For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Ganesh Chaturthi 2022 Horoscope ഈ മൂന്ന് രാശിക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം എക്കാലവും കൂടെ

|

ഈ വര്‍ഷത്തെ ഗണേഷ ചതുര്‍ത്ഥി വരുന്നത് ഓഗസ്റ്റ് 31-നാണ്. ശുക്ലപക്ഷത്തിന്റെ നാലാം ദിനത്തിലാണ് ഗണേശചതുര്‍ത്ഥി ആഘോഷിക്കപ്പെടുന്നത്. ഏത് വിഘ്‌നത്തേയും അകറ്റുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും ഗണപതിഭഗവാന്റെ അനുഗ്രഹം നമുക്ക് വേണം. ഏത് ശുഭകാര്യത്തിനും ഗണപതിഭഗവാനെ ആരാധിച്ചതിന് ശേഷം മാത്രമേ മറ്റ് ദേവതകളെ ആരാധിക്കുകയുള്ളൂ. ഗണപതിയെ ആരാധിക്കുന്നതിലൂടെ എല്ലാവിധ ജോലികളും തടസ്സങ്ങളില്ലാതെ വിജയത്തിലേക്ക് എത്തുമെന്നും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഏത് പ്രശ്‌നത്തില്‍ നിന്നും പരിഹാരം കാണുന്നതിനും പ്രശ്‌നങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനും ഗണപതിഭഗവാന്റെ അനുഗ്രഹം കൂടിയേ തീരൂ. ഓരോ രാശിക്കാര്‍ക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുമെങ്കിലും നിങ്ങളില്‍ ചില പ്രത്യേക രാശിക്കാര്‍ക്ക് ഗണേശന്റെ അനുഗ്രഹം കൂടെ തന്നെ ഉണ്ടാവുന്നു.

Ganesh Chaturthi 2022

ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഗ്രഹമായ ബുധനാണ് ഗണപതിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. അത് മാത്രമല്ല ജ്യോതിഷപ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ സംഭവിക്കുന്നു. എന്നാല്‍ പന്ത്രണ്ട് രാശിക്കാരില്‍ ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നു. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും വിജയവും ബുദ്ധിയും എല്ലാം വര്‍ദ്ധിപ്പിക്കുന്നതിന് ഈ രാശിക്കാരെ ഗണപതി ഭഗവാന്‍ അനുഗ്രഹിക്കുന്നു. ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹം ഏതൊക്കെ രാശിക്കാര്‍ക്ക് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ കൂടെ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ജ്യോതിഷപ്രകാരം ഗണപതിഭഗവാന്‍ കൂടെ തന്നെ ഉണ്ട് എന്നാണ് വിശ്വാസം. ഇവര്‍ക്ക് എപ്പോഴും ഭഗവാന്റഎ അനുഗ്രഹം കൂടെ തന്നെ നിലനില്‍ക്കുന്നു. ഇവര്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും കഠിനാധ്വാനം ചെയ്യുന്നവരും ആയിരിക്കും. ഇത് കൂടാതെ മകരം രാശിക്കാര്‍ക്ക് എപ്പോഴം ഭഗവാന്‍ ശിവന്റെ അനുഗ്രഹവും ഉണ്ടാവുന്നു. ഇവരെ തേടി എപ്പോഴും ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ ഏത് വിധത്തിലുള്ള പ്രതിസന്ധികളേയും തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് ഭഗവാന്‍ ഗണേശനെ മകരം രാശിക്കാര്‍ ആരാധിക്കുന്നു. ഇവരില്‍ യാതൊരു വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല. അത് കൂടാതെ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു.

 മകരം രാശി

മകരം രാശി

ഏത് സാഹചര്യത്തിലും ഈ രാശിക്കാര്‍ക്ക് ഭാഗ്യം ഉടന്‍ തന്നെ ലഭിക്കും. ഇവര്‍ അധികം അധ്വാനിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. ഏറ്റവും കുറഞ്ഞ പ്രയത്‌നത്തില്‍ തന്നെ എപ്പോഴും മികച്ച ഫലങ്ങള്‍ ലഭിക്കുന്ന രാശിക്കാരാണ് മകരം രാശിക്കാര്‍. ഏത് ജോലി ചെയ്യുമ്പോഴും ഇവര്‍ക്ക് വിജയം ഉണ്ടാവുന്നു. ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും അത് പ്രാവര്‍ത്തികമാക്കുന്നതിനും മകരം രാശിക്കാര്‍ക്ക് സാധിക്കുന്നു. ഏത് വെല്ലുവിളിയേയും നേരിടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മകരം രാശിക്കാര്‍ക്ക് ഗണപതിഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉള്ളതിനാല്‍ ഇവര്‍ക്ക് ജീവിതത്തില്‍ തടസ്സങ്ങള്‍ ഒന്നും നേരിടേണ്ടി വരുന്നില്ല. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് പുറകേ എപ്പോഴും ഉണ്ടാവുന്നു.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഗണപതിയുടെ പ്രത്യേക കൃപയും അനുഗ്രഹവും ഏത് സമയവും ഉണ്ടാവുന്നു. ഇവരുടെ അധിപന്‍ എന്ന് പറയുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ഏത് ദോഷത്തേയും ഇല്ലാതാക്കുന്നതിനും വേണ്ടി ഗണേശന്‍ ഇവരെ എപ്പോഴും അനുഗ്രഹിക്കുന്നു. മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഇല്ലാതിരിക്കുകയും ജീവിതത്തില്‍ സന്തോഷം എപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന തടസ്സങ്ങളെ പ്രതിരോധിക്കുന്നതിനും നന്മകള്‍ ചൊരിയുന്നതിനും സഹായിക്കുന്നുണ്ട് ഗണപതിഭഗവാന്റെ അനുഗ്രഹം. കുടുംബത്തില്‍ സന്തോഷവും നിലനില്‍ക്കുന്നതിനും എപ്പോഴും സമാധാനം നിലനിര്‍ത്തുന്നതിനും ഗണപതിഭഗവാന്റെ അനുഗ്രഹം നിങ്ങളെ സഹായിക്കുന്നു.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ വളരെയധികം ധൈര്യശാലികളായിരിക്കും. ഏത് കാര്യത്തേയും ധൈര്യത്തോടെ നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശക്തി, വീര്യം, ധീരത എന്നിവയുടെ പ്രതീകമാണ് ചൊവ്വ. അതുകൊണ്ട് തന്നെ ഗണപതിഭഗവാന്റെ അനുഗ്രഹം നിങ്ങളില്‍ ഏത് പ്രതിസന്ധിയിലും തുണയാവുന്നു. ഗണപതി ഭഗവാന്റെ പ്രത്യേക കൃപയാല്‍ ഈ രാശിക്കാരുടെ എല്ലാ ജോലികളും എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് സാധിക്കുകയും ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് ഗണപതിസതോത്രം ജപിക്കുന്നതും ഗണേശന് നാളികേരം ഉടക്കുന്നതും നല്ലതാണ്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാരെ ഭരിക്കുന്നത് ബുധനാണ്. ഈ ഗ്രഹത്തിന്റെ സ്വാധീനം ഈ രാശിക്കാരില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നു. കൂടാതെ മിഥുനം രാശിക്കാര്‍ക്ക് എപ്പോഴും ഗണപതിഭഗവാന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. ഏത് കഷ്ടകാല സമയത്തും അതിനെ പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുവന്നതിനും ഗണപതിഭഗവാന്‍ സഹായിക്കുന്നു. ജ്യോതിഷപ്രകാരം ബുധന്‍ ബിസിനസ്സ്, ഗണിതശാസ്ത്രം, യുക്തി, ആശയവിനിമയം, ബുദ്ധി എന്നിവയെയാണ് സ്വാധീനിക്കുന്നത്. ഇവര്‍ ആരാധിക്കുന്നതിലൂടെ ഗണപതിഭഗവവാന്റെ അനുഗ്രഹവര്‍ഷം മിഥുനം രാശിക്കാര്‍ക്ക് മേല്‍ ചൊരിയുന്നു. ജോലിയും കച്ചവടവും ചെയ്യുന്നവരില്‍ വിജയം കണ്ടെത്തുന്നതിന് ഗണപതിഭഗവാന്‍ നിങ്ങളെ സഹായിക്കുന്നു. ഇവര്‍ക്ക് എപ്പോഴും ഗണപതിഭഗവാന്റെ പ്രത്യേക കൃപ നിലനില്‍ക്കുന്നു. ഏത് ജോലിയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും ആഗ്രഹിച്ച ഫലം ലഭിക്കുന്നതിനും സാധിക്കുന്നു.

Ganesh Chaturthi 2022: ഗണപതി വിഗ്രഹ നിമജ്ജനം ചെയ്യുന്നത് എന്തുകൊണ്ട്Ganesh Chaturthi 2022: ഗണപതി വിഗ്രഹ നിമജ്ജനം ചെയ്യുന്നത് എന്തുകൊണ്ട്

most read:ബുധന്റെ കന്നി രാശി സംക്രമണം: ഈ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉടന്‍

English summary

Ganesh Chaturthi 2022 Horoscope : These Zodiac Signs Will Get Blessings of Lord Ganesh In Malayalam

Ganesh Chaturthi 2022 Horoscope in malayalam: Let us know that Lord Ganesha bestows his special grace on the people of these zodiac signs. Read on
X
Desktop Bottom Promotion