For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകരം; അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ നക്ഷത്രഫലം

|

വിശ്വാസങ്ങള്‍ പ്രകാരം വിശേഷമായ മകര മാസത്തിലേക്ക് കടക്കുകയാണ് നാം. സൂര്യന്‍ ധനു രാശിയില്‍ നിന്ന് പുറപ്പെട്ട് മകരരാശിയിലേക്ക് പ്രവേശിക്കും. എല്ലാ മാസവും സൂര്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമെങ്കിലും, മകരം രാശിയില്‍ പ്രവേശിക്കുമ്പോള്‍ അതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. സൂര്യന്‍, ശനി, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ മകരം രാശിയില്‍ രൂപപ്പെടുന്നുണ്ട്. മകര മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. മകര മാസം 27 നക്ഷത്രങ്ങള്‍ക്കും എന്തൊക്കെ ഗുണദോഷ ഫലങ്ങള്‍ കൈവരുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: സൂര്യനും ബുധനും രാശി മാറുന്നു; 12 രാശിക്കാര്‍ക്കും ജനുവരി 14 പ്രധാനം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

പുതിയ സുഹൃദ്ബന്ധങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഉന്നത വ്യക്തികളുമായി ഇടപഴകാന്‍ അവസരങ്ങള്‍ കൈവരും. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധത കാണിക്കും. കാര്യവിജയം സാധ്യമാണ്. ജോലികള്‍ മെച്ചപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാദ്ധ്യത വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനമാകും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധവേണം, ധനനഷ്ടത്തിന് സാധ്യതയുണ്ട്. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കണം. വീട്ടുകാര്യങ്ങളില്‍ തടസങ്ങള്‍ നേരിട്ടേക്കാം. ആരോഗ്യകാര്യത്തില്‍ ജാഗ്രത വേണം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഈ സമയം നിങ്ങള്‍ക്ക് സല്‍കര്‍മ്മങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് സഹകരണം പ്രതീക്ഷിക്കാം. ശത്രുക്കളെ ജയിക്കാനാകും. നിങ്ങളുടെ ചുറ്റുപാടുകള്‍ പ്രതികൂലമാകുമെന്നതിനാല്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതായി വരും. മാനസിക സംഘര്‍ഷങ്ങള്‍ കാരണം മിക്ക കാര്യങ്ങളിലും ശ്രദ്ധയില്ലാതെ വിഷമിക്കും. അപമാനം, തലവേദന, സന്ധിവേദന രക്തസ്രാവം എന്നിവ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ തീര്‍ക്കും.

Most read:മകരസംക്രാന്തി നാളില്‍ ഈ ജ്യോതിഷ പരിഹാരങ്ങളെങ്കില്‍ ഐശ്വര്യവും ഭാഗ്യവും എന്നും കൂടെ

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

നിങ്ങള്‍ക്ക് ഈ സമയം അപ്രതീക്ഷിതമായി ധനലാഭമുണ്ടാകും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് സന്തോഷം കൈവരും. നിങ്ങള്‍ ഉദ്ദേശിക്കുന്നതു പോലെ ചില കാര്യങ്ങള്‍ നടക്കാത്തത് മനപ്രയാസം സൃഷ്ടിക്കും. ദാമ്പത്യജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. ഉദരരോഗം, നേത്രരോഗം എന്നിവ കരുതിയിരിക്കുക. കുടുംബത്തില്‍ അഭിപ്രായ ഭിന്നതയ്ക്കും കലഹത്തിനും സാദ്ധ്യതയുണ്ട്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ബുദ്ധിശക്തി കൊണ്ട് ഈ സമയം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകും. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

നിങ്ങള്‍ക്ക് ഈ സമയം അപ്രതീക്ഷമായ ധനലാഭമുണ്ടാകും. അമൂല്യ വസ്തുവകകള്‍ ലഭിക്കും. ചെലവുകള്‍ നിയന്ത്രിക്കാനാകും. ദീര്‍ഘകാലമായി അകന്നു കഴിയുന്ന ദമ്പതികള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ അവസരമുണ്ടാകും. എതിരാളികളെ ജയിക്കാനാകും. ബിസിനസില്‍ നിങ്ങളുടെ എതിരാളികളെ കീഴടക്കും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ആരോഗ്യം ശ്രദ്ധിക്കുക.

Most read:പുതിയ വൈറസ്, വെള്ളപ്പൊക്കം, അന്യഗ്രഹ ജീവികള്‍; 2022ല്‍ ബാബ വാംഗയുടെ പ്രവചനം

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

സന്താനങ്ങളുടെ കാര്യങ്ങളില്‍ ചെറിയ വിഷമങ്ങള്‍ക്ക് സാധ്യതയുണ്ട്. രോഗങ്ങള്‍, ധനനഷ്ടം, മാനസികാസ്വാസ്ഥ്യം എന്നിവയുണ്ടാകാം. ജീവിത പുരോഗതിക്കു വേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ താല്‍പര്യം വര്‍ധിക്കും. ജോലിയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ജോലി സ്ഥലത്ത് കീഴ്ജീവനക്കാര്‍ പ്ശ്‌നങ്ങളുണ്ടാക്കിയേക്കാം. ഈ സമയം നിങ്ങള്‍ക്ക് ഉന്നത സ്ഥാനമാനങ്ങള്‍, അംഗീകാരം, പ്രശസ്തി എന്നിവ കൈവരും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

സാങ്കേതിക മേഖലകളിലുള്ളവര്‍ക്ക് ഗുണകരമായ ഫലങ്ങള്‍ കൈവരും. ശത്രുക്കളെ കരുതിയിരിക്കുക. സാമൂഹ്യ സേവന രംഗത്ത് അംഗീകാരവും, പ്രശസ്തിയും വര്‍ധിക്കും. യാത്രകള്‍ പ്രയോജനകരമാകും. ബന്ധുക്കളുടെ സഹായമുണ്ടാകും. ഗൃഹനിര്‍മ്മാണത്തിനോ വീടിന്റെ മോടിപിടിപ്പിക്കലിനോ ആയി പണം ചെലവഴിക്കാനാകും. ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക. അകാരണമായ ക്ഷീണം, ഉദര സംബന്ധമായ വിഷമതകള്‍ എന്നിവ ഉണ്ടാകാം. മോശം വ്യക്തികളുമായി അടുപ്പം പുലര്‍ത്താതിരിക്കുക.

Most read:സൂര്യന്‍ മകരം രാശിയില്‍; ഈ 4 രാശിക്ക് സൗഭാഗ്യകാലം

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

ആരോഗ്യം മെച്ചപ്പെടും. രോഗങ്ങള്‍ ഭേദപ്പെടും. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലികള്‍ ലഭ്യമാകും. അവിവാഹിതര്‍ക്ക് വിവാഹാലോചന പുരോഗമിക്കും. വിദേശ യാത്രകള്‍ക്ക് അവസരം കൈവരും. ശത്രുക്കളുമായി കലഹം ഒഴിവാക്കുക. കൂട്ടുകെട്ടുകളില്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. അപ്രതീക്ഷിത ഗുണാനുഭവങ്ങളുണ്ടാകും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കും. ധനലാഭം കൈവരും. ബന്ധുക്കളുടെ സഹായം ലഭിക്കും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും. പണസമ്പാദനത്തിന് അവസരങ്ങള്‍ കൈവരും. അഗ്‌നി, വാഹനം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ സൂക്ഷിക്കണം. അപകടസാദ്ധ്യതയുള്ള സാഹസിക പ്രവര്‍ത്തികള്‍ ഒഴിവാക്കണം. പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ശത്രുക്കള്‍ പല തരത്തിലും നിങ്ങളെ ശല്യം ചെയ്‌തേക്കാം. ജോലിസ്ഥലത്ത് ആകര്‍ഷകമായ ചുമതലകള്‍, ഉന്നത സ്ഥാനലബ്ധി എന്നിവയ്ക്ക് സാധ്യതയുണ്ട്.

Most read:ഗ്രഹദോഷങ്ങളകറ്റി ജീവിതസൗഭാഗ്യത്തിന് മകരസംക്രാന്തിയില്‍ ചെയ്യേണ്ടത് ഇത്

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1)

തൊഴില്‍പരമായ കാര്യങ്ങളില്‍ പലതരം വെല്ലുവിളികള്‍, തടസങ്ങള്‍ എന്നിവയുണ്ടായേക്കാം. സാഹിത്യവുമായി ബന്ധപ്പെട്ടവര്‍ക്ക് അംഗീകാരം, പ്രശസ്തി എന്നിവ ലഭിക്കും. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കലാരംഗത്തും മാധ്യമ രംഗത്തുമുള്ളവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കരാര്‍ ഇടപാടുകള്‍ വഴി ലാഭം പ്രതീക്ഷിക്കാം. ശാരീരിക ക്ലേശം വര്‍ദ്ധിക്കും. തലവേദന, നേത്ര രോഗം എന്നിവ പ്രശ്‌നമായേക്കാം. എതിരാളികളെ കരുതിയിരിക്കുക.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

സാമ്പത്തിക നേട്ടങ്ങള്‍ക്ക് അവസരങ്ങള്‍ കൈവരും. പല വഴികളിലൂടെയും ധനാഗമം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള സാധനങ്ങള്‍ ലഭിക്കും. രഹസ്യ പ്രണയ ബന്ധങ്ങള്‍ക്ക് യോഗമുണ്ട്. പണം മോഷ്ടിക്കപ്പെടാനോ വിലപിടിപ്പുള്ള വസ്തുവകകള്‍ നഷ്ടപ്പെടാനോ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. അകാരണമായ തടസങ്ങള്‍ കാരണം നിങ്ങളുടെ മാനസികാരോഗ്യം തകര്‍ന്നേക്കാം. ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യപരമായി ഈ സമയം നേത്രരോഗങ്ങളെ കരുതിയിരിക്കുക.

Most read:ബ്രഹ്‌മയോഗവും ആനന്ദാദി യോഗവും; മകരസംക്രാന്തി നല്‍കും ശുഭയോഗങ്ങള്‍

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

ഈ സമയം നിങ്ങള്‍ക്ക് അംഗീകാരം, സല്‍കീര്‍ത്തി എന്നിവ കൈവരും. വിശിഷ്ട വ്യക്തികളുമായി ബന്ധംപുലര്‍ത്തും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം വളരും. മനപ്രയാസം നേരിടേണ്ടിവരും. യാത്രകള്‍, അലച്ചില്‍ എന്നിവ ബുദ്ധിമുട്ട് സൃഷ്ടിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ആഗ്രഹസാഫല്യത്തിന് തടസങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരാം. എന്നിരുന്നാലും കഠിനാദ്ധ്വാനത്തിന് ഫലങ്ങള്‍ ലഭിക്കും. ഭൗതികമായ സന്തോഷങ്ങള്‍ ലഭിക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

ഈ സമയം നിങ്ങള്‍ക്ക് പല വഴികളിലൂടെയും ധനാഗമം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ ചെലവും ഉണ്ടാകാം. നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക. വീട്ടില്‍ നിന്ന് അകന്നുനില്‍ക്കുന്നവര്‍ക്ക് കുടുംബാംഗങ്ങളുമായി യോജിച്ച് പോകാന്‍ സാധിക്കും. ശാരീരിക സുഖവും കാര്യവിജയവും അംഗീകാരവും കൈവരും. ജോലിസ്ഥലത്ത് പ്രവൃത്തികള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മുന്നേറില്ല. നല്ല പെരുമാറ്റം, സംസാരം എന്നിവ കൈമുതലാക്കുക.

Most read:ഉത്തരായനകാലത്ത് മരിക്കുന്നവര്‍ പുനര്‍ജനിക്കില്ല; മകരസംക്രാന്തി ആഘോഷത്തിനു പിന്നില്‍

English summary

Makaram Month 2022: Makaram Month Star Prediction in Malayalam

Makaram Month 2022: Here are the Makaram monthly star prediction in malayalam. Take a look.
Story first published: Thursday, January 13, 2022, 9:59 [IST]
X