For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021ല്‍ ആരോഗ്യം ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവര്‍

|

ലോകമെങ്ങും ആരോഗ്യം ഒരു ആശങ്കയായി ഉയര്‍ന്ന വര്‍ഷമായിരുന്നു 2020. കോവിഡ് 19 വൈറസ് മനുഷ്യജീവിതത്തിന്റെ പല മേഘലകളിലും ആഘാതങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ പുതിയൊരു വര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ വൈറസിന്റെ ശക്തി അല്‍പം കുറഞ്ഞതായി കാണുന്നു. പ്രതീക്ഷയുയര്‍ത്തി 2021ലേക്ക് കടക്കാനൊരുങ്ങുകയാണ് ലോകം. കോവിഡ് വൈറസ് ഓരോരുത്തരേയും അവരവരുടെ ആരോഗ്യം എത്രത്തോളം സംരക്ഷിക്കണമെന്ന് പഠിപ്പിച്ചുകഴിഞ്ഞു.

Health ‌Horoscope‌ ‌2021 -For The 12 Zodiac Signs in Malayalam

Most read: 12 രാശിക്കും 2021ല്‍ ഭാഗ്യം നല്‍കും മാസങ്ങള്‍Most read: 12 രാശിക്കും 2021ല്‍ ഭാഗ്യം നല്‍കും മാസങ്ങള്‍

ജ്യോതിഷം ഓരോരുത്തരുടെയും ആരോഗ്യാവസ്ഥകളിലേക്കും വെളിച്ചം വീശുന്നു. നിങ്ങളുടെ രാശിചിഹ്നവും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനവും അനുസരിച്ച് വരുന്ന വര്‍ഷം നിങ്ങളുടെ ആരോഗ്യം എങ്ങനെയിരിക്കുമെന്ന് അറിയാം. ജ്യോതിഷ കണക്കുകൂട്ടലുകളെയും ഗ്രഹ ചലനങ്ങളെയും അടിസ്ഥാനമാക്കി, പന്ത്രണ്ട് രാശിക്കാര്‍ക്കും 2021 ല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏതെല്ലാം മാസങ്ങള്‍ നല്ലതാണെന്നും ഏതൊക്കെ മാസങ്ങളാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നും അറിയാന്‍ വായിക്കൂ.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ 2021 ഒരു നല്ല വര്‍ഷമായിരിക്കും. വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല അല്ലെങ്കില്‍ നിങ്ങള്‍ വളരെയധികം വിഷമിക്കേണ്ടതില്ല. എന്നിരുന്നാലും, ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. നിങ്ങളുടെ പത്താമത്തെ ഭവനത്തില്‍ ശനിയുടെ സാന്നിധ്യമുണ്ടാകും. അതിനാല്‍ നിങ്ങള്‍ വളരെയധികം ജോലികള്‍ ചെയ്യേണ്ടിവരും. അതിന്റെ ഫലമായി നിങ്ങളുടെ ശരീരത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞേക്കില്ല. ക്ഷീണം കാരണം നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവും ആരോഗ്യപ്രശ്‌നങ്ങളും നേരിടേണ്ടിവരാം. മേടം രാശിക്കാരില്‍ കേതു അവരുടെ എട്ടാമത്തെ ഭവനത്തിലായിരിക്കും. അതേസമയം രാഹു രണ്ടാമത്തെ ഭവനത്തെ സാരമായി ബാധിക്കും. അതിനാല്‍ നിങ്ങള്‍ ഭക്ഷ്യവിഷബാധകളെ കരുതിയിരിക്കേണ്ടതുണ്ട്. നിങ്ങളുടെ എട്ടാമത്തെ ഭവനത്തില്‍ സ്ഥിതി ചെയ്യുന്ന കേതുവിന്റെ ഫലമായി ചില ഉദരസംബന്ധമായ പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നേക്കാം. ഇതോടൊപ്പം, ഗ്രഹങ്ങളുടെ പ്രതികൂല സാഹചര്യങ്ങളാല്‍ രക്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, നടുവേദന, ഡിസ്‌ക് തകരാറ്, ദഹനക്കേട് അല്ലെങ്കില്‍ ഗ്യാസ് എന്നിവയും നിങ്ങള്‍ക്ക് അനുഭവപ്പെടാം.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ 2021 വര്‍ഷത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ജാഗ്രത പാലിക്കേണ്ടതുണ്ട്. ചൊവ്വ നിങ്ങളുടെ പന്ത്രണ്ടാം ഭവനത്തില്‍ സഞ്ചരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് സൂര്യന്‍ എട്ടാമത്തെ ഭവനത്തില്‍ നീങ്ങും. ഇതിന്റെ ഫലമായി, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയര്‍ന്ന പനി, തലവേദന, പരിക്ക് അല്ലെങ്കില്‍ രക്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ഇതുകൂടാതെ, നിങ്ങളുടെ രാശിചിഹ്നത്തിലെ രാഹുവും ഏഴാമത്തെ ഭവനത്തില്‍ കേതുവിന്റെ സ്വാധീനവും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ചില വിട്ടുമാറാത്ത അസുഖങ്ങള്‍ ഇതിന്റെ ഫലമായി കണ്ടേക്കാം. വര്‍ഷത്തിന്റെ മധ്യത്തില്‍, അതായത് ഏപ്രില്‍ മുതല്‍ മെയ് വരെ നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായി തുടരും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. വര്‍ഷത്തിന്റെ അവസാന പകുതി താരതമ്യേന നല്ലതായിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നിങ്ങളുടെ ഭക്ഷണശീലങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍, മേടം രാശിക്കാര്‍ക്ക് കണ്ണിന് തകരാറുകള്‍, തുടയിലോ പുറകിലോ വേദന, സ്ത്രീകള്‍ക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ നേരിടാം.

Most read:ദുരിതമോചനത്തിന് നരസിംഹ ആരാധനMost read:ദുരിതമോചനത്തിന് നരസിംഹ ആരാധന

മിഥുനം

മിഥുനം

ഈ വര്‍ഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ മിഥുനം രാശിക്കാര്‍ക്ക് അല്‍പം പ്രതികൂലമാണെന്ന് തോന്നുന്നു. ശാരീരികമായി സജീവമായി തുടരുന്നില്ലെങ്കില്‍, നിങ്ങള്‍ രോഗബാധിതരാകാനുള്ള സാധ്യത കൂടുതലാണ്. മിഥുനം രാശിക്കാരുടെ എട്ടാമത്തെ ഭവനത്തില്‍ നിന്ന് ശനിയുടെ സംക്രമണം നടക്കും. അവിടെ വ്യാഴം പോസിറ്റീവായി കാണപ്പെടും. എട്ടാമത്തെ ഭവനത്തെ ബാധിക്കുന്ന ഈ യാത്ര നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. തല്‍ഫലമായി, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഗുരുതരമായ രോഗം പിടിപെടാം. എട്ടാമത്തെ ഭവനത്തില്‍ ശനിയുടെ സ്ഥാനം ഏതെങ്കിലും വലിയ രോഗത്തിന്റെയോ ദീര്‍ഘകാല രോഗത്തിന്റെയോ തുടക്കത്തെ സൂചിപ്പിക്കുന്നു, അതിനാല്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ ആറാമത്തെ ഭവനത്തിലെ കേതുവിന്റെയും പന്ത്രണ്ടാം ഭവനത്തിലെ രാഹുവിന്റെയും സാന്നിദ്ധ്യം ഇടയ്ക്കിടെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വായുവിലൂടെ പകരുന്നതും പകര്‍ച്ചവ്യാധിയുമായ രോഗങ്ങളെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരായിരിക്കേണ്ടതുണ്ട്. ഈ വര്‍ഷം മുഴുവന്‍, നേത്ര അണുബാധ, ഉറക്കമില്ലായ്മ, ഗ്യാസ്, സന്ധിവാതം അല്ലെങ്കില്‍ ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വര്‍ഷത്തിന്റെ മധ്യത്തില്‍ താരതമ്യേന നിങ്ങള്‍ക്ക് മികച്ചതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം സാധാരണമായിരിക്കും. അതിനാല്‍ വളരെയധികം വിഷമിക്കേണ്ട കാര്യമില്ല, ഒപ്പം നിങ്ങളുടെ ജീവിതം ആസ്വദിക്കാനും കഴിയും. നിങ്ങളുടെ രാശിചിഹ്നത്തില്‍ ഏഴാമത്തെ ഭവനത്തില്‍ ശനിയുടെയും വ്യാഴത്തിന്റെയും സംയോജനം നേരിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാ. എന്നാല്‍ വ്യാഴത്തിന്റെ സാന്നിധ്യം കാലാകാലങ്ങളില്‍ നിങ്ങളെ രക്ഷിക്കും. അഞ്ചാമത്തെ ഭവനത്തില്‍ കേതുവിന്റെ സാന്നിദ്ധ്യം നിങ്ങള്‍ക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് സൂചിപ്പിക്കുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെ മാസങ്ങളില്‍ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. അതിനുശേഷം സെപ്റ്റംബര്‍ വരെയുള്ള സമയം വളരെ മികച്ചതായി തുടരും. ഈ സമയത്ത്, നിങ്ങളില്‍ ഊര്‍ജ്ജം നിറയും. സെപ്റ്റംബര്‍ പകുതി മുതല്‍ നവംബര്‍ പകുതി വരെ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും, ശ്രദ്ധിക്കുക.

Most read:21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെMost read:21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെ

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് 2021 വര്‍ഷത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞതായിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ കേതു നിങ്ങളുടെ നാലാമത്തെ ഭവനത്തില്‍ തുടരും. മാത്രമല്ല, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികളെയും സൂചിപ്പിക്കുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ആറാമത്തെ ഭവനത്തില്‍ വ്യാഴവും ശനിയും കൂടിച്ചേര്‍ന്ന് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഈ വര്‍ഷം, നിങ്ങള്‍ക്ക് വൃക്ക, വന്‍കുടല്‍ അല്ലെങ്കില്‍ ആമാശയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാം. അതിനാല്‍, ഇക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക. വായുജന്യ രോഗങ്ങള്‍, സന്ധി വേദന അല്ലെങ്കില്‍ പ്രമേഹം എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വര്‍ഷത്തിന്റെ അവസാന പകുതി ആരോഗ്യത്തിന്റെ കാര്യത്തില്‍ താരതമ്യേന ഫലപ്രദമാണെന്ന് തെളിയിക്കും.

Most read:12 രാശിക്കും 2021ല്‍ കുടുംബജീവിതം ഇങ്ങനെMost read:12 രാശിക്കും 2021ല്‍ കുടുംബജീവിതം ഇങ്ങനെ

കന്നി

കന്നി

കന്നി രാശിക്കാരുടെ ആരോഗ്യ 2021 വര്‍ഷത്തില്‍ മികച്ചതായി തുടരും. നിങ്ങളുടെ മൂന്നാമത്തെ ഭവനത്തില്‍ തുടരുന്ന കേതു നിങ്ങളെ ധൈര്യത്തോടും വിവേകത്തോടും കൂടി ശാക്തീകരിക്കുകയും നിങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും, അതുവഴി പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. അതിനുശേഷം, ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നിങ്ങള്‍ അല്‍പം ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മൂത്രസംബന്ധമോ പ്രത്യുല്‍പാദന സംബന്ധമോ പ്രമേഹ പ്രശ്‌നങ്ങളോ അനുഭവിക്കുന്നവര്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. കൂടാതെ, ഈ സമയത്ത്, നിങ്ങള്‍ക്ക് വയറുവേദന, ഗ്യാസ്, ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. ചിലര്‍ക്ക് സന്ധികളില്‍ വേദനയും കണ്ടേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ആരോഗ്യം അധികം കഷ്ടതയില്ലാതെ മികച്ചതായി തുടരും. സെപ്റ്റംബറിന് ശേഷം, നിങ്ങളുടെ ആരോഗ്യം മുമ്പത്തെപ്പോലെ മികച്ചതായിരിക്കും കൂടാതെ നിങ്ങളുടെ ഭക്ഷണക്രമവും ജീവിതശൈലിയും മെച്ചപ്പെടുത്താന്‍ നിങ്ങള്‍ കഠിനമായി ശ്രമിക്കുകയും ചെയ്യും.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ ആരോഗ്യം മികച്ചതായി തുടരും. രണ്ടാമത്തെ ഭവനത്തിലെ കേതുവും എട്ടാം ഭവനത്തിലെ രാഹുവും കാരണം അസന്തുലിതമായ ജീവിതശൈലിയും ഭക്ഷണശീലവും നിങ്ങളില്‍ നേരിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെങ്കിലും വലിയ രോഗങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. പഴകിയ ഭക്ഷണങ്ങളോ അമിത ഭക്ഷണങ്ങളോ ഒഴിവാക്കുക. പ്രത്യേകിച്ചും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍, നിങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനു ശേഷമുള്ള സമയം താരതമ്യേന നല്ലതായിരിക്കും, കാരണം ഗ്രഹങ്ങളുടെ സംക്രമണവും നക്ഷത്രങ്ങളും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ മാസങ്ങളിലെല്ലാം നിങ്ങളുടെ ആരോഗ്യത്തെ നന്നായി പരിപാലിക്കുകയാണെങ്കില്‍, വരും സമയങ്ങളില്‍ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ചതാഴ്ച്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ രാശിചിഹ്നത്തില്‍ കേതുവിന്റെ സാന്നിദ്ധ്യം പെട്ടെന്നുള്ള രോഗങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയേക്കാം. ഈ കാലയളവില്‍ അല്‍പം ക്ഷമയോടെ തുടരേണ്ടിവരും. കാലത്തിനനുസരിച്ച് അവസ്ഥ മെച്ചപ്പെടും. മൂന്നാമത്തെ ഭവനത്തില്‍ വ്യാഴവും ശനിയും കൂടിച്ചേര്‍ന്നത് നിങ്ങള്‍ക്ക് വളരെ നല്ലതാണെന്ന് തെളിയിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ നല്ല ആരോഗ്യത്തിനായി ചൊവ്വ പ്രധാന പങ്കുവഹിക്കുകയും രോഗാവസ്ഥകളില്ലാതെ തുടരാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. വൃശ്ചികം രാശിക്കാര്‍ക്ക് വര്‍ഷത്തിലെ ആദ്യ കുറച്ച് മാസങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളില്‍ വര്‍ദ്ധനവ് നേരിടേണ്ടിവരും, അതായത് ജനുവരി മുതല്‍ മെയ് വരെ. ഈ സമയത്ത്, നിങ്ങളുടെ ഭക്ഷണരീതിയും ജീവിതശൈലിയും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനുശേഷമുള്ള സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. മാത്രമല്ല നിങ്ങള്‍ക്ക് ഉന്മേഷവും ആരോഗ്യവും അനുഭവപ്പെടും.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ഈ വര്‍ഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമാകും. എങ്കിലും, നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് പന്ത്രണ്ടാം ഭവനത്തില്‍ തുടരുന്ന കേതു നിങ്ങളെ നിരന്തരമായ മാനസിക സമ്മര്‍ദ്ദം കൊണ്ട് വലയം ചെയ്യും. ഇതുമൂലം, നിങ്ങള്‍ക്ക് ഉറക്കക്കുറവ്, കാല് വേദന അല്ലെങ്കില്‍ കണ്ണ് വേദന എന്നിവ അനുഭവപ്പെടാം. രണ്ടാമത്തെ ഭവനത്തിലെ വ്യാഴത്തിന്റെയും ശനിയുടെയും സ്ഥാനവും അനുകൂലമായ സ്ഥാനമായിരിക്കില്ല. ഇത് നിങ്ങളുടെ ജീവിതശൈലിയെയും ഭക്ഷണ ശീലത്തെയും നേരിട്ട് ബാധിക്കും. തല്‍ഫലമായി, നിങ്ങള്‍ക്ക് അവശ്യ പോഷകങ്ങളുടെയും മറ്റ് ഘടകങ്ങളുടെയും കുറവുണ്ടാകാം. അമിതവണ്ണം, പല്ലുവേദന എന്നിവ പ്രശ്‌നമായേക്കാം. 2021 വര്‍ഷത്തില്‍ നിങ്ങള്‍ക്ക് പനി, പരിക്കുകള്‍ എന്നിവ ഉണ്ടാകാം. ജലദോഷം, ചുമ അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും നേരിടേണ്ടിവരാം.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് 2021 വര്‍ഷം ആരോഗ്യരംഗത്ത് മികച്ച ഫലങ്ങള്‍ നല്‍കുമെന്ന് കാണുന്നു. നേരിയ പ്രശ്‌നങ്ങള്‍ വരികയും പോകുകയും ചെയ്യും, എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് നിങ്ങളുടെ ആരോഗ്യം മികച്ചതും ശക്തവുമായി തുടരും. മാത്രമല്ല, ഈ വര്‍ഷം ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള സാധ്യതയുമുണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് നക്ഷത്രങ്ങളും ഗ്രഹ സംക്രമണങ്ങളും സൂചിപ്പിക്കുന്നു. അതിനാല്‍, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധമായ മനോഭാവം ഉപേക്ഷിക്കുക. യോഗ, ധ്യാനം, വ്യായാമം എന്നിവ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. സമ്മര്‍ദ്ദവും ഉത്കണ്ഠയും നിങ്ങളെ കീഴടക്കാന്‍ അനുവദിക്കാതിരിക്കുക.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

കുഭം

കുഭം

കുംഭം രാശിക്കാര്‍ക്ക് 2021 വര്‍ഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ സാധാരണമായിരിക്കും. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളരെയധികം പുരോഗതി ഉണ്ടാകും, നിങ്ങളുടെ ആരോഗ്യം നല്ല വഴിത്തിരിവ് കാണാനാകും. എന്നിരുന്നാലും, കാല്‍ വേദന, ഉളുക്ക്, സന്ധി വേദന തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. അസിഡിറ്റി, ദഹനക്കേട്, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളും ജലദോഷം തുടങ്ങിയ ചെറിയ പ്രശ്‌നങ്ങളും കാലാകാലങ്ങളില്‍ ഉണ്ടാകാം. വര്‍ഷത്തിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് കാലില്‍ എന്തെങ്കിലും പരിക്കോ ഉളുക്കോ കണ്ടേക്കാം. അതിനാല്‍, നിങ്ങളുടെ ഈ ശരീരഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കൂടാതെ, വാഹനവും ശ്രദ്ധാപൂര്‍വ്വം ഓടിക്കുക.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് 2021 വര്‍ഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ലതായിരിക്കും. ഈ വര്‍ഷം വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും നിങ്ങള്‍ നേരിടേണ്ടതില്ല. എങ്കിലും ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. സന്ധി വേദനയോ നടു വേദനയോ അനുഭവപ്പെടാം. എന്നിരുന്നാലും, വര്‍ഷം മുഴുവനും ആരോഗ്യം നല്ലതായിരിക്കും. വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. പതിനൊന്നാം ഭവനത്തില്‍ തുടരുന്ന വ്യാഴം നിങ്ങളുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുകയും ചെയ്യും. ഏപ്രില്‍ ആരംഭം മുതല്‍ സെപ്റ്റംബര്‍ പകുതി വരെ, വ്യാഴം നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭവനത്തില്‍ പ്രവേശിക്കും. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായി തുടരും കൂടാതെ നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും കണ്ടേക്കാം. നവംബര്‍ മുതല്‍ വര്‍ഷാവസാനം വരെയുള്ള സമയം ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രതികൂലമായിരിക്കും.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

English summary

Health ‌Horoscope‌ ‌2021 -For The 12 Zodiac Signs in Malayalam

Health ‌Horoscope‌ ‌2021: Get your free Health 2021 predictions for all the 12 zodiac signs in malayalam.
X
Desktop Bottom Promotion