For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവിപദ്ധതികള്‍ സഫലീകരിക്കും, ഉയര്‍ച്ച പെട്ടെന്ന്; 2023 ജനുവരി - സമ്പൂര്‍ണ നക്ഷത്രഫലം

|

2023 പുതുവര്‍ഷത്തിലെ ആദ്യമാസമായ ജനുവരിയിലേക്ക് കടന്നിരിക്കുകയാണ് നാം. പുതുവര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ തന്നെ നിരവധി ഗ്രഹങ്ങള്‍ അവയുടെ സ്ഥാനം മാറുന്നുണ്ട്. ജനുവരി മാസത്തില്‍ ശനി കുംഭം രാശിയില്‍ സംക്രമിക്കും. ശനിയെ കൂടാതെ സൂര്യനും ശുക്രനും ജനുവരിയില്‍ രാശി മാറും. ജനുവരി 14ന് സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകര രാശിയിലേക്ക് പ്രവേശിക്കും.

Also read: പാപമോചനപുണ്യം നല്‍കുന്ന വൈകുണ്ഠ ഏകാദശി; വിഷ്ണു ആരാധനയും വ്രതവും ഈവിധം ചെയ്യണംAlso read: പാപമോചനപുണ്യം നല്‍കുന്ന വൈകുണ്ഠ ഏകാദശി; വിഷ്ണു ആരാധനയും വ്രതവും ഈവിധം ചെയ്യണം

ജനുവരി 22ന് ശുക്രന്‍ കുംഭം രാശിയിലേക്ക് നീങ്ങും. ജനുവരി 12ന് ചൊവ്വയും 18ന് ബുധനും സ്ഥാനം മാറും. ഈ ഗ്രഹങ്ങളുടെ സംക്രമണം നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും. അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രക്കാര്‍ക്കും ജനുവരി മാസത്തില്‍ കൈവരുന്ന ഫലങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറുകാര്‍ക്ക് ഈ സമയം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. നിങ്ങളുടെ ആത്മവിശ്വാസത്താല്‍ പ്രശ്‌നങ്ങളെ തരണം ചെയ്യാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയവും ഉപരിപഠനത്തിന് അവസരങ്ങളും ലഭിക്കും. കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്ക് സമയം ശുഭമാണ്. സാമ്പത്തികമായി നിങ്ങളുടെ ചെലവുകള്‍ ഈസമയം ഉയര്‍ന്നുനില്‍ക്കും, ശ്രദ്ധികണം. ദൂരയാത്രകളിലൂടെ നേട്ടമുണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് ഈ സമയം ആരോഗ്യം ശ്രദ്ധിക്കണം. ജോലിഭാരം കൂടും. ഗൃഹ നിര്‍മ്മാണങ്ങള്‍ തുടങ്ങിവയ്ക്കാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. പണനഷ്ടത്തിന് സാധ്യതയുണ്ട്. സന്താനങ്ങളെക്കുറിച്ച് ആലോചിച്ച് മനസ് വിഷമിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ഈ സമയം അവരുടെ രംഗത്ത് ശോഭിക്കാനാകും.

Also read:അറിയാതെപോലും ഇത്തരക്കാര്‍ ചുവന്ന തിലകം ചാര്‍ത്തരുത്; ജീവിതത്തില്‍ പ്രശ്‌നങ്ങളും കഷ്ടപ്പാടുംAlso read:അറിയാതെപോലും ഇത്തരക്കാര്‍ ചുവന്ന തിലകം ചാര്‍ത്തരുത്; ജീവിതത്തില്‍ പ്രശ്‌നങ്ങളും കഷ്ടപ്പാടും

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ ഈ സമയം ദാമ്പത്യജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പിടിവാശി പാടില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കൂടി കണക്കിലെടുക്കണം. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. വിദേശ ബന്ധമുള്ള വ്യാപാരികള്‍ക്ക് സമയം നല്ലതാണ്. നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാന്‍ അവസരമുണ്ടാകും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറുകാര്‍ ഈ സമയം സ്വന്തം തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുക. അനാവശ്യ ചിന്തകള്‍ ഒഴിവാക്കി ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുക. കലാകായിക മത്സരങ്ങളില്‍ വിജയം നേടാനാകും. ബിസിനസുകാര്‍ക്ക് ബിസിനസ് വിപുലീകരിക്കാന്‍ അവസരങ്ങള്‍ വന്നുചേരും. സാമ്പത്തികമായി ആരെയെങ്കിലും സഹായിക്കാനാകും. സന്താനഭാഗത്തുനിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക.

Also read:Indian Festival Calendar 2023: വര്‍ഷത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും; സമ്പൂര്‍ണ്ണ ലിസ്റ്റ്‌Also read:Indian Festival Calendar 2023: വര്‍ഷത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും; സമ്പൂര്‍ണ്ണ ലിസ്റ്റ്‌

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം പൊതുപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കാനാകും. നഷ്ടപ്പെട്ട എന്തെങ്കിലും വീണ്ടെടുക്കാനാകും. സര്‍ക്കാരില്‍ നിന്നോ മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ സഹകരണം ലഭിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ യുക്തിപൂര്‍വ്വം പരിഹരിക്കാന്‍ ശ്രമിക്കുക. മക്കളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധവേണം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാര്‍ക്ക് ഈ സമയം കഠിനാധ്വാനത്തിലൂടെ പ്രശ്‌നങ്ങളെ തരണം ചെയ്യാനാകും. സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നേറുന്നതിനാല്‍ നിങ്ങള്‍ക്ക് ആത്മസംതൃപ്തി ലഭിക്കും. ചില ദുശ്ശീലങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് ഉപേക്ഷിക്കാന്‍ സാധിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് സമയം കൂടുതല്‍ ഗുണകരമാണ്. ഈ സമയം നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ആലോചിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക.

Also read:ചാണക്യന്‍ പറയുന്ന ഈ സൂത്രങ്ങള്‍ പാലിച്ചാല്‍ കലഹങ്ങളില്ലാത്ത ദാമ്പത്യജീവിതം ഉറപ്പ്Also read:ചാണക്യന്‍ പറയുന്ന ഈ സൂത്രങ്ങള്‍ പാലിച്ചാല്‍ കലഹങ്ങളില്ലാത്ത ദാമ്പത്യജീവിതം ഉറപ്പ്

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ജനുവരി മാസത്തില്‍ യാത്രകള്‍ക്ക് അവസരമുണ്ടാകും. കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും സമയം നല്ലതാണ്. സുഹൃത്തുക്കളുടെ സഹായത്താല്‍ ചില നിക്ഷേപ അവസരങ്ങള്‍ കൈവരും. ഈ സമയം നിങ്ങള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാതെയിരിക്കുക, സ്വന്തം കാര്യം നോക്കി ജീവിക്കുക. സത്യസന്ധവും ആത്മാര്‍ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുക. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം പ്രതീക്ഷിച്ചതിനപ്പുറം സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. സമൂഹിക-രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാകും. ജോലി ചെയ്യുന്നവര്‍ക്ക് പ്രവൃത്തികളില്‍ വിജയം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. സന്താനഭാഗത്തുനിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. വിദേശയാത്രയ്ക്ക് പോകാന്‍ അവസരങ്ങളുണ്ടാകും. അകന്നുനിന്നവര്‍ ഈ സമയം നിങ്ങളോട് അടുപ്പം കാണിക്കും. അപരിചിതരുമായി ശ്രദ്ധിച്ച് ഇടപഴകുക.

Also read:ജീവിതത്തില്‍ പരാജയം എന്തെന്നറിയില്ല, ഉയര്‍ച്ച മാത്രം ഫലം; ഈ 7 കാര്യങ്ങള്‍ ദിനവും ചെയ്യൂAlso read:ജീവിതത്തില്‍ പരാജയം എന്തെന്നറിയില്ല, ഉയര്‍ച്ച മാത്രം ഫലം; ഈ 7 കാര്യങ്ങള്‍ ദിനവും ചെയ്യൂ

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറുകാര്‍ ഈ സമയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. പണം വരും, ചെലവും ഉണ്ടാകും. ഈ സമയം നിങ്ങള്‍ തര്‍ക്കവിഷയങ്ങളില്‍ നിഷ്പക്ഷമായ സമീപനം സ്വീകരിക്കുന്നതാണ് നല്ലത്. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. അനാവശ്യമായി ഈ സമയം നിങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടി വന്നേക്കാം. സമ്മര്‍ദ്ദ സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സാധിക്കും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ ജനുവരി മാസത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. സ്വന്തം ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. മറ്റുള്ളവരെ പ്രതീക്ഷിക്കരുത്. കുടുംബ പ്രശ്‌നങ്ങള്‍ വിവേകപൂര്‍വ്വം പരിഹരിക്കുക. എടുത്തുചാട്ടം പാടില്ല. അന്യരുടെ വാക്ക് കേട്ട് ഒരു തീരുമാനവും കൈക്കൊള്ളരുത്. ജോലിയില്‍ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക. നേത്ര രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. മനസ് ചഞ്ചലപ്പെടാതെ നോക്കണം. ഈ സമയം നിങ്ങള്‍ക്ക് അനാവശ്യമായി പണം ചെലവാക്കേണ്ടി വന്നേക്കാം.

Also read:12 രാശിക്കും 2023ല്‍ ബിസിനസ് ഉയര്‍ച്ച താഴ്ച്ചകള്‍; ശ്രദ്ധിക്കേണ്ട മാസങ്ങള്‍Also read:12 രാശിക്കും 2023ല്‍ ബിസിനസ് ഉയര്‍ച്ച താഴ്ച്ചകള്‍; ശ്രദ്ധിക്കേണ്ട മാസങ്ങള്‍

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ഈ സമയം ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധവേണം. ഗര്‍ഭിണികള്‍ ദൂരയാത്രകള്‍ ഒഴിവാക്കണം. സ്വത്ത് സംബന്ധമായി നേട്ടമുണ്ടാകും. സാമ്പത്തികം വളരും. ഗൃഹനിര്‍മ്മാണത്തില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. മത്സരപരീക്ഷകളിലും ഇന്റര്‍വ്യൂകളിലും വിജയം നേടാനാകും. വിവാഹതടസങ്ങള്‍ ഈ സമയം മാറിക്കിട്ടും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് ജനുവരി മാസത്തില്‍ ആത്മവിശ്വാസം വളരും. പുതിയ തൊഴിലവസരങ്ങള്‍ വന്നുചേരും. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് സമയം ശുഭകരമാണ്. കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും. അവിവാഹിതര്‍ക്ക് ചില നല്ല ആലോചനകള്‍ വരും.

Also read:ഒരുനുള്ള് കുങ്കുമപ്പൂവിലൂടെ നേടാം സമ്പത്തും ഭാഗ്യവും; ഗ്രഹദോഷ നിവാരണത്തിന് ജ്യോതിഷപ്രതിവിധിAlso read:ഒരുനുള്ള് കുങ്കുമപ്പൂവിലൂടെ നേടാം സമ്പത്തും ഭാഗ്യവും; ഗ്രഹദോഷ നിവാരണത്തിന് ജ്യോതിഷപ്രതിവിധി

English summary

Monthly Star Predictions for January 2023 In Malayalam

Here are the monthly star predictions for January 2023 in malayalam. Take a look.
Story first published: Monday, January 2, 2023, 7:54 [IST]
X
Desktop Bottom Promotion