For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകപ്പൊരുത്തതില്‍ പ്രധാനം ഈ പൊരുത്തം,ഇല്ലെങ്കില്‍

|

ജാതകം നോക്കിയാണ് പലരും വിവാഹം കഴിക്കുന്നത്. എന്നാല്‍ ജാതകം നോക്കാതെയും വിവാഹം കഴിക്കുന്നവരുണ്ട് എന്നതും സത്യം. എത്രയൊക്കെ ജാതകവും പൊരുത്തവും നോക്കി വിവാഹം കഴിച്ചാലും പലപ്പോഴും ആ ദാമ്പത്യം അത്ര സുഖകരമായി എന്ന് വരില്ല. എന്നാല്‍ ജാതകവും പൊരുത്തവും നോക്കാതെ വിവാഹം കഴിച്ചാലും ഏറ്റവും കൂടുതല്‍ ദൃഢമായി നില്‍ക്കുന്നത് പലപ്പോഴും ഈ ബന്ധമായിരിക്കും.

വിവാഹ ആലോചന തുടങ്ങുമ്പോഴേ പലരും ജാതകം നോക്കണം എന്ന ആവശ്യം മുന്നോട്ട് വെക്കുന്നു. ജാതകച്ചേര്‍ച്ച ഉണ്ടെങ്കില്‍ ആലോചനയുമായി മുന്നോട്ട് പോയാല്‍ മതിയല്ലോ എന്നത് തന്നെയായിരിക്കും പലരുടേയും തീരുമാനം.

ജാതകപ്പൊരുത്തം നോക്കുമ്പോള്‍ രണ്ട് വ്യക്തികളുടേയും ജാതകത്തിലെ വിവിധ ഘടകങ്ങള്‍ തമ്മില്‍ ഉണ്ടാവുന്ന പൊരുത്തം തന്നെയാണ് പ്രധാനമായും കണക്കാക്കുന്നത്. ഇത് അവരുടെ ജീവിതത്തില്‍ മുന്നോട്ട് ഉണ്ടാവാനിടയുള്ള കാര്യങ്ങളയെല്ലാം സൂചിപ്പിക്കുന്നു.

<strong>most read: ശത്രുദോഷത്തെ പരിഹരിക്കും വഴിപാടുകള്‍</strong>most read: ശത്രുദോഷത്തെ പരിഹരിക്കും വഴിപാടുകള്‍

വ്യക്തികള്‍ തമ്മിലുള്ള ശാരീരികവും മാനസികവും വൈകാരികവുമായ അടുപ്പത്തെ ഈ പൊരുത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിലരില്‍ ജാതകം നോക്കി വിവാഹം കഴിച്ചാലും പല ബന്ധങ്ങളും പാതിയില്‍ നിന്ന് പോവുന്നു. എന്താണ് ഇതിന് പിന്നില്‍ എന്ന് അറിയുമോ? പൊരുത്തങ്ങള്‍ ഇങ്ങനെയാണ് നോക്കാം.

 ദിനം പൊരുത്തം

ദിനം പൊരുത്തം

ജാതകം നോക്കുമ്പോള്‍ നോക്കുന്ന പൊരുത്തങ്ങളില്‍ ഒന്നാണ് ദിനപ്പൊരുത്തം. ഇത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ആരോഗ്യപ്പൊരുത്തം, ക്ഷേമം എന്നിവയെ എല്ലാം സംബന്ധിച്ച് നോക്കുന്ന ഒന്നാണ് ദിനപ്പൊരുത്തം. മാത്രമല്ല ദിനപ്പൊരുത്തം നോക്കുമ്പോള്‍ അത് ചേരുന്നതാണെങ്കില്‍ രോഗപീഢകളും ദാരിദ്ര്യവും ഇല്ലാതെ ദീര്‍ഘായുസ്സും നല്‍കുന്ന ഒന്നായിരിക്കും ഈ ദിനപ്പൊരുത്തം.

ഗണപ്പൊരുത്തം

ഗണപ്പൊരുത്തം

ഗണപ്പൊരുത്തം നോക്കി അത് ചേരുന്നതാണെങ്കില്‍ നിങ്ങളിലെ വൈകാരിക നിലവാരത്തിലുള്ള പൊരുത്തത്തെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ലൈംഗിക കാര്യങ്ങളിലുള്ള പൊരുത്തവും ഇതാണ് സൂചിപ്പിക്കുന്നത്.

 യോനിപ്പൊരുത്തം

യോനിപ്പൊരുത്തം

ലൈംഗിക കാര്യങ്ങളില്‍ ഉണ്ടാവുന്ന പൊരുത്തമാണ് യോനിപ്പൊരുത്തം. ഇത് ചേര്‍ച്ചയില്ലെങ്കില്‍ അതിനര്‍ഥം നിങ്ങളില്‍ ലൈംഗിക കാര്യങ്ങളില്‍ പൊരുത്തം ഉണ്ടാവില്ല എന്നതാണ്. മറ്റ് വികാരങ്ങളുമായി ബന്ധപ്പെട്ടതാണ് ഇതെങ്കിലും ശാരീരിക ചേര്‍ച്ചയും ഇല്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് യോനിപ്പൊരുത്തം തന്നെയാണ്.

 രാശിപ്പൊരുത്തം

രാശിപ്പൊരുത്തം

രാശികളും നക്ഷത്രവും തമ്മിലുള്ള പൊരുത്തത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ജനന സമയത്തെ ചന്ദ്രന്റെ സ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ് ഈ രാശിപ്പൊരുത്തം സൂചിപ്പിക്കുന്നത്. പൊരുത്തങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ടതാണ് രാശിപ്പൊരുത്തം. മറ്റുള്ള പൊരുത്തങ്ങള്‍ ഇല്ലെങ്കിലും രാശിപ്പൊരുത്തം കേമമാണെങ്കില്‍ പിന്നെ പേടിക്കാനില്ല.

രാശ്യാധിപതി പൊരുത്തം

രാശ്യാധിപതി പൊരുത്തം

രാശ്യാധിപതി പൊരുത്തം ദമ്പതികള്‍ തമ്മില്‍ ശത്രുതയില്‍ ആവുന്നതിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നതാണ്. കൂടാതെ സന്താനങ്ങളേയും സ്വാധീനിക്കുന്നുണ്ട് ഈ പൊരുത്തം. അതുകൊണ്ട് തന്നെ ഇത് ശുഭമാണെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

രജ്ജുപൊരുത്തം

രജ്ജുപൊരുത്തം

രജ്ജുപൊരുത്തവും നിര്‍ബന്ധമായും ചേരേണ്ട ഒന്നാണ്. സന്തോഷകരമായ വിവാഹ ജീവിതത്തിനും ദീര്‍ഘായുസ്സുള്ള ദാമ്പത്യത്തിനും വളരെ പ്രധാനപ്പെട്ടതാണ് രജ്ജുപൊരുത്തം. പുരുഷന്റെ ആയുസ്സുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെങ്കില്‍ ഇതിന് രജ്ജുപ്പൊരുത്തം വളരെ അത്യാവശ്യമായി നോക്കേണ്ടതാണ്. ഒരു കാരണവശാലും ഇത് നോക്കാതിരിക്കരുത്.

വേധപ്പൊരുത്തം

വേധപ്പൊരുത്തം

സ്ത്രീയുടേയും പുരുഷന്റേയും ജനന നക്ഷത്രങ്ങള്‍ക്കിടയിലുള്ള പൊരുത്തക്കേടുകള്‍ കാണിക്കുന്നതാണ് വേധപ്പൊരുത്തം. മനക്ലേശം രോഗപീഢകള്‍ എന്നിവക്ക് കാരണമാകുന്നതാണ് വേധപ്പൊരുത്തം. അതുകൊണ്ട് തന്നെ വേധപ്പൊരുത്തവും ജാതകത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.

വാസ്യപ്പൊരുത്തം

വാസ്യപ്പൊരുത്തം

ദമ്പതികളുടെ രാശികള്‍ തമ്മിലുള്ള പൊരുത്തത്തെ സൂചിപ്പിക്കുന്നതാണ് വാസ്യപ്പൊരുത്തം. ഇതിലൂടെയാണ് സ്‌നേഹം, അടുപ്പം, ബഹുമാനം എന്നിവയെല്ലാം തിരിച്ചറിയുന്നത്. ഇതിലെ പൊരുത്തക്കേടുകള്‍ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വാസ്യപ്പൊരുത്തം വളരെയധികം ശ്രദ്ധിക്കണം.

 മഹേന്ദ്രപ്പൊരുത്തം

മഹേന്ദ്രപ്പൊരുത്തം

മഹേന്ദ്രപ്പൊരുത്തം ധനം, സന്താനഭാഗ്യം എന്നിവയെ എല്ലാം സൂചിപ്പിക്കുന്നതാണ്. പുരുഷന്റെ മഹേന്ദ്രപ്പൊരുത്തം ആണെങ്കില്‍ ഭാര്യയേയും കുട്ടികളേയും സ്‌നേഹിക്കുന്നവരായിരിക്കും. അതുകൊണ്ട് മഹേന്ദ്രപ്പൊരുത്തം വളരെയധികം ശ്രദ്ധിക്കണം.

 സ്ത്രീ ദീര്‍ഘപൊരുത്തം

സ്ത്രീ ദീര്‍ഘപൊരുത്തം

ദാമ്പത്യത്തിന്റെ ആയുസ്സ് തീരുമാനിക്കുന്നതാണ് സ്ത്രീ ദീര്‍ഘപ്പൊരുത്തം. ഇത് സ്ത്രീയുടെ ആരോഗ്യം, ക്ഷേമം എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞ ഈ പൊരുത്തങ്ങളില്‍ പ്രധാനപ്പെട്ട പൊരുത്തങ്ങള്‍ എന്ന് പറയുന്നത് ഗണം, രജ്ജു, ദിനം, രാശി, യോനീ എന്നീ പൊരുത്തങ്ങളാണ്. ഇവ ചേര്‍ന്നാല്‍ തന്നെ ദാമ്പത്യം ശുഭകരമായിരിക്കും.

English summary

Marriage compatibility as per kundali

Importance of kundali matching for a couple, read on to know more about it
Story first published: Wednesday, March 13, 2019, 16:50 [IST]
X
Desktop Bottom Promotion