Just In
- 55 min ago
ചാണക്യനീതി; പെട്ടെന്ന് കരയുന്ന സ്ത്രീകള് വീടിന് ഐശ്വര്യം, ഭര്ത്താവിന് ഭാഗ്യം; ചാണക്യന് പറയുന്ന കാര്യങ്ങള്
- 2 hrs ago
ദാമ്പത്യം, സാമ്പത്തികം, ജോലി പ്രശ്നങ്ങള്ക്ക് പരിഹാരം; ഗുരുപ്രദോഷത്തില് ഇത് ചെയ്താല് ശുഭഫലം
- 6 hrs ago
സാമ്പത്തിക രംഗത്ത് അനുകൂല നേട്ടങ്ങള്, പണം പലവഴിക്ക് തേടിയെത്തും; ഇന്നത്തെ രാശിഫലം
- 15 hrs ago
ബാര്ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്
Don't Miss
- Movies
നായികയാകാനുള്ള ഭംഗിയില്ല! അവതാരകയില് നിന്നും അപമാനം നേരിട്ട് സ്വാസിക
- News
ഉന്നയിച്ചത് 17 ആവശ്യങ്ങൾ, തിരിഞ്ഞ് നോക്കാതെ കേന്ദ്രം; ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ
- Automobiles
ഉത്പാദനം എക്സ്പ്രസ് വേഗത്തില്; 1 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകള് പുറത്തിറക്കി ഏഥര്
- Technology
വിശ്വവിജയത്തിന് പുറപ്പെട്ട് സാംസങ്ങിന്റെ എസ് 23 സീരീസ്, മുന്നിൽനിന്ന് നയിക്കുന്നത് എസ്23 അൾട്ര
- Sports
IND vs AUS: ടെസ്റ്റില് ഗില്ലിനെ ഓപ്പണിങ്ങില് നിന്ന് മാറ്റും! പുതിയ റോള്-സൂര്യക്ക് ഭീഷണി
- Travel
ഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം
- Finance
ഇനി മാസത്തില് 8,800 രൂപ വരെ നേടാം; ബജറ്റില് ലോട്ടറിയടിച്ചത് ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്
Love Horoscope 2023: പ്രണയ രാശിഫലം; 12 രാശിക്കും 2023ല് പ്രണയകാര്യങ്ങളില് ഉയര്ച്ചതാഴ്ചകള് ഇപ്രകാരം
സ്നേഹം എന്നത് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനവും സുപ്രധാന ഭാഗവുമാണ്. മറ്റൊരാളുമായി നമ്മെ ബന്ധിപ്പിക്കുന്ന പരിശുദ്ധിയുടെ ഒരേയൊരു ഘടകമാണ് സ്നേഹം. നിങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യുന്നതിന് നിങ്ങളെ പ്രാപ്തമാക്കുന്നു.
Most
read:
സര്വ്വരോഗ
ശാന്തിക്കും
ഐശ്വര്യത്തിനും
മിത്ര
സപ്തമി;
ആരാധന
ഇങ്ങനെയെങ്കില്
ഫലം
സുനിശ്ചിതം
2023 വര്ഷത്തില് നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ സ്നേഹബന്ധത്തിലെ ഉയര്ച്ചതാഴ്ചകള് എങ്ങനെയായിരിക്കുമെന്ന് അറിയാന് താല്പര്യമുണ്ടോ? വരാനിരിക്കുന്ന വര്ഷം നിങ്ങളുടെ പ്രണയത്തെയും ദാമ്പത്യ ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന് അറിയാന് പ്രണയ വര്ഷഫലം സഹായിക്കും. മേടം മുതല് മീനം വരെ 12 രാശിക്കാര്ക്കും 2023 വര്ഷത്തെ പ്രണയജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാന് ലേഖനം വായിക്കൂ.

മേടം
2023 വര്ഷം മേടം രാശിക്കാര്ക്ക് വളരെ അനുകൂലമായിരിക്കും. ഈ വര്ഷം നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായ ജീവിതം ചെലവഴിക്കാന് നിങ്ങള് പരമാവധി ശ്രമിക്കും. നിങ്ങളുടെ പങ്കാളിയോട് വിവാഹാഭ്യര്ത്ഥന നടത്താനുള്ള സാധ്യതയുമുണ്ട്. അവിവാഹിതരുടെ ജീവിതത്തിലേക്ക് ചിലര് കടന്നുവരാന് സാധ്യതയുണ്ട്. ദാമ്പത്യപരമായി, രാഹുവിന്റെയും കേതുവിന്റെയും സ്വാധീനം കാരണം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില് പിരിമുറുക്കം വര്ദ്ധിക്കാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, ഏപ്രില് മാസത്തിന് ശേഷം, വ്യാഴത്തിന്റെ അനുഗ്രഹത്താല് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില് പുരോഗതി സാധ്യമാണ്.

ഇടവം
ഇടവം രാശിക്കാര്ക്ക്, ഈ വര്ഷം നിങ്ങളുടെ ബന്ധത്തില് ഐക്യമുണ്ടാകും. പ്രത്യേകിച്ച് ജനുവരി മുതല് ഏപ്രില് വരെ നിങ്ങളുടെ ബന്ധം കൂടുതല് ശക്തമാവുകയും പരസ്പര വിശ്വാസം വര്ദ്ധിക്കുകയും ചെയ്യും. അവിവാഹിതര്ക്ക് വിവാഹത്തിനുള്ള അവസരങ്ങളും തെളിഞ്ഞുവരും. ഡിസംബര് മാസത്തില് നിങ്ങളുടെ സംസാരശൈലിയില് നിങ്ങള് അല്പ്പം ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം ഇത് നിങ്ങളുടെ ബന്ധത്തില് പിരിമുറുക്കത്തിനും വഴക്കിനും കാരണമാകും. 2023 വര്ഷം പ്രണയത്തിന്റെയോ വിവാഹ ജീവിതത്തിന്റെയോ കാര്യത്തില് വളരെ പോസിറ്റീവും അനുകൂലവുമായിരിക്കും.
Most
read:മരണാനന്തര
മോക്ഷം
വരെ
ലഭിക്കും;
ഗരുഡപുരാണം
പറയുന്ന
ഈ
കാര്യങ്ങള്
ദിനവും
ചെയ്യൂ

മിഥുനം
മിഥുന രാശിക്കാര്ക്ക് 2023 വര്ഷം അല്പം ഉയര്ച്ചതാഴ്ച നിറഞ്ഞതായിരിക്കും. ജനുവരി മുതല് ഏപ്രില് വരെയുള്ള നിങ്ങളുടെ പ്രണയ ജീവിതത്തിലും ദാമ്പത്യത്തിലും ഒരുപാട് ഉയര്ച്ച താഴ്ചകള്ക്ക് സാധ്യതയുണ്ട്. അതില് ഏറ്റവും കഠിനം ജനുവരി മാസത്തിലായിരിക്കും. വ്യാഴം പതിനൊന്നാം ഭാവത്തിലേക്ക് സംക്രമിക്കും. ഏപ്രില് 22ന് നിങ്ങളുടെ അഞ്ചാമത്തെയും ഏഴാമത്തെയും വീടിനെ നോക്കും. ഈ പരിവര്ത്തനം നിങ്ങളുടെ ബന്ധത്തിലോ വിവാഹജീവിതത്തിലോ തര്ക്കങ്ങള് വര്ദ്ധിപ്പിക്കും. വരാനിരിക്കുന്ന വര്ഷത്തില് നിങ്ങളുടെ പങ്കാളിയോട് വിവാഹാഭ്യര്ത്ഥന നടത്താനുള്ള അവസരങ്ങളുണ്ടാകും.

കര്ക്കിടകം
കര്ക്കടക രാശിക്കാര്ക്ക് 2023 വര്ഷം ബന്ധങ്ങളിലും ദാമ്പത്യ ജീവിതത്തിലും ചില ഉയര്ച്ച താഴ്ചകള് കൊണ്ടുവരും. നിങ്ങളുടെ പ്രണയ ജീവിതത്തില് കലഹങ്ങളും തര്ക്കങ്ങളും കാണും. എന്നിരുന്നാലും, വ്യാഴത്തിന്റെ അനുകൂല സ്ഥാനം കാരണം ഏപ്രില് വരെ വലിയ വഴക്കുകളൊന്നും സംഭവിക്കില്ല. നിങ്ങളുടെ ബന്ധം സുരക്ഷിതവും ഭദ്രവുമായിരിക്കും. മെയ് മാസത്തില് നിങ്ങളുടെ ബന്ധത്തില് ചില പിരിമുറുക്കങ്ങള് ഉണ്ടായേക്കാം. ജൂണ് മാസത്തോടെ നിങ്ങളുടെ ബന്ധം മെച്ചപ്പെടുകയും നല്ല ബന്ധം വളരുകയും ചെയ്യും. ഈ വര്ഷം നിങ്ങളുടെ പങ്കാളിയെ വിവാഹം കഴിക്കാനും നിങ്ങള് പദ്ധതിയിട്ടേക്കാം. ഡിസംബര് മാസത്തില് നിങ്ങളുടെ സ്നേഹം കൂടുതല് വളരുകയും സന്തോഷനിമിഷങ്ങള് പങ്കുവയ്ക്കുകയും ചെയ്യും.
Most
read:2022
ഡിസംബര്
മാസത്തിലെ
പ്രധാന
ദിനങ്ങളും
ആഘോഷങ്ങളും

ചിങ്ങം
2023 വര്ഷം ചിങ്ങം രാശിക്കാര്ക്ക് പ്രണയത്തിന്റെ കാര്യത്തില് വളരെ അനുകൂലവുമായിരിക്കും. വര്ഷത്തിന്റെ തുടക്കത്തില് സൂര്യന് ബുധനോടൊപ്പം നിങ്ങളുടെ അഞ്ചാം ഭാവത്തില് സ്ഥിതിചെയ്യും. ഇത് നിങ്ങളുടെ പങ്കാളിയുമായി സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. നിങ്ങളുടെ എട്ടാം ഭാവത്തിലെ വ്യാഴത്തോടൊപ്പം ആറാം ഭാവത്തില് നിന്ന് ഏഴാം ഭാവത്തിലേക്ക് ശനി സഞ്ചരിക്കുന്നതിനാല് 2023ന്റെ ആദ്യ പാദം നിങ്ങള്ക്ക് മിതമായ ഫലം ലഭിക്കും. ഏപ്രില് 22ന് വ്യാഴം നിങ്ങളുടെ ഒമ്പതാം ഭാവത്തിലേക്ക് മാറുും. ഇത് നിങ്ങളുടെ ബന്ധത്തില് മാധുര്യവും അടുപ്പവും വര്ദ്ധിപ്പിക്കും. ഒക്ടോബര് 30ന് ശേഷം, രാഹു മേടം രാശിയില് നിന്ന് മീനരാശിയിലേക്ക് സംക്രമിക്കും. വ്യാഴത്തിന്റെ പോസിറ്റീവ് ദര്ശനം നിങ്ങള്ക്ക് വിവാഹത്തിനുള്ള സാധ്യതകള് സൃഷ്ടിക്കും.

കന്നി
2023 വര്ഷത്തില് കന്നി രാശിക്കാര്ക്ക് പ്രണയ ജീവിതത്തില് വളരെയധികം പരീക്ഷണം നേരിടേണ്ടിവന്നേക്കാം. വര്ഷത്തിന്റെ തുടക്കത്തില്, ശനിയും ശുക്രനും നിങ്ങളുടെ അഞ്ചാം ഭാവത്തില് വസിക്കും. ഇത് നിങ്ങളുടെ ബന്ധം കൂടുതല് ശക്തമാക്കാന് അവസരങ്ങള് നല്കും. ജനുവരി 17-ന് ശേഷം, ശനി നിങ്ങളുടെ ആറാമത്തെ വീട്ടിലേക്ക് സംക്രമിക്കും. ഇത് നിങ്ങളുടെ പങ്കാളിയുമായി തര്ക്കങ്ങള്ക്ക് സാധ്യതയുണ്ടാക്കും. നിങ്ങളുടെ ബന്ധം സംരക്ഷിക്കുന്നതിന് ചില മാറ്റങ്ങള് വരുത്തേണ്ടതുണ്ട്. ജനുവരി, ഏപ്രില്, ഓഗസ്റ്റ്, സെപ്റ്റംബര്, ഡിസംബര് മാസങ്ങളില് പരസ്പര ധാരണ, സ്നേഹം, അടുപ്പം എന്നിവ വര്ദ്ധിക്കും. ജനുവരി മുതല് ഏപ്രില് വരെയുള്ള കാലയളവ് വിവാഹാഭ്യര്ത്ഥന നടത്താന് ശരിയായ സമയമാണ്.
Most
read:വിനാശഫലം,
ജീവിതം
നശിക്കും;
ഈ
ആളുകളില്
നിന്ന്
ഒരിക്കലും
ഉപദേശം
സ്വീകരിക്കരുത്

തുലാം
തുലാം രാശിക്കാര്ക്ക് 2023 വര്ഷത്തില് പ്രണയ ജീവിതത്തില് ധാരാളം വെല്ലുവിളികളും ഉയര്ച്ച താഴ്ചകളും നേരിടേണ്ടിവരും. വര്ഷത്തിന്റെ തുടക്കത്തില് ശനി, ശുക്രന് എന്നീ ഗ്രഹങ്ങള് നാലാമത്തെ ഭാവത്തില് ഒരുമിച്ചായിരിക്കും. ജനുവരി 17-ന് ശനി അഞ്ചാം ഭാവത്തിലേക്ക് കടക്കും. ജനുവരി 22ന് ശുക്രന് അഞ്ചാം ഭാവത്തിലേക്ക് പ്രവേശിക്കും. അതിന്റെ ഫലമായി അവിടെ നിങ്ങളുടെ ബന്ധത്തില് സ്നേഹവും പ്രണയവും വര്ദ്ധിക്കും. ഇതിനെത്തുടര്ന്ന്, ശുക്രന് വിവിധ രാശിചിഹ്നങ്ങളിലൂടെ സംക്രമണം തുടരും. ഇത് നിങ്ങള്ക്ക് അനുകൂലവും പ്രതികൂലവുമായ ഫലങ്ങള് നല്കും. ഏപ്രില് 22ന് ഏഴാം ഭാവത്തില് വ്യാഴത്തിന്റെ സംക്രമണം നിങ്ങള്ക്ക് പ്രണയവിവാഹത്തിന് അവസരമൊരുക്കും. ജനുവരി, ഫെബ്രുവരി, ഏപ്രില്, ജൂലൈ, ഒക്ടോബര്, ഡിസംബര് മാസങ്ങള് നിങ്ങളുടെ പ്രണയ ജീവിതത്തിന് പ്രയോജനകരമായിരിക്കും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്ക്ക് ഈ വര്ഷം പ്രണയ ബന്ധങ്ങളില് ഉയര്ച്ച താഴ്ചകള് ഉണ്ടായേക്കാം. അതേസമയം, അഞ്ചാം ഭാവാധിപനായ വ്യാഴം അഞ്ചാം ഭാവത്തില് സ്ഥിതി ചെയ്യുന്നതിനാല് 2023ന്റെ ആരംഭം വളരെ നല്ലതായിരിക്കും. കൂടാതെ, ശനിയുടെ നോട്ടം മൂന്നാം ഭാവത്തില് നിന്ന് അഞ്ചാം ഭാവത്തില് പതിക്കും. ഈ സാഹചര്യത്തില് നിങ്ങള് അവിവാഹിതനാണെങ്കില് നിങ്ങള്ക്ക് ഒരു പങ്കാളിയെ ലഭിച്ചേക്കാം. നിങ്ങള് ഇതിനകം ഒരു ബന്ധത്തിലാണെങ്കില്, ഈ കാലയളവില് നിങ്ങളുടെ ബന്ധം കൂടുതല് ശക്തമാകും. ഫെബ്രുവരി മുതല് മാര്ച്ച് വരെ നിങ്ങളുടെ ബന്ധത്തില് വളര്ച്ചയുണ്ടാകും. പരസ്പരം വിശ്വാസം വളരും. ഏപ്രിലിമു ശേഷം വ്യാഴം മേടം രാശിയില് സഞ്ചരിക്കും. ഇത് നിങ്ങളുടെ ബന്ധത്തില് ചില പ്രശ്നങ്ങള് ഉണ്ടാക്കിയേക്കാം. മെയ്-ഓഗസ്റ്റ് മാസങ്ങളില്, നിങ്ങളുടെ ബന്ധത്തില് പിരിമുറുക്കവും പരസ്പര വൈരുദ്ധ്യവും അനുഭവിച്ചേക്കാം. എന്നിരുന്നാലും, അതിനുശേഷം, സാഹചര്യങ്ങള് മെച്ചപ്പെടും. നവംബര്, ഡിസംബര് മാസങ്ങളില് നിങ്ങള്ക്ക് നല്ലതായിരിക്കും.
Most
read:ധനികരും
മനസലിവുള്ളവരും;
ഏകാദശി
നാളില്
ജനിച്ചവരുടെ
സ്വഭാവസവിശേഷതകള്

ധനു
ധനു രാശിക്കാര് ഈ വര്ഷം നിങ്ങളുടെ ബന്ധത്തെക്കുറിച്ച് കൂടുതല് ജാഗ്രത പാലിക്കുക. അല്ലാത്തപക്ഷം, അവര്ക്ക് നിരവധി തടസ്സങ്ങള് അനുഭവപ്പെടും. 2023 ന്റെ തുടക്കത്തില് രാഹു അഞ്ചാം ഭാവത്തില് ആയിരിക്കും. ഈ സാഹചര്യത്തില്, അവര് നിങ്ങളുടെ പ്രണയിനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള് ചെയ്യാനാകും. ജനുവരി 17ന് ശനി അഞ്ചാമത്തെ ഭാവത്തെ മൂന്നാമത്തെ ഭാവത്തില് നിന്ന് നോക്കും. ഇത് പ്രണയബന്ധത്തില് സമ്മര്ദ്ദം വര്ദ്ധിപ്പിക്കും. ഈ കാലയളവില് പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങളും തര്ക്കങ്ങളും ഉണ്ടാകാന് സാധ്യതയുണ്ട്. ഒരു മൂന്നാം കക്ഷിയുടെ ഇടപെടല് മൂലം തര്ക്കങ്ങള് കൂടുതല് വഷളായേക്കാം. ഒക്ടോബര് വരെ നിങ്ങള് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. രാഹു അഞ്ചാം ഭാവത്തില് നിന്ന് പോകുമ്പോള്, വ്യാഴത്തിന്റെ കൃപ നിങ്ങളുടെ ബന്ധത്തില് പതിക്കും. ക്രമേണ നിങ്ങളുടെ സന്തോഷം തിരികെവരും.

മകരം
മകരം രാശിക്കാര് വര്ഷത്തിന്റെ തുടക്കത്തില് പ്രണയകാര്യങ്ങളില് കൂടുതല് ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം ചൊവ്വ അഞ്ചാം ഭാവത്തില് പിന്തിരിപ്പനാകും. അത്തരമൊരു സാഹചര്യത്തില് നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കാന് നിങ്ങള് ശ്രമിക്കുന്നില്ലെങ്കില് അത് പ്രശ്നമായേക്കാം. ഫെബ്രുവരി മുതല് മെയ് വരെ നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. നിങ്ങളുടെ അടുപ്പവും വര്ദ്ധിക്കും. ജൂണിനും ആഗസ്റ്റിനും ഒക്ടോബറിനും ഇടയില് നിങ്ങളുടെ പ്രണയ പങ്കാളിയെ വിവാഹം കഴിക്കാന് വരെ സാധ്യതയുണ്ട്. അവിവാഹിതര്ക്ക് ഈ വര്ഷം പങ്കാളിയെ കണ്ടെത്താന് നല്ല അവസരമുണ്ടാകും.

കുംഭം
പ്രണയ ബന്ധങ്ങളുടെ കാര്യത്തില് കുംഭം രാശിക്കാര്ക്ക് 2023 വര്ഷത്തിന്റെ തുടക്കം മികച്ചതായിരിക്കും. അഞ്ചാം ഭവനത്തില് സൂര്യനും ബുധനും സ്വാധീനം ചെലുത്തും. ഇത് നിങ്ങളുടെ ബന്ധത്തില് മികച്ച ഫലം നല്കും. ജനുവരി, ഫെബ്രുവരി മാസങ്ങളില് നിങ്ങള് വളരെ സന്തോഷവാനായിരിക്കും. എന്നിരുന്നാലും മാര്ച്ച് 13ന് ചൊവ്വ അഞ്ചാം ഭാവത്തിലേക്ക് നീങ്ങുമ്പോള് നിങ്ങളുടെ ബന്ധത്തില് ഗുരുതരമായ പ്രശ്നങ്ങള് ഉണ്ടാകാം. നിങ്ങളുടെ പ്രണയിനിയുമായി തര്ക്കങ്ങള് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മെയ് മാസത്തില് നിങ്ങളുടെ പ്രണയ ജീവിതത്തില് ആനന്ദമുണ്ടാകും. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില് നിങ്ങളുടെ പങ്കാളിയോട് വിവാഹാഭ്യര്ത്ഥന നടത്താം. സെപ്റ്റംബറിന്റെ തുടക്കത്തില് സാഹചര്യങ്ങള് അനുകൂലമായിരിക്കും.

മീനം
മീനം രാശിക്കാര്ക്ക് വര്ഷത്തിന്റെ തുടക്കത്തില് പ്രണയകാര്യങ്ങളില് കൂടുതല് അനുകൂല ഫലങ്ങള് ഉണ്ടാകും. അഞ്ചാം ഭാവത്തില് ശനിയും ശുക്രനും ചേര്ന്നുള്ള സ്വാധീനം കാരണം ഈ വര്ഷം നിങ്ങളുടെ പങ്കാളിയില് നിന്ന് അകന്നു നില്ക്കേണ്ടി വന്നേക്കാം. എന്നാല് നിങ്ങളുടെ പരസ്പര വിശ്വാസം വളരും. ഭാവിയില് നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതില് നിങ്ങള് വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ചന്ദ്രരാശിയില് വസിക്കുന്ന വ്യാഴം ഏപ്രില് 22ന് നിങ്ങളുടെ അഞ്ചാമത്തെയും ഒമ്പതാമത്തെയും ഭാവങ്ങളെ ദര്ശിക്കും. ഈ കാലയളവില് നിങ്ങള്ക്ക് നിങ്ങളുടെ പങ്കാളിയോട് വിവാഹാഭ്യര്ത്ഥന നടത്താം. മെയ് 10 മുതല് ജൂലൈ 1 വരെ ചൊവ്വ അഞ്ചാം ഭാവത്തിലായിരിക്കും. അത്തരമൊരു സാഹചര്യത്തില് നിങ്ങള് അതീവ ജാഗ്രത പാലിക്കണം, ഇത് പ്രണയ ബന്ധങ്ങളില് പ്രശ്നങ്ങള് സൃഷ്ടിക്കും. ചൊവ്വയുടെ സ്ഥാനം നിമിത്തം ബന്ധത്തില് കലഹങ്ങള്, അഭിപ്രായവ്യത്യാസങ്ങള് എന്നിവയ്ക്ക് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കുക. ഓഗസ്റ്റില് നിങ്ങളുടെ പ്രണയ ജീവിതം വീണ്ടും സന്തോഷകരമാകും. സെപ്തംബര് മുതല് നവംബര് വരെ ചില പ്രശ്നങ്ങള് ഉണ്ടാകും.