീവിതത്തില്‍ വ്യക്തിത്വം, വിധി, അവസരം, വെല്ലുവിളികള്‍ എന്നിവ നേരത്തേ അറിയിക്കുന്ന ഒരു പുരാതന ശാസ്ത്രമാണ് ന്യൂമറോളജി. ഒരാളുടെ ശക്തിയും ബലഹീനതയും അറിയാന്‍ ഇത് സഹായിക്കുന്നു. വ്യക്തിഗത വര്‍ഷ നമ്പര്‍ അറിയുന്നതിലൂടെ നിങ്ങള്‍ക്ക് ഭാവിയില്‍ വരാനിരിക്കുന്ന സാഹചര്യത്തിനായി സ്വയം തയ്യാറാകാനും കഴിയും. ഇത്തരം മുന്‍കൂട്ടിയുള്ള മുന്നറിയിപ്പുകള്‍ നിങ്ങളുടെ അപകടങ്ങളെയും ചെറുക്കാന്‍ നിങ്ങളെ തയ്യാറാക്കി നിര്‍ത്തുന്നു. സംഖ്യാശാസ്ത്രപരമായി ജീവിതത്തില്‍ നിങ്ങളുടെ ഈ വര്‍ഷത്തെ ഉയര്‍ച്ച താഴ്ചകള്‍ അറിയാന്‍ ലേഖനം വായിക്കൂ.

Most read: ജീവിതം പച്ച തൊടുമോ മുത്ത് ധരിച്ചാല്‍ ?

നിങ്ങളുടെ നമ്പര്‍ അറിയാം

നിങ്ങളുടെ നമ്പര്‍ അറിയാം

പ്രപഞ്ചത്തില്‍ എല്ലാത്തിനും ഊര്‍ജ്ജമുണ്ട്. സംഖ്യകള്‍ക്ക് പോലും അവയില്‍ ഒരു പ്രത്യേകതരം ഊര്‍ജ്ജമുണ്ട്. ഒരാള്‍ ജനിച്ച തീയതി, മാസം, വര്‍ഷം എന്നിവ ജീവിതപാതയായ നമ്പറിനെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തിഗത നമ്പറിനനുസരിച്ച് 2020 നിങ്ങള്‍ക്ക് എന്തൊക്കെ നല്‍കുമെന്നറിയാം. അതിനു മുമ്പ് നിങ്ങളുടെ വ്യക്തിഗത നമ്പര്‍ കണ്ടെത്തുന്നത് എങ്ങനെ എന്നറിയാം.

* നിങ്ങള്‍ ജനിച്ച മാസം, തിയതി എന്നിവയുടെ ഒറ്റ അക്കങ്ങള്‍ ചേര്‍ത്തു കൂട്ടുക.

* അതിനോട് 2020ന്റെ നമ്പറായ നാലുകൂടി കൂട്ടുക (2+0+2+0 = 4). അതാണ് നിങ്ങളുടെ 2020 ലെ വ്യക്തിഗത നമ്പര്‍.

ഉദാഹരണത്തിന് മെയ് 5നാണ് ഒരാള്‍ ജനിച്ചതെന്നു കരുതുക. അയാളുടെ വ്യക്തിഗത നമ്പര്‍ നോക്കാം. 5+5+4=14, അപ്പോള്‍ 1+4= 5. അതായത് നിങ്ങളുടെ വ്യക്തിഗത നമ്പര്‍ അഞ്ച് ആകുന്നു.

നമ്പര്‍ 1 : ജീവിത പുരോഗതി, നേതൃപാടവം

നമ്പര്‍ 1 : ജീവിത പുരോഗതി, നേതൃപാടവം

ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിച്ച് പൂര്‍ത്തിയാക്കാന്‍ ഈ വര്‍ഷം പദ്ധതികള്‍ തയ്യാറാക്കും. വ്യക്തിപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവാകും. ഇത് ജീവിതപുരോഗതിക്ക് സഹായിക്കും. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ വെല്ലുവിളികളുണ്ടാകാം. മുതിര്‍ന്നവരുടെ വാദങ്ങള്‍ മാനസിക സമ്മര്‍ദ്ദം നല്‍കും. പക്ഷേ ഇത്തരം വാദങ്ങളിലൂടെ നിങ്ങളുടെ മൂല്യം തെളിയിച്ച് നിങ്ങള്‍ക്ക് നേതൃപാടവം നേടാനാകും. മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം നേടാം. ഒരു യന്ത്രം വാങ്ങുന്നതിനോ പുതിയ സംരംഭം ആരംഭിക്കുന്നതിനോ അനുകൂലമായ വര്‍ഷമാണ് 2020. മാര്‍ച്ച് 28 മുതല്‍ മെയ് 16 വരെയും ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 20 വരെയും നിക്ഷേപം നടത്താനും കരാറുകളില്‍ ഒപ്പിടാനും പുതിയ ജോലി ആരംഭിക്കാനും നല്ലൊരു കാലഘട്ടമാണ്.

ആരോഗ്യം - ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കേണ്ടതുണ്ട്. കണ്ണുകള്‍, രക്തസമ്മര്‍ദ്ദം, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അലട്ടുന്നു. അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

നമ്പര്‍ 2 : ജീവിത സഖിയുടെ വരവ്

നമ്പര്‍ 2 : ജീവിത സഖിയുടെ വരവ്

സ്‌നേഹം, ബന്ധങ്ങള്‍, വികാരങ്ങള്‍ എന്നിവയ്ക്ക് മുന്‍തൂക്കം. നിങ്ങളുടെ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചെടുക്കുക. അവിവാഹിതര്‍ അവരുടെ ജീവിത സഖിയെ കണ്ടെത്തും. നിങ്ങളുടെ നിഷ്‌കളങ്കതയ്ക്കുള്ള പ്രതിഫലം മറ്റുള്ളവരില്‍ നിന്ന് അമിതമായി തിരിച്ചു പ്രതീക്ഷിക്കരുത്. ഒരു വീട് വാങ്ങാനോ ഇപ്പോഴുള്ളത് പുതുക്കി പണിയാനോ സാധിക്കും. യാത്രകള്‍ക്ക് ഒരു നല്ല വര്‍ഷമാണിത്. ആകാംഷാഭരിതരായി നിങ്ങള്‍ തെറ്റായ തീരുമാനമെടുക്കുകയും പിന്നീട് ഖേദിക്കുകയും ചെയ്‌തേക്കാം.

ആരോഗ്യം - വിശപ്പില്ലായ്മ കാരണം കുടല്‍, ദഹനക്കേട്പ്രശ്നമുണ്ടാക്കും. ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അണുബാധകള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും ഇടയുണ്ട്.

നമ്പര്‍ 3 : സാമൂഹിക ഉന്നതി

നമ്പര്‍ 3 : സാമൂഹിക ഉന്നതി

പുതിയ അനുഭവങ്ങള്‍ പഠിക്കുന്നതിനു അനുകൂലമായ കാലഘട്ടം. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് സ്വയം അറിയാന്‍ അവസരമുണ്ടാകും. സാമൂഹിക ബന്ധങ്ങള്‍ വളരും. ശക്തരും അഭിമാനിയുമായ ആളുകളെ കണ്ടുമുട്ടും. വ്യക്തിപരവും തൊഴില്‍പരവുമായ ബന്ധങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുക. 2020 നിങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍, പ്രമോഷന്‍, വിജയം, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ കൊണ്ടുവരും.

ആരോഗ്യം - ചര്‍മ്മ അണുബാധ ഗ്യാസ് പ്രശ്നം സന്ധിവേദന പ്രമേഹം ഇവ അലട്ടുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം ശീലമാക്കുക.

നമ്പര്‍ 4 : പ്രണയവും ബന്ധവും തളിര്‍ക്കും

നമ്പര്‍ 4 : പ്രണയവും ബന്ധവും തളിര്‍ക്കും

നിങ്ങള്‍ക്ക് വ്യക്തവും കൃത്യവുമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഈ വര്‍ഷം ലഭിക്കും. ഭാവിയിലെ അരക്ഷിതാവസ്ഥയെ മറികടക്കും. ജോലികള്‍ക്ക് മുന്‍ഗണന നല്‍കി നിശ്ചിത സമയപരിധിക്കുള്ളില്‍ ചുമതല പൂര്‍ത്തിയാക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. അപ്രതീക്ഷിത ചെലവുകള്‍ നേരിടേണ്ടിവന്നേക്കാം. നിരവധി വഴിത്തിരിവുകള്‍, തടസ്സങ്ങള്‍, നിരാശകള്‍, കാലതാമസങ്ങള്‍ എന്നിവയുണ്ടാകും. നിങ്ങളുടെ മാനസികബലം ഈ വര്‍ഷം പരീക്ഷിക്കപ്പെടും. പ്രണയത്തിനും ബന്ധത്തിനും ഇത് നല്ല വര്‍ഷമാണ്. കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലും വിവാഹിതരാകാം അല്ലെങ്കില്‍ വിവാഹിതര്‍ക്ക് ഒരു കുട്ടിയുണ്ടാകാം.

ആരോഗ്യം - എളുപ്പത്തില്‍ നിര്‍ണ്ണയിക്കാന്‍ കഴിയാത്തൊരു രോഗം നിങ്ങളെ അലട്ടുന്നു. ഉയര്‍ന്ന പനി, കൊളസ്‌ട്രോള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

നമ്പര്‍ 5 : മാറ്റത്തിന്റെ കാലം

നമ്പര്‍ 5 : മാറ്റത്തിന്റെ കാലം

സാഹസികത, വളര്‍ച്ച, യാത്ര, വിനോദം എന്നിവ നിറഞ്ഞ വര്‍ഷവും 2020. താമസസ്ഥലം, ബന്ധം, ജോലി, മനോഭാവം, ജീവിതരീതി എന്നിവയില്‍ മാറ്റമുണ്ടാവാം. നിങ്ങളുടെ മനസാന്നിദ്ധ്യവും ബുദ്ധിയും പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ മുക്തരാക്കും. ബിസിനസ്സ്, നെറ്റ്വര്‍ക്കിംഗ്, മാര്‍ക്കറ്റിംഗ്, വിദേശയാത്ര, പുതിയ കരാറുകള്‍ എന്നിവയില്‍ വിജയം കാണും. സ്‌പോര്‍ട്‌സ്, വിനോദം, മറ്റ് ഹോബികള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനും അനുകൂലം. അമിതഭക്ഷണം, മദ്യം, അമിതഭാരം എന്നിവ നിയന്ത്രിക്കുക.

ആരോഗ്യം - ചര്‍മ്മ അണുബാധ, തലവേദന, മാനസികാസ്വാസ്ഥ്യം, ഛര്‍ദ്ദി എന്നിവ ഉത്കണ്ഠയ്ക്ക് കാരണമാക്കും. സന്തുലിതമായ ജീവിതശൈലി നിലനിര്‍ത്താന്‍ ശ്രമിക്കുക.

നമ്പര്‍ 6 : സാമ്പത്തിക സ്ഥിരത

നമ്പര്‍ 6 : സാമ്പത്തിക സ്ഥിരത

2020ല്‍ നിങ്ങളുടെ വ്യക്തിത്വം നിങ്ങള്‍ക്ക് ഭാഗ്യങ്ങള്‍ കൊണ്ടുവരും. ഈ വര്‍ഷം ആഢംബരവും ഗുണനിലവാരവുമുള്ള വര്‍ഷമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആകര്‍ഷിക്കാന്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ പെരുമാറുക. ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നതും അല്ലെങ്കില്‍ ബന്ധം വേര്‍പിരിയുന്നതും നിങ്ങളുടെ നല്ലതിനാണെന്ന് കരുതുക. സാമ്പത്തിക സ്ഥിരത നല്‍കുന്ന വര്‍ഷമാണ് 2020. നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം അല്ലെങ്കില്‍ ശമ്പള വര്‍ദ്ധനവ് എന്നിവയിലൂടെ അപ്രതീക്ഷിത പണം കൈവരും.

ആരോഗ്യം - ശ്വസന പ്രശ്‌നങ്ങള്‍, ദഹനക്കേട്, പ്രമേഹം, വൃക്ക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തോടെയിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക.

നമ്പര്‍ 7 : രാഷ്ട്രീയ പ്രവേശനം

നമ്പര്‍ 7 : രാഷ്ട്രീയ പ്രവേശനം

നിങ്ങള്‍ക്കുള്ള അനുഗ്രഹമാണ് 2020. നരവംശ ശാസ്ത്രം, തത്ത്വചിന്ത, യോഗ, ധ്യാനം അല്ലെങ്കില്‍ ഇതര ചികിത്സകള്‍ പോലുള്ള പുതിയ വിഷയങ്ങള്‍ പഠിക്കാനോ ആസൂത്രണം ചെയ്യാനോ ഉള്ള വര്‍ഷമാണിത്. കമ്പ്യൂട്ടര്‍ സംബന്ധമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിങ്ങളുടെ കഴിവുകള്‍ സമ്പന്നമാക്കാനോ പ്രകടിപ്പിക്കാനോ കഴിയും. ഒരു പുതിയ ബിസിനസ്സോ ജോലിയോ ആരംഭിക്കാനുള്ള സമയമല്ല. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനാകും. നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് നിങ്ങള്‍ അറിയും. പ്രണയകാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുക.

ആരോഗ്യം - സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. നേത്ര പ്രശ്‌നങ്ങള്‍, മലബന്ധം, മൂത്രത്തില്‍ കല്ല്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സന്ധിവാതം എന്നിവ അലട്ടും.

നമ്പര്‍ 8 : ലൗകിക കാര്യങ്ങളില്‍ വിജയം

നമ്പര്‍ 8 : ലൗകിക കാര്യങ്ങളില്‍ വിജയം

കരിയറില്‍ മുന്നേറ്റം, അംഗീകാരം, സാമ്പത്തിക നേട്ടങ്ങള്‍, മൊത്തത്തില്‍ അവസരങ്ങളുടെ ഒരു വര്‍ഷമാണ് 2020. നിങ്ങളുടെ സത്യസന്ധത, കഠിനാധ്വാനം, ക്ഷമ എന്നിവയ്ക്ക് പ്രതിഫലം ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് നല്ല വാര്‍ത്തകള്‍ ഈ വര്‍ഷം കേള്‍ക്കാം. നിങ്ങളുടെ ഊര്‍ജ്ജം ശത്രുക്കളെ തുരത്തും. ലൗകിക കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആശയവിനിമയം നടത്തുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക.

ആരോഗ്യം - ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സംസാര പ്രശ്നം, ചെവി പ്രശ്നം, മലബന്ധം, ശരീരത്തിലെ മരവിപ്പ്, പ്രത്യേകിച്ച് കൈകാലുകള്‍, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ നിങ്ങളെ അലട്ടുന്നു.

നമ്പര്‍ 9 : ഭാവി നിര്‍ണയിക്കുന്ന വര്‍ഷം

നമ്പര്‍ 9 : ഭാവി നിര്‍ണയിക്കുന്ന വര്‍ഷം

പുതിയ തുടക്കത്തിനായി തയ്യാറെടുക്കാവുന്ന വര്‍ഷമാണിത്. മറ്റുള്ളവരോടു ക്ഷമിക്കാന്‍ പഠിക്കുക. പൊരുത്തക്കേടുകള്‍, വിയോജിപ്പുകള്‍, പരുഷമായ വാക്കുകള്‍ കൈമാറ്റം എന്നിവ ഒഴിവാക്കാന്‍ ഇത് സഹായിക്കും. നിങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന ചിലരെ നിങ്ങള്‍ കണ്ടുമുട്ടും. നിലവിലെ ജോലികള്‍ പൂര്‍ത്തിയാക്കി ഭാവിയിലേക്കുള്ള പദ്ധതി ആസൂത്രണം ചെയ്യാം. നല്ലൊരു കരിയര്‍ ഈ വര്‍ഷം സാധ്യമാകും.

ആരോഗ്യം - പൊതുവേ ആരോഗ്യം നല്ലതായിരിക്കും. പക്ഷേ പനി, മുറിവുകള്‍, അള്‍സര്‍, കരള്‍ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ അലട്ടും.

English summary

Numerology Prediction For 2020

The year 2020 will bring new opportunities. Read your annual numerology 2020 horoscope according your personality number here.
Story first published: Monday, February 3, 2020, 14:40 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X