Just In
Don't Miss
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വർധനവ്
- Movies
ഡബിള്‍ ബ്ലോക്ക്ബസ്റ്ററായി മോഹന്‍ലാല്‍ ചിത്രം, പുതിയ കളക്ഷന്‍ വിവരം പുറത്ത്
- News
ട്രാക്ട്രര്‍ റാലിക്കിടെ അറസ്റ്റിലായ കര്ഷകന് ജാമ്യം
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Automobiles
ഫെബ്രുവരി മാസത്തിലും മികച്ച വില്‍പ്പനയുമായി ഹോണ്ട; വരും മാസങ്ങളിലും പ്രതീക്ഷ
- Travel
മാര്‍ച്ച് മാസത്തില്‍ 'ചില്' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ദിവസം
ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന് വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
Most read: ലാല്‍ കിതാബ് പ്രകാരം 2021ല്‍ 12 രാശിക്കും ഫലം

മേടം
ജോലിസ്ഥലത്ത് ഇന്ന് ചില പ്രശ്നമുണ്ടാകാം. നിങ്ങള്‍ക്ക് കുഴപ്പത്തില്‍ അകപ്പെടാം. ഇന്ന് നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അപകടം അടുത്താണ്. നിങ്ങള്‍ക്ക് ഇന്ന് ഒരു സുഹൃത്തില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചേക്കാം. ഗാര്‍ഹിക പ്രശ്നങ്ങള്‍ കാരണം സമ്മര്‍ദ്ദം വര്‍ധിച്ചേക്കാം. ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും.

ഇടവം
നിങ്ങള്‍ക്ക് ഇന്ന് വിജയം ലഭിക്കും. സാമ്പത്തികമായി ഗുണം ചെയ്യും. മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാകും. ബിസിനസ്സ് അവസ്ഥകള്‍ മികച്ചതായിരിക്കും. നിങ്ങള്‍ ഇന്ന് ശാന്തനായിരിക്കാന്‍ ശ്രമിക്കണം. കോപം നിയന്ത്രിക്കുക. ഓഫീസ് അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്ക്കും.
Most read: ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂ

മിഥുനം
വീട്ടില്‍ ചില ബന്ധുക്കളുടെ സന്ദര്‍ശനം ഉണ്ടായേക്കാം. കുടുംബത്തില്‍ ചില തര്‍ക്കങ്ങള്‍ സാധ്യമാണ്. ജോലിസ്ഥലത്ത് വെല്ലുവിളികള്‍ ഉണ്ടാകും. നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടും. കടം വാങ്ങിയ തുക തിരികെ നല്കാന് സമ്മര്‍ദ്ദം വര്‍ധിക്കും. ഒരു വാഹനമോ വീടോ വാങ്ങാന്‍ പദ്ധതിയിടാം. അപരിചിതമായ ആളുകളെ സൂക്ഷിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വിജയം ലഭിക്കും. ആരോഗ്യസ്ഥിതി സാധാരണമായിരിക്കും.

കര്‍ക്കിടകം
പെട്ടെന്ന് നിങ്ങള്‍ക്ക് ഇന്ന് ചില യാത്രകള്‍ സാധ്യമാണ്. ചില മോശം വാര്‍ത്തകള്‍ ഇന്ന് കേള്‍ക്കേണ്ടിവരാം. നിങ്ങള്‍ ഇന്ന് പോസിറ്റീവ് ആയി തുടരും. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയും. വരുമാനം മികച്ചതായിരിക്കും. നിങ്ങളുടെ ഇണയില്‍ നിന്ന് സഹായം ലഭിക്കും. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക.

ചിങ്ങം
ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. പുതിയ ജോലികള്‍ക്ക് ദിവസം ഗുണം ചെയ്യും. ചങ്ങാതിമാരെ കാണാനാകും. ബന്ധുക്കളില്‍ നിന്ന് ചില നല്ല വിവരങ്ങള്‍ ലഭിക്കും. എതിരാളികള്‍ ഇന്ന് സജീവമായി തുടരും. പുറത്തുപോകുമ്പോള്‍ ശ്രദ്ധിക്കുക, പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.
Most read: 5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ

കന്നി
ഇന്ന് പിരിമുറുക്കം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് അഭിപ്രായവ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് പണം ലഭിക്കും. എന്നാല്‍ ഇന്ന് അധികമായി ചെലവും ഉണ്ടാകും. ജോലിസ്ഥലത്ത് ചില മാറ്റം സാധ്യമാണ്. പുതിയ ജോലികള്‍ ആരംഭിക്കും. കരിയര്‍ സംബന്ധമായ ഉത്കണ്ഠകള്‍ മറികടക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ജീവിതപങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം.

തുലാം
ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. കുട്ടികളുടെ ഭാഗത്തുനിന്ന് പ്രയോജനം ലഭിക്കും. ജോലിസ്ഥലത്ത് പുതിയ വിവരങ്ങള്‍ ലഭ്യമാകും. ബിസിനസില്‍ ലാഭമുണ്ടാകും. യുവാക്കളുടെ കരിയര്‍ പുരോഗമിക്കും. വായ്പ നല്‍കുന്നത് ഒഴിവാക്കുക. ഭൂമി, സ്വത്ത് പ്രശ്നങ്ങള്‍ പരിഹരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം വയറുവേദനയാലോ സന്ധി വേദനയാലോ അസ്വസ്ഥനാകാം. ഭക്ഷണം ശ്രദ്ധിക്കുക.
Most read: ഈ സ്വപ്നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുക

വൃശ്ചികം
സാമ്പത്തികമായി പ്രയോജനം ലഭിക്കും. ജോലിസ്ഥലത്ത് ആരുമായും വ്യത്യാസമുണ്ടാകാം. പിരിമുറുക്കം വര്‍ദ്ധിക്കും. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് പ്രയോജനം ലഭിക്കും. പ്രായമായവരുടെ ആരോഗ്യം വഷളാകും. അജ്ഞാതരായ ആളുകളില്‍ നിന്ന് അകന്നുനില്ക്കുക.

ധനു
ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. സാമൂഹിക പ്രവര്‍ത്തനത്തിനായി ഇറങ്ങേണ്ടിവന്നേക്കാം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയും. ഇന്ന് നിങ്ങള്‍ക്ക് നല്ല വിവരങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിത്തില്‍ സന്തോഷം ലഭിക്കും. പ്രായമായ കുടുംബാംഗങ്ങളുടെ ആരോഗ്യം വഷളായേക്കാം. അപകടസാധ്യതയുള്ള ജോലികള്‍ ചെയ്യുമ്പോള്‍ ഇന്ന് ശ്രദ്ധിക്കുക. വരുമാനം മികച്ചതായിരിക്കും. എതിരാളികളെ ശ്രദ്ധിക്കുക.

മകരം
ഇന്ന് ഒരു സമ്മിശ്ര ദിവസമായിരിക്കും. വളരെക്കാലത്തിനുശേഷം ഒരു സുഹൃത്തിനെ കാണാനാകും. പെട്ടെന്ന് അസുഖകരമായ എന്തെങ്കിലും ഇന്ന് സംഭവിക്കാം. ജോലിഭാരം വര്‍ധിക്കും. ക്ഷീണം അനുഭവപ്പെടും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികളുടെ പ്രശ്നം പരിഹരിക്കും. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. വിലയേറിയ സാധനങ്ങള്‍ സൂക്ഷിക്കുക.
Most read: ഭാഗ്യം തേടിവരും, തീര്‍ച്ച; വീട്ടില്‍ ഇതൊക്കെ സൂക്ഷിക്കൂ

കുംഭം
സാമ്പത്തികം ശക്തമായി തുടരും. ബിസിനസില്‍ ലാഭമുണ്ടാകും. വായ്പ തുക തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു നല്ല ദിവസം ഉണ്ടാകും. ഇടപാട് നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പെട്ടെന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. നിങ്ങള്‍ തികച്ചും സന്തുഷ്ടരാകും. യാത്ര ഒഴിവാക്കാന്‍ ശ്രമിക്കുക. ഭക്ഷണം ശ്രദ്ധിക്കുക. ക്ഷീണം അനുഭവപ്പെടാം.

മീനം
ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനാകും. സാമ്പത്തികമായി പ്രയോജനം നേടാം. പുതിയ ജോലികള്‍ ആരംഭിക്കരുത്. ദാമ്പത്യജീവിതത്തില്‍ മാധുര്യം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വായ്പ നല്കുമ്പോള് ശ്രദ്ധിക്കുക. ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തിരക്കുകൂട്ടരുത്. സംസാരത്തില്‍ സംയമനം പാലിക്കുക. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത കണ്ടെത്തും. ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകും.